Saturday, March 25, 2017

പരമാത്മാവും പരബ്രഹ്മവും
ആത്മാവും ബ്രഹ്മവും എന്താണെന്നും അവ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം മനസ്സിലാക്കി. സര്‍വ്വഭൂതങ്ങളെയും ഉള്‍ക്കൊള്ളുന്ന, എല്ലാറ്റിലും എവിടെയും വ്യാപിച്ചുനില്‍ക്കുന്ന,അഖണ്ഡചൈതന്യമാണല്ലോ ആത്മാവു്എന്നാല്‍, ഓരോ ഭൂതത്തിനുമുള്ള ഭൗതികപരിധി ഈ അഖണ്ഡതയ്ക്കു വിഘ്നം വരുത്തുന്നു എന്നൊരു പ്രതീതി ഉണ്ടാക്കുന്നുണ്ടു്ആ ഭൂതത്തിനുള്ളില്‍ വ്യാപിച്ചുനില്‍ക്കുന്ന ചൈതന്യം, അതിനു വെളിയിലുള്ള ചൈതന്യം എന്നിങ്ങനെ. അകവും പുറവും ഒരേ ചൈതന്യം തന്നെആത്മാവു്. എന്നാല്‍, ഭൗതികപരിധി മൂലം അകത്തുണ്ടെന്നു പ്രതീതമാകുന്ന ആത്മാവിനെ ആ ഭൂതത്തിന്‍റെ ആത്മാവു് (ദേഹിഎന്നു൦ എല്ലാ ഭൂതങ്ങളും ഒന്നുചേര്‍ന്നുള്ളതും ഭൗതികപരിധിക്കതീതവുമായ അഖണ്ഡചൈതന്യത്തെ പരമാത്മാവു് എന്നു൦ വ്യവഹരിക്കുന്നു.
ഇതിനുപോത്ബലകമായി ഭഗവദ്ഗീത പറയുന്നതു നോക്കുക: “ഈ ലോകത്തു പുരുഷന്‍ രണ്ടുവിധമാണു്; ഇതിലൊന്നു ക്ഷരവും (നശിച്ചുപോകുന്നതു്), മറ്റേതു് അക്ഷരവും. ഭൂതങ്ങളെല്ലാം ക്ഷരമാ കുന്നു. കൂടസ്ഥനാണു് അക്ഷരമായതു് (15.16)”. കൂടസ്ഥനെന്നാല്‍ ഉള്ളില്‍ വ്യാപിച്ചുനില്‍ക്കുന്ന മായാവിയായ ആത്മാവു് എന്നു വിവക്ഷ. ഗീത തുടര്‍ന്നുപറയുന്നു, “എന്നാല്‍, പരമാത്മാവു് എന്നറി യപ്പെടുന്ന ഉത്തമപുരുഷന്‍ ലോകത്രയം മുഴുവന്‍ നിറഞ്ഞുനിന്നു ഭരിക്കുന്ന അവ്യയനായ ഈശ്വരനാകുന്നു (15.17).
ആത്മാവും ബ്രഹ്മവും തമ്മിലുള്ള ബന്ധമെന്തോ അതുതന്നെ പരമാത്മാവും പരബ്രഹ്മവും തമ്മിലുള്ള ബന്ധം.
4.  പുരുഷൻ, പ്രകൃതിമായ
 മുകളില്‍ ആത്മാവിനെപ്പറ്റി പറഞ്ഞപ്പോള്‍ പുരുഷനെയും പ്രകൃതിയെയും കുറിച്ചു പരാമര്‍ശിക്കുകയുണ്ടായി. പലതായി പ്രത്യക്ഷനാകാനുള്ള ആത്മാവിന്‍റെ കഴിവിനെയാണു മായ അഥവാ പ്രകൃതി എന്നു വിളിക്കുന്നതെന്നും തന്‍റെ മായാശക്തിയായ ആ  പ്രകൃതിയെ ഉണര്‍ത്തി നില്‍ക്കുമ്പോള്‍ ആത്മാവു പുരുഷന്‍ എന്നാണു് അറിയപ്പെടുകയെന്നും നാം അവിടെ മനസ്സിലാക്കി. പുരുഷനായി നില്‍ക്കുന്ന ആത്മാവാണു പ്രകൃതിയെന്ന ഉപാധിയിലൂടെ എല്ലാ ഭൂതങ്ങളെയും പ്രകടിതമാക്കുന്നതും അന്ത്യത്തില്‍ പിന്‍വലിക്കുന്നതും (ഗീത 4.69.7 & 9.8ശ്വേതാശ്വതരോപനിഷത് 4.10).
പുരുഷ-പ്രകൃതി ദ്വന്ദ്വത്തിന്‍റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ എല്ലാ ഭൂതങ്ങളിലും ഏറ്റവും സൂക്ഷ്മവും ശ്രേഷ്ഠവും പരമവുമായിട്ടുള്ളതു പുരുഷനാകുന്നു. കാരണംപുരുഷനില്‍നിന്നാണല്ലോ മറ്റുള്ളതെല്ലാം ഉദ്ഭൂതമായിട്ടുള്ളതു് (ബൃഹദാരണ്യകോപനിഷത് 1.4.1 മുതല്‍ 1.4.7). കഠോപനിഷത് പറയുന്നു, "ഇന്ദ്രിയങ്ങളെക്കാള്‍ പരമായിട്ടുള്ളതു് ഇന്ദ്രിയാര്‍ത്ഥങ്ങളും അവയെക്കാള്‍ മനസ്സും അതിനെക്കാള്‍ പരമായതു ബുദ്ധിയുമാകുന്നു. ബുദ്ധിയെക്കാള്‍ പരമായതു മഹാനാത്മാ. അതിനു പര൦ അവ്യക്തവും ഏറ്റവും പരമായതു പുരുഷനുമാകുന്നു” (3.10, 3.11). ഇതേ ആശയം കഠത്തില്‍ 6.76.8 എന്നീ മന്ത്രങ്ങളിലും കാണാം. മഹാനാത്മാ എന്നാല്‍ വ്യക്തിത്വത്തോടുകൂടിയഅതായതു് ഏതെങ്കിലും ഒരു വ്യക്തിയായി നില്‍ക്കുന്ന, ആത്മതത്ത്വം എന്നര്‍ത്ഥം. അവ്യക്തം എന്നാല്‍ വ്യക്തികളായി മാറാതെ നില്‍ക്കുന്നമാറുന്നതിനു മുന്‍പുള്ള, പ്രകൃതി-പുരുഷ ദ്വന്ദ്വാവസ്ഥ. വ്യക്താവ്യക്തങ്ങള്‍ക്കു് അതീതനായവനാണു പുരുഷന്‍.
5. ക്ഷേത്രംക്ഷേത്രജ്ഞന്‍
    പ്രകൃതിശക്തിയാല്‍ ഉത്പ്പന്നമാകുന്ന ഭൗതികശരീരത്തെയാണു ക്ഷേത്രം എന്നു വിളിക്കുന്നതു്. അതിലിരുന്നു് അതിനെ അറിയുന്ന ശക്തിയാണു ക്ഷേത്രജ്ഞന്‍. എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞന്‍ ഒരാള്‍ തന്നെ; ആത്മാവു് (ഗീത 13.1, 13.2). പ്രകൃതി-പുരുഷന്മാരുടെ ഭൗതികപ്രകടനാവസ്ഥയെയാണു ക്ഷേത്ര-ക്ഷേത്രജ്ഞസംജ്ഞകള്‍ കുറി ക്കുന്നതെന്നു് ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ. അതായതു്ഈ പ്രപഞ്ചത്തില്‍ സ്ഥാവരജംഗമങ്ങളായി എന്തെല്ലാമുണ്ടോ അവയെല്ലാം ക്ഷേത്ര-ക്ഷേത്രജ്ഞസം‍യോഗം കൊണ്ടുണ്ടായിട്ടുള്ളതാണു് (ഗീത 13.26).
6. ഈശ്വരന്‍
ഈശ്വരന്‍ എന്നതിനു ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥമെന്നും സച്ചിദാനന്ദസ്വരൂപനായ ആത്മാവിനെയാണു ഉപനിഷത്തുകള്‍ ഈശ്വരനായി വാഴ്ത്തുന്നതെന്നു൦ നാം നേരത്തേ കണ്ടതാണു്. ഈശ്വരന്‍ ഏകനാണെന്നും അവന്‍ എല്ലായിടവും വ്യാപിച്ചുനില്‍ക്കുന്നുവെന്നും ഉപനിഷത്തുകളും ഭഗവദ്ഗീതയും പറയുന്നു. ഈശ്വരസ്വരൂപം സത്-ചിത്-ആനന്ദ൦ ആകയാല്‍ നിലനില്‍ക്കുക - അറിയുകഅറിയിക്കുക ആനന്ദിക്കുക എന്നിവയ്ക്കുള്ള പ്രേരകശക്തിയായിട്ടാണു് അവന്‍ എല്ലാവരിലും സ്ഥിതിചെയ്യുന്നതു്. ഈ മൂന്നു പ്രചോദനങ്ങളില്‍ അടങ്ങുന്നു, ഈശ്വരന്‍റെ ഭരണം. പ്രപഞ്ചവ്യാപാരങ്ങളെല്ലാം ഈ ഭരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു. ഇതില്‍ ജാതി-മത-വര്‍ഗ്ഗഭേദമില്ല;ചരാചര, ജീവാജീവ വ്യത്യാസങ്ങളില്ല; എല്ലാം ഒരേ ഭരണത്തിനു കീഴ്പ്പെട്ടു നില്‍ക്കുന്നു. ഈശ്വരന്‍റെ ഏകത്വവും സ്വരൂപവും സ്ഥിതിയും ഇപ്രകാരം ലോകത്തിനായി ആദ്യം വിളംബരം ചെയ്തതു ഭാരതീയ തത്ത്വചിന്തയാണു്. വിവിധ പ്രാപഞ്ചിക ഗുണങ്ങളെ ദേവന്മാരായി ആരാധിച്ചിരുന്ന അതിപ്രാചീനമായ സമ്പ്രദായത്തില്‍നിന്നു ഏകത്വദര്‍ശനത്തിലേക്കു ഭാരതീയർ ചെന്നെത്തിയിട്ടു്,ആധുനികഗവേഷകരുടെ കണക്കുകൂട്ടലനുസരിച്ചുപോലും, മൂവായിരത്തിലേറെ വര്‍ഷങ്ങളായിരിക്കുന്നു. ഉപനിഷത്തുകളുടെ രചനാകാലം അന്നാണു് ആരംഭിക്കുന്നതു്. അതുവരെ അഗ്നി, സൂര്യൻ, ചന്ദ്രൻ, വായു, പ്രജാപതി തുടങ്ങിയവരെയെല്ലാം ദേവന്മാരായി ആരാധിച്ചുവരുകയായിരുന്നു. എന്നാല്‍, അവരെല്ലാം യഥാര്‍ത്ഥത്തില്‍ വിശ്വസ്രഷ്ടാവായ ആത്മാവു തന്നെയെന്നാണു് ശ്വേതാശ്വതരോപനിഷത്തിന്‍റെ ഉദ്ബോധനം (4.2). എല്ലാ ദേവന്മാരും ആത്മാവു തന്നെയെന്നു ബൃഹദാരണ്യകോപനിഷത്തും പ്രഖ്യാപിക്കുന്നു (2.4.6). ആത്മാവിന്‍റെ ഏകത്വത്തെപ്പറ്റിയുള്ള ദര്‍ശനങ്ങള്‍ ഉപനിഷത്തുകളിലുടനീളം കാണാം. ഉദാഹരണം:ബൃഹദാരണ്യകം 1.4.17ശ്വേതാശ്വതരം 3.7, 4.1, 4.16, 6.11; ഐതരേയ൦ 1.1.1; മാണ്ഡൂക്യ൦ 7, 12; കഠം 5.9, 5.10, 5.11.
ആത്മാവു് അരൂപിയാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. അതിനര്‍ത്ഥം ഈശ്വരന്‍ അരൂപിയാണെന്നാണു്. ഹിന്ദുമതത്തില്‍ അനേകം ദൈവങ്ങളെ ആരാധിക്കുന്നതു് ഓരോ ദൈവവും പ്രതിനിധാനം ചെയ്യുന്ന പ്രാപഞ്ചികഗുണങ്ങളെ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണു്. വിദ്യയ്ക്കുവേണ്ടി സരസ്വതിയെയും വിഘ്നമകറ്റാന്‍ ഗണപതിയെയും ദുരിതനിവാരണത്തിനു കൃഷ്ണനെയുമൊക്കെ ആളുകള്‍ ഭജിക്കുന്നു. ഇതെല്ലാം ഐഹികസുഖങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്നങ്ങളല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ത്ഥ ഈശ്വരഭക്തി ആത്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ളതാണു്. കാരണംആത്മാവിലാണു് ഈ ദൈവങ്ങളെല്ലാം ഒന്നുചേര്‍ന്നിരിക്കുന്നതു് (ബൃഹദാരണ്യകം 1.4.7; ഛാന്ദോഗ്യം 8.1.1 മുതല്‍ 8.1.5 വരെ). എന്നുമാത്രമല്ല,ഈ ദൈവങ്ങളില്‍നിന്നു് നാം എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ അവയെല്ലാം യഥാര്‍ത്ഥത്തില്‍ ആത്മാവില്‍നിന്നാണു ലഭ്യമാകുന്നതു് (ബൃഹദാരണ്യകം 1.4.15). ഐഹികസുഖങ്ങള്‍ക്കതീതമായ ആനന്ദം നമുക്കു് ആത്മസാക്ഷാത്കാരത്തിലൂടെ ലഭിക്കുന്നുവെന്നു താത്പര്യം.
ദൈവാരാധനയുടെ ഏറ്റവും പ്രാകൃതവും ഗര്‍ഹണീയവുമായ മുഖം വഴിപാടുകളുടെയും നേര്‍ച്ചകളുടെയുമാണു്. പ്രീതിപ്പെടുത്തിയാല്‍ പ്രസാദിക്കുകയും അല്ലെങ്കില്‍ ശപിക്കുകയും ചെയ്യുന്ന ദൈവങ്ങള്‍ മനുഷ്യസ്വഭാവത്തിലെ അല്‍പത്തത്തിന്‍റെ പ്രതീകങ്ങളാണു്. വഴിപാടുകളും നേര്‍ച്ചകളും സ്വീകരിച്ചിട്ടു ദൈവങ്ങള്‍ നമുക്കു തരുന്നു എന്നു നാം കരുതുന്ന കാമിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെതന്നെ ആത്മശക്തിയാല്‍ നാം സ്വയം നേടുന്നവയാണു് (പ്രശ്നോപനിഷത് 3.10ഗീത 5.145.15,7.207.217.22)പ്രപഞ്ചത്തില്‍ ഓരോ വസ്തുവും അതതിന്‍റെ സ്വഭാവമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതു്. നമ്മളും അങ്ങനെതന്നെ. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം ചെയ്യണമെന്നോ നേടണമെന്നോ നാം ശക്തിയായി ഇച്ഛിച്ചാല്‍, ആ ഇച്ഛയുടെ ശക്തിക്കനുസരിച്ചു നമ്മുടെ പ്രാണങ്ങളും അന്തഃകരണവുമെല്ലാം പ്രവര്‍ത്തിക്കും. നമ്മുടെ ആത്മശക്തി‍ അവയെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഇച്ഛാസാഫല്യത്തിനാവശ്യമായ ചിന്തയിലേക്കും പ്രവൃത്തികളിലേക്കും നമ്മുടെ ശ്രദ്ധ തിരിയുന്നു. ഇച്ഛയുടെ ശക്തിക്കനുസരിച്ചായിരിക്കും ലക്ഷ്യത്തിലേക്കുള്ള നമ്മുടെ മുന്നേറ്റം. ആത്മശക്തിയില്‍നിന്നുണ്ടാകുന്ന ഈ ഉത്തേജനത്തെയാണു് ഈശ്വരാനുഗ്രഹം എന്നു നാം വിളിക്കുന്നതു്. അതില്ലാതെ ഒരു കാര്യവും നടക്കുന്നില്ല. അതു നേടാനാണു പ്രാര്‍ത്ഥനകൊണ്ടു നാം ശ്രമിക്കുന്നതു്.
 നമ്മില്‍നിന്നന്യമായി വെളിയിലെവിടെയോ വസിക്കുന്ന ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേട്ടു ദയ തോന്നി അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നു വിശ്വസിക്കുന്നതു മൂഢത്വമാണു്. കാരണം, ഈശ്വരന്‍ എല്ലായിടവും വ്യാപിച്ചു്, എല്ലാവരിലും അന്തര്യാമിയായി നിലകൊള്ളുന്ന ഒരു ശക്തിയാകുന്നു. ഈ സത്യം നാം ഇതിനോടകം മനസ്സിലാക്കിയിട്ടുള്ളതാണു്. എല്ലാ ഉപനിഷത്തുകളും ഇക്കാര്യം ഊന്നിയൂന്നി പ്രഖ്യാപിക്കുന്നുണ്ടു് (ഛാന്ദോഗ്യം 3.14.2ബൃഹദാരണ്യകം 3.7.1 മുതല്‍ 3.7.23 വരെകഠം 2.20ഈശം 5മുണ്ഡകം 1.1.62.2.6ശ്വേതാശ്വതരം 1.151.163.73.93.113.134.176.11)ഗീതയും ഇക്കാര്യംതന്നെയാണു പഠിപ്പിക്കുന്നതു് (10.20, 13.17, 15.1518.61). ഹിന്ദുക്ഷേത്രങ്ങള്‍ ഈ സത്യത്തെ വിളംബരം ചെയ്യുന്ന പ്രതീകങ്ങളാണു്. എല്ലാ ഭൂതങ്ങളുടെയും ഹൃദയഭാഗത്തു്ഗുഹയില്‍, ഗൂഢമായി,ആത്മാവായ ഈശ്വരന്‍ സ്ഥിതിചെയ്യുന്നു എന്ന ഉപനിഷദ്ദര്‍ശനത്തിന്‍റെ ഭൗതികമാതൃകയായിട്ടാണു് ക്ഷേത്രത്തിന്‍റെ ഹൃദയഭാഗത്തുതന്നെ ഗുഹയില്‍ വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നതു്. മാതൃകകളിലൂടെ മനുഷ്യരെ തത്ത്വം പഠിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിതു്. അതിനെ ഏറ്റവും ദുഷിപ്പിച്ചുകളഞ്ഞിരിക്കുന്നു, അന്ധതയുടെ വക്താക്കള്‍.
ഉപനിഷന്മതപ്രകാരം സച്ചിദാനന്ദസ്വരൂപനായ ആത്മാവല്ലാതെ മറ്റൊരു ഈശ്വരനില്ല. സം‍ഹിതകളും പുരാണങ്ങളും ഇതിഹാസങ്ങളും പാടിപ്പുകഴ്ത്തുന്ന ദേവന്മാരും ദേവികളുമെല്ലാം ആത്മാവിന്‍റെ ഭൗതികപ്രകടനങ്ങളിലെ ഏതെങ്കിലും അംശങ്ങളുടെ മൂര്‍ത്തിമദ്ഭാവങ്ങള്‍ മാത്രമാകുന്നു. എന്നാല്‍, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാര്‍ എന്ന ത്രിമൂര്‍ത്തികള്‍ കുറെക്കൂടി ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളവരാണു്. ബ്രഹ്മാവു സച്ചിദാനന്ദത്തിലെ സത്തിനെയും വിഷ്ണു ചിത്തിനെയും മഹേശ്വരന്‍ ആനന്ദത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈ മൂന്നിന്‍റെയും ഏകത്വമായ ആത്മാവിനെ അറിയുന്നവര്‍ക്കു് ദേവകളെ പ്രസാദിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. ആത്മജ്ഞാനമെന്ന പരമജ്ഞാന൦ നേടിയവനാണു യഥാര്‍ത്ഥ ബ്രാഹ്മണന്‍ (ബൃഹദാരണ്യകം 3.8.10). അവന്‍ ദേവപൂജ എന്ന കങ്കാണിപ്പണി ചെയ്യേണ്ടവനല്ല. ഭൗതിക നേട്ടങ്ങള്‍ക്കും മോക്ഷപ്രാപ്തിക്കും വേണ്ടിയെന്ന പേരില്‍ യജ്ഞങ്ങളും മറ്റും നടത്തുന്ന ബ്രാഹ്മണമ്മന്യന്മാര്‍ ഉപനിഷത്തുകളിലെ ഉന്നത വിജ്ഞാനം തേടാത്തവരാണു്. പുരാണപ്രോക്തങ്ങളായ അവര കര്‍മ്മങ്ങള്‍ (താണപടിയിലുള്ളവ) അടങ്ങിയ യജ്ഞങ്ങള്‍ ദുര്‍ബ്ബലയാനങ്ങളാണെന്നും അവ സംസാരസാഗരം കടക്കുന്നതിനു സഹായകമല്ല എന്നും മുണ്ഡകം പ്രഖ്യാപിക്കുന്നു (1.2.7). അത്തര൦ യജ്ഞങ്ങള്‍ ശ്രേയസ്ക്കരമാണെന്നു പുകഴ്ത്തുന്നവര്‍ മൂഢന്മാരാണെന്നു൦ ഉപനിഷത് തുടര്‍ന്നു പറയുന്നു.
ഋഷിദര്‍ശനങ്ങളുടെ അവസാന വാക്കാണു് ഉപനിഷന്മതം. ഭൗതികവൈവിദ്ധ്യങ്ങള്‍ക്കപ്പുറത്തുള്ള‍ ഏകത്വത്തെ കാണാന്‍ പഠിപ്പിക്കുന്ന അതാണു യഥാര്‍ത്ഥ ഹിന്ദുമതം. അതിനെ അവഗണിച്ചു്,ജാതിയുടെ പേരില്‍ വര്‍ണ്ണമേല്‍ക്കോയ്മ അവകാശപ്പെട്ടു് ഉച്ചനീചത്വങ്ങള്‍ ആചരിക്കുന്ന മതചിന്ത കാടത്തമാണു്. ആ കാടത്തം ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല;അസംസ്കൃതരും മൃഗതുല്യരുമായ കാട്ടാളവര്‍ഗ്ഗമാണു്. 
source fromnet
ബ്രഹ്മം
അയം ആത്മാ ബ്രഹ്മ എന്നതു് മാണ്ഡൂക്യോപനിഷത്തിലെ മഹാവാക്യമാണു് (മന്ത്രം 2)ആ ആത്മാവു ബ്രഹ്മമാകുന്നു എന്നാണു് അതിനര്‍ത്ഥം. (ഉപനിഷത്തുകളിൽ ആകെ നാലു മഹാ വാക്യങ്ങളാണുള്ളതു്. അഹം ബ്രഹ്മാസ്മി - അഹം ബ്രഹ്മ അസ്മിഞാന്‍ ബ്രഹ്മം ആകുന്നുതത്ത്വമസി - തത് ത്വം അസിഅതു നീ ആകുന്നുപ്രജ്ഞാനം ബ്രഹ്മ - അറിവാണു ബ്രഹ്മ൦ എന്നിവയാണു മറ്റു മൂന്നു മഹാവാക്യങ്ങള്‍. ഇവ യഥാക്രമം ബൃഹദാരണ്യകംഛാന്ദോഗ്യംഐതരേയം എന്നീ ഉപനിഷത്തുകളിലേതാണു്)ആത്മാവു തന്നെ ബ്രഹ്മം എന്നു മാണ്ഡൂക്യം മാത്രമല്ല ബൃഹദാരണ്യകവും ഛാന്ദോഗ്യവും പ്രഖ്യാപിക്കുന്നുണ്ടു് (ബൃഹദാരണ്യക൦ 2.5.1 മുതല്‍ 2.5.14 വരെ, 2.5.19, 4.4.5; ഛാന്ദോഗ്യ൦8.3.4, 8.14.1). ആത്മാവു൦ ബ്രഹ്മവു൦ പരസ്പരം പര്യായങ്ങളാണെന്നാണോ ഈ പ്രസ്താവങ്ങളില്‍നിന്നു മനസ്സിലാക്കേണ്ടതു്അല്ലെന്നാണു നാം ഇവിടെ അവലംബിക്കുന്ന മുഖ്യ ഉപനിഷത്തുകളും ഭഗവദ്ഗീതയും നല്‍കുന്ന പാഠം.‍ പര്യായങ്ങളായിരുന്നുവെങ്കില്‍ ആത്മാവു ബ്രഹ്മമാകുന്നു എന്ന നിശ്ചയരൂപത്തിലുള്ള ഒരു പ്രസ്താവനയ്ക്കു പ്രസക്തിയില്ല; മാത്രമല്ലപര്യായം പറഞ്ഞുതരുന്ന ജോലിയല്ലല്ലോ ഉപനിഷത്തുകളുടേതു്.
ഒരേയൊരു കോശത്തില്‍നിന്നാണല്ലോ ഓരോ ജീവിയും ഉദ്ഭവിക്കുന്നതു്കോശത്തില്‍ ദ്രവ്യമുണ്ടു്പ്രാണനുമുണ്ടു്; അവയെ രണ്ടിനെയും പ്രവര്‍ത്തിപ്പിക്കുന്ന ബോധവുമുണ്ടു്. മാത്രമല്ലഒരു ജീവിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ബോധത്തിന്‍റെ സഹായത്താലു൦ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലു൦ ദ്രവ്യാംശത്തില്‍ നിരവധിയായ മാറ്റങ്ങള്‍ സംഭവിച്ചാണു് ഓരോ ജീവിയും അതതിന്‍റെ പൂര്‍ണ്ണരൂപത്തിലെത്തി ഈ ലോകത്തില്‍ ജീവിക്കാനായി എത്തുന്നതു്.
പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയും ഇതുപോലെതന്നെയാണെന്നു നാം നേരത്തേ കണ്ടതാണു്. ഊര്‍ജവും (രയി) പ്രാണനും ആദ്യം ഉണ്ടായെന്നും അതില്‍ ആത്മചൈതന്യ൦ അഥവാ ബോധം അന്തര്യാമിയായി നിലകൊണ്ടിരുന്നുവെന്നും നാം കണ്ടു. ഈ ആരംഭാവസ്ഥയെപ്പറ്റി ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. കോശവിഭജനം ആരംഭിച്ചിട്ടില്ലാത്ത ആദ്യകോശത്തിന്‍റെ അവസ്ഥ പോലെയാണതു്. എല്ലാം ഏകമായി നില്‍ക്കുന്നു. എന്നാല്‍ അതില്‍ അനശ്വരമായ ആത്മാംശത്തിനൊപ്പം നശ്വരമായ രയിയുണ്ടു്പ്രാണനുമുണ്ടു്അതായതു് അവിടെ രണ്ടു ഭാവങ്ങള്‍ അടങ്ങിയിരിക്കുന്നു, അമൃതവും മര്‍ത്ത്യവും. ഇതാണു് അതിനു് ആത്മാവുമായുള്ള വ്യത്യാസം. നാമരൂപങ്ങളായി പ്രകടമായിട്ടില്ലാത്തതിനാൽ അതിനെ ആത്മാവിന്‍റെ അവ്യക്തപ്രകടനമെന്നു പറയാം. ഈ അവ്യക്തപ്രകടനമാണു ബ്രഹ്മം. അതില്‍നിന്നാണു പ്രപഞ്ചം ഉരുത്തിരിഞ്ഞുവന്നതു്. മറ്റൊന്നുമായി രൂപാന്തരം പ്രാപിച്ചിട്ടില്ലാത്തതിനാലും ഉള്ളടക്കം ആത്മചൈതന്യവും ആത്മശക്തിയില്‍നിന്നുണ്ടായ ഊര്‍ജ്ജ-പ്രാണനുകളുമായതിനാലും അതും ആത്മാവും ഒന്നുതന്നെയെന്നു പറഞ്ഞു പോരുന്നു. അതാണു് അയമാത്മാ ബ്രഹ്മ’ എന്നതിന്‍റെ വിവക്ഷ. ബ്രഹ്മത്തിന്‍റെ വികാസത്തില്‍നിന്നാണു് എല്ലാ ഭൂതങ്ങളും, ഈ വിശ്വം തന്നെയും, ഉണ്ടായിട്ടുള്ളതു്.ബ്രഹ്മം എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ വികസിക്കുന്നതു് എന്നാണു്.
ഇനിബ്രഹ്മത്തെപ്പറ്റി ഇതുവരെ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ ഉപനിഷത്തുകളില്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നു നോക്കാം. ബ്രഹ്മത്തിനു രണ്ടു ഭാവങ്ങളുണ്ടെന്നു ബൃഹദാരണ്യകം പറയുന്നു (2.3.1)മൂര്‍ത്തവും അമൂര്‍ത്തവുംമര്‍ത്ത്യവും അമൃതവുംഅചരവും ചരവുംഗോചരവും അഗോചരവും. ഇതില്‍ അമൂര്‍ത്തവും അമൃതവും അചരവും അഗോചരവുമായതു് ആത്മചൈതന്യമത്രേ. കേനം (2.1) പറയുന്നു, ‘ബ്രഹ്മത്തെ അറിയുന്നതു വളരെ എളുപ്പമാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഉറപ്പാണു്നിങ്ങള്‍ ബ്രഹ്മത്തിന്‍റെ രൂപം മാത്രമേ കാണുന്നുള്ളുബ്രഹ്മം രൂപത്തോടു കൂടിയതാണെന്നു് ഇതു സൂചിപ്പിക്കുന്നു. ആത്മാവു് അരൂപിയാണെന്നുള്ളതു നാം നേരത്തേ കണ്ടതാണു്.
ബ്രഹ്മത്തിന്‍റെ പേരു സത്യമെന്നാണെന്നു ഛാന്ദോഗ്യവും (8.3.4) ബൃഹദാരണ്യകവും (5.4.1). ‘സത്യംഎന്നാല്‍ സ-തി-യം. ഇതില്‍  അമൃതവും തി മര്‍ത്യവും ആകുന്നു. യം ഇവയെ രണ്ടിനെയും യോജിപ്പിച്ചു നിര്‍ത്തുന്നു (ഛാന്ദോഗ്യം 8.3.5). (സത് ഉള്ളതു സത്യം എന്നു ചുരുക്ക൦. എന്നാല്‍, ‘സത്യംപൂര്‍ണ്ണമായും സത് അല്ല.അതായതു്ബ്രഹ്മം മര്‍ത്യവും അമൃതവും ചേര്‍ന്നതാകുന്നു. ആത്മാവു ശുദ്ധമായ സത് ആണെന്നോര്‍ക്കണം. ആത്മാവില്‍ മര്‍ത്യം എന്നൊരു അംശമില്ല. തൈത്തിരീയം (2.6) പറയുന്നു: “ഇവിടെ എന്തെല്ലാമുണ്ടോ അവയെല്ലാം 'സത്യംഎന്നു് അറിയപ്പെടുന്നു. തപസ്സുകൊണ്ടു വികസിച്ച ബ്രഹ്മത്തില്‍നിന്നു് അന്നവും ജീവികളും സത്യമായ ഈ ലോകവും ഉണ്ടായെന്നു മുണ്ഡകം (1.1.8).
ബ്രഹ്മത്തില്‍നിന്നാണു് എല്ലാം ഉണ്ടായതെന്നു ബൃഹദാരണ്യകം 1.4.10-ൽ പറയുന്നു. ഇവിടെ ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്നു മുണ്ഡകവും (2.2.11) ഛാന്ദോഗ്യവും (3.14.1). എല്ലാ ഭൂതങ്ങളും ഏതില്‍നിന്നുണ്ടായോ ഏതിനാല്‍ ജീവിക്കുന്നുവോ അവസാനം ഏതില്‍ ചെന്നുചേരുന്നുവോ അതാണു ബ്രഹ്മം (തൈത്തിരീയം 3.1).      ‍
‍ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണെന്നു (“സത്യം ജ്ഞാനം അനന്തം ബ്രഹ്മ”)തൈത്തിരീയം 2.1-ല്‍ പറയുന്നു. ആത്മാവു സത്-ചിത്-ആനന്ദം ആണെന്നു നാം കണ്ടുകഴിഞ്ഞതാണു്. സത്തിന്‍റെ പ്രകടിതഭാവമാകുന്നു സത്യംചിത്തിന്‍റേതു ജ്ഞാനവും ആനന്ദത്തിന്‍റേതു അനന്തവുമാകുന്നു. (അനന്തമായതാണു സുഖം നല്‍കുന്നതെന്നു ഛാന്ദോഗ്യം 7.23.1).
ആത്മാവും ബ്രഹ്മവും തമ്മിലുള്ള ബന്ധം ഇതില്‍നിന്നൊക്കെ വ്യക്തമാകും. ആത്മാവിന്‍റെ അമൂര്‍ത്ത പ്രകടിതഭാവമാണു ബ്രഹ്മംനാമരൂപങ്ങള്‍ക്കതീതമായ അവ്യക്തഭാവം. വികാസം കൊണ്ടു് ഈ അവ്യക്ത ഭാവത്തിനു നാമരൂപങ്ങളായി വ്യക്തത ലഭിക്കുമ്പോള്‍ അതു പ്രപഞ്ചമായിത്തീരുന്നു.
ആത്മാവു് അണിമാ (അതിസൂക്ഷ്മഭാവം) ആകുന്നു. ആത്മ ശക്തിയോടുകൂടിയതാണു് ഇവിടെയുള്ളതെല്ലാം. അതെല്ലാം സത്യമാ കുന്നു. അതു നീ ആകുന്നു”, ഉദ്ദാലക ആരുണി സ്വപുത്രനായ ശ്വേത കേതുവിനോടു പറഞ്ഞതായി ഛാന്ദോഗ്യത്തില്‍ (6.8.7, 6.9.4, 6.10.3, 6.11.3,.........)രേഖപ്പെടുത്തിയിരിക്കുന്നതാണിതു്. ഇവിടെ ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്നു നാം നേരത്തേ കണ്ടതാണു്. അതായതു്, ‘ബ്രഹ്മം ആത്മശക്തിയോടുകൂടിയതാണെന്നും അതു സത്യമാണെന്നും നീ ബ്രഹ്മമാകുന്നുവെന്നുമാണു ആരുണി ശ്വേതകേതുവിനോടു പറയു ന്നതു്. ബ്രഹ്മവും ആത്മാവും പര്യായപദങ്ങളല്ലെന്നു് ഇതില്‍നിന്നു് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.
ആത്മാവില്‍നിന്നുണ്ടായതാണു ബ്രഹ്മമെന്നു് (ആത്മാവു ബ്രഹ്മ യോനിയാണെന്നു്) മുണ്ഡകം 1.1.9,3.1.3ശ്വേതാശ്വതരം 5.66.18 എന്നിവയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതേ ആശയം ഗീത 3.1514.2718.54 എന്നിവയിലും കാണാം. ഗീത 3.15-ല്‍ പറയുന്നതു ബ്രഹ്മം അക്ഷരമായതില്‍നിന്നുദ്ഭവിച്ചു എന്നാണു്. ഇവിടെ ബ്രഹ്മത്തിനു വ്യാഖ്യാതാക്കള്‍ പൊതുവേ നല്‍കിയിരിക്കുന്ന അര്‍ത്ഥം വേദങ്ങള്‍ എന്നാണു്. കര്‍മ്മം ബ്രഹ്മത്തില്‍നിന്നുദ്ഭവിച്ചു എന്നു് ഈ ശ്ലോകത്തിന്‍റെ ആദ്യഭാഗത്തു പറഞ്ഞിട്ടുള്ളതാണു ബ്രഹ്മത്തിനു് ഇങ്ങനൊരര്‍ത്ഥം നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതു്. ആരാധനാപരമായ കര്‍മ്മങ്ങള്‍ വേദങ്ങളിലെ നിഷ്കര്‍ഷ അനുസരിച്ചാണല്ലോ ചെയ്യുന്നതു്. എന്നാല്‍ ഈ അര്‍ത്ഥം അടുത്ത ശ്ലോകാന്ത്യത്തിനു യോജിക്കില്ല. അതില്‍ പറയുന്നതു് എല്ലായിടവും വ്യാപിച്ചിരിക്കുന്ന ബ്രഹ്മം കര്‍മ്മങ്ങളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു എന്നാണു്. വേദങ്ങള്‍ അങ്ങനെ വ്യാപിച്ചുനില്‍ക്കുന്നില്ലല്ലോ. അപ്പോള്‍, ബ്രഹ്മത്തിനു വേദം എന്ന അര്‍ത്ഥം ഇവിടെ ഒട്ടും യോജിക്കില്ലഅതിന്‍റെ ആവശ്യവുമില്ല. കാരണംബ്രഹ്മത്തിന്‍റെ വികാസത്തില്‍‍നിന്നാണു കര്‍മ്മം ഉണ്ടായിട്ടുള്ളതെന്നു് മുണ്ഡകം 1.1.8-ല്‍ വ്യക്തമാക്കിയിട്ടുണ്ടു്.‍‍
ബ്രഹ്മത്തിനുള്ള മറ്റൊരു പേരാണു ഹിരണ്യഗര്‍ഭം എന്നതു്. സൂക്ഷ്മശരീരത്തോടുകൂടിയ ആത്മാവു എന്നാണു് ഹിരണ്യഗര്‍ഭത്തിന്‍റെ അര്‍ത്ഥം. അതുമാത്രമല്ലശ്വേതാശ്വതരം 3.4 പറയുന്നു,ഹിരണ്യഗര്‍ഭത്തിനു ജന്മം നല്‍കിയതു (സര്‍വ്വസ്രഷ്ടാവായ) വിശ്വാധിപനാണെന്നു്. ഇതില്‍നിന്നൊക്കെ വെളിവാകുന്നതു് ആത്മാവും ബ്രഹ്മവും പൂര്‍ണ്ണമായും ഒന്നല്ലെന്നാണല്ലോ?.
source from net
1.10 ഈശ്വരത്വം
ആത്മാവിന്‍റെ സ്വരൂപം സച്ചിദാനന്ദം ആണെന്നു നാം കണ്ടു; സച്ചിദാനന്ദം എന്നാല്‍ നിലനില്‍പ്പു്,ആത്മപ്രകാശനംസുഖം എന്നിവയാണെന്നു മനസ്സിലാക്കുകയും ചെയ്തു. മനുഷ്യന്‍റെയാകട്ടെ മറ്റു ജീവികളുടെയാകട്ടെ മാനസികവും വാചികവും കായികവുമായ എല്ലാ കര്‍മ്മങ്ങളും ഈ മൂന്നില്‍ ഏതെങ്കിലും ഒന്നിനു വേണ്ടിയായിരിക്കും. സര്‍വ്വതിനെയും ഭരിക്കുന്നതു് ഇവ മൂന്നുമായ തിനാലാണു്,ഇവ മൂന്നും ചേര്‍ന്ന സച്ചിദാനന്ദം ആരുടെ സ്വരൂപമാണോ ആ ആത്മാവിനെ ഈശ്വരന്‍ ആയി ഉപനിഷത്തുകള്‍ ഉദ്ഘോഷിക്കുന്നതു്. ഈശ്വരന്‍ എന്നാല്‍ ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥം.‍ ഏകനായ ദേവന്‍ എന്നു് ഉപനിഷത്തുകള്‍ വാഴ്ത്തുന്നതും ഈശ്വരനായ ആത്മാവിനെത്തന്നെ. മറ്റു ദേവന്മാരൊക്കെ ഏതെങ്കിലും പ്രത്യേക ശക്തിവിശേഷങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണു്. എന്തിനു്പഞ്ചഭൂതങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും വരെ ദേവന്മാരായി പരാമര്‍ശിക്കാറുണ്ടു് (ഉദാ: പ്രശ്നം 2.1, 2.2).
ജീവികളുടെയെല്ലാം അടിസ്ഥാനചോദനകളെക്കുറിച്ചുള്ള അന്വേഷണമാണു സച്ചിദാനന്ദം എന്ന ദര്‍ശനത്തിലേക്കെത്തിച്ചതെന്നു മേല്‍ക്കൊടുത്ത വിവരണങ്ങളില്‍നിന്നു വ്യക്തമാകുന്നതാണു്. ചോദനകളുടെ ബാഹ്യപ്രകടനമായ കര്‍മ്മവൈവിദ്ധ്യങ്ങളിലൂടെആ വൈവിദ്ധ്യങ്ങളിൽ പൊതുവായി നിഴലിക്കുന്ന ഏകഭാവത്തിലേക്കു്അവയുടെ കേവലത്വത്തിലേക്കു്നടത്തിയ സഞ്ചാരമാണു്എല്ലാ റ്റിനും അന്തര്യാമിയായി വര്‍ത്തിക്കുന്നതു സത്-ചിത്-ആനന്ദം എന്ന ത്രിപുടിയാണെന്ന നിഗമനത്തിലെത്തിച്ചതു്. ഭാരതം ലോകത്തിനു സമര്‍പ്പിച്ച മഹത്തമമായ ദര്‍ശനമാണിതു്. അന്യാദൃശവും അതി പുരാതനവുമായ ഈ ദര്‍ശനം ഭാരതീയതത്ത്വചിന്തയുടെ മകുടമണിയത്രേ. ഈശ്വരനെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ വരും പുറങ്ങളില്‍ കാണാവുന്നതാണു്.
1.11 ഈശ്വരന്‍റെ സ്ഥാനം
ആത്മാവു ഹൃദയത്തിലാണിരിക്കുന്നതെന്നു് ഉപനിഷത്തുകളില്‍ ആവര്‍ത്തിച്ചു പരാമര്‍ശിച്ചിരിക്കുന്നതു കാണാം (പ്രശ്നം 3.6; ശ്വേതാശ്വതരം 3.20, 4.17, 4.20; കഠം 2.20; മുണ്ഡകം 2.2.7, 3.1.7).അതിനാല്‍ ഈശ്വരന്‍റെ സ്ഥാനം ഹൃദയമാണെന്നു പറയപ്പെടുന്നു. ഗീതയില്‍ 10.20-ലും 13.17-ലും 15.15-ലും 18.61-ലും ഇങ്ങനെതന്നെ പറഞ്ഞിരിക്കുന്നു. ഈ ഹൃദയം രക്തചംക്രമണവ്യൂഹത്തിലെ രക്തം പമ്പുചെയ്യുന്ന ഹൃദയമല്ല. അതു ബോധകേന്ദ്രമായ ഹൃദയമാണു്. ആധുനിക ശരീരശാസ്ത്രമനുസരിച്ചു് നാഡികളുടെ സ്വിച്ച് ബോര്‍ഡായ 'തലാമസ് ആണതു്. ബോധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണു തലാമസ്. ഹൃദയത്തോടു 101 നാഡികള്‍ ഘടിപ്പിച്ചിരിക്കുന്നുവെന്നും വയ്ക്കോരോന്നിനും 72,000ഉപശാഖകള്‍ വീതമുള്ള 100 ശാഖാനാഡികളുണ്ടെന്നും പ്രശ്നോപനിഷത് പറയുന്നു (3.6). (അങ്ങനെ ആകെ 72 കോടി 72 ലക്ഷം നാഡികളാണു് ഈ കണക്കനുസരിച്ചു് ഒരു മനുഷ്യശരീരത്തില്‍ ഉള്ളതു്. 100കോടി നാഡീകോശങ്ങളുണ്ടെന്നാണു് ആധുനികശാസ്ത്രത്തിന്‍റെ കണക്കു്.തലാമസ് എന്ന പദം ഗ്രീക്കുഭാഷയില്‍നിന്നു വന്നിട്ടുള്ളതാണു്അതിന്‍റെ അര്‍ത്ഥം ഇന്നര്‍ ചെയ്മ്പര്‍’. സംസ്കൃതത്തില്‍ ഹൃദയം എന്നു പറഞ്ഞാലും ഇതേ അര്‍ത്ഥംതന്നെ. നാഡികള്‍ ബന്ധിപ്പിച്ചിട്ടുള്ള ഹൃദയം തലാമസ് ആണെന്നു് ഇതില്‍നിന്നൊക്കെ വ്യക്തം. ആത്മാവു് എല്ലായിടവും വ്യാപിച്ചുനില്‍ക്കുന്നുവെന്നാണല്ലോ നാം മനസ്സിലാക്കിയിട്ടുള്ളതു്അപ്പോള്‍പ്പിന്നെ, അതിന്‍റെ സ്ഥാനം ഹൃദയമാണെന്നു പറയുന്നതിന്‍റെ താത്പര്യമെന്താണു്ആത്മാവു സര്‍വ്വവ്യാപിയാണെങ്കിലും അതിലെ ബോധാംശം വ്യതിരിക്തമായി ശരീരങ്ങളില്‍ പ്രസരിക്കുന്നതു് ഹൃദയം കേന്ദ്രമാക്കിയാണെന്നേ ആ പ്രസ്താവനയ്ക്കര്‍ത്ഥമുള്ളു. ഹൃദയമാകുന്ന തലാമസില്‍ ക്ഷതമേറ്റാല്‍ ആ ശരീരം ബോധരഹിതമാകും. അതാണു ഹൃദയം ബോധകേന്ദ്രമാണെന്നു പറയുന്നതിന്‍റെ താത്പര്യം.   
മേല്‍ക്കൊടുത്ത വിവരണങ്ങളില്‍നിന്നു നാം ആത്മാവിനെപ്പറ്റി അറിഞ്ഞതെന്തൊക്കെയാണു്?ആത്മാവു് ആദികാരണമായ സത്തയാകുന്നു; അതില്‍നിന്നാണു് ഈ പ്രപഞ്ചം ഉണ്ടായിവന്നതു്;അവസാനം അതിലേക്കുതന്നെ തിരിച്ചു പോകുകയും ചെയ്യും. ഓരോ പ്രപഞ്ചവസ്തുവിലും അന്തര്യാമിയായി, അതിനെ അകമേ നിയന്ത്രിച്ചു കൊണ്ടു ആത്മാവു സ്ഥിതി ചെയ്യുന്നു. അതു് അരൂപിയാണു്അഗോചരമാണു്ജനനമോ മരണമോ ക്ഷയമോ നാശമോ ഇല്ലാത്തതാണു്. പ്രപഞ്ചവസ്തുക്കളില്‍ അതു പുരുഷ-പ്രകൃതി ദ്വന്ദ്വമായിട്ടു് അധിവസിക്കുന്നു. സത്-ചിത്-ആനന്ദമാണു് അതിന്‍റെ സ്വരൂപം. എല്ലാറ്റിലും നിയന്താവായി വര്‍ത്തിക്കുന്നതു സച്ചിദാനന്ദമാകുന്നു. അതിനാല്‍ സച്ചിദാനന്ദ സ്വരൂപനാണു് ഈശ്വരന്‍. ഹിന്ദുവിജ്ഞാന ത്തിലെ ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപനായ ആത്മാവുതന്നെയാണു്. ഭഗവദ് ഗീതയില്‍ ഭഗവാനായി അവതരിപ്പിക്കപ്പെടുന്ന ശ്രീകൃഷ്ണന്‍ പറയുന്നതു കേള്‍ക്കൂ, ''ഞാന്‍ ആത്മാവാകുന്നുസര്‍വ്വഭൂതങ്ങളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു;ഭൂതങ്ങളുടെ ആദിയും മദ്ധ്യവും അന്തവും ഞാന്‍ തന്നെ'' (10.20).
എല്ലാ ഭൂതങ്ങളും ആത്മാവില്‍നിന്നുണ്ടായി ആത്മാവില്‍ത്തന്നെ നിലനില്‍ക്കുകയും അവസാനം ആത്മാവില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നുവെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു. ഭൂമിയില്‍നിന്നു് എറിയപ്പെട്ട ഒരു കല്ലു് കുറെ ഉയര്‍ന്നതിനുശേഷം ഭൂമിയില്‍ത്തന്നെ വന്നു പതിക്കുന്നതുപോലെയാണിതു്. ഗുരുത്വാകര്‍ഷണം എപ്പോഴും അതിനെ ഭൂമിയോടു ബന്ധിച്ചുനിര്‍ത്തുന്നു. ഭൂതങ്ങളുടെ അവസ്ഥയും ഇതുപോലെതന്നെ.
ആത്മാവിനെക്കുറിച്ചു് ഇത്രയൊക്കെ അറിയുന്നവര്‍ക്കു് ആത്മാ വില്ലെന്നോ ഈശ്വരനില്ലെന്നോ പറയാന്‍ കഴിയില്ലല്ലോ. കുടത്തെയും മാലയെയും അറിയുകയും അവയുടെ നിര്‍മ്മാണവസ്തുക്കളായ മണ്ണിനെയും സ്വര്‍ണ്ണത്തെയും അറിയിതിരിക്കുകയും ചെയ്യുന്ന മൂഢന്മാര്‍ക്കേ ആത്മാവില്ലെന്നു പറയാന്‍ കഴിയുള്ളൂ.
ആത്മജ്ഞാനത്തെക്കുറിച്ചു പറയുമ്പോള്‍ ഇങ്ങനൊരു ചോദ്യമുയര്‍ന്നേക്കാം, “നാമെന്തിനു് ആത്മാവിനെപ്പറ്റി അറിയണംഅല്ലാതെ തന്നെ നമുക്കു സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലേ?”ചോദ്യത്തിലെ സന്തോഷം ഉണ്ണുന്നതിലും ഉറങ്ങുന്നതിലും രമിക്കുന്നതിലും ഉള്ള സന്തോഷമാണു്.‍ അതു ജന്തുവര്‍ഗ്ഗത്തിനു പൊതുവേയുള്ള ഒന്നാണു്. ആ സന്തോഷത്തോടെയുള്ള ജീവിതം ജന്തുജീവിതം തന്നെ. തങ്ങള്‍ എങ്ങനെ ജീവിക്കുന്നുഎവിടെ ജീവിക്കുന്നു എന്നൊന്നും സാധാരണ ജന്തുക്കള്‍ക്കു് അറിയില്ല; എങ്ങനെ ജീവിക്കണമെന്നും അവയ്ക്കറിയില്ല. തങ്ങളുടെ പ്രവൃത്തികള്‍ ചുറ്റുപാടുകളെയും മറ്റുള്ളവരെയും തങ്ങളെത്തന്നെയും എങ്ങനൊക്കെ ബാധിക്കുന്നുവെന്നു മനസ്സിലാക്കുന്നുമില്ലജന്തുക്കള്‍. അതിനൊക്കെയുള്ള ചിന്താശേഷിയോ ബുദ്ധിശക്തിയോ അവയ്ക്കില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. ചിന്താശേഷിയിലും ബുദ്ധിശക്തിയിലും അവന്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. വിജ്ഞാനം ആര്‍ജ്ജിക്കാനുള്ള കഴിവു൦ അവനുണ്ടു്. അതിനാല്‍ അവന്‍റെ ജീവിതം ജന്തുക്കളുടേതുപോലെയാകാനുള്ളതല്. താൻ ആരാണെന്നും തന്‍റെ കര്‍മ്മങ്ങള്‍ ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അറിഞ്ഞു്, സ്വജീവിതം ചിട്ടപ്പെടുത്താനുള്ള ബാധ്യത അവനുണ്ടു്. അതിനായുള്ള അറിവുകളില്‍ ഏറ്റവും ഉത്തമവും പരമവുമായ അറിവാണു് ആത്മജ്ഞാനം. താനും താനുള്‍പ്പെടെയുള്ള മനുഷ്യവംശവും ഈ ഭൂമിയും അതിലെ സര്‍വ്വചരാചര‍ങ്ങളും ഈ പ്രപഞ്ചം തന്നെയും ഒരേയൊരു ശക്തിയില്‍നിന്നുണ്ടായതാണെന്നും ആ ശക്തിയുടെ അംശങ്ങളാണു് അവയെല്ലാമെന്നും ആത്മജ്ഞാനം നമുക്കു വെളിവാക്കിത്തരുന്നു. ആര്‍ക്കും വേറിട്ടൊരു അസ്തിത്വമില്ലെന്നും ഓരോരുത്തരുടെയും അസ്തിത്വം എല്ലാറ്റിന്‍റെയും പൊതുവായ അസ്തിത്വത്തില്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്നും അതു നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍,ഓരോരുത്തരും അവരവരുടെ പ്രവൃത്തികള്‍ ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനു തടസ്സമാവാത്ത രീതിയില്‍ പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കണം. അങ്ങനെയല്ലെങ്കില്‍ സംഘര്‍ഷങ്ങളും സര്‍വ്വനാശവുമാകും ഫലം. അതാണു് ശ്രീനാരായണഗുരു ഉപദേശിച്ചതു്,
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം”.
(ആത്മോപദേശശതകം – പദ്യം 24).
    ഇപ്രകാരമുള്ള ജീവിതം കേവലം സ്വശരീരസേവ മാത്രമായ ജന്തുജീവിതമല്ലമഹത്തായ ജീവിതമാകുന്നു. ഇങ്ങനെ മഹത്തായ ജീവിതം നയിച്ചവരെ നാം മഹാന്മാരെന്നു കൊണ്ടാടുന്നു.  സ്വന്തം നിലനില്‍പ്പിനെക്കാള്‍, സന്തോഷത്തെക്കാള്‍ അവര്‍ക്കു പ്രിയമായിരുന്നതു ലോകത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പും സന്തോഷവുമായിരുന്നു. അതുകൊണ്ടാണു് അവര്‍ മഹാന്മാരും ബഹുമാന്യരുമായതു്. നാമവരെ ബഹുമാനിക്കുന്നതിനര്‍ത്ഥം അവരുടെ പ്രിയത്തിനോടു നമുക്കും പ്രിയമുണ്ടെന്നതാണു്. അതേഎല്ലാവരുടെയും അകമേയുള്ള പ്രിയം ഒന്നുതന്നെനിലനില്‍ക്കണം,ആത്മപ്രകാശനം നടത്തണംസുഖമനുഭവിക്കണം -- ഇതാണു് ആ പ്രിയം. സ്വശരീരത്തിനപ്പുറത്തേക്കു ദൃഷ്ടി പതിപ്പിക്കുന്ന വിശാലഹൃദയര്‍ ആ പ്രിയത്തെ എല്ലാവരുടെയും പൊതുവായ നിലനില്‍പ്പും ആത്മപ്രകാശനവും സുഖവുമായി മനസ്സിലാക്കുമ്പോള്‍, അജ്ഞാനംകൊണ്ടു സങ്കുചിതചിത്തരായവര്‍അതിനെ സ്വശരീരത്തിലേക്കു ചുരുക്കുന്നുഅങ്ങനെ വെറും ജന്തുജീവിത൦ വരിക്കുന്നു. അവനവന്‍റെ നിലനില്‍പ്പിനും സുഖത്തിനും വേണ്ടി എന്തു് അക്രമവും കാട്ടാന്‍ മടിയില്ലാത്ത മൃഗീയചിന്തയിലേക്കാണു് ഈ അജ്ഞാനം അവരെ തള്ളിവിടുന്നതു്. ഇതു ലോകത്തിന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായേക്കാം. അതു കൊണ്ടുതന്നെ ആത്മജ്ഞാനം അത്യന്താപേക്ഷിതമാകുന്നു.
    മേല്‍പ്പറഞ്ഞ ഭീഷണിയെക്കുറിച്ചുള്ള അവബോധമാണു് മനുഷ്യ കുലത്തിന്‍റെ എക്കാലത്തെയും എല്ലാ പ്രകാരത്തിലുമുള്ള നിയമങ്ങളുടെയും സംസ്കാരത്തിന്‍റെയും സദാചാരബോധത്തിന്‍റെയും ധര്‍മ്മചിന്തയുടെയും എല്ലാം ഉത്തേജകശക്തി. ആത്മതത്ത്വത്തിന്‍റെ പ്രഭാവം തേജസ്സാര്‍ന്നു സദാ പ്രസരിക്കണമെന്നാണു മനുഷ്യസമുദായത്തിന്‍റെ എന്നെന്നുമുള്ള പൊതുതാത്പര്യ൦ഈ വസ്തുതയാണു പ്രസ്തുത അവബോധവും അതിന്‍റെ പ്രതിഫലനങ്ങളും തെളിയിക്കുന്നതു്. നാമറിയാതെതന്നെ നമ്മളിലെല്ലാം സച്ചിദാനന്ദമെന്ന ആ മഹാനിയാമക ശക്തി സദാ വര്‍ത്തിക്കുന്നു എന്നതിനും ഇവയെല്ലാം തെളിവാകുന്നു.
source from net