[14/10, 22:53] Malini Dipu Athmadhara: ദേവി തത്ത്വം-28
നാമം ജപിക്കുന്നതും ധ്യാനിക്കുന്നതും ഒന്നും നേടിയെടുക്കാൻ വേണ്ടിയല്ല. എന്തെങ്കിലും നേടിയെടുക്കുക എന്ന സമ്പ്രദായം ലൗകികമാണ്. അത് അദ്ധ്യാത്മതയിൽ വിലപ്പോകില്ല. സത്യാന്വേഷണത്തിന് ഉപകരിക്കില്ല. അതു കൊണ്ടാണ് ഒരു തമിഴ് സിദ്ധൻ പറഞ്ഞത് ആശയെ അറുവിൻ ആശയെ അറുവിൻ ഈശനോടാകിലും ആശയെ അറുവിൻ. ആശയ് പട പട തുമ്പം താനേ ആശയ് വിട വിട ഇമ്പം താനേ.
ആഗ്രഹങ്ങൾ എങ്ങനെ പോകും? എപ്പോൾ ശരണാഗതി ചെയ്യുന്നു. എല്ലാ ചുമതലകളും നമ്മുടെ in charge ആയ ആ ശക്തിക്ക് ഏൽപ്പിച്ച് കൊടുത്ത്. ആ ശക്തി നമ്മളെ പ്രവർത്തിപ്പിക്കുന്നതൊക്കെ കണ്ട് . നമ്മുടെ ജീവിതത്തിൽ വരുന്നതെല്ലാം ആ ശക്തിയുടെ ഇച്ഛയാണെന്ന് സ്വീകരിക്കുക. ഓരോ ക്ഷണത്തിലും ഓരോ പ്രവർത്തിയിലും ആ ശക്തിയുടെ ഇച്ഛയെ കാണുക. അതിനടങ്ങി കൊടുക്കുക. അപ്പോൾ കാണാം നമ്മുടെ വ്യക്തിത്വം പ്രപഞ്ചം മുഴുവൻ നടത്തുന്ന സമഗ്ര ശക്തിയിൽ ഇല്ലാതായി തീരും. അതിന് ശേഷം നാമ മാത്രമായ വ്യക്തിത്വം ഉണ്ടാകുമെങ്കിലും അതാ സമഗ്ര ശക്തിയുടെ കൈയ്യിൽ യന്ത്രമായി ലോകത്തിൽ പ്രവർത്തിക്കും. അപ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്. അല്ലാതെ ലൗകിക ജീവിതത്തിലും സന്തോഷമുണ്ടാകില്ല. അല്പ സ്വല്പം യോഗ സ്ഥിതി ഒക്കെ ഉള്ളിൽ നേടിയെടുത്ത് ഒരു trance ഒക്കെ സാധിച്ചെടുത്താലും പുറത്തേയ്ക്ക് വരുമ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നു. ഇതിന് രണ്ടിനും അപ്പുറം പോകേണ്ടിയിരിക്കുന്നു. യോഗത്തിനും ഭോഗത്തിനും അപ്പുറം പോണം. നിശ്ചലതയ്ക്കും ചലനത്തിനുമപ്പുറം പോണം. എന്നിട്ട് പുരുഷോത്തമനായ ഭാഗവാന് അല്ലെങ്കിൽ ആ മഹാശക്തിക്ക് അഥവാ ദേവാത്മ ശക്തിക്ക് ശരണാഗതി ചെയ്യണം.
ദേവാത്മ ശക്തി എന്നത് ഉപനിഷത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. ശ്വേതാശ്വ ഉപനിഷത്തിൽ ഋഷികളൊക്കെ കൂടിയിരുന്ന് ആലോചിച്ചു എന്താണ് ഈ പ്രപഞ്ചത്തിന് കാരണം. എന്താണ് എല്ലാത്തിനേയും നിയന്ത്രിക്കുന്നത്. ഒന്നും പിടി കിട്ടാതെ വന്നപ്പോൾ കണ്ണടച്ചിരുന്ന് ആഴമായി ഉള്ളിൽ വിചാരം ചെയ്തു. അപ്പൊ അവർ കണ്ടു ധ്യാനയോഗാനു ഗതാ പശ്യൻ ദേവാത്മ ശക്തിം സഗുണേഹി നിഗൂഢാം. സത്വ രജോ തമോ ഗുണങ്ങളാൽ തല്കാലം മറയ്ക്കപ്പെട്ടിട്ട് ഉള്ളിൽ പ്രവർത്തിക്കുന്നതായ ദേവാത്മ ശക്തിയെ കണ്ടു.
Nochurji🙏🙏
[15/10, 03:06] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 304*
സഖ്യു: പ്രിയസ്യ വിപ്രർഷേ: അംഗ സംഗ അതിനിർവൃത:
പ്രീതോ വ്യമുഞ്ഛദബ്ബിന്ദൂൻ നേത്രാഭ്യാം പര്യഗ്രഹീന്മുദാ
ഇവിടെ ഭക്തൻ കരഞ്ഞില്യാ.
ഭക്തൻ നിർവികാരനായിട്ടിരിക്കണു!
ഭഗവാനാണ് വികാരഭരിതനാവണത്.

ഈ വന്നിരിക്കുന്നത് ആരാണ്?
എന്റെ സഖാവാണ്.
ബ്രഹ്മഋഷി ആണ്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്💝.
ആ അംഗസ്പർശം ഏറ്റതും ഭഗവാൻ വികാരഭരിതനായി കരഞ്ഞു.
കൈപിടിച്ച് അവിടെ ആസനത്തിൽ ഇരുത്തി. പാദപ്രക്ഷാളനം ചെയ്തു.
ആ പാദജലം തന്റെ ശിരസ്സിൽ പ്രോക്ഷണം ചെയ്തു.
രുഗ്മിണീദേവിയ്ക്ക് പ്രോക്ഷണം ചെയ്തു. എല്ലാവർക്കും പ്രോക്ഷണം ചെയ്തു.
ഇന്ന് ഈ ദ്വാരകാപുരിയേ പവിത്രമായിരിക്കുന്നു!ഏകാദശത്തിൽ ഉദ്ധവരോട് ഭഗവാൻ പറഞ്ഞു.
നിരപേക്ഷനും നിർമ്മനിഷ്ഠനും പരമവിരക്തനും സർവ്വഭൂതസുഹൃത്തുമായ ഒരു സാധു ഉണ്ടെങ്കിൽ ആ ഭക്തന്റെ പുറകേ ഞാൻ നടക്കും. അവന്റെ പാദസ്പർശമേറ്റ മണ്ണ് എന്നെ സ്പർശിച്ച് ഞാൻ എന്നെ തന്നെ ഒന്നു പവിത്രമാക്കട്ടെ.
നിരപേക്ഷം മുനിം ശാന്തം നിർവ്വൈരം സമദർശിനം
അനുവ്രജാമ്യഹം നിത്യം പൂജയേത് അങ്ഘ്രിരേണുഭി:
അവന്റെ പാദരജസ്സ് കൊണ്ട് എന്നെ ശുദ്ധമാക്കാനായിട്ട് ആ ഭക്തന്റെ പുറകേ ഞാൻ നടക്കും!😥😥
എന്നു പറഞ്ഞത് ഇവിടെ ഭഗവാൻ പ്രായോഗികമായിട്ട് കാട്ടുകയാണ്.
സുദാമാവിനെ ആദരിച്ചിരുത്തി പാദപ്രക്ഷാളനം ചെയ്തു ഭഗവാൻ സ്വയം ആ ജലം പ്രോക്ഷണം ചെയ്തു!
ആതിഥ്യസൽക്കാരം കഴിഞ്ഞു രണ്ടു പേരും കൂടി ഇങ്ങനെ ആട്ടുകട്ടിലിൽ ഇരുന്ന്, പഴയ വർത്തമാനങ്ങൾ, കഥകളൊക്കെ പറയാണ്.
എന്താ സുദാമാവേ, സൗഖ്യം തന്നെ ല്ലേ? സമാവർത്തനം കഴിഞ്ഞു വേദാദ്ധ്യയനം ഒക്കെ കഴിഞ്ഞ് നമ്മള് തമ്മിൽ പിരിഞ്ഞതിനുശേഷം കണ്ടിട്ടില്ല്യല്ലോ. അങ്ങ് ഗുരുകുലത്തിൽ നിന്നും തിരിച്ചു ചെന്ന് ഗൃഹസ്ഥാശ്രമി ആയ്യോ? കുടുംബത്തിലാണോ വർത്തിക്കുന്നത്? അങ്ങയുടെ ജീവിതം സുഖമാണോ?
ശ്രീനൊച്ചൂർജി
*തുടരും. ..*

No comments:
Post a Comment