Wednesday, August 31, 2016

മക്കളേ! മറ്റുള്ളവരുടെ സുഖത്തിൽ നാം സംതൃപ്തി തേടണം. ഉദാഹരണത്തിന്, നാം ബസ്സിൽ യാത്ര ചെയ്യുന്നു എന്നു വിചാരിക്കുക. അടുത്ത സ്റ്റോപ്പില്‍നിന്നും പ്രായം ചെന്ന ഒരാൾ കയറുന്നു. അയാൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ഉടൻ മക്കൾ എഴുന്നേറ്റു് അദ്ദേഹത്തെ ഇരുത്തണം. ഇങ്ങനെ നമ്മിലുള്ള ദയ, കരുണ തുടങ്ങിയ നല്ല ഗുണങ്ങൾ തെളിയുന്നതനുസരിച്ച് നമ്മുടെ ഓരോ ചെറിയ സ്വാർത്ഥതയും ഇല്ലാതാകുകയും നമ്മൾ ഈശ്വര കൃപയ്ക്ക് അർഹരാകുകയും ചെയ്യും നമ്മൾ ഒറ്റപ്പെട്ട ദ്വീപുകളല്ല; ഒരേ ശൃംഖലയിലെ കണ്ണികളാണ്. നമ്മുടെ കൈപൊള്ളുമ്പോൾ മരുന്നുപുരട്ടാൻ നമുക്കു് എങ്ങനെ ആവേശമുണ്ടാകുമോ, അതേ ആവേശത്തോടെ നാം മറ്റുള്ളവരോടു കരുണ കാണിക്കണം. ഇടതുകൈയ്ക്കു പൊള്ളലേറ്റാൽ ‘എനിക്കല്ലല്ലോ പൊള്ളിയതു്’ എന്നുപറഞ്ഞു മരുന്നു പുരട്ടാൻ മറ്റേ കൈ വിസമ്മതിക്കില്ല കാരണം ”ഞാനെ”ന്ന ബോധം ശരീരമാസകലം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു. അതുപോലെ ഒരേ ചൈതന്യം സർവ്വ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നതിനാൽ ഓരോ ചെറിയ ജീവിയുടെ ദുഃഖം പോലും നാമറിയാതെ നമ്മൾ അനുഭവിക്കുന്നുണ്ട്. അതു മനസ്സിലാക്കി മക്കൾ എപ്പോഴും കരുണയോടെ പ്രവർത്തിക്കണം.Amma
ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്. അവയില്‍ ചിലത് നാം പ്രയോഗിക്കാറുമുണ്ട്. എന്നാല്‍ മന്ത്രം ജപിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അറിയാത്ത മന്ത്രങ്ങളോ, ഗുണങ്ങള്‍ അറിയാത്തതോ, തെറ്റായതോ ആയ മന്ത്രങ്ങള്‍ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാക്കുന്നതാണ്. അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം.
ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്‍ക്കും മന്ത്രോച്ചാരണം നടത്താം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂട്ടങ്ങളോ ആണ് മന്ത്രങ്ങള്‍. മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രങ്ങള്‍. എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍നിന്ന് പിറക്കുന്നതാണ്. ഓം എന്ന മന്ത്രത്തില്‍ അ, ഉ, മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു.
മന്ത്രജപം നടത്തുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം. നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല; മറിച്ച് അവ ഭഗവദ്ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്. അതിനാല്‍ വളരെ കൃത്യമായും ഉച്ചരിക്കേണ്ട രീതിപോലെയും തന്നെ മന്ത്രങ്ങള്‍ ഉച്ചരിക്കണം. പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്. മന്ത്രജപത്തിന് മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം. കറകളഞ്ഞ ഈശ്വരവിശ്വാസം, സ്‌നേഹം, ക്ഷമ, ഉത്തമസ്വഭാവം, സമാധാനം, നിശ്ചയദാര്‍ഢ്യം, സമയം, കൃത്യസംഖ്യ (108, 1008), നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണ വേളയില്‍ നാം പാലിക്കേണ്ടതാണ്. ഒരിക്കലും മന്ത്രങ്ങള്‍ മാറിമാറി ഉച്ചരിക്കരുത്. വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രം തന്നെ നിത്യവും ജപിക്കുന്നത് ഉത്തമമാണ്.Janmabhumi
വ്യക്തിത്വം വളര്‍ത്താനുളള മാര്‍ഗ്ഗം.
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രസത്തില്‍ നിന്നാണ് രക്തം, മാംസം, മേദസ്, അസ്ഥി, വീര്യം എന്നിവ ലഭിക്കുന്നത്. വീര്യമുളള വ്യക്തിയുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. സാംസ്‌കാരികവും സാമൂഹ്യവുമായ കടമകള്‍ നിര്‍വ്വഹിക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്നത് ഭക്ഷണത്തിന്റെ ചേരുവയാണ്. ഭക്ഷണത്തോടൊപ്പം വ്യായാമം ഒഴിച്ചു കൂടാത്തതാണ്. മിത വ്യായാമം ശരീര സന്തുലിതാവസ്ഥ നിലനിര്‍ത്തും. യോഗയാണ് ഉത്തമം.
ശുചിത്വമാണ് മറ്റൊന്ന്. ശരീരത്തില്‍ നിന്ന് മലവും മൂത്രവും വിയര്‍പ്പും ശരിയാംവണ്ണം നിര്‍മ്മാര്‍ജ്ജനം ചെയ്താലേ ശരീരം ശുദ്ധീകരിക്കപ്പെടൂ. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ് രോഗാതുരരാക്കുന്നത്. ആരോഗ്യം ആരംഭിക്കുന്നത് ശാരീരിക ആരോഗ്യത്തില്‍ നിന്നാണ്. അതിന് വേണ്ടുന്ന ഊര്‍ജ്ജം നല്‍കുന്നത് പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നാണ്. ജീവിതത്തോട് ശരിയായ കാഴ്ചപ്പാടുളള ഒരു വ്യക്തിക്ക് ജീവിതപരാജയം ഉണ്ടാവുകയില്ല. ആഹാരം, വ്യായാമം, ശുചിത്വം ഇതു മൂന്നുമാണ് ശരിയായ വ്യക്തിത്വം വളര്‍ത്താനുളള മാര്‍ഗ്ഗം.janmabhumi
അന്നമയംഹിസൗമ്യമന (അന്നമയമാണ് മനസ്സ്) ഉപനിഷത്ത് ഓര്‍മ്മപ്പെടുത്തുന്നു. അന്നത്തില്‍ നിന്നാണ് വാക്കും പ്രവൃത്തിയും ഉണ്ടാകുന്നത്. സ്വാത്തികമായ വിചാരങ്ങളിലേക്കും കര്‍മ്മങ്ങളിലേക്കും നയിക്കുന്നത്. ഗുണകരമായ ഭക്ഷണം ഏതാണ്; എന്തിനാണ് കഴിക്കുന്നത്, എപ്പോള്‍ കഴിക്കണം എന്ന കാര്യത്തില്‍ നാം അജ്ഞരാണ്. ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സം സൃഷ്ടിക്കുന്നത് ശരീരമാണ്. ശരീരം നമ്മുടെ നിയന്ത്രണത്തിന് വിധേയമായിരിക്കണം. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് ശരീരം നിര്‍മ്മിക്കപ്പെടുന്നത്. ആവശ്യത്തിനനുസരിച്ചു മതി ഭക്ഷണം. അമിത ഭക്ഷണം ആരോഗ്യം നശിപ്പിക്കും. ശരീരം സ്വസ്ഥമല്ലെങ്കില്‍ ആഗ്രഹം സഫലീകരിക്കപ്പെടുകയില്ല. വ്യക്തിയുടെ ചിന്തയെ, പ്രവൃത്തിയെ രൂപപ്പെടുത്തുന്നത് ഭക്ഷണമാണ്. എന്തു കഴിക്കു ന്നുവോ അതാണ് അയാളുടെ മനസ്സ്.
വിശക്കുമ്പോഴേ ഭക്ഷണം കഴിക്കാവൂ. കഴിക്കുമ്പോള്‍ മനസ്സും ശരീരവും സ്വസ്ഥമായിരിക്കണം. ഒപ്പം വെളളം കുടിക്കുന്നത് ദഹനപ്രക്രയ തടയും. ഭക്ഷണം കഴിച്ചശേഷമേ വെളളം കുടിക്കാവൂ. ഭഗവദ്ഗീതയില്‍ പറയുന്നു; യുക്താഹാര വിഹാരസ്യ, യുക്ത ചേഷ്ടസ്യ കര്‍മ്മസു, യുക്തസ്വപ്‌നാവബോധസ്യ യോഗോഭമതിഃ ദുഃഖ. അഹിത ഭക്ഷണമാണ് ദുഷ്‌കര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. മൃഗീയ വാസനകളും സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നത്.
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രസത്തില്‍ നിന്നാണ് രക്തം, മാംസം, മേദസ്, അസ്ഥി, വീര്യം എന്നിവ ലഭിക്കുന്നത്. വീര്യമുളള വ്യക്തിയുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. സാംസ്‌കാരികവും സാമൂഹ്യവുമായ കടമകള്‍ നിര്‍വ്വഹിക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്നത് ഭക്ഷണത്തിന്റെ ചേരുവയാണ്. ഭക്ഷണത്തോടൊപ്പം വ്യായാമം ഒഴിച്ചു കൂടാത്തതാണ്. മിത വ്യായാമം ശരീര സന്തുലിതാവസ്ഥ നിലനിര്‍ത്തും. യോഗയാണ് ഉത്തമം.
ശുചിത്വമാണ് മറ്റൊന്ന്. ശരീരത്തില്‍ നിന്ന് മലവും മൂത്രവും വിയര്‍പ്പും ശരിയാംവണ്ണം നിര്‍മ്മാര്‍ജ്ജനം ചെയ്താലേ ശരീരം ശുദ്ധീകരിക്കപ്പെടൂ. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ് രോഗാതുരരാക്കുന്നത്. ആരോഗ്യം ആരംഭിക്കുന്നത് ശാരീരിക ആരോഗ്യത്തില്‍ നിന്നാണ്. അതിന് വേണ്ടുന്ന ഊര്‍ജ്ജം നല്‍കുന്നത് പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നാണ്. ജീവിതത്തോട് ശരിയായ കാഴ്ചപ്പാടുളള ഒരു വ്യക്തിക്ക് ജീവിതപരാജയം ഉണ്ടാവുകയില്ല. ആഹാരം, വ്യായാമം, ശുചിത്വം ഇതു മൂന്നുമാണ് ശരിയായ വ്യക്തിത്വം വളര്‍ത്താനുളള മാര്‍ഗ്ഗം.
വ്യക്തിത്വത്തെ ബാധിക്കുന്ന ഒന്നാണ് മനസ്സിന്റെ ചഞ്ചലത. മനസ്സ് എപ്പോഴും ദൃഢമായിരിക്കണം. ആകാംക്ഷയും അസ്തിത്വദു:ഖവും ഒഴിവാക്കണം. വികലമായ ചിന്തകള്‍ ശരീരത്തിന്റെ നാഡീവ്യവസ്ഥയെ തളര്‍ത്തും. ശരീരത്തിന് അമിതമായ ചൂട്അനുഭവപ്പെടും. ഇതാണ് പ്രമേഹം പോലുളള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഭൂരിഭാഗം ഹൃദയസ്തംഭനവും മാനസ്സിക പിരിമുറുക്കത്തില്‍ നിന്നാണ്. കാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ മനോജന്യമാണെന്ന് പറയപ്പെടുന്നു.
ജീവിതത്തോടുളള സമീപനം പ്രസന്നതയോടെ ആയിരിക്കണം. അറിവാണ് ബലം. നമുക്കെല്ലാം അറിയാം. പക്ഷേ പ്രായോഗികതലത്തില്‍ എത്തുമ്പോഴാണ് പരാജയപ്പെടുന്നത്. മനസ്സിനെ ധ്യാനാത്മകമാക്കണം. എല്ലാ കര്‍മ്മവും കര്‍മ്മഫലവും ഈശ്വരനില്‍ അര്‍പ്പിക്കണം. ആസുരികത അഴിഞ്ഞാടുന്ന ഇന്നത്തെ സമൂഹത്തില്‍ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ കൈവരാന്‍ ശുദ്ധമായ ആഹാരരീതി പരിശീലിച്ചേ മതിയാവൂ.Janmabhumi

മഹിഷന് കാര്യം മനസ്സിലായി. അയാള്‍ കോപം കൊണ്ട് ജ്വലിച്ചു. കണ്ണുകള്‍ ചുവന്നു തുടുത്തു. വാലുവിറച്ചു. ദേഷ്യത്തില്‍ അറിയാതെ മൂത്രം ഇറ്റുവീണു. ‘ദാനവ വീരന്മാരേ, ദേവേന്ദ്രന്‍ യുദ്ധമാണ് കൊതിക്കുന്നത്. വേഗം സൈന്യത്തെയെല്ലാം തയ്യാറാക്കുക. കോടിക്കണക്കിന് ഇന്ദ്രന്മാര്‍ വന്നാലും എനിക്ക് ഭയമില്ല. പിന്നെയാണ് ഈ ഒരുത്തന്‍. അവന്‍ മിടുക്ക് കാണിക്കുന്നത് ശാന്തരായ മുനിമാരോടും മറ്റുമാണ്. സ്ത്രീകളുടെ അടിമയല്ലേ അവന്‍? ചതിയനും ഭോഷ്‌കനുമാണ് അവന്‍ എന്നത് പ്രസിദ്ധമല്ലേ? അപ്‌സരസ്സുകളെ ഉപയോഗിച്ച് മുനിമാരുടെ തപസ്സു മുടക്കലാണ് ഇഷ്ടവിനോദം! പലതരം സന്ധിചെയ്ത് അവയൊന്നും പാലിക്കാതെ നമൂചിയെ കൊന്ന ചതിയനല്ലേ അവന്‍? വിഷ്ണുവിന്റെ കാര്യം പറയാതിരിക്കയാണ് ഭേദം. ആള്‍മാറാട്ടക്കാരന്‍. ഡംഭന്‍. പന്നിയുടെ രൂപത്തില്‍ ഹിരണ്യാക്ഷനെയും നരസിംഹരൂപത്തില്‍ ഹിരണ്യകശിപുവിനെയും കൊന്നത് വിഷ്ണുവാണ്. ദേവന്മാരെ ഒരിക്കലും വിശ്വസിക്കരുത്.
വിഷ്ണുവിനും ദേവേന്ദ്രനും എന്നെയൊന്നും ചെയ്യാനാവില്ല. എന്തിന്? സാക്ഷാല്‍ രുദ്രനും എന്നെ തടയാനാവില്ല. ഇന്ദ്രന്‍, അഗ്‌നി, വരുണന്‍, ഭാനുമാന്‍, ചന്ദ്രന്‍ തുടങ്ങി എല്ലാവരെയും ഞാന്‍ കീഴടക്കാന്‍ പോകുന്നു. യജ്ഞഭാഗം നമുക്ക് വേണം. സോമരസം അസുരന്മാര്‍ക്ക് കിട്ടട്ടെ. അങ്ങനെ നമുക്ക് ആ സ്വര്‍ഗ്ഗത്ത് വിഹരിക്കാം. എനിക്ക് കിട്ടിയിട്ടുള്ള വരം എന്തെന്നറിയാമല്ലോ? ആണായ ഒരുവനും എന്നെ തോല്‍പ്പിക്കാന്‍ ആവില്ല. പിന്നെ ഇതു പെണ്ണിനാണ് അതിനു കഴിയുക? പാതാളശൈലനിവാസികളായ സൈന്യങ്ങള്‍ തയ്യാറാവട്ടെ. ദേവന്മാരെ ജയിക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് മതി. പക്ഷെ ഇക്കൂട്ടരൊക്കെ എനിക്ക് ഒരലങ്കാരമായി ഇരിക്കട്ടെ. ദേവന്മാരെ കൊല്ലാന്‍ എന്റെ കൊമ്പുകളും കുളമ്പുകളും മാത്രം മതി. എനിക്ക് വരബലം ഉള്ളതിനാല്‍ പരാജയ ഭീതിയില്ല. ദേവന്മാരോ മനുഷ്യന്മാരോ എന്നെ കൊല്ലില്ല.
ദേവലോകം കിട്ടിക്കഴിഞ്ഞാല്‍ നമുക്ക് അവിടെയുള്ള ദേവകന്യകമാരുമായി രമിച്ചു കഴിയാം. അവര്‍ ചൂടുന്ന മന്ദാരകുസുമങ്ങള്‍ നമുക്ക് വാസനിക്കണം. അവരുടെ നന്ദനാരാമങ്ങളില്‍ വിഹരിക്കണം. കാമധേനുവിന്റെ പാലില്‍ കുളിക്കണം. സുധ കുടിച്ചു മയങ്ങണം. ആടിപ്പാടി രസിക്കണം. അവിടെയുള്ള ഉര്‍വ്വശി, മേനക, രംഭ, തിലോത്തമ, പ്രമദ്വര, മഹാസേന, മിത്രകേശി മദോല്‍ക്കട, വിപ്രചിത്തി, എന്നിവരെല്ലാം ആണുങ്ങളെ രസിപ്പിക്കാന്‍ വിദഗ്ദ്ധരാണ്. സംഗീത നൃത്തങ്ങളില്‍ അഗ്രഗണ്യരായ അവരുടെ കയ്യിലുള്ള മദ്യം അതിവിശിഷ്ടവുമാണ്. അത്തരം സുഖങ്ങള്‍ അനുഭവിക്കാന്‍ എല്ലാവരും ഒരുങ്ങിക്കൊള്ളുക. ഇപ്പോള്‍ ദേവന്മാരോടു യുദ്ധം ചെയ്യുന്നതിന്റെ ശുഭാരംഭമായി നമുക്ക് ഗുരുവായ ശുക്രനെ പൂജിക്കാം.’ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം
ഇന്ദ്രിയാന്തഃകരണക്രദ്യുപാധികളെക്കാള്‍ സസൂക്ഷ്മവും സര്‍വാന്തസാമിയുമായ ആത്മസ്വരൂപത്തെ സൂക്ഷ്മവിചാരത്തിലൂടെ ഗ്രഹിക്കാനുളള മാര്‍ഗദര്‍ശനമാണ്‌ ഉപനിഷത്‌ നല്‍കുന്നത്‌. സര്‍വഭൂതങ്ങളിലും ഗൂഢനായ ആത്മാവ്‌ ബാഹ്യമായി പ്രകാശിക്കുന്നതല്ല. സര്‍വത്തേയും പ്രകാശിപ്പിക്കുന്ന ആത്മസ്വരൂപത്തെ അത്യന്തം സൂക്ഷ്മവും അഗ്ര്യയുമായ ബുദ്ധികൊണ്ടേ അറിയാവൂ. ആത്യന്തികമായ ദുഃഖ നിവൃത്തിയെ ഇച്ഛിക്കുന്ന മനുഷ്യന്‍ അതുകൊണ്ടുതന്നെ തന്റെ അന്തഃകരണത്തിന്റെ ശുദ്ധിയും ഏകാഗ്രതയും നേടുന്നതിന്‌ ഉപാസനാ നിഷ്ഠനാവണം. ജീവിത ക്രമീകരണത്തിലൂടെയും നിഷ്ഠാപൂര്‍വകമായ ഉപാസനയിലൂടെയും ചിത്തശുദ്ധിയും ഏകാഗ്രതയും സമ്പാദിക്കുമ്പോഴേ വേദാന്ത പ്രമാണത്തിന്റെ സസൂക്ഷ്മമാണ്‌. ഗുരുശാസ്ത്ര സമ്പ്രദായങ്ങള്‍ക്കനുസരിച്ചേ ഇതില്‍ ചരിക്കാനാവൂ. അതുകൊണ്ടുതന്നെ ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിക്കാന്‍ ഉപനിഷത്‌ നമ്മെ ഉദ്ബോധിപ്പിക്കുന്നു. “ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്നിബോധതാ” എഴുന്നേല്‍ക്കൂ.
ജാഗ്രതയോടെ ശ്രേഷ്ഠന്മാരെ പ്രാപിച്ച നല്ലപോലെ അറിയൂ. എന്നാല്‍ ഈ ജ്ഞാനമാര്‍ഗം കത്തിയുടെ മൂര്‍ച്ചയേറിയ വായ്ത്തലക്ക്‌ മുകളിലൂടെ നടക്കുന്നതുപോലെ കഠിനതമമാണെന്ന്‌ വിദ്വാന്മാര്‍ പറയുന്നതിനെ അറിയണം. ഇത്‌ ധീരന്മാര്‍ക്കുള്ള മാര്‍ഗമാണ്‌. ഭീരുക്കള്‍ക്ക്‌ ഔപനിഷദമായ മാര്‍ഗ്ഗം സ്വീകരിക്കാനാവില്ല. അതുകൊണ്ട്‌ ധീരരായിരിക്കുവിന്‍. ഉപനിഷത്‌ വിചാരയജ്ഞം ഇരുപത്തിയെട്ടാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
ഗുരു ശാസ്ത്രസമ്പ്രദായങ്ങളിലൂടെ ശബ്ദ രൂപ രസ ഗന്ധ രഹിതവും ഒരിക്കലും നശിക്കാത്തതുമായ പരമസത്യത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ അയാള്‍ ജനന മരണരൂപമായ സംസാരത്തില്‍ നിന്നും മുക്തനാവുന്നു. ഇതാണ്‌ ആത്യന്തികദുഃഖ നിവൃത്തിയിലേക്കുള്ള മാര്‍ഗമെന്നറിഞ്ഞ്‌ സാധനാനിഷ്ഠരാവാന്‍ കഠോപനിഷത്ത്‌ കാരുണ്യപൂര്‍വം നമ്മോടുപദേശിക്കുന്നു. Janmabhumi
അഞ്ച് കര്‍മ്മേന്ദ്രിയങ്ങളെയും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളെയും ബഹിര്‍മുഖമാക്കിവെച്ച സാക്ഷാല്‍ രാവണന്‍റെ പുത്രനാണ് മേഘനാഥന്‍. ദേവേന്ദ്രനെ യുദ്ധം ചെയ്ത് പരാജയപ്പെടുത്തി ബന്ധനസ്ഥനാക്കിയപ്പോള്‍ മുതലാണ്‌ മേഘനാഥന് ‘ഇന്ദ്രജിത്ത്’ എന്ന പേരുകൂടി ലഭിച്ചത്. ദേവേന്ദ്രനെ പരാജയപ്പെടുത്തിയ ആള്‍ മോശക്കാരനല്ലല്ലോ.
ദേവേന്ദ്രനെ പരാജയപ്പെടുത്തി ബന്ധനസ്ഥനാക്കിയ ഒരു മകന്‍റെ പിതാവായ താന്‍ മഹാഭാഗ്യവാനും ഇനി ആരെയും ഭയപ്പെടാതെ കഴിയാനുമുള്ളവനുമാണെന്ന് രാവണന്‍ അഹങ്കരിച്ചു. മക്കളുടെ വീരപ്രവൃത്തികള്‍ വാചാലമായി സംസാരിച്ച് ആനന്ദം കണ്ടെത്തുന്ന രക്ഷകര്‍ത്താക്കള്‍ ഇന്നും ധാരാളമുണ്ട്. രാവണന്‍റെ അതിരുവിട്ട വിശ്വാസം തകര്‍ന്നുപോയ ഒരു കഥകൂടി നമ്മള്‍ അറിഞ്ഞിരിക്കണം.
ഒരിക്കല്‍ നാരദമഹര്‍ഷി രാവണനെ കണ്ടപ്പോള്‍ “അങ്ങും പുല്ലും തുല്യമാണെന്ന് ഒരു വാനരന്‍ പറഞ്ഞുനടക്കുന്നുണ്ട്…” എന്ന് പറഞ്ഞു. 
കോപം കൊണ്ട് വിറച്ച രാവണന്‍ ആ വാനരനെക്കുറിച്ച് അന്വേഷിച്ചു. അവനെ ഇന്നുതന്നെ കൊല്ലുമെന്ന് തീര്‍ച്ചപ്പെടുത്തി.
“അവന്‍റെ പേര് ബാലി എന്നാണ്. ഇന്ദ്രന്‍റെ പുത്രനാണ്. അസാധാരണ സ്വഭാവക്കാരനായ ഒരു വാനരനാണ്” നാരദമഹര്‍ഷി ആളെക്കുറിച്ച് വിശദീകരിച്ചു.
“ബാലിയുടെ പിതാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ഒരു മകന്‍റെ മഹാനായ പിതാവാണ് ഞാന്‍. ബാലിയുടെ കഥ ഞാനിന്ന് തീര്‍ക്കും” ഇതും പറഞ്ഞ് രാവണന്‍ ചന്ദ്രഹാസം എന്ന ദിവ്യായുധവുമായി ബാലിയെ അന്വേഷിച്ച് പുറപ്പെട്ടു.
‘ചന്ദ്രഹാസം’ എന്ന ദിവ്യായുധമെടുത്ത് പുറപ്പെടാനൊരുങ്ങിയപ്പോള്‍ നാരദമഹര്‍ഷി ചോദിച്ചു: “ഒരു വാനരനെ കൊല്ലുന്നതിന് ചക്രവര്‍ത്തിയും സാക്ഷാല്‍ ഇന്ദ്രജിത്തിന്‍റെ മഹാനായ പിതാവുമായ അങ്ങേയ്ക്ക് എന്തിനാണ് ചന്ദ്രഹാസമെന്ന ദിവ്യായുധം? നിരായുധനായി തീര്‍ക്കാവുന്നതേയുള്ളല്ലോ….” 
അങ്ങനെ രാവണന്‍ നിരായുധനായി ബാലിയെ തിരഞ്ഞിറങ്ങി.
നാല് സമുദ്രങ്ങള്‍ താണ്ടി നിത്യവും സന്ധ്യാവന്ദനങ്ങള്‍ നടത്തുന്നവനും ഏഴ് വന്‍വൃക്ഷങ്ങളെ പിടിച്ചുകുലുക്കി വ്യായാമം ചെയ്യുന്നവനുമായ ബാലിയുടെ ശക്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
മനുഷ്യന് മാത്രമേ രാവണനെ വധിക്കാന്‍ സാധിക്കുകയുള്ളൂ എന്നറിയാവുന്ന ബാലി, തന്‍റെ പിതാവായ ഇന്ദ്രനെ ബന്ദിയാക്കിയ ഇന്ദ്രജിത്തിന്‍റെ പിതാവായ രാവണനെ ഇന്ന് ബന്ധനസ്ഥനാക്കണമെന്ന് വിചാരിച്ചു. 
ബാലിയുടെ വാല് നീട്ടി രാവണനെ ബന്ധിച്ചു. ഓരോ സമുദ്രവും ഓരോ ചാട്ടത്തില്‍ കീഴടക്കി സന്ധ്യാവന്ദനം നടത്തിക്കൊണ്ടിരുന്നു. അവസാനം ദീനരോദനം കേട്ടതോടെ ബാലി തിരിഞ്ഞുനോക്കി. 
സ്വന്തം മകന്‍റെ വിജയത്തില്‍ അഹങ്കാരംകൊണ്ട് വിറളിപിടിച്ചുനടന്ന രാവണചക്രവര്‍ത്തി ഒരു വാനരന്‍റെ വാലിന്‍റെ ഇടയില്‍ക്കിടന്ന് മോചനത്തിനായി കരയുന്നു!!! 
മക്കളെക്കൊണ്ടും മക്കളെക്കണ്ടും ഭ്രമിച്ചുനടക്കുന്ന എല്ലാരും രാവണന്‍റെ ഈ ഗതികേടും ഒന്നറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും
അഗ്നിമൂര്‍ധാ ചക്ഷുഷീ ചന്ദ്രസൂര്യൗ
ദിശഃ ശ്രോത്രേ വാഗ് വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷ സര്‍വ്വഭൂതാന്തരാത്മാ.
മറ്റു മന്ത്രങ്ങളില്‍ യാതൊരു പരമേശ്വരന്‍ നിരാകാരസ്വരൂപനായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നുവോ അദ്ദേഹ ത്തിന്റേതു തന്നെയാണ് ഈ പ്രത്യക്ഷമായി കാണപ്പെടുന്ന ജഗത്തിന്റെ വിരാട് സ്വരൂപം. ഈ വിരാട് സ്വരൂപം അദ്ദേഹത്തിന്റെ അഗ്നി അതായത് ദ്യുലോകം മസ്തകവും ചന്ദ്രനും സൂര്യനും രണ്ടുനേത്രങ്ങളും സമസ്ത ദിക്കുകള്‍ കര്‍ണ്ണങ്ങളും നാനാവിധങ്ങളായ ഛന്ദസ്സുകള്‍ മന്ത്രങ്ങളുടെ രൂപത്തില്‍ വിസ്തൃതമായിരിക്കുന്ന നാലു വേദവാണികളും വായുപ്രാണനും സമ്പൂര്‍ണ്ണചരാചരജഗത്ത് ഹൃദയവും പൃഥ്വി അദ്ദേഹത്തിന്റെ പാദങ്ങളും ആകുന്നു. ഈ പരബ്രഹ്മ പരമേശ്വരന്‍ സകല ജീവികളുടേയും അന്തര്യാമിയായ പരമാത്മാവാകുന്നു.
പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-
സ്തസ്മാത് പരാങ്പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീരഃപ്രത്യഗാത്മാനമൈക്ഷ
ദാവൃത്ത ചക്ഷുരമൃതത്വ മിച്ഛന്‍.
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഈ ഇന്ദ്രിയങ്ങളുടെ എല്ലാ സ്ഥൂലവിഷയങ്ങളും പുറമേയുള്ള വയാകുന്നു. ഇതിന്റെ യഥാര്‍ത്ഥമായ അറിവിനുവേണ്ടിയാകുന്നു ഇന്ദ്രിയങ്ങളെ രചിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇവയുടെ ജ്ഞാനമില്ലാതെ മനുഷ്യര്‍ക്ക് ഏതെങ്കിലും വിഷയത്തിന്റെ രൂപ ത്തേയോ ഗുണത്തേയോ അറിയുവാന്‍ സാധിക്കുന്നില്ല. അതുപോലെ തന്നെ അവയെ യഥായോഗ്യം ഗ്രഹിക്കുകയും ത്യജിക്കുകയും ചെയ്തു. ഭഗവാന്റെ ഇന്ദ്രിയ നിര്‍മ്മാണോദ്ദേശത്തെ സഫലമാക്കുന്ന തിനുവേണ്ടി അവ മാര്‍ഗ്ഗമായി നവീന ശുഭകര്‍മ്മങ്ങളെ അനുഷ്ഠിക്കുവാനും സാധിക്കുന്നു. മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ മൂലം സ്വാസ്ഥ്യപ്രദവും സുബുദ്ധിദായകവും വിശുദ്ധവും ആയ വിഷയങ്ങളെ സ്വീകരിച്ചിട്ടു സുഖമായ ജീവിതം നയിച്ചുകൊണ്ടു പരമാത്മാവിങ്കലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ഉപാധിയായിട്ട് ഇന്ദ്രിയങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു.
എനിയ്ക്ക് ശാശ്വതമായതും ഉറപ്പുള്ളതുമായ ഒരേയൊരു സംഗതിയേയുള്ളൂ; അത് "ഞാൻ ഉണ്ട്" എന്നതുതന്നെയാകുന്നു. എത്രയോ കോടിക്കണക്കിനു ഡോളറുകളും മറ്റും ചെലവഴിച്ചുകൊണ്ട് ശാസ്ത്രജ്ഞന്മാരും അല്ലാത്തവരും എന്തൊക്കെയോ കണ്ടുപിടുത്തങ്ങളും മറ്റും നടത്തുന്നു. എന്നാൽ ആരും ഇതേ വരെ ശാശ്വതമായ സമാധാനത്തിനും ശാന്തിക്കുമുതകുന്ന ഒരൊറ്റ സാമഗ്രിപോലും കണ്ടുപിടിച്ചിട്ടില്ല. ലോകം അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും ഇപ്പറഞ്ഞ ലോകസമാധാനം താഴ്ചയിലേക്കുപോകുന്നതല്ലാതെ ഒട്ടുംതന്നെ വളർച്ചപ്രാപിക്കുന്നില്ല. 

നാം നമ്മെ ശ്രദ്ധിച്ചില്ല; പകരം ലോകം നന്നാക്കാനായി ഇറങ്ങിത്തിരിച്ചു. അതിന്റെ ഭവിഷ്യത്തുകൾ പലവഴിക്കും പലരീതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം അവനനവനെ ശരിയായി അറിയാത്തതുകൊണ്ടുള്ള കുഴപ്പം. ലോകം മുഴുവൻ പരവതാനി വിരിക്കാൻ തുനിഞ്ഞ രാജാവ് സ്വന്തം പാദരക്ഷയെപ്പറ്റി അല്പം പോലും ചിന്തിച്ചില്ല; ലോകമൊട്ടു നന്നായതുമില്ല, പാദങ്ങൾ കല്ലും മുളളുംകൊണ്ട് തകർന്നുതരിപ്പണമായിപ്പോവുകയും ചെയ്തു.
തുളസിയുടെ അത്ഭുതപ്പെ ടുത്തുന്ന ചില ഔഷധ ഗുണങ്ങൾ
തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്‌. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്‌. ഇലയുടെ നീര്‌ ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിക്കുത്തിനും ഫലപ്രദമാണ്‌. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര്‌ നല്ലതാണ്‌. തേനീച്ച, പഴുതാര, എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയില പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച്‌ പുരട്ടിയാല്‍ മതി. അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളിലും തുളസി ഉപയോഗിക്കാം. ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വിളര്‍ച്ച മാറി രക്‌തപ്രസാദം കൈവരാന്‍ സഹായിക്കും. തുളസിയില കഷായം വച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌.
മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ തടയാൻ തുളസിക്ക് കഴിയും. മുഖക്കുരുവിനു മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാൻ നല്ലതാണ്.
തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്.അതിനാൽ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കുന്നതിനും സഹായിക്കും.
തലേദിവസം 5, 6 തുളസിയിലയിട്ട് വച്ച ഒരു ഗ്ലാസ് വെള്ളം ദിവസവും രാവിലെ കുടിച്ചാൽ പല അസുഖങ്ങക്കും ശമനമുണ്ടാകും.
തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവ മാറാൻ തുളസിക്കഷായം വളരെ നല്ലതാണ്.
തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും.
വീടിനു ചുറ്റും തുളസിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നത് കൊതുകുശല്യം കുറയ്ക്കും. തുളസിനീര്‍ പതിവായി കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.. Ethnic health court
ഞാന്‍ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശന ചക്രവും, താമരയും, ഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു.
ഞാന്‍ പാല്‍ക്കടലില്‍ വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു. ഞാന്‍ സമ്പൂര്‍ണ്ണതയില്‍ വസിക്കുന്നു എന്ന അര്‍ത്ഥമാണ് പാല്‍ക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങള്‍ ആകുന്നു. ദ്രവ്യവും ഊര്‍ജ്ജവും ആകുന്നു. ഞാന്‍ പ്രപഞ്ചം ആകുന്നു.
അനേകം കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അനേകം കൈകളുള്ളവനായി സങ്കല്‍പ്പിക്കപെടുന്നു.
പാഞ്ചജന്യം എന്നാല്‍ പഞ്ചഭൂതങ്ങളില്‍ നിന്നും ജനിച്ചത് എന്നര്‍ത്ഥം . പഞ്ചഭൂതങ്ങളാല്‍ ജനിച്ച ജീവനാണ് എന്‍റെ ശംഖ്. അതിന്‍റെ ശബ്ദം സമൂഹത്തിന്‍റെ ശബ്ദമാണ്. സു എന്നാല്‍ നല്ലത് എന്നര്‍ത്ഥം . ദര്‍ശനം എന്നാല്‍ കാഴ്ച എന്നര്‍ത്ഥം . സുദര്‍ശനം എന്നാല്‍ നല്ല കാഴ്ച എന്നാണു അര്‍ഥം. തിരിയുന്ന ചക്രത്തെ ഏത് കോണില്‍ നിന്ന് നോക്കിയാലും ഒരേപോലെ മാത്രമേ കാണൂ, ഏത് കോണില്‍ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദര്‍ശന ചക്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാന്‍ ഞാന്‍ സുദര്‍ശനം ഉപയോഗിക്കുന്നു.
ധര്‍മ്മത്തെ നിലനിര്‍ത്തുക എന്‍റെ ധര്‍മ്മമാണ് . ധര്‍മ്മം മറന്നിട്ട് അനേക പ്രശ്നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന ജീവന് ധാര്‍മ്മികത മനസിലാക്കി കൊടുത്ത് രക്ഷിക്കുവാന്‍ ഞാന്‍ അവരില്‍ ഒരുവനായി ജനിക്കുന്നു. ഇതിനെ അവതാരം എന്ന് പറയുന്നു. ജീവന്‍ പരിണാമ പ്രക്രിയയിലൂടെ മനുഷ്യനായി മാറി. എന്‍റെ അവതാരങ്ങളും ആ പരിണാമഘട്ടത്തില്‍ ഉണ്ടായി.
മത്സ്യം, കൂര്‍മം , വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി ഇവയാണ് എന്‍റെ ദശാവതാരങ്ങള്‍. പരിണാമ പ്രക്രിയയിലൂടെയാണ് ജീവന്‍ മനുഷ്യനായത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ഈ ക്രമത്തില്‍ അവതരിച്ചത്.
ജലത്തില്‍ ജീവിക്കുന്ന മത്സ്യം, ജലത്തിലും കരയിലും ജീവിക്കുന്ന ആമ, കരയില്‍ ചെളിയില്‍ ജീവിക്കുന്ന വരാഹം, മൃഗത്തില്‍നിന്നും മനുഷ്യനി ലേക്കുള്ള മാറ്റമായ നരസിംഹം, ആദ്യ മനുഷ്യരൂപമായ വാമനന്‍, ആയുധങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയ പരശുരാമന്‍, ത്യാഗിയും ധര്‍മ്മിഷ്ടനുമായ ശ്രീരാമന്‍, കൃഷി, ജലസേചനം എന്നിവ ഉപയോഗിച്ച ബലരാമന്‍, ബുദ്ധിയുടെ ആള്‍രൂപമായ ശ്രീകൃഷ്ണന്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കല്‍ക്കി തുടങ്ങിയ അവതാരങ്ങള്‍ ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി ആയിരുന്നു. ശ്രീകൃഷ്ണനും കല്‍ക്കിയുമാണ് എന്‍റെ പൂര്‍ണ്ണാവതാരങ്ങള്‍
കല്‍ക്കി എന്‍റെ അവസാനത്തെ മഹാ അവതാരമാണ്. ഏറ്റവും ശക്തിയേറിയ അവതാരമാണ് കല്‍ക്കി. വളരെയധികം ബുദ്ധിമാനായ, ശക്തനായ, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന അനേകം ആയുധങ്ങള്‍ ഉപയോഗിക്കുന്ന ഒരു യുവാവായി ഞാന്‍ വരും. ലോകം മുഴുവന്‍ അക്രമവും തീവ്രവാദവും അലസതയും പടര്‍ന്നു സകല ജീവികള്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ ഞാന്‍ അതില്‍ നിന്നും ലോകത്തെ രക്ഷിക്കാനായി കല്‍ക്കിയായി അവതരിക്കും.(Jayan Kaviyoor
 to നാരായണീയം)
വിവേക ചൂഡാമണി - ശ്ലോകം - 4
ലബ്ധ്വാ കഥഞ്ചിന്ന രജന്മദൂർ ലഭം
തത്രാപിപൂസ് ത്വം ശ്രുതി പാരദർശനം
യസ് ത്വാത്മ മുക്ത്യൈ ന യ തേ തമൂഢ ധീ:
സ ആത്മഹാ സ്വം വിനി ഹന്ത്യ സദ്ഗ്രഹാത്

അർത്ഥം    ബഹുജന്മാർജ്ജിതമായ പുണ്യ വിശേഷം കൊണ്ടു് എങ്ങിനെയോ മനുഷ്യ ജന്മം ലഭിച്ചു പുരുഷശരീരം കിട്ടി അഥവാ വ്യക്തിത്വമുള്ള ശരീരം കിട്ടി. വേദാധ്യായ ന വും ചെയ്തു എന്നിട്ടും മുക്തിക്കായി യ ത് നിക്കാത്ത മൂഢൻ ആത്മഘാ തിയാകുന്നു എന്നെന്നാൽ അവൻ അസത്തായ വസ്തുക്കളെ താനാണെന്ന് അഭിമാനിച്ചു കൊണ്ടിരിക്കുന്നു
     മനുഷ്യേതര ജീവികളെ സൃഷ്ടിച്ചിട്ടൊന്നും ബ്രഹ്മാവിന് സന്തോഷം തോന്നിയില്ല ഒടുവിൽ മനുഷ്യനെ സൃഷ്ടിച്ചു അപ്പോൾ സന്തുഷ്ടനായി കാരണം ബ്രഹ്മാവലോകനത്തിന് സമർത്ഥമായ ജന്മമാണത് എന്നാൽ ആ സാമർത്ഥ്യം വിനിയോഗിച്ചില്ലെങ്കിൽ ആത്മാവിനെ അപമാനിക്കുന്നവനായിത്തീരുന്നു എന്തെങ്കിലും ഒരു കാര്യം വിജയിച്ചാൽ ഞാൻ വിജയിച്ചു എന്ന് പറഞ്ഞ് ഉന്മാദിക്കും ഈശ്വര കടാക്ഷം ഇല്ലാതെ ഒന്നും വിജയിക്കില്ല എന്ന സത്യം ശരീരമാണ് ഞാൻ എന്ന മിഥ്യാബോധത്തിൽ വിസ്മരിക്കപ്പെടുന്നു '
        ഈശ്വരനെ അറിയാൻ അസുലഭമായ ഒരവസരം കിട്ടിയിട്ടും അതിന്റെ പ്രയോജനം നേടാൻ കഴിയാത്തവൻ നിർഭാഗ്യവാൻ ആകുന്നു അവൻ ജീവിക്കുന്നു എന്ന് പറഞ്ഞു കൂടാ എന്ന് ഭാഗവതം പറയുന്നു. (Tuvvur Krishnakumar)
നാരദന്റെ ചോദ്യങ്ങള്‍ -2
V.സനത്കുമാരന്‍
നാരദാ ,ചിത്തം ആണ് സങ്കല്പത്തെക്കാള്‍ ഉത്കൃഷ്ടം .ചിത്തവ്യാപാരം ഉണ്ടാകുമ്പോള്‍ ആണ് സങ്കല്പം ഉണ്ടാകുന്നതു .അതിനു ശേഷം മനസ്സില്‍ വിചാരിക്കുന്നു .അനന്തരം വാക്കുകള്‍ അത് പറയുന്നു .അതില്‍ നിന്നും നാമ വിഷയത്തില്‍ പ്രേരിപ്പിക്കുന്നു .നാമത്തില്‍ മന്ത്രങ്ങളും മന്ത്രത്തില്‍ കര്‍മങ്ങളും ഉണ്ട് .ചിത്തം എന്നാല്‍ അന്തക്കരനത്ത്തിന്റെ രണ്ടു വ്യാപാരങ്ങള്‍ ചേര്‍ത്തത് ആണ് .വിഷയങ്ങളെ വിശകലനം ചെയ്തു തീര്‍പ്പ് കല്പിക്കുന്ന ബുദ്ധിയും ഓര്‍മിക്കാനുള്ള കഴിവും ആണ് അവ .ചിത്തം വിശകലനം ചെയ്തു ഉപായം കണ്ടു പിടിക്കുമ്പോള്‍ ആണ് ബാക്കി എല്ലാം സംഭാവിക്കുന്നത്.അതിനാല്‍ സങ്കല്‍പ്പങ്ങള്‍ ചിത്തത്തില്‍ നിന്ന് ആണ് ഉണ്ടാകുന്നതു.
അങ്ങനെ ചിത്തത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ബുദ്ധിയുടെ ഗുണങ്ങളെ കൊണ്ടു സമൃദ്ധവും നിത്യവും സുപ്രതിഷ്ടിതവും ആയ ലോകങ്ങളെ പ്രാപിക്കുന്നു .ചിത്തത്തിന് ഇഷ്ടമായ എല്ലാ വഴികളിലും കൂടി സഞ്ചരിക്കുവാന്‍ കഴിയുന്നു .
നാരദന്‍ -ഭഗവാനെ ചിത്തത്തെക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട് ,ധ്യാനം ആണ് ചിത്തത്തെക്കാള്‍ ഉത്കൃഷ്ടം
നാരദന്‍ -അത് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -
ധ്യാനം ചിത്തത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .ഭൂമി ധ്യാനിക്കുന്നത് പോലെ നിശ്ചലം ആയി ഇരിക്കുന്നു .ആകാശവും സ്വര്‍ഗ്ഗവും മനുഷ്യരും അപ്പുകളും ധ്യാനിച്ച് ഇളക്കം ഇല്ലാതെ ഇരിക്കുന്നു .ലോകത്തില്‍ മഹത്വം പ്രാപിച്ചവര്‍ ധ്യാനത്തിന്റെ കലയില്‍ ഇരിക്കുന്നു .അല്പന്മാര്‍ എന്നാല്‍ കലഹ ശീലരും ക്ഷുദ്രന്മാരും ആയി ഇരിക്കുന്നു .അതുകൊണ്ടു ധ്യാനത്തെ ഉപാസിക്കൂ .ശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്ന ദേവതകളെ പോലുള്ള ആല്മ്ബനങ്ങളില്‍ മനോ വൃതികളെ ഏകാഗ്രപെടുത്തുന്നത് ആണ് ധ്യാനം .
ധ്യാനത്തെ ബ്രഹ്മം ആയി ഉപാസിക്കുനവന് ധ്യാനത്തിന് വിഷയം ആയ എല്ലാത്തിലും ഇഷ്ടംപോലെ സഞ്ചരിക്കാം .
ചോദ്യം vi.
നാരദന്‍ -ഭഗവാനെ ,ധ്യാനത്തിലും ഉത്കൃഷ്ടം ആയ എന്തെങ്കിലും ഉണ്ടോ ?അത് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -ഉണ്ട് .അത് ആണ് "വിജ്ഞാനം "
വിജ്ഞാനം ധ്യാനത്തിലും ഉപരി ആണ് .വേദങ്ങള്‍ ,ശാസ്ത്രങ്ങള്‍ ,ഉപനിഷത്തുകള്‍ പുരാണങ്ങള്‍ ധര്‍മം അധര്‍മം ,സത്യം അസത്യം ,നന്മ തിന്മ ,ദേവന്മാര്‍ ,ദേവതകള്‍ അന്നം രസം ,ആത്മാവ് അനാത്മാവ് ഈ ലോകം -പരലോകം എല്ലാം അറിയുന്നത് വിജ്ഞാനം കൊണ്ടു ആണ് .അതുകൊണ്ടു വിജ്ഞാനത്തെ ഉപാസിക്കൂ .
വിജ്ഞാനം എന്നാല്‍ ശബ്ദാര്‍വിഷയകം ആയ ജ്ഞാനം ആണ് .അത് ഉണ്ടാകുമ്പോള്‍ ആണ് അതിനെ പറ്റി ധ്യാനിക്കുന്നത് .സര്‍വതിനെയും അറിയുവാന്‍ വിജ്ഞാനം ആണ് ആവശ്യം .അതിനാല്‍ അതിനെ ഉപാസിക്കുക .വിജ്ഞാനത്തെ ബ്രഹ്മം ആയി ഉപാസിക്കുംപോള്‍ വിജ്ഞാനവും ജ്ഞാനവും ഉള്ള ലോകങ്ങളെ പ്രാപിക്കുന്നു .അത് വിഷയം ആയ എല്ലാ ലോകങ്ങളിലും സഞ്ചരിക്കാന്‍ കാഴിയുന്നു .
ചോദ്യം vii
നാരദന്‍ -ഭഗവാനേ,വിജ്ഞാനത്തെ ക്കാള്‍ ഉപരി ആയി എന്തെങ്കിലും ഉണ്ടോ ?അത് പറഞ്ഞു തന്നാലും .
സനത്കുമാരന്‍ -ഉണ്ട് .ബലം ആണ് അത്
ബലം ആണ് വിജ്ഞാനത്തെ ക്കാള്‍ ഉത്കൃഷ്ടം .ബലം ഉള്ളപ്പോള്‍ എഴുനേറ്റു നില്ക്കാന്‍ കഴിയുന്നു .നൂറു പേരെ വിറപ്പിക്കുവാന്‍ കഴിയുന്നു .ആചാര്യന്മാരെ നമസ്കരിക്കാന്‍ ശുശ്രൂഷിക്കാന്‍ കഴിയുന്നു .ഗുരുവില്‍ നിന്നും കേള്‍ക്കുന്നു ,മനനം ചെയ്യുന്നു ,ഉറപ്പിക്കുന്നു .അറിയുന്നു,ചെയ്യുന്നു ഫലം അനുഭവിക്കുന്നു .ബലം ഉള്ളത് കൊണ്ടു ഭൂമി ,പര്‍വതങ്ങള്‍ നില്‍ക്കുന്നു .ദേവന്മാരും അസുരന്മാരും മനുഷ്യനും ജീവികളും ബലം കൊണ്ടു നില്‍ക്കുന്നു .ബലം കൊണ്ടു ആണ് ലോകം നിലനില്‍ക്കുന്നത് .
അന്നം കൊണ്ടു മനസ്സിന് ഉണ്ടാകുന്ന ശക്തി ആണ് ഇവിടെ ബലം എന്ന് പറയുന്നത് .അന്നം കൊണ്ടു ആണ് ശരീരത്തിനും ശക്തി കിട്ടുന്നത് ,മനസ്സിനും ശരീരത്തിനും ബലം ഉണ്ടെങ്കില്‍ മാത്രമേ ആചാര്യന്മാരില്‍ കൂടി ജ്ഞാനം സമ്പാദിക്കാന്‍ സാധിക്കൂ .അതിനാല്‍ വിജ്ഞാനത്തെക്കാള്‍ ഉത്കൃഷ്ടം ആയ ബലത്തെ ബ്രഹ്മം ആയി ഉപാസിക്കുക .
ബലത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ബലം ആവശ്യം ആയ എല്ലാ വഴികളിലും സഞ്ചരിക്കാന്‍ കഴിയുന്നു ,ജ്ഞാനം സമ്പാദിക്കാന്‍ കഴിയുന്നു .
ചോദ്യം VIII.
നാരദന്‍ -ഭഗവാനെ ,ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആയി എന്തെങ്കിലും ഉണ്ടോ ?പറഞ്ഞു തന്നാലും
സനത്കുമാരന്‍ -ഉണ്ട് -ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആണ് -അന്നം
അന്നം ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു ,കാരണം അന്നം കൊണ്ടു ആണ് ബലം ഉണ്ടാകുന്നതു .പത്തു ദിവസം ആഹാരം കഴിക്കാതെ ഇരുന്നാല്‍ അവന്‍ ശവം പോലെ ആകുന്നു .അറിവും ഓര്മ ബലം ശക്തി എല്ലാം ഇല്ലാതെ ആകുന്നു .അതിനാല്‍ "അന്നം "ബ്രഹ്മം ആയി ഉപാസിക്കൂ .
അന്നത്തെ ബ്രഹ്മം ആയി ഉപസിക്കുന്നവന്‍ അന്നവും പാനവും സമൃദ്ധം ആയ ലോകങ്ങളില്‍ എത്തിച്ചേരുന്നു .
ചോദ്യം IX
നാരദന്‍ -ഭഗവാനേ,അന്നത്തെക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത് കുമാരന്‍ -തീര്‍ച്ച ആയും ഉണ്ട് ."ജലം " ആണ് അന്നത്തെക്കാള്‍ ഉത്കൃഷ്ടം
ജലത്തില്‍ നിന്ന് അന്നം ഉണ്ടാകുന്നു .മഴ ഇലെങ്കില്‍ ജീവികള്‍ ഇല്ലാതെ ആകുന്നു ,ജലം ഇല്ലെങ്കില്‍ ജീവികള്‍ ഇല്ലാതെ ആകുന്നു .അതിനാല്‍ എല്ലാം മൂര്‍ത്തങ്ങള്‍ ആയ അപ്പുകള്‍ തന്നെ .അന്നത്തിനു കാരണം ജലവും അപ്പുകളും ആയതിനാല്‍ അപ്പുകളെ ബ്രഹ്മം ആയി ഉപാസിക്കൂ .അപ്പുകളെ ബ്രഹ്മം ആയി ഉപാസിക്കുന്നവന് എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നു .
ചോദ്യം X
നാരദന്‍ -മഹാത്മന്‍ !അപ്പുകള്‍ക്ക് ഉപരി ഉത്കൃഷ്ടം എന്ത് ഉണ്ട് ?അത് പറഞ്ഞു തന്നാലും .
സനത് കുമാരന്‍ -തേജസ്‌ അപുകളെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .
തേജസ്‌ വായുവിനെ നിശ്ചലം ആക്കി ആകാശത്തെ വ്യാപിച്ചു തപിപ്പിക്കുന്നു .അപ്പോള്‍ ജനങ്ങള്‍ ചുട്ടു നീറുന്നു.അപ്പ്പോള്‍ ആവി ആയ ജലം വീണ്ടും മഴ ആയി പെയ്യുന്നു .തേജസ്‌ ഇടി ,മഴ ഉണ്ടാക്കുന്നു ,ജലത്തെ ഉണ്ടാക്കുന്ന സര്‍വവ്യാപി ആയ തേജസ്സിനെ ഉപാസിക്കൂ .
തേജസ്സിനെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ സ്വയം തേജസ്വി ആയി മാറുന്നു .അജ്ഞാനം ഇല്ലാത്ത തേജോ മയം ആയ ലോകങ്ങളില്‍ എത്തി ചേരുന്നു .
ചോദ്യം XI
നാരദന്‍ -മഹാത്മന്‍ ! തേജസ്‌ ഇനെ ക്കാള്‍ ഉത്കൃഷ്ടം ഉണ്ടോ ?ഉണ്ടെങ്കില്‍ ഉപദേശിച്ചാലും
സനത്കുമാരന്‍ -ഉണ്ട് -ആകാശം തേജസ്സിനെ ക്കാള്‍ ഉത്കൃഷ്ടം തന്നെ .ആകാശത്തില്‍ ആണ് തേജസ്‌ .സൂര്യന്‍ ചന്ദ്രന്‍ അഗ്നി വിദ്യുത് നില കൊള്ളുന്നത്‌ .ആകാശത്തില്‍ കൂടി ആണ് വിളിക്കുന്നതും വിളി കേള്‍ക്കുന്നതും .ജനങ്ങള്‍ ജനിക്കുന്നതും രേമിക്കുന്നതും മരിക്കുന്നതും ആകാശത്തില്‍ ആണ് .വൃക്ഷങ്ങള്‍ ആകാശത്തിലേക്ക് വളരുന്നു .അതിനാല്‍ ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കൂ .
ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ആകാശത്തും പ്രകാശത്തിലും ഉള്ള സകല ലോകങ്ങളിലും വസികാനും സഞ്ചരിക്കാനും കഴിയുന്നു .
ചോദ്യം XII
നാരദന്‍ -ഭഗവാനേ ! ആകാശത്തെ ക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?ഉപദേശിച്ചാലും
സനത് കുമാരന്‍ -
സ്മരണം ആകാശത്തേക്കാള്‍ ഉത്തമം ആണ്
സ്മരണം ഇല്ലെങ്കില്‍ മനനം ഇല്ല .മനനം ചെയ്യുമ്പോള്‍ ആണ് അറിയുന്നത് .ഓര്മ ,സ്മരണ കൊണ്ടു ആണ് പുത്രനെയും പശുവിനെയും തിരിച്ചു അറിയുന്നത് .സ്മരിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ഒന്നും അറിയാന്‍ കഴിയില്ല ,സ്മരണ യില്‍ നിന്ന് അനുഭവം ഉണ്ടാകുന്നു .ഈശ്വര സാക്ഷാത്കാരം സ്മരണ യില്‍ നിന്ന് ആണ് ഉണ്ടാകുന്നതു .അതിനാല്‍ സ്മരണം ബ്രഹ്മം ആയി ഉപാസിക്കൂ.
സ്മരണയെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ സ്മരിക്കുന്ന ലികങ്ങളില്‍ എല്ലാം സ്വതന്ത്രം ആയി വിഹരിക്കുന്നു .
ചോദ്യം XIII
നാരദന്‍ -സ്മരണയെക്കാള്‍ ഉത്കൃഷ്ടം ആയതു ഇനിയും ഉണ്ടോ ഭഗവാനെ ?ഞാന്‍ ഇപ്പോള്‍ സ്മരണ ഉള്ളിടത്ത് എല്ലാം എത്തിച്ചേരുന്നു ?
സനത്കുമാരന്‍ -ഉണ്ട് .ആശ ആണ് സ്മരണക്കും മുകളില്‍
ആശ ,ആഗ്രഹം ആണ് മനുഷ്യനെ പരലോകത്തില്‍ താല്പര്യം ഉള്ളവന്‍ ആക്കുന്നത് .മോക്ഷം പോലും ആഗ്രഹിക്കുന്നവനെ ഉള്ളൂ .മുമുക്ഷുകള്‍ക്ക് ആണ് മോക്ഷം ലഭിക്കുന്നത് .ആഗ്രഹം ഉണ്ടാകുമ്പോള്‍ വേദങ്ങള്‍ ,മന്ത്രങ്ങള്‍ പഠിച്ചു കര്‍മങ്ങള്‍ ചെയ്തു പര ലോകത്തെ എത്തിക്കുന്നത് .അതിനാല്‍ ആശയെ ബ്രഹ്മം ആയി ഉപാസിക്കൂ .
ആശയെ ബ്രഹ്മം ആയി ഉപസിക്കുന്നവന് സര്‍വ ആശകളും സഫലം ആകുന്നു .മോക്ഷം ആഗ്രഹിക്കുന്നവന് അതും ലഭിക്കുന്നു .
ചോദ്യം XIV
നാരദന്‍ -ആശയെക്കാള്‍ ഉത്കൃഷ്ടം ആയതു എന്ത് ആണ് ഉള്ളത് ഭഗവാനേ?
സനത്കുമാരന്‍ -
പ്രാണന്‍ ആണ് ആശയെക്കാള്‍ ഉത്കൃഷ്ടം .എല്ലാം പ്രാണനില്‍ സ്ഥിതി ചെയ്യുന്നു .പ്രാണന്‍ സ്വയം സഞ്ചരിക്കുന്നു .പ്രാണന്‍ പ്രാണനെ ദാനം ചെയ്യുന്നു .പ്രാണന്‍ അച്ഛന്‍ ആകുന്നു ,അമ്മ ആകുന്നു .സഹോദരി ആകുന്നു ,ഭാര്യ ആകുന്നു .പ്രാണന്‍ ആചാര്യന്‍ ആകുന്നു .പ്രാണന്‍ ബ്രാഹ്മണന്‍ ആകുന്നു .
നാമം മുതല്‍ ഉള്ളവ എല്ലാം പ്രാണനില്‍ ഉണ്ട് .
പ്രാണന്‍ ഇല്ലെങ്കില്‍ ഒന്നും ഇല്ല
പ്രാണന്‍ എല്ലാം ആകുന്നു .
ജഗത്തിന്റെ ആത്മാവ് പ്രാണന്‍ ആകുന്നു
ആ ആത്മാവ് തന്നെ ആണ് ഞാന്‍
പ്രാണോ ഹേഷ്യ സര്‍വഭൂതൈര്‍വ്വിഭാതി
വിജാനന്‍ വിദ്വാന്‍ ഭവതെ നാതി വാദി -മുണ്ഡകം
സര്‍വത്മാവ്‌ ആയ പ്രാണന്‍ തന്നെ ആണ് തന്റെ ആത്മാവ്‌ എന്ന് മനസ്സില്‍ ആക്കിയ നാരദന്‍ മൌനി ആയി പിന്നെ ഒന്നും ചോദിച്ചില്ല .
സമാപ്തം
chandokym. Gowindan nampoothiri

Tuesday, August 30, 2016

ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത! ഒന്നര നൂറ്റാണ്ട്‌  മുമ്പ്‌ നമുക്ക്‌ ലഭിച്ച ഒരു ഉപദേശമാണിത്‌. വൈദേശിക അടിമത്വത്തിന്‍ കീഴില്‍ പ്രതികരണ ശേഷി ഇല്ലാതെ ചടഞ്ഞു കൂടിയിരുന്ന ഇന്ത്യന്‍ യുവത്വത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍..... ഒന്നര നൂറ്റാണ്ടിനുശേഷവും ആ പ്രബോധനത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടില്ല എന്നതാണ്‌ വസ്‌തുത. 1863 ജനുവരി പന്ത്രണ്ടിന്‌ ജനിച്ച്‌ 1902 ജൂലൈ നാലിന്‌ സമാധിയായ, ലോകം ഇന്നോളം ദര്‍ശിച്ച ഋഷി ശ്രേഷ്‌ഠന്‍മാരില്‍ അഗ്രഗണ്യനായ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുകയാണല്ലോ നാം. നൂറ്റി അന്‍പത്‌ വര്‍ഷങ്ങളല്ല ആയിരത്തി അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ പിന്നിട്ടാലും ലോകം നിലനില്‍ക്കുമെങ്കില്‍ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളും നിലനില്‍ക്കുക തന്നെ ചെയ്യും. എന്നു മാത്രമല്ല അക്കാലത്തും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും കാലിക പ്രസക്തി ഉണ്ടാവുകയും ചെയ്യും. ഒരാള്‍ ഭൂമിയില്‍ എത്രകാലം ജീവിച്ചു എന്നതല്ല മറിച്ച്‌ അയാള്‍ ലോകത്തിന്‌ എന്തു പകര്‍ന്നു നല്‍കി എന്നതിലൂടെയായിരിക്കും അയാളുടെ മഹത്വം വെളിവാകുന്നത്‌. മുപ്പത്തിയൊന്‍പതര വര്‍ഷത്തെ ജീവിതംകൊണ്ട്‌ ലോകത്തെ വലിയ വിഭാഗം ജനതയുടെ ചിന്താധാരകളെ മാറ്റി മറിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ വിവേകാനന്ദ സ്വാമികളുടെ മഹത്വം.
ആത്മീയ ചിന്തകളുടേയോ മതചിന്തകളുടേയോ പേരില്‍ കുരുക്കിയിടപ്പെട്ടതായിരുന്നില്ല സ്വാമിയുടെ ജീവിതം. തികഞ്ഞ ആത്മീയതയില്‍ ഉറച്ചുനിന്നുകൊണ്ട്‌ തന്നെ സമൂഹത്തിലെ മുഴുവന്‍ പുഴുക്കുത്തുകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാന്‍ അദ്ദേഹത്തിന്‌ ആയിട്ടുണ്ട്‌. ലോകത്ത്‌ യുവജനങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളില്‍ ഒരാളുമായിരുന്നു വിവേകാനന്ദ സ്വാമികള്‍. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കും കാല ദേശാന്തരങ്ങള്‍ ഉണ്ടായിരുന്നില്ല. യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതില്‍ സ്വാമികള്‍ക്കുള്ള കഴിവിന്‌ പരിഗണിച്ചാണ്‌ രാജ്യം അദ്ദേഹത്തിന്റെ ജന്മദിനത്തെ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചിട്ടുള്ളതും.
ഭാരതത്തിന്റെ പ്രാചീന സന്യാസ പരമ്പരകളേയും സനാതന ധര്‍മ്മത്തേയും ഏറെ ശ്രേഷ്‌ഠമായി കാണുന്ന വ്യക്തിയായിരുന്നു വിവേകാനനന്ദ സ്വാമികള്‍. സ്വാമിയുടെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ അഭിവാദനത്തിനു ശ്ശേഷം ആരംഭത്തില്‍ തന്നെ മതങ്ങളുടെ മതമായ ഹിന്ദുധര്‍മ്മത്തിന്റെ പ്രതിനിധിയായാണ്‌ താനിവിടെ വന്നിരിക്കുന്നത്‌ എന്നു പറയാനും സ്വാമി മടിച്ചില്ല. കടുത്ത ഭൗതിക വാദവും പുരോഗമനവും പറഞ്ഞ്‌ ആത്മീയ ചിന്തകളേയും ആത്മീയാചാര്യന്‍മാരേയും സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കുന്ന ഇടതുപക്ഷ യുവജനസംഘടനകള്‍ക്കു പോലും ഇന്ന്‌ ആളെ കൂട്ടണമെങ്കില്‍ ആത്മീയ വാദത്തിന്റെ വക്തവായ സ്വാമിയുടെ ചിത്രങ്ങള്‍ കൂടിയേ തീരു എന്ന അവസ്ഥ വന്നിരിക്കുന്നു. ഇനി അല്‌പം കൂടി കടന്ന്‌ വിഗ്രഹാരാധനയേയും ബഹുദൈവ വിശ്വാസത്തേയും എതിര്‍ക്കുന്ന ചില മത സംഘടനകള്‍ പോലും അവരുടെ പ്രചാരണ ഉപാധികളില്‍ സ്വാമിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം വ്യക്തമാക്കുന്നത്‌ സ്വാമിയുടെ സമൂഹത്തിലുള്ള സാധീന ശക്തിയാണ്‌. ആത്മീയ വാദികളും ഭൗതിക വാദികളും ഒപ്പം സെമറ്റിക്‌ മതങ്ങളും ഒരാളെ ഒരുപോലെ അംഗീകരിക്കുന്നുവെങ്കില്‍, അയാളിലൂടെ പുതു വിപ്ലവത്തിന്റെ നാമ്പുകള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍, അയാള്‍ മനുഷ്യ മനസ്സുകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം എത്ര വലുതായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഇത്തരത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെടാന്‍ കഴിയുക എന്നത്‌ എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല.
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക്‌ ആരാധകരുണ്ട്‌. ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക്‌ അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിക്കുന്നതിന്‌ വിവേകാനന്ദ സ്വാമിയുടെ ചിക്കാഗോ പ്രസംഗം കാരണമായി. ആയുധം ഏന്താതെ പ്രലോഭനങ്ങള്‍ നല്‍കാതെ ഏഴുമിനിറ്റുകള്‍ കൊണ്ട്‌ ഏഴു വന്‍കരകളേയും ഏഴു സമുദ്രങ്ങളേയും കീഴടക്കാനായത്‌ സ്വാമികളുടെ വാക്കുകളിലെ അഗ്നി ഒന്നു കൊണ്ടു മാത്രമാണ്‌. ആ മാസ്‌മരിക ശക്തി ഒന്നു കൊണ്ടു മാത്രമാണ്‌ ഷിക്കാഗോയിലെ മിഷിഗ അവന്യുവിന്റെ ഒരു ഭാഗത്തിന്‌ സ്വാമി വിവേകാനന്ദ വേ എന്നു നാമകരണം ചെയ്യാന്‍ ആ രാജ്യത്തെ ഭരണകൂടം തയ്യാറായത്‌.
സ്വാമി ജീവിച്ചിരുന്ന കാലഘട്ടത്തേക്കാള്‍ ഇന്ന്‌ സ്വാമിയുടെ ദര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ സ്വാമിയുടെ ദര്‍ശനങ്ങളെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും, പഠിപ്പിക്കാനും, പ്രചരിപ്പിക്കുവാനും കഴിയണം. 150-ാം വാര്‍ഷിക ആഘോഷങ്ങളിലൂടെ നമുക്ക്‌ അദ്ദേഹത്തിന്‌ നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവും അതായിരിക്കും. യുവത്വത്തിന്‌ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും ദിശാബോധം നല്‍കുന്നതിനും വിവേകാനന്ദ സൂക്തങ്ങള്‍ എന്നും പ്രചോദനമാണ്‌. ഭാരതീയ യുവത്വത്തിന്‌ സ്‌നേഹത്തിന്റേയും അറിവിന്റേയും, കര്‍മ്മത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ തുറന്നു നല്‍കിയ ഗുരുവാണ്‌ സ്വാമി വിവേകാനന്ദന്‍.
മതസ്‌പര്‍ദ്ധയും, വിശ്വാസത്തിന്റെ വാണിജ്യ വത്‌കരണവും, കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണവും, മനുഷ്യലെ മൃഗീയതയും എല്ലാമാണല്ലോ സമീപകാല ലോകത്തിന്റെ നേര്‍കാഴ്‌ചകള്‍. വിവേകാനന്ദ സ്വാമിയുടെ സൂക്തങ്ങളും ദര്‍ശനങ്ങളും പ്രാവര്‍ത്തികമാക്കുക എന്നത്‌ മാത്രമാണ്‌ ഇവയ്‌ക്കെല്ലാമുള്ള പരിഹാരം. അതുകൊണ്ട്‌ തന്നെ ഫ്‌ളക്‌സുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും വിവേകാന്ദ സ്വാമികളുടെ ചിത്രങ്ങള്‍ എടുത്തു മാറ്റി അവ സ്വന്തം ഹൃദയങ്ങളില്‍ പതിപ്പിക്കുവാനും അദ്ദേഹത്തിന്റെ മഹത്‌ വചനങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാനും എല്ലാവരും ശ്രമിക്കുകയാണങ്കില്‍ നാടു നേരിടുന്ന ഒരുവിധ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കാം..... ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!  
ഉപനിഷത്തുക്കളുടെ ഉപലബ്ദിയെപ്പറ്റി കാര്യമായി ചിന്തിച്ചത്‌ സാധലേ എന്നറിയപ്പെടുന്ന ഗജാനനൻ ശംഭു സാധലേ ആണ്‌. "ഉപനിഷദ്‌ വാക്യമഹാകോശം" എന്ന ഗ്രന്ഥരചനക്കായി അദ്ദേഹം കിട്ടാവുന്ന ഉപനിഷത്തുക്കളെല്ലാം സമാഹരിച്ചു. അച്ചടിച്ചവയും പ്രകാശിപ്പിച്ചിട്ടില്ലാത്തതുമായ 239 ഉപനിഷത്തുക്കൾ അദ്ദേഹം കണ്ടെത്തി. ഇതിൽ പലതും അപൂർണ്ണമാണെങ്കിലും നിലവിലുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലെയെല്ലാം വാക്യങ്ങൾ അകാരാധിക്രമത്തിൽ അടുക്കി പ്രതിപാദിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. വാക്യമഹാകോശത്തിന്റെ ആദ്യഭാഗത്തിൽ 223 എണ്ണവും രണ്ടാമത്തേതിൽ 16 എണ്ണവുമാണ്‌ ചേർത്തിരിക്കുന്നത്‌. 239 ഉപനിഷത്തുകൾ അകാരാദിക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.https://ml.wikipedia.org/wiki/239_
  1. അക്ഷമാലോപനിഷത്‌
  2. അക്ഷ്യുപനിഷത്‌
  3. അഥർവശിര ഉപനിഷത്‌
  4. അഥർവശിഖോപനിഷത്‌
  5. അദ്വയതാരകോപനിഷത്‌
  6. അദ്വതപ്രകാരണം
  7. അദ്വൈതോപനിഷത്‌
  8. അദ്വൈതഭവനോപനിഷത്‌
  9. അധ്യാതോപനിഷത്‌
  10. അനുഭവസാരോപനിഷത്‌
  11. അന്നപൂർണ്ണൊപനിഷത്‌
  12. അമനസ്കോപനിഷത്‌
  13. അമൃർതനാദോപനിഷത്‌
  14. അരുണോപനിഷത്‌
  15. അലാതശാന്തിപ്രകരണം
  16. അവധൂതോപനിഷത്‌ (1)
  17. അവധൂതൊപനിഷത്‌ (2)
  18. അവ്യക്തോപനിഷത്‌
  19. ആഗമപ്രകരണം
  20. ആചമനോപനിഷത്‌
  21. ആത്മപൂജോപനിഷത്‌
  22. ആത്മപ്രബോധോപനിഷത്‌
  23. ആത്മോപനിഷത്‌ (1)
  24. ആത്മോപനിഷത്‌ (2)
  25. ആഥർവണദ്വിതീയോപനിഷത്‌
  26. ആയുർവേദോപനിഷത്‌
  27. ആരുണികോപനിഷത്‌
  28. ആർഷേയോപനിഷത്‌
  29. ആശ്രമാപനിഷത്‌
  30. ഇതിഹാസോപനിഷത്‌
  31. ഈശാവാസ്യോപനിഷത്‌
  32. ഉപനിഷത്‌ സ്തുതിഃ
  33. ഊർധ്വപുണ്ഡ്രോപനിഷത്‌
  34. ഏകാക്ഷരോപനിഷത്‌
  35. ഐതരേയോപനിഷത്‌ (1)
  36. ഐതരേയോപനിഷത്‌ (2)
  37. ഐതരേയോപനിഷത്‌ (3)
  38. കഠരുദ്രോപനിഷത്‌
  39. കഠോപനിഷത്‌
  40. കഠശ്രുത്യുപനിഷത്‌
  41. കലിസന്തരണോപനിഷത്‌
  42. കാത്യായനോപനിഷത്‌
  43. കാമരാജകീലിതോദ്ധാരോപനിഷത്‌
  44. കാലാഗ്നിരുദ്രോപനിഷത്‌
  45. കാലികോപനിഷത്‌
  46. കാളിമേധാദീക്ഷിതോപനിഷത്‌
  47. കുണ്ഡികോപനിഷത്‌
  48. കൃഷ്ണോപനിഷത്‌
  49. കേനോപനിഷത്‌
  50. കൈവല്യോപനിഷത്‌
  51. കൗളോപനിഷത്‌
  52. കൗഷീതകിബ്രാഹ്മണോപനിഷത്‌
  53. ക്ഷുരികോപനിഷത്‌
  54. ഗണപത്യഥർവശീർഷോപനിഷത്‌
  55. ഗണേശപൂർവതാപിന്യുപനിഷത്‌
  56. ഗണേശോത്തരതാപിന്യുപനിഷത്‌
  57. ഗർഭോപനിഷത്‌
  58. ഗാന്ധർവോപനിഷത്‌
  59. ഗായത്ര്യുപനിഷത്‌
  60. ഗായത്രീരഹസ്യോപനിഷത്‌
  61. ഗാരുഡോപനിഷത്‌
  62. ഗുഹ്യഷോഢാന്യാസോപനിഷത്‌
  63. ഗുഹ്യകാള്യുപനിഷത്‌
  64. ഗോപാലപൂർവതാപിന്യുപനിഷത്‌
  65. ഗോപാലോത്തരരതാപിന്യുപനിഷത്‌
  66. ഗോപീചന്ദനോപനിഷത്‌
  67. ചതുർവേദോപനിഷത്‌
  68. ചാക്ഷുക്ഷോപനിഷത്‌
  69. ചിത്യുപനിഷത്‌
  70. ഛാഗലേയോപനിഷത്‌
  71. ജാനാലോപനിഷത്‌
  72. ജാബാല്യുപനിഷത്‌
  73. തരസാരോപനിഷത്‌
  74. താരോപനിഷത്‌
  75. തുരീയാതീതോപനിഷത്‌
  76. തുരീയോപനിഷത്‌
  77. തുളസ്യുപനിഷത്‌
  78. തേജോബിന്ദുപനിഷത്‌
  79. തൈത്തിരീയോപനിഷത്‌
  80. ത്രിപാദ്വിഭൂതിമഹാനാരയണോപനിഷത്‌
  81. ത്രിപുരതാപിന്യുപനിഷത്‌
  82. ത്രിപുരോപനിഷത്‌
  83. ത്രിപുരാമഹോപനിഷത്‌
  84. ത്രിശിഖിബ്രാഹ്മണൊപനിഷത്‌
  85. ത്രിസുപർണൊപനിഷത്‌
  86. ദക്ഷിണാമൂർത്ത്യുപനിഷത്‌
  87. ദത്താത്രേയോപനിഷത്‌
  88. ദത്തോപനിഷത്‌
  89. സുർവാസോപനിഷത്‌
  90. ദേവ്യുപനിഷത്‌
  91. ദേവ്യുപനിഷത്‌ (2)
  92. ദ്വയോപനിഷത്‌
  93. ധ്യാനബിന്ദൂപനിഷത്‌
  94. നദബിന്ദൂപനിഷത്‌
  95. നാരദപരിവ്രാജകോപനിഷത്‌
  96. നാരദോപനിഷത്‌
  97. നാരായണപൂർവതാപിന്യുപനിഷത്‌
  98. നാരായണോത്തരാതാപിന്യുപനിഷത്‌
  99. നാരായണോപനിഷത്‌
  100. നിരാലംബോപനിഷത്‌
  101. നിരുക്തോപനിഷത്‌
  102. നിർവാണോപനിഷത്‌
  103. നീലരുദ്രോപനിഷത്‌
  104. നരസിംഹപൂർവതാപിന്യുപനിഷത്‌
  105. നരസിംഹോത്തരാപിത്യ്പനിഷത്‌
  106. നരസിംഹഷ്ടചക്രോപനിഷത്‌
  107. പഞ്ചബ്രഹ്മോപനിഷത്‌
  108. പരബ്രഹ്മോപനിഷത്‌
  109. പരമഹംസപരിവ്രാജകോപനിഷത്‌
  110. പരമഹംസോപനിഷത്‌
  111. പരമാത്മികോപനിഷത്‌
  112. പാരായണോപനിഷത്‌
  113. പാശുപതബ്രാഹ്മണോപനിഷത്‌
  114. പിണ്ഡോപനിഷത്‌
  115. പീതാംബരോപനിഷത്‌
  116. പുരുഷസൂക്തോപനിഷത്‌
  117. പൈംഗളോപനിഷത്‌
  118. പ്രണവോപനിഷത്‌ (1)
  119. പ്രണവോപനിഷത്‌ (2)
  120. പ്രശ്നോപനിഷത്‌
  121. പ്രാണാഗ്ജിഹോത്രോപനിഷത്‌
  122. വടുകോപനിഷത്‌
  123. ബ്രഹ്വൃചോപനിഷത്‌
  124. ബാഷ്കലമന്ത്രോപനിഷത്‌
  125. ബില്വോപനിഷത്‌ (1)
  126. ബില്വോപനിഷത്‌ (2)
  127. ബൃഹജ്ജബാലോപനിഷത്‌
  128. ബൃഹദാരണ്യകോപനിഷത്‌
  129. ബ്രഹ്മബിന്ദുപനിഷത്‌
  130. ബ്രഹ്മവിദ്യോപനിഷത്‌
  131. ബ്രാഹ്മോപപനിഷത്‌
  132. ഭഗവദ്ഗീതോപനിഷത്‌
  133. ഭവസന്തരണോപനിഷത്‌
  134. ഭസ്മജബാലോപനിഷത്‌
  135. ഭാവനോപനിഷത്‌
  136. ഭിക്ഷുകോപനിഷത്‌
  137. മഠാമ്‌നയോപനിഷത്‌
  138. മണ്ഡലബ്രാഹ്മണോപനിഷത്‌
  139. മന്ത്രികോപനിഷത്‌
  140. മല്ലാര്യുപനിഷത്‌
  141. മഹാനാരായണോപനിഷത്‌
  142. മഹാവാക്യോപനിഷത്‌
  143. മാണ്ഡൂക്യോപനിഷത്‌
  144. മുക്തികോപനിഷത്‌
  145. മുണ്ഡകോപനിഷത്‌
  146. മുദ്ഗലോപനിഷത്‌
  147. മൃത്യുലാംഗുലോപനിഷത്‌
  148. മൈത്രയാണ്യുപനിഷത്‌
  149. മൈത്രേയ്യുപനിഷത്‌
  150. യജ്ഞോപവീതോപനിഷത്‌
  151. യാജ്ഞവൽക്യോപനിഷത്‌
  152. യോഗചൂഡാമണ്യുപനിഷത്‌
  153. യോഗതത്ത്വോപനിഷത്‌
  154. യോഗതത്ത്വോപനിഷത്‌ (2)
  155. യോഗരാജോപനിഷത്‌
  156. യോഗശിഖോപനിഷത്‌
  157. യോഗോപനിഷത്‌
  158. രാജശ്യാമളരഹസ്യോപനിഷത്‌
  159. രാധികോപനിഷത്‌
  160. രാധോപനിഷത്‌
  161. രാമപൂർവതാപിന്യുപനിഷത്‌
  162. രാമോത്തരാപിന്യുപനിഷത്‌
  163. രാമരഹസ്യാപനിഷത്‌
  164. രുദ്രഹൃദയോപനിഷത്‌
  165. രുദ്രാക്ഷജാബാലോപനിഷത്‌
  166. രുദ്രോപനിഷത്‌
  167. ലക്ഷ്മ്യുപനിഷത്‌
  168. ലാംഗൂലോപനിഷത്‌
  169. ലിംഗോപനിഷത്‌
  170. വജ്രപഞ്ജരോപനിഷത്‌
  171. വജ്രസൂചികോപനിഷത്‌
  172. വനദുർഗോപനിഷത്‌
  173. വരാഹോപനിഷത്‌
  174. വാസുദേവോപനിഷത്‌
  175. വിശ്രാമോപനിഷത്‌
  176. വിഷ്ണുഹൃദയോപനിഷത്‌
  177. വൈതഥ്യപ്രകരണം
  178. ശരഭോപനിഷത്‌
  179. ശാട്യായനീയോപനിഷത്‌
  180. ശാണ്ഡില്യോപനിഷത്‌
  181. ശാരീരികോപനിഷത്‌
  182. ശിവസങ്കൽപോപനിഷത്‌
  183. ശിവസങ്കൽപോപനിഷത്‌ (2)
  184. ശിവോപനിഷത്‌
  185. ശുകരഹസ്യോപനിഷത്‌
  186. ശൗനകോപപനിഷത്‌
  187. ശ്യാമോപനിഷദ്‌
  188. ശ്രീചക്രോപനിഷത്‌
  189. ശ്രീവിദ്യതാരകോപനിഷത്‌
  190. ശ്രീസൂക്തം
  191. ശ്വേതശ്വതരോപനിഷത്‌
  192. ഷോഢോപനിഷത്‌
  193. സങ്കർഷണോപനിഷത്‌
  194. സദാനന്ദോപനിഷത്‌
  195. സന്ധ്യോപനിഷത്‌
  196. സംന്യാസോപനിഷത്‌
  197. സംന്യാസോപനിഷത്‌ (2)
  198. സരസ്വതീരഹസ്യോപനിഷത്‌
  199. സർവസാരോപനിഷത്‌
  200. സഹവൈ ഉപനിഷത്‌
  201. സംഹിതോപനിഷത്‌
  202. സാമരഹസ്യോപനിഷത്‌
  203. സാവിത്ര്യുപനിഷത്‌
  204. സിദ്ധാന്തവിട്‌ഠലോപനിഷത്‌
  205. സിദ്ധാന്തശിഖോപനിഷത്‌
  206. സീതോപനിഷത്‌
  207. സുദർശനോപനിഷത്‌
  208. സുബാലോപനിഷത്‌
  209. സുമുഖ്യുപനിഷത്‌
  210. സുര്യതാപിന്യുപനിഷത്‌
  211. സൂര്യോപനിഷത്‌
  212. സൗഭാഗ്യലക്ഷ്മ്യുപനിഷത്‌
  213. സ്കണ്ടോപനിഷത്‌
  214. സ്വസംവേദോപനിഷത്‌
  215. ഹയഗ്രീവോപനിഷത്‌
  216. ഹംസഷോഢോപനിഷത്‌
  217. ഹംസോപനിഷത്‌
  218. ഹേരംബോപനിഷത്‌
  219. ഛിദംബരാപനിഷത്‌
  220. തത്ത്വോപനിഷത്‌
  221. താരോപനിഷത്‌
  222. ദേവ്യുപനിഷത്‌ (2)
  223. നാരയണീയമഹോപനിഷത്‌
  224. നിർലോപോപനിഷത്‌
  225. പ്രസാദജാബാലോപനിഷത്‌
  226. പ്രവർഗ്യാഗ്നികാശ്വമേധോപനിഷത്‌
  227. ബ്ഗക്സ്തിയോഗോപനിഷത്‌
  228. രുദ്രോപനിഷത്‌ (2)
  229. വിഷ്ണുപനിഷത്‌
  230. വെങ്കടേശ്വരപൂർവോത്തരതാപിന്യുപനിഷത്‌
  231. വേദാന്തസാരോപനിഷത്‌
  232. ശിവോപനിഷത്‌ (2)
  233. ശ്രുതിരഹസ്യോപനിഷത്‌
രാമന്‍ തുടര്‍ന്നു: എല്ലാ രസാനുഭവങ്ങളും വാസ്തവത്തില്‍ മിഥ്യയാണ്‌..  കണ്ണാടിയിലെ നിഴലിലൂടെ പഴങ്ങളുടെ സ്വാദനുഭവിക്കുന്നതുപോലെ ഭ്രാന്തമായ ഒരു രസമാണത്‌..  മനുഷ്യന്റെ പ്രത്യാശകളെല്ലാം കാലം സ്ഥിരമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം എല്ലാത്തിനേയും ക്ഷയിപ്പിച്ചുകളയുന്നു. സൃഷ്ടികളില്‍ ഒന്നിനും കാലത്തിന്റെപിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. കാലമാണ്‌ എണ്ണമില്ലാത്ത ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിക്കുന്നതും ക്ഷണനേരം കൊണ്ട്‌ അവയെ ഇല്ലാതാക്കുന്നതും. 
"വര്‍ഷം, പ്രായം, യുഗം എന്നിവയിലൂടെ തന്റെ പ്രഭാവത്തിന്റെ ചെറിയൊരംശം കാലം നമുക്ക്‌ അനുഭവവേദ്യമാക്കുന്നു. എന്നാല്‍ അതിന്റെ ശരിയായ സ്വഭാവം നമുക്കറിയില്ല തന്നെ. കാലം എല്ലാത്തിനേയും കീഴടക്കുന്നു."
കാലം ദയവില്ലാത്തതും, വശപ്പെടുത്താനാവാത്തതും ക്രൂരവും, തൃപ്തിപ്പെടുത്താനാവാത്തതും അത്യാര്‍ത്തിപൂണ്ടതുമത്രേ. നമ്മെ മോഹവിഭ്രാന്തിയിലാക്കുന്ന അനേകം കൌശലങ്ങളുള്ള മഹാമാന്ത്രികനാണ്‌ കാലം. കാലത്തെ വിശകലനം ചെയ്യാന്‍ സാദ്ധ്യമല്ല. കാരണം എത്രചെറുതായി ഖണ്ഡിച്ചാലും അത്‌ അനശ്വരമായി ശേഷിക്കുന്നു. അതിന്‌ അടങ്ങാത്ത വിശപ്പാണ്‌. കൃമികീടങ്ങളും മാമലകളും സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തിയും എല്ലാം കാലത്തിന്റെ വരുതിയിലാണ്‌. നേരമ്പോക്കിന്‌ പന്തു തട്ടിക്കളിക്കുന്ന ബാലനേപ്പോലെ സൂര്യചന്ദ്രന്മാര്‍ എന്ന രണ്ടു പന്തുകളുമായി കാലം വിളയാടുന്നു. ബ്രഹ്മാണ്ഡങ്ങളെ നശിപ്പിക്കുന്ന രുദ്രനായതും, ദേവരാജാവായ ഇന്ദ്രനായതും, സമ്പത്തിന്റെ അധിദേവതയായ കുബേരനായതും വിശ്വം ലയിച്ചില്ലാതാവുന്ന ശൂന്യതയും എല്ലാം കാലം തന്നെയാണ്‌..  തീര്‍ച്ചയായും കാലമാണ്‌ തുടര്‍ച്ചയായി അണ്ഡകടാഹങ്ങളെ സൃഷ്ടിച്ച്‌ സംഹരിച്ചുകൊണ്ടേയിരിക്കുന്നത്‌..
മഹത്തും ബൃഹത്തുമായ പര്‍വ്വതങ്ങള്‍ ഭൂമിയില്‍ വേരുറപ്പിച്ചിരിക്കുന്നതുപോലെ പ്രതാപിയായ കാലം പരബ്രഹ്മത്തില്‍ സ്ഥാപിതമത്രേ. കാലം എണ്ണമില്ലാത്ത അണ്ഡകടാഹങ്ങളെ സൃഷ്ടിക്കുന്നുവെങ്കിലും അതിന്‌ അപചയമില്ല, അതു സന്തോഷിക്കുന്നില്ല, വരുന്നും പോകുന്നുമില്ല, ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നില്ല. കാലമെന്ന പാചകവിദഗ്ധന്‍ ലൌകീകവസ്തുക്കളെ സൂര്യന്റെ തീയില്‍ പാകപ്പെടുത്തി പാകമാവുന്നമുറയ്ക്ക്‌ ആഹരിക്കുന്നു. കാലം നിറപ്പകിട്ടുള്ള ജീവജാലങ്ങളാകുന്ന രത്നക്കല്ലുകള്‍ കൊണ്ട്‌ യുഗാന്തരങ്ങളായി അണിഞ്ഞൊരുങ്ങിയിട്ട്‌ കളിയായി അവയെല്ലാം നശിപ്പിച്ചുകളയുന്നു.
യൌവ്വനമെന്ന താമരയ്ക്ക്‌ കാലം രാത്രിയാണ്‌..  ആയുസ്സെന്ന ആനയ്ക്ക്‌ കാലം സിംഹമാണ്‌.. കാലം നശിപ്പിക്കാത്തതായി ഇഹലോകത്ത്‌ ഉയര്‍ന്നതോ താഴ്ന്നതോ ആയ ഒന്നുമില്ല. ഈ നശീകരണങ്ങള്‍ക്കെല്ലാമിടയിലും കാലം നാശരഹിതമായി അവശേഷിക്കുന്നു. ദിവസത്തെ മുഴുവന്‍ കഠിനാദ്ധ്വാനത്തിനുശേഷം ഒരുവന്‍ വിശ്രമിക്കുന്നതുപോലെ അജ്ഞാനത്തിലെന്നവണ്ണം വിശ്വപ്രളയം കഴിയവേ കാലം തന്റെ സര്‍ഗ്ഗശക്തി സംഭരിച്ചുറങ്ങുന്നു. കാലം എന്തെന്ന് ആര്‍ക്കും അറിയില്ല. A.P.Sukumar
നാരദന്റെ ചോദ്യങ്ങള്‍
നാരദന്‍ മന്ത്രങ്ങല്‍ വേദങ്ങള്‍ പഠിച്ചു എങ്കിലും അതില്‍ തൃപ്തന്‍ ആയില്ല .മന്ത്ര വിദ് ആയി പക്ഷെ ആത്മവിദ് ആയില്ല .അദേഹം അതിനാല്‍ ശോകത്തെ തരണം ചെയ്യുവാനും ആത്മ ജ്ഞാനി ആകുവാനും വേണ്ടി സനത്കുമാര ഋഷി യെ സമീപിച്ചു . പ്രാര്‍ത്ഥിച്ചു .
'ഭഗവാനെ ,ഞാന്‍ ആത്മ വിദ്യ നേടിയില്ല .അതിനാല്‍ ശോക വാരിധി തരാം ചെയ്യുവാന്‍ കഴിഞ്ഞില്ല .അങ്ങ് എന്നെ ശോകത്തിന്റെ മറുകരയില്‍ എത്തിച്ചാലും "അതിനു ഉള്ള വഴി എന്ത് ആണ് ?"
സനത്കുമാരന്‍ "നാരദാ ഋഗ്വേദം പോലെ നാല് വേദങ്ങള്‍ ,ശാസ്ത്രങ്ങള്‍ ഇതിഹാസ പുരാണങ്ങള്‍ തന്ത്ര വിദ്യ നൃത്ത ഗീത വാദ്യങ്ങളില്‍ ഉള്ള വിജ്ഞാനം ....ഇവ എല്ലാം കേവലം നാമം മാത്രം ആകുന്നു ,അത് കൊണ്ടു ആത്മവിദ്യ ലഭിക്കുന്നില്ല .ആ നാമത്തെ ബ്രഹ്മം ആയി ഉപാസിക്കുക ആണ് ജ്ഞാനതിലെക്കുള്ള വഴി .
നാമത്തെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിക്കുന്നവന് നാമത്തിനു വിഷയമായിട്ട് ഉള്ളതില്‍ എല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ലഭിക്കും
ഇത് കേട്ടപ്പോള്‍ നാരദന്‍ ചോദിച്ചു
ചോദ്യം 2.ഭഗവാനെ ,അങ്ങ് പറഞ്ഞത് ശരി തന്നെ .എന്നാല്‍ നാമത്തെകാള്‍ ഉല്‍ക്രുഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -തീര്‍ച്ച ആയും ഉണ്ട്
നാരദന്‍ -അങ്ങ് എന്നാല്‍ അത് ഉപദേശിച്ചു തന്നാലും
സനത്കുമാരന്‍ -വാക്ക് തന്നെ ആണ് നാമത്തെക്കാള്‍ ഉത്കൃഷ്ടം .അത് വേദങ്ങളെയും ശാസ്ത്രങ്ങളെയും ഇതിഹാസ പുരാണാദികളെക്കാളും ,നാമത്തെ കാളും മുകളില്‍ ആണ് .സര്‍വതിനെയും ധര്‍മത്തെയും അധര്‍മ്മത്തെയും നന്മ തിന്മകളും എല്ലാം അറിയിക്കാന്‍ കഴിയുന്നത്‌ വാക്ക് കൊണ്ടു ആണ് .അതിനാല്‍ വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുക.
എല്ലാ ഇന്ദ്രിയങ്ങളെയും വ്യക്തം ആക്കുന്നത് വാക്ക് ആണ് .നാമങ്ങള്‍ അറിയിക്കാന്‍ വാക്ക് വേണം .അതിനാല്‍ വാക്ക് നാമത്തെ കാള്‍ ഉത്കൃഷ്ടം ആകുന്നു .നാമരൂപങ്ങളെ കാള്‍ സൂക്ഷ്മം ആയതു കൊണ്ടു ഉത്കൃഷ്ട വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുക .
വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുന്നവര്‍ക്ക് വാക്കിനു വിഷയം ആയി ഉള്ളതില്‍ എല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാം .
അപ്പോള്‍ നാരദന്‍ ചോദിച്ചു
ചോദ്യം 3.വാക്കിനെകാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട്
നാരദന്‍ -അത് എന്ത് എന്ന് ഉപദേശിച്ചാലും
സനത്കുമാരന്‍ -മനസ്സ് ആണ് വാക്കിനെക്കാള്‍ ഉത്കൃഷ്ടം .മടക്കിപിടിച്ച കയ്യില്‍ നെല്ലിക്ക വച്ച് ഇരിക്കുന്നത് പോലെ മനസ്സ് ,വാക്കിനെയും നാമത്തിനെയും ഉള്‍കൊള്ളുന്നു .മന്ത്രങ്ങള്‍ പഠിക്കണം എന്ന് മനസ് കൊണ്ടു വിചാരിച്ചതിന് ശേഷം പഠിക്കുന്നു .യാഗങ്ങള്‍ ചെയ്യണം എന്ന് മനസ്സ് കൊണ്ടു വിചാരിച്ചതിന് ശേഷം അത് ചെയ്യുന്നു .പുത്രന്‍ ഉണ്ടാകണം എന്ന് മനസ്സില്‍ വിചാരിച്ചു അതിനു ശ്രമിക്കുന്നു.ഈ ലോകത്തെയും പര ലോകത്തെയും ലഭിക്കണം എന്ന് മനസ്സില്‍ ആലോചിച്ചതിനു ശേഷം അതിനുള്ള ഉപായങ്ങള്‍ നോക്കുന്നു .
മനസ്സ് തന്നെ ആണ് ആത്മാവും ലോകവും ബ്രഹ്മവും.അത് കൊണ്ടു മനസിനെ ഉപാസിക്കുക .മനസ്സിനെ ബ്രഹ്മം ആയി ഉപസിക്കുന്നവന് മനസ്സിന് വിഷയം ആയുള്ള വിഷയങ്ങളില്‍ സഞ്ചരിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നു .
നാരദന്‍ അപ്പോള്‍ വീണ്ടും ചോദിച്ചു
ചോദ്യം 4.
ഭഗവാനെ ,മനസ്സിനേക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട്
നാരദന്‍ -അതിനെ കുറിച്ച് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -സങ്കല്പം ആണ് മനസ്സിനെക്കാള്‍ ഉത്കൃഷ്ടം .സങ്കല്‍പിക്കുംപോള്‍ മനസ്സില്‍ വിചാരിക്കുന്നു .അതിനു ശേഷം വാക്കുകള്‍ ആയി പറയുന്നു .അനന്തരം നാമവിഷയങ്ങളില്‍ പ്രേരിപ്പിക്കുന്നു .നാമത്തില്‍ മന്ത്രങ്ങളും ,മന്ത്രത്തില്‍ കര്‍മങ്ങളും ഉള്‍ക്കൊള്ളുന്നു .കര്‍തവ്യത്ത്തെയും അകര്ത്തവ്യത്തെയും നിശ്ചയിക്കുന്നത് സങ്കല്പം ആകുന്നു .ബ്രാഹ്മണങ്ങള്‍ക്ക് മൂലം സങ്കല്‍പം ആണ് .ദ്യോവും പ്രുധ്വിയും വായുവും ആകാശവും എല്ലാം സങ്കല്പം ചെയ്തിരിക്കുന്നു .പ്രാണങ്ങളുടെ സങ്കല്‍പം കൊണ്ടു മന്ത്രം സമര്‍ത്ഥം ആകുന്നു .ഇങ്ങനെ കര്‍മ്മങ്ങളുടെ സങ്കല്പം കൊണ്ടു ആണ് ലോകം സമര്‍ത്ഥം ആകുന്നതു .
അതിനാല്‍ സങ്കല്‍പത്തെ ബ്രഹ്മം ആയി ഉപാസിക്കൂ .
സങ്കല്പത്തെ ഉപാസിക്കുന്നവന്‍ താന്‍ സങ്കല്‍പിചിട്ടുള്ള നിത്യവും സുപ്രതിഷ്ടിതങ്ങളും ശത്രുക്കളുടെ ഉപദ്രവം ഇല്ലാത്തതും ആയ ലോകങ്ങളെ നിത്യനായി ഭയം ഇല്ലാത്തവന്‍ ആയി പ്രാപിക്കുന്നു .സങ്കല്പ വിഷയങ്ങള്‍ എല്ലാം സ്വതന്ത്രം ആയി ചരിക്കാന്‍ ഉള്ള വഴികള്‍ ആകുന്നു .
നാരദന്‍
ചോദ്യം 5-ഭഗവാനെ ,സങ്കല്‍പത്തെക്കാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
സനത് കുമാരന്‍ -ഉണ്ട് -ചിത്തം ആണ് അത്
സനത്കുമാര -നാരദ സംവാദം തുടരും
chandokyam. From Gowindam namboodiri

Monday, August 29, 2016

പാപം പ്രജ്ഞാം നാശയതി ക്രിയമാണം പുനഃ പുനഃ
നഷ്ടപ്രജ്ഞഃ പാപമേവ നിത്യമാരഭതേ നരഃ 52
പാപം വീണ്ടും വീണ്ടും ചെയ്യപ്പെടുമ്പോള്‍ അത് ബുദ്ധിയെ നശിപ്പിക്കുന്നു. അങ്ങനെ പ്രജ്ഞ (ബുദ്ധി) നശിച്ചവന്‍ പിന്നീട് എന്നും പാപം തന്നെ ചെയ്യുന്നു.
പുണ്യം പ്രജ്ഞാം വര്‍ധയതി ക്രിയമാണം പുനഃ പുനഃ
വൃദ്ധപ്രജ്ഞഃ പുണ്യമേവ നിത്യമാരഭതേ നരഃ 53
പുണ്യം വീണ്ടും വീണ്ടും ചെയ്യപ്പെടുമ്പോള്‍ അത് ബുദ്ധിയെ വികസിപ്പിക്കുന്നു. ബുദ്ധി വികസിച്ചവന്‍ പിന്നീട് എന്നും പുണ്യകര്‍മ്മങ്ങള്‍ തന്നെ അനുഷ്ഠിക്കുകയും ചെയ്യുന്നു.
“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് - ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ (മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).