Thursday, May 25, 2017

അജിനോമോട്ടോ.

അജിനോമോട്ടോ.
ചൈനീസ് ഭക്ഷണങ്ങളില്‍ സ്വാദിനും നിറത്തിനും ചേര്‍ക്കുന്ന ഒരു പദാര്‍ത്ഥമാണ് അജിനോമോട്ടോ. മോണോ സോഡിയം ഗ്ലൂമേറ്റ് എന്ന അജിനോമോട്ടോ ഒരു തരം ഉപ്പു തന്നെയാണ്. എന്നാല്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ് അജിനോമോട്ടോ. അജിനോമോട്ടോ ചെറിയ അളവിലാണെങ്കിലും അടുപ്പിച്ച് കഴിച്ചാല്‍ തലച്ചോറിന് തകരാറുണ്ടാകും. തലവേദന, അമിതമായി വിയര്‍ക്കുക, മനംപിരട്ടല്‍ എന്നിവയും അജിനോമോട്ടോ കഴിച്ചാലുള്ള പാര്‍ശ്വഫലങ്ങളാണ്. നെഞ്ചുവേദനയ്ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും അജിനോമോട്ടോ വഴി വയ്ക്കും. ജലദോഷം, ഉറക്കംതൂങ്ങുക എന്നിവ ഇത് കഴിക്കുന്നവരില്‍ കാണും. അജിനോമോട്ടോയില്‍ അസിഡിറ്റിയുണ്ട്. ഇത് നെഞ്ചെരിച്ചിലിനും വയറെരിച്ചിലിനും കാരണമാകും. ഇതു കൂടാതെ ഛര്‍ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. എപ്പോഴും മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയര്‍ വേദന, ജനനേന്ദ്രിയത്തില്‍ വേദന, പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കം എന്നിവയും അജിനോമോട്ടോ കഴിച്ചാലുണ്ടാകൂം. കാല്‍സ്യം നഷ്ടപ്പെടുത്തി എല്ലുകള്‍ ദുര്‍ബലമാക്കുന്നതാണ് അജിനോമോട്ടോ കഴിച്ചാലുള്ള മറ്റൊരു പ്രധാന അപകടം. കൈകാല്‍ വേദനയും ഇത് ഉണ്ടാക്കും. ബിപി ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്നത് അജിനോമോട്ടോ ഉപയോഗിക്കുന്നതിന്റെ മറ്റൊരു പാര്‍ശ്വഫലമാണ്. മുഖം, കണ്ണ് എന്നിവിടങ്ങളില്‍ നീരു വരികയും ചര്‍മം വലിയുകയും ചെയ്യുന്നതും അജിനോമോട്ടോയുടെ ദൂഷ്യങ്ങളാണ്. അജിനോമോട്ടോ, എംഎസ്ജി, സോഡിയം, ചൈനീസ്, മോണോസോഡിയം ഗ്ലൂമേറ്റ്, കാല്‍സ്യം, ബിപി, മുഖം, കണ്ണ്, വയറുവേദന, ഛര്‍ദി.wiki. Forwarded as received

Tuesday, May 23, 2017

പിറന്നാളാശംസകൾ

പിറന്നാളാശംസകൾ -ഉണ്ണീ വാ! വാ! കളിച്ചീടുക കുറികളുമിട്ടുണ്ണണം നീ കുമാരാ ഇന്നല്ലോ നിൻ പിറന്നാൾ പൊടി ചെടികളണിഞ്ഞെന്തീവണ്ണം നടപ്പൂ ? എന്നീവണ്ണം യശോദാ വചനമുടനെ കേട്ടൊന്നുമെല്ലെചിരിച്ചൊരുണ്ണിക്കണ്ണന്റെ ഭാവം മമ പുനരൊരുനാൾ കാണ്മതിനു ഭാഗ്യമുണ്ടോ ! ഹരി ഒാം

Sunday, May 21, 2017

മനുഷ്യന്‍ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വിധിക്കപ്പെട്ടവനാണ്. സല്‍ക്കര്‍മ്മം, ദുഷ്ക്കര്‍മ്മം, മിശ്രകര്‍മ്മം എന്ന് മൂന്ന് വിധം കര്‍മ്മങ്ങളില്‍ സല്‍ക്കര്‍മ്മ നിരതരായി ജീവിക്കുവാന്‍ വേണം ശ്രദ്ധിക്കുവാന്‍. സല്‍ക്കര്‍മ്മങ്ങള്‍ യജ്ഞസമാനമാണ്. പ്രധാന യജ്ഞങ്ങള്‍ അഞ്ചാണ്. പഞ്ചമഹായജ്ഞ എന്ന പേരിലാണ് ഇവ പുരാണങ്ങളില്‍ പ്രതിപാദിക്കുന്നത്. ശ്രീമദ്ഭാഗവതത്തിലും മഹാഭാരതത്തിലും രാമായണത്തിലും ഭഗവദ്ഗീതയിലും പഞ്ചമഹായജ്ഞ പ്രാധാന്യം പറയുന്നുണ്ട്. ഭൂതയജ്ഞം, മനുഷ്യയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം എന്ന പഞ്ചമഹായജ്ഞത്തില്‍ പിതൃയജ്ഞത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ എല്ലാവിധ ശ്രേയസ്സിനും ആധാരം പിതൃക്കളുടെ അനുഗ്രഹമാണ്.
ആദ്യത്തെ ദമ്പതികള്‍ സ്വായംഭുവമനുവും ശതരൂപയുമാണല്ലോ. ആ സ്വയംഭുവമനുവിന്റെ പരമ്പരയില്‍ പെട്ടതിനാലാണ് നമ്മെ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ മനുഷ്യന് ദേഹവും ദേഹിയും ഉണ്ട്. ദേഹം നിത്യമല്ല അനിന്യമാണ്. അത് ഒരു കൂട് മാത്രം. ബ്രഹ്മദേവന്റെ സൃഷ്ടിയായ ജീവന് ഇരിക്കുവാനുള്ള താത്ക്കാലിക വാസസ്ഥാനമാണ് ദേഹം. ദഹിപ്പിക്കുന്നതു കൊണ്ടണ് ഈ ശരീരത്തിന് ദേഹം എന്ന് പേരുവന്നത്. വിറകു കൊണ്ട് ദഹിപ്പിക്കുന്നതല്ല ദേഹം. താപത്രയാദി ദുഃഖം കൊണ്ട് ദഹിപ്പിക്കുന്നതാണ് മനുഷ്യ ദേഹമെന്ന് ശ്രീ ശങ്കരാചാര്യര്‍ വിശദീകരിക്കുന്നുണ്ട്. (വിവേകചൂഢാമണി) ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഒരുവനിലുള്ള “സത്ത’ നഷ്ടപ്പെടുന്നു. സത്തായ ചൈതന്യം പോകുമ്പോള്‍ ചത്തുപോയി എന്നു പറയാം. എത്ര സൗന്ദര്യമുള്ള ശരീരവും ജീവന്‍ നഷ്ടപ്പെട്ടാല്‍ സുന്ദരമായിരിക്കില്ല. അതിനാല്‍ മനുഷ്യനെ സുന്ദരനാകുന്നത് ജീവന്‍ തന്നെയാണെന്ന് തീര്‍ത്തു പറയാം. ജീവന്‍ പരലോകത്തേക്ക് പ്രയാണം ചെയ്യുമ്പോള്‍ നമ്മുടെ ഭൗതികശരീരം പ്രേതാവസ്ഥയില്‍ എത്തുന്നു. ഈ പ്രേതാവസ്ഥാ ശരീരത്തിലെ ആത്മാവിന് പിതൃകര്‍മ്മം ചെയ്തു പ്രീതി വരുത്തണം. കര്‍മ്മം ചെയ്യാതെ വന്നാല്‍ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് പിശാചായിത്തീരും.
“”ശേഷക്രിയാദി രഹിതഃ പ്രേതാഃ കര്‍മ്മ ബഹിഷ്കൃതഃ പിശാചദേഹമാശ്രിത്യ പിശിതാസി ചരത്യ സൗ” എന്നാണ് ബലികര്‍മ്മ പ്രൈഷത്തില്‍ പറയുന്നത്. ശേഷക്രിയാദികള്‍ വേണ്ടതുപോലെ നിര്‍വ്വഹിക്കപ്പെടാതെ വരുമ്പോള്‍ പ്രേതം കര്‍മ്മ ബഹിഷ്കൃതനായി ശരിയായ ദേഹത്തെ പ്രാപിക്കാന്‍ കഴിയാതെ, പിശാചദേഹത്തെ പ്രാപിക്കേണ്ടി വരുകയും മാംസഭോജന ശീലമുണ്ടാവുകയും അതനുസരിച്ച് അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുകയും ചെയ്യുമെന്നാണ് ഇവിടെ പറഞ്ഞത്. പിതൃകര്‍മ്മം ശ്രദ്ധയോടെ ചെയ്യുന്നതാണ് ശ്രാദ്ധം. ശ്രാദ്ധം പലവിധത്തില്‍ നടത്തുവാന്‍ പൂര്‍വ്വികള്‍ വിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിനടത്തുന്ന ശ്രാദ്ധം, ദാനശ്രാദ്ധം, പ്രാശനാ ശ്രാദ്ധം, കൈബലി, ജലാജ്ഞലി, തര്‍പ്പണം തുടങ്ങിയവയാണിവ. സമുദ്രതീരം, നദീതീരം, ക്ഷേത്രസമീപം ഇവിടങ്ങളില്‍ ഈ കര്‍മ്മം ചെയ്യുവാന്‍ വിധിയുണ്ട്. ഗംഗാനദിയുടെ തീരം, ഗയം, കാശി, ഹരിശ്ചാന്ദ്രഘട്ട്, പ്രയാഗ തുടങ്ങിയ പുണ്യതീര്‍ത്ഥ സങ്കേതങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ജലാജ്ഞലി നടത്തി വരുന്നു. “ഇല്ലം, വല്ലം, നെല്ലി ഇവയും കേരളീയര്‍ക്ക് പ്രധാനപ്പെട്ടാണ്. (ഇല്ലം, സ്വന്തം ഗൃഹം, വല്ലം-തിരുവല്ലം, നെല്ലി-തിരുനെല്ലി).
പിതൃപ്രതിനിധിയായി എത്തുന്ന കാക്കകള്‍ക്ക് എന്നും കവ്യന്‍ (ബലിച്ചോറ്) നല്‍കുന്ന ആചാരം അപൂര്‍വ്വം ഗൃഹങ്ങളില്‍ ഇപ്പോഴും ഉണ്ട്. എല്ലാ മാസവും കറുത്തവാവിന് പിതൃബലി നടത്തുന്നവരും ഉണ്ട്. വെളുത്തപക്ഷം ദേവന്മാര്‍ക്കും കറുത്തപക്ഷം പിതൃക്കള്‍ക്കും പ്രിയങ്കരമാണ്. കറുത്തവാവ് ദിവസം രാവിലെ മുതല്‍ മദ്ധ്യാഹ്നം വരെ നടത്തുന്ന ബലി സമര്‍പ്പണം വളരെ ശ്രേഷ്ഠമാണ്.
വര്‍ഷാവസാനമായ കര്‍ക്കിടകത്തിലെ കറുത്തവാവിനു നല്കുന്ന ശ്രാദ്ധം ഒറു വര്‍ഷം ബലി നടത്തുന്നതിന് തുല്യമായി കണക്കാക്കിയിട്ടുണ്ട്. വാവ് ബലിയിടുന്നതിന്റെ തലേന്ന് ഉച്ചക്ക് മാത്രമേ അരിയാഹാരം കഴിക്കാവൂ. തികച്ചും മനഃശുദ്ധിയും ദേഹശുദ്ധിയും കര്‍മ്മശുദ്ധിയും സ്ഥലശുദ്ധിയും ദ്രവ്യശുദ്ധിയും (പഞ്ചശുദ്ധികള്‍) വേണ്ട കര്‍മ്മമാണ് വാവുബലി. ബലിച്ചോറു കൂടാതെ എള്ളും, ചന്ദനവും, ബലിപ്പൂ ചെറുമുള), ദര്‍ഭപ്പവിത്രവും, കുറുമ്പുല്ലും(ദര്‍ഭയുടെ മുറിച്ച തുണ്ടുകള്‍) കൂട്ടി നടത്തുന്ന ബലിയും ശ്രേഷ്ഠമാണ്. പിതൃകര്‍മ്മം ചെയ്യുമ്പോള്‍ കുളിച്ച് ഈറന്‍ അണിഞ്ഞു വേണം നടത്തുവാന്‍. “”അവസര്‍പ്പ സര്‍പ്പിത പ്രേതായേ പൂര്‍വജാ സ്വസ്ഥിന മാ അശ്രു” എന്ന പ്രയോഗം ഉള്ളതിനാല്‍ കണ്ണീര്‍ വീഴ്ത്താതെ വേണം ബലികര്‍മ്മം ചെയ്യുവാന്‍ എന്നും യജുര്‍ വേദത്തില്‍ പറയുന്നു.
“”പ്രഥിതാ പ്രേത കൃതൈ്യഷാ
പിത്യം നാമ വിധുക്ഷയേ” (മനുസ്മൃതി 3-127)
വിധിപ്രകാരം അമാവാസിയിലെ പിതൃകര്‍മ്മം വളരെ ശ്രേയസ്ക്കരമാണ്. പിതൃ കര്‍മ്മത്തിന് എള്ള് പ്രധാനമെന്നു പറയുവാന്‍ കാരണം “”തിലൈസ്തു യാതുധാനാനാം
വിസര്‍ജ്ജനം ക്രത്വാ” (വിഷ്ണുസ്മൃതി – അധ്യായം 72) എന്ന പ്രബല പ്രമാണമനുസരിച്ചാണ്. അസുര ശക്തികളെ അകറ്റുവാനാണ് എള്ളം ഉപയോഗിക്കുന്നതെന്ന് സാരം. സായൂജ്യപൂജയ്ക്ക് തിലഹവനം വിശേഷമാണ്.
“”പിതൃപിതാമഹ പ്രപിതാഹേ” അനുഗ്രഹം നേടുവാന്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന കര്‍ക്കടകവാവിന് ബലിയിടണം. “”പിതൃക്കള്‍ പ്രസാദിച്ചാല്‍ കുളിര്‍പ്പൂ തറവാടുകള്‍”എന്നു പറയാറുണ്ട്. തികച്ചും നിശ്ശബ്ദമായി വേണം ബലിയിടുവാന്‍. തത്സമയം ആചാര്യന്‍ ഓതിത്തരുന്ന മന്ത്രം മാത്രമേ ജപിയ്ക്കാവു. അതുപോലെ വലത്തു കൈയില്‍ പവിത്രം മോതിരവിരലില്‍ ഇട്ട് മന്ത്രം ചൊല്ലുമ്പോള്‍ നിശ്ചിത അകലത്തില്‍ പിടിച്ചേ മന്ത്രം ചൊല്ലാവു. അല്ലാത്തപക്ഷം തുപ്പല്‍ തെറിച്ച് കൈയ്യില്‍ ഇരിക്കുന്ന വിശിഷ്ടബലിദ്രവ്യങ്ങള്‍ അശുദ്ധിയാകുവാന്‍ ഇടവരും. ബലിദ്രവ്യങ്ങള്‍ ജലത്തില്‍ നിമജ്ഞനം ചെയ്ത് ജലാജ്ഞലി നല്‍കി കരയ്ക്കു കയറി തെക്കോട്ട് നമസ്ക്കരിക്കുന്നതിലും ശ്രദ്ധിക്കണം. പിതൃകര്‍മ്മം ചെയ്തുവേണം അവരുടെ സ്വത്തുക്കള്‍ ശുദ്ധീക്കരിച്ചു നാം അനുഭവിക്കുവാന്‍. പിതൃകര്‍മ്മം ചെയ്യാതെ വന്നാല്‍ പൂര്‍വ്വികരുടെ സ്വത്തുക്കള്‍ നാം വേണ്ടതുപോലെ അനുഭവിച്ചുവെന്നും വരുകയില്ല.
വ്യാധിയ്ക്കും അനപത്യേത്തിതിനും വരെ പിതൃകോപം ഇടവരുത്തുമെന്ന് മനുസ്മൃതി പറയുന്നു. പിതാവിന് (മാതാവിനും) പതനം വരാതെ കാത്തു പോകുന്നവനെയാണ് അപത്യം (പുത്രന്‍) എന്നു പറയുന്നത്. അപത്യം ഇല്ലാതെ വരുമ്പോള്‍ അനുപത്യനുമാകും.
പിതൃകര്‍മ്മം ചെയ്ത് ധന്യരാകുവാന്‍ ബലി സ്‌നാനഘട്ടത്തില്‍ ചെല്ലുന്നത് ഉത്തമമാണ്. ബലികര്‍മ്മങ്ങള്‍ക്കു ശേഷം പ്രേതപിഢീവിനാസിനിയായ ശ്രീമദ് ഭാഗവതം കുറച്ചെങ്കിലും പാരായണം ചെയ്യണം. 120-ാം അധ്യായം (സംഗ്രഹം) പാരായണം ചെയ്യുന്നത് ഉത്തമമാണ്...sanathanadharmam

Thursday, May 18, 2017

ജീവന്‍റെ സഞ്ചാരപഥം.
സദ്ഗുരു :- ശിരസ്സിന്‍റെ മുകളിലായി പ്രത്യേകിച്ചൊരു സ്ഥാനമുണ്ട്. ബ്രഹ്മരന്ധ്രം എന്നാണ് അതറിയപ്പെടുന്നത്. കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അതവിടെയുണ്ട്. എന്നാല്‍ അത് ഏറ്റവും മൃദുലമായിരിക്കും. ആ ഭാഗത്തെ എല്ലിന് മൂപ്പെത്തിയിട്ടുണ്ടാവില്ല. കുട്ടി കുറച്ചൊന്നു വലുതാകുമ്പോഴേക്കും ആ അസ്ഥിക്കും ദൃഢത കൈവരുന്നു. രന്ധ്ര എന്നത് ഒരു സംസ്കൃത പദമാണ്. മറ്റു പല ഭാഷകളിലും സാമാന്യേന അതുപയോഗിക്കുന്നുണ്ട്. ചെറിയ ഒരു ദ്വാരം എന്നാണതിനര്‍ത്ഥം. കടന്നുപോകാനുള്ള ഒരു വഴി എന്നും പറയാം. ഈ ദ്വാരത്തില്‍കൂടിയാണ് ജീവന്‍ ഭ്രൂണത്തില്‍ പ്രവേശിക്കുന്നത്.
ഒരുനാള്‍ ജീവന്‍ ശരീരത്തെ വിട്ടുപോകുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അത് ബോധപൂര്‍വം നിങ്ങളായി ചെയ്യുന്നതാണെങ്കില്‍ വഴി ഏതായാലും തെറ്റില്ല. എന്നാലും ബ്രഹ്മരന്ധ്രത്തില്‍ കൂടിയുള്ള ഇറങ്ങിപ്പോക്ക്, അതാണ് ഏറ്റവും ഉത്തമം.
പ്രാണനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശരീരത്തിന് എത്രത്തോളം സാധിക്കുമെന്നതിനെ കുറിച്ച് ജീവന് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് ആ രക്ഷാമാര്‍ഗം എപ്പോഴും തുറന്നുതന്നെ സൂക്ഷിക്കും. ശരീരത്തിന്‍റെ കാര്യക്ഷമത നഷ്പ്പെട്ടു എന്നു തോന്നുന്ന നിമിഷം പ്രാണന്‍ ഈ ദ്വാരത്തിലൂടെ നിഷ്ക്രമിക്കുന്നു. അതിനായി ശരീരത്തിലെ മറ്റു ദ്വാരങ്ങളൊന്നും തന്നെ അത് പ്രയോജനപ്പെടുത്തുന്നില്ല. താന്‍ വന്നവഴിയിലൂടെത്തന്നെ അത് തിരിച്ചു പോകുന്നു. മാന്യനായ ഒരു അതിഥിയെപോലെ. ഉമ്മറവാതിലില്‍ കൂടി അകത്തേക്കു വരുന്നു. അതേ വാതിലില്‍കൂടി പുറത്തേക്കും പോകുന്നു. ഉമ്മറവാതിലില്‍കൂടി വന്ന ആള്‍ പിന്‍വശത്തെ വാതിലില്‍ കൂടി പുറത്തേക്കു പോയാല്‍ അതിനര്‍ത്ഥം, അയാള്‍ എന്തോ കളവ് നടത്തിയിട്ടുണ്ട് എന്നാണ്. ചിലപ്പോള്‍ വീട്ടില്‍ കാര്യമായൊന്നും ബാക്കിവെച്ചിട്ടില്ല എന്നും വരാം. ജീവന്‍ ശരീരത്തെ വിട്ടുപോകുന്ന വഴി പലതാകാം. എങ്കിലും ഏറ്റവും ശുഭമായത് ബ്രഹ്മരന്ധ്രത്തില്‍കൂടി പുറത്തേക്കു പോകുന്നതാണ്.
ഭാരതീയ പാരമ്പര്യത്തില്‍, ഗര്‍ഭിണിയായ സ്ത്രീയുടെ പരിരക്ഷക്കായി പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കുന്ന പതിവുണ്ട്. സവിശേഷമായ സാഹചര്യങ്ങളും സൗകര്യങ്ങളും അവള്‍ക്കായി ബന്ധുക്കള്‍ ഒരുക്കുന്നു.
അമ്മമാര്‍ ‘ചാപിള്ളക’ളെ പ്രസവിക്കുന്നത് അത്ര അസാധാരണമായൊരു സംഭവമല്ല. അതിന് തക്കതായ ഒരു കാരണവും ഡോക്ടര്‍ക്ക് പറയാനുണ്ടാവില്ല. ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപരമായി ഒരു ദോഷവുമുണ്ടാകില്ല. എല്ലാം വേണ്ടതുപോലെത്തന്നെയായിരിക്കും. എന്നാലും അങ്ങനെ സംഭവിക്കുന്നത്, ജീവന്‍റെ ഇച്ഛക്കനുസരിച്ചിട്ടാണ്. ജീവന്‍ ഭ്രൂണത്തില്‍ പ്രവേശിക്കുന്നു. പിന്നീട് ബോദ്ധ്യമാവുന്നു, അത് നിനക്കു പറ്റിയ ശരീരമല്ല എന്ന്. ഉടനെ, ശിശുവാകാന്‍ കാത്തു നില്കാതെ  ആ ദേഹം വിട്ടു പോകുന്നു. അതുകൊണ്ടാണ് ഒരു വാതില്‍ എപ്പോഴും തുറന്നുവെച്ചിരിക്കുന്നത്.
ഭാരതീയ പാരമ്പര്യത്തില്‍, ഗര്‍ഭിണിയായ സ്ത്രീയുടെ പരിരക്ഷക്കായി പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കുന്ന പതിവുണ്ട്. സവിശേഷമായ സാഹചര്യങ്ങളും സൗകര്യങ്ങളും അവള്‍ക്കായി ബന്ധുക്കള്‍ ഒരുക്കുന്നു. നല്ലൊരു പ്രജയുണ്ടാകാന്‍ സംഗതിയാവണേ എന്ന പ്രാര്‍ത്ഥനയും പ്രതീക്ഷയുമാണ് ഇതിനു പിന്നിലുള്ളത്. അങ്ങനെയുള്ള പഴയ നാട്ടുനടപ്പുകളെല്ലാം നമ്മള്‍ ഇപ്പോള്‍ വേണ്ടെന്നു വെച്ചിരിക്കുന്നു. അവള്‍ കഴിക്കുന്ന ഭക്ഷണം, കേള്‍ക്കുന്ന ശബ്ദങ്ങള്‍, ഇടപഴകുന്ന ആളുകള്‍, അങ്ങനെ സര്‍വകാര്യങ്ങളിലും അന്ന് നമ്മള്‍ ശ്രദ്ധചെലുത്തിയിരുന്നു. നല്ല ഒരു പ്രജയെ സ്വീകരിക്കാന്‍ ശരീരത്തെ സജ്ജമാക്കുക. ഇതുകൊണ്ടെല്ലാം നമ്മള്‍ ലക്ഷ്യമാക്കിയിരുന്നത് അതായിരുന്നു.
ബ്രഹ്മരന്ധ്രം ഒരു ‘ആന്‍റിന’യാണ്.
ബ്രഹ്മരന്ധ്രത്തെ പറ്റി വിശദമായി പല ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. വിദ്വാന്‍മാര്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. അതിനെ ആസ്പദമാക്കി പലരും പല സങ്കല്പങ്ങളും വെച്ചുപുലര്‍ത്തുന്നു. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തിന്‍റെ ഏതൊരു ഭാഗത്താണൊ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിര്‍ത്തുന്നത്, ആ ഭാഗത്ത് സവിശേഷമായ ഒരു സ്പന്ദനം വ്യക്തമായി അനുഭവപ്പെടുന്നതാണ്. ഇത് സ്വയം പരീക്ഷിച്ചറിയാനാകും. ശ്രദ്ധ ചെറുവിരലിന്‍റെ അറ്റത്ത് ഏകാഗ്രമാക്കി നിര്‍ത്തു. അല്പസമയത്തിനുള്ളില്‍ അവിടെ പ്രത്യേകിച്ചൊരു സ്പന്ദനം അനുഭവിക്കാനാകും.
ശാരീരികമായി ഇതുപോലെയുള്ള ചലനങ്ങള്‍ നമ്മുടെ ദേഹത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വഭാവേന പരിഭ്രമവും പിരിമുറുക്കുങ്ങളും അനുഭവിക്കുന്ന ആളുകളില്‍ ഇത് കൂടുതല്‍ സാധാരണമായിരിക്കും. ഇതെല്ലാം അപൂര്‍വ്വമായ മഹാസംഭവങ്ങളായി കണക്കാക്കേണ്ടതില്ല.
നമ്മുടെ ശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അതില്‍ രണ്ടെണ്ണം ഭൗതികശരീരത്തിന് പുറത്താണ്. സാധാരണ ശാരീരിക തലത്തിനും അപ്പുറത്തുള്ള ഒരു മേഖല നിങ്ങളുടെ ഉള്ളില്‍ സദാ ചൈതന്യവത്തായി തീരുന്നുവെങ്കില്‍, ക്രമേണ, സ്വതവേ മങ്ങിക്കിടക്കുന്ന ഈ രണ്ടു ചക്രങ്ങളും വളരെ സജീവമായിത്തീരും. അവ സജീവമാകുന്നതോടെ ബ്രഹ്മരന്ധ്രമെന്ന നിങ്ങളുടെ ‘ആന്‍റിനയും’ കൂടുതല്‍ ഊര്‍ജസ്വലമാകും. ജീവിതത്തെ കുറിച്ച് സവിശേഷമായ ഒരുള്‍ക്കാഴ്ച അത് നിങ്ങള്‍ക്കു പ്രദാനം ചെയ്യും!
രണ്ടിനും ഇടയിലുള്ള ജീവിതം
ഇത് നിങ്ങളെ ഭൗതീകമായ ജീവിതത്തിനും, അതിനപ്പുറത്തുമുള്ളതിനിടയില്‍ നിലനിര്‍ത്തുന്നു. ഒരു യോഗിയെ സംബന്ധിച്ചടത്തോളം ഈ സ്ഥിതിവിശേഷം അദ്ദേഹം മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. ഇച്ഛാനുസരണം ദേഹമുപേക്ഷിക്കാന്‍ ഏതുനിമിഷവും അദ്ദേഹത്തിന് സാധിക്കുന്നത് ഇതുകൊണ്ടാണ്. എന്നെപോലെ കാറോടിക്കുകയും, ഹെലികോപ്റ്റര്‍ പറപ്പിക്കുകയും ചെയ്യുന്ന ഒരു യോഗിയുടെ കാര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. രണ്ടിനും മദ്ധ്യത്തില്‍ തന്നെയായിരിക്കണം നിലനില്പ്. എല്ലാ യോഗികളും ചെയ്യുന്നതാണിത്.  ഞാന്‍ പ്രത്യേകിച്ചും ആ കാര്യത്തില്‍ മനസ്സിരുത്തുന്നു. കാരണം, അഥവാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാലും അബോധാവസ്ഥയില്‍ ഈ ശരീരം വിട്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ബ്രഹ്മരന്ധ്രം സദാ സജ്ജമാക്കിവെക്കാന്‍ യോഗികള്‍ മനസ്സിരുത്തുന്നു. എപ്പോള്‍ വേണമെങ്കിലും തികഞ്ഞ ബോധത്തോടെ ഈ ശരീരത്തില്‍നിന്നും നിഷ്ക്രമിക്കാനുള്ള തയ്യാറെടുപ്പാണത്.
ബ്രഹ്മരന്ധ്രം സദാ സജ്ജമാക്കിവെക്കാന്‍ യോഗികള്‍ മനസ്സിരുത്തുന്നു. എപ്പോള്‍ വേണമെങ്കിലും തികഞ്ഞ ബോധത്തോടെ ഈ ശരീരത്തില്‍നിന്നും നിഷ്ക്രമിക്കാനുള്ള തയ്യാറെടുപ്പാണത്.
ജീവിതത്തിനും അതിനപ്പുറത്തുമുള്ളതിനും നടുവിലായിക്കിടക്കുന്ന ഈ ഇടം സുരക്ഷിതമാണ്. ഇറുക്കികെട്ടിയ കയറിന്‍മേല്‍ കൂടിയുള്ള നടത്തം, നല്ല ചുവടുറപ്പുള്ളവര്‍ക്ക് കൊള്ളാം. അതില്ലാത്തവര്‍ക്ക് വളരെ അപകടം പിടിച്ചതായി തോന്നാം. വാസ്തവം പറഞ്ഞാല്‍, തെരുവിലൂടെ കാറോടിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഈ  രീതി. കാരണം, കയറിേډല്‍ കൂടിയുള്ള നടത്തത്തില്‍ നിങ്ങള്‍ ഒരാള്‍ മാത്രമേയുള്ളു. തെരുവിലെ സ്ഥിതി അതല്ലല്ലൊ. ചുവടുറപ്പിച്ച് നടക്കാന്‍ ശീലിച്ചവര്‍ക്ക് കയറിന്‍മേല്‍ കൂടിയുള്ള നടത്തം തികച്ചും അപകടരഹിതമാണ്. സമനില പാലിക്കാനുള്ള കഴിവു നേടിയിരിക്കണം. എന്നുമാത്രം. കാലുതെറ്റി വീഴുമെന്ന ഭയം വേണ്ട. ചുവടുമാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുന്നില്ല എങ്കില്‍ എപ്പോള്‍ വേണമെങ്കിലും താഴെ ഇറങ്ങാം. അത് മനസ്സറിയാതെയാവരുത്.
സ്വയം ആ നടുവിടത്തിലാണ് എന്ന് സങ്കല്പിക്കരുത്. ശരീരത്തില്‍ അകാരണമായി ചില സ്പന്ദനങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ സാരമാക്കേണ്ട. നിങ്ങളുടെ സാധന തുടര്‍ന്നുകൊണ്ടുപോകൂ. അതല്ല, മനസ്സിനെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളില്‍ വ്യാപരിപ്പിക്കാനാണ് താല്പര്യം തോന്നുന്നതെങ്കില്‍ ഞങ്ങളെ സമീപിക്കു.isha

നല്ലവാക്കുചൊല്ലണം

നല്ലവാക്കുചൊല്ലണംനന്മചെയ്തുവാഴണം നാമഘോഷമെന്നുമെെന്റ നാവിലായ് വന്നീടണം
നല്ല ചിന്തയേകണം മനസ് ശുദ്ധമാക്കണംനിത്യമായ ചിൽ പ്രകാശരൂപനെ വണങ്ങണം
പൊൻ ചിലമ്പു കൊഞ്ചിടുന്ന പിഞ്ചു പാദമോർക്കണം
ആ പദാബ്ജം തന്നിലായ് സദാ നമിച്ചിടട്ടേ ഞാൻ
വാക്കുമെൻപ്രവ്രിത്തിയും പൊരുത്തമായിരിക്കണം
ആർക്കുമെന്നിൽ നിന്നുപദ്രവം വരാതിരിക്കണം
ഊണിലുംഇരിപ്പിലും നടപ്പിലും കിടപ്പിലും കാണണംഭവാനെ ഞാൻ സദാപി നിദ്രയിങ്കലും
ഇല്ലനീയൊഴിഞ്ഞെനിക്കൊരുത്തനുംതുണക്കുവാൻ
സത്യമായ ദൈവമേ നിനക്കു കൈ തൊഴുന്നു ഞാൻ
അച്ചൂതാ!ഭവാെന്റലീലയല്ലീലോകമാകവേ
നിശ്ചലാ നിരജ്നാ ശ്രീ വിശ്വരൂപ പാഹിമാം.
 ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്ക് ഒരാളുടെ പ്രജ്ഞ അഥവാ ഊര്‍ജ്ജസ്വലത കൂടെ കൊണ്ടുപോകുന്നതിനെക്കുറിച്ച് അങ്ങ് പറഞ്ഞുവല്ലോ. ഊര്‍ജ്ജസ്വലത മാത്രമേ അങ്ങനെ കൊണ്ടുപോവാന്‍ സാധിക്കൂ?
എവിടെ വെച്ച് ഈ പ്രക്രിയ അവസാനിക്കും? അതിനൊരവസാനം ഉണ്ടോ? അതിനൊരു ആദിയുണ്ടോ? ഏതെങ്കിലും ഒരവസ്ഥയില്‍ ഞാനൊരു പുല്‍ക്കൊടിയായിരുന്നുവോ? ഞാന്‍ ഒരു കുരങ്ങോ, പല്ലിയോ, പര്‍വതത്തിലുള്ള പാറയോ ആയിരുന്നുവോ? ഇവയെല്ലാം തന്നെ ഊര്‍ജത്തിന്‍റെ രൂപങ്ങളാണല്ലോ?
സദ്‌ഗുരു: ഒരു പുല്‍ക്കൊടിയുടെ കാര്യം എനിക്ക് നിശ്ചയമില്ല എന്നാല്‍ കുരങ്ങിന്‍റെ കാര്യത്തില്‍ തര്‍ക്കമില്ല. ചോദ്യം തന്നെ സങ്കീര്‍ണ്ണമാണ് പ്രജ്ഞ, ഊര്‍ജം, അടുത്ത ജന്മത്തിലേക്ക് പ്രജ്ഞ കൂടെ കൊണ്ടുപോവുക, ഇതെല്ലാം. ഈ ജീവിതം എവിടെയാണ് തുടങ്ങിയത്? ഇതെവിടെ അവസാനിക്കും? നമുക്ക് അതിനെ ഇവിടെ വിട്ടേക്കാം, കാരണം അതിവിടെ ഇപ്പോള്‍ ഉണ്ടല്ലോ. നിങ്ങള്‍ ഞാന്‍ എന്ന് ഉദ്ദേശിക്കുന്നത് ഇപ്പോള്‍ ഇവിടെയുണ്ട്. ഞാന്‍ എന്നതിനുമപ്പുറം എങ്ങിനെ എത്തിച്ചേരാം എന്നതാണ് ഇപ്പോള്‍ നമ്മുടെ വിഷയം. ഇതിന്‍റെയെല്ലാം ഉത്ഭവത്തിന് നാമല്ല കാരണക്കാര്‍ എന്നത് വ്യക്തമാണ്. എന്നാല്‍ ഇതിനെല്ലാം അപ്പുറം പോവുക എന്നത് നമ്മുടെ ജോലിയാണ്. പൂര്‍ണ്ണബോധത്തോടു കൂടി ചെയ്യേണ്ട പ്രവൃത്തിയാണത്, മറ്റ് മാര്‍ഗമില്ല.
പ്രജ്ഞ, ഊര്‍ജം, അടുത്ത ജന്മത്തിലേക്ക് പ്രജ്ഞ കൂടെ കൊണ്ടുപോവുക, ഈ ജീവിതം എവിടെയാണ് തുടങ്ങിയത്? ഇതെവിടെ അവസാനിക്കും?
എല്ലാം ഊര്‍ജമാണെങ്കില്‍ നിങ്ങള്‍ എവിടെ നിന്നും പൊട്ടിമുളച്ചു? നിങ്ങള്‍ ഒരിക്കലും മുളച്ചിട്ടില്ല, ലേപനം പുരട്ടിയിട്ടേയുള്ളു. അപ്പോള്‍ ചോദിച്ചേക്കാം. “ഞാന്‍ സത്യമല്ല എന്നാണോ പറയുന്നത്? എല്ലാം മായയാണ് എന്ന അസംബന്ധമാണോ അങ്ങ് ഉദ്ദേശിക്കുന്നത്?” അല്ല, ജീവിതം അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ എങ്ങനെയാണ് ജീവിതം സംഭവിച്ചു തുടങ്ങിയത്? ഉദാഹരണത്തിന് ഭൂമിയുടെ കാര്യം തന്നെയെടുക്കാം. മറ്റു ഗ്രഹങ്ങളെപ്പോലെ അതിനും അതിന്‍റെ പ്രത്യേകതകളുണ്ട്. നിങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വമുള്ളതുപോലെ ഭൂമിക്കും തനതായ വ്യക്തിത്വമുണ്ട്. ഏതെല്ലാം രൂപങ്ങളും ഭാവങ്ങളുമെടുത്താലും ജീവന് അതിന്‍റേതായ കഴിവുകളും അസാധാരണമായ സവിശേഷതകളുമുണ്ട്. അത് ഒരു ഗ്രഹമായാലും ശരി, നിങ്ങളെപ്പോലെ മനുഷ്യനായാലും ശരി, ഉറുമ്പായാലും കുഞ്ഞുവിരലായാലും, തലമുടിയായാലും ശരി, അതിന് അതിന്‍റേതായ വ്യക്തിത്വം ഉണ്ട്. ഇതാണ് സാക്ഷാത്കാരം.
എന്നാല്‍ നിങ്ങള്‍ കാണുന്ന ഈ സവിശേഷത എന്നെന്നും നിലനില്‍ക്കുന്നില്ല. ഒരു മനുഷ്യനായി ഇവിടെ ജീവിക്കുമ്പോള്‍ നിങ്ങളുടെ ഈ ശരീരം ഒരിക്കല്‍ ഇല്ലാതാവുമെന്ന് നിങ്ങള്‍ക്കറിയാം. ഇക്കാണുന്ന സൃഷ്ടി അതുല്യമാണ്, നിങ്ങളുടെ ശരീരവും അതുല്യമാണ്. മരിച്ചുകഴിഞ്ഞാല്‍ ശരീരം അതിന്‍റെ സവിശേഷത നിലനിര്‍ത്തുന്നില്ല. അത് ഭൂമിയുടെ ഭാഗമായിത്തീരുന്നു. അതേസമയം ഭൂമി മറ്റു ഗ്രഹങ്ങളെപ്പോലെ അതുല്യത നിലനിര്‍ത്തുന്നു. നിങ്ങളുടെ ശരീരം ഈ ഭൂമിയില്‍ ലയിച്ചതുപോലെ ഭൂമിയും ഒരുനാള്‍ മറ്റൊന്നില്‍ ലയിച്ചുചേരും. ഇപ്പോള്‍ നാം അതിനെ ഭൂമിമാതാവ് എന്ന് വിളിക്കുന്നത്, നാം അതില്‍നിന്ന് ഉത്ഭവിച്ചതാണെന്ന് എങ്ങനെയോ മനസ്സിലാക്കിയതുകൊണ്ടാണ്. നിങ്ങള്‍, ‘ഞാന്‍’ എന്നു പറയുന്ന, ഇവിടെ ഇരിക്കുകയും വെളിയില്‍ നടക്കുകയും ഒക്കെ ചെയ്യുന്ന ഈ ശരീരം, പുതിയ ഒരു രൂപമെടുത്ത ഒരു പിടി മണ്ണു മാത്രമാണ്. ഒരുനാള്‍ അത് തിരിച്ച് മണ്ണിന്‍റെ ഭാഗമായിത്തീരും.
അതുപോലെതന്നെ, അതിന്‍റേതായ രൂപവും തനിമയും അസാധാരണത്വവുമെല്ലാമുള്ള ഈ ഭൂമിയും ഒരു നാള്‍ കുറെക്കൂടി ബൃഹത്തായ ഒന്നിന്‍റെ മടിയില്‍ അലിഞ്ഞുചേര്‍ന്ന് അതായിത്തീരും, അത് എന്തുതന്നെയായാലും. ഇപ്പോള്‍ നിങ്ങള്‍ക്ക്, അതിനെപ്പറ്റി ഒരു രൂപവുമില്ലാത്തതിനാല്‍ നാം അതിനെ ‘ശിവ’ എന്ന് വിളിക്കുന്നു. ഞാന്‍ നിരവധി തവണ പറഞ്ഞിട്ടുള്ളതുപോലെ ‘ശിവ’ എന്നാല്‍ ‘അതല്ലാത്തത് (that which is not there)’ എന്നാണര്‍ത്ഥം. നാം ‘അതല്ലാത്തത്’ എന്ന് പറയുമ്പോള്‍ അത് നിലനില്‍ക്കുന്നതല്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങളുടെ അനുഭവത്തില്‍ ഇപ്പോള്‍ ഇല്ലാത്തത് എന്നേ അതിനര്‍ത്ഥമുള്ളു. പ്രപഞ്ചസൃഷ്ടികള്‍ മാത്രമേ നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നുള്ളു. എന്നാല്‍ ഈ സൃഷ്ടികള്‍ക്കെല്ലാം കാരണമായത് നിങ്ങളുടെ അനുഭവത്തിലില്ല. അതിനാല്‍ സൃഷ്ടികള്‍ക്കെല്ലാം കാരണമായ അതിനെ ‘ശിവ’ ‘അതല്ലാത്തത്’ എന്ന് വിളിക്കുന്നു.
‘അതല്ലാത്തത്’, ‘അത്’ ആയിത്തീര്‍ന്നപ്പോള്‍ സ്വന്തമായി ചില ഗുണങ്ങള്‍ സ്വീകരിച്ച് അതിലൂടെ ലക്ഷോപലക്ഷം രൂപങ്ങള്‍ ഉയര്‍ന്നു വന്നു. അവയെല്ലാം കുറെക്കാലം സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി
‘അതല്ലാത്തത്’, ‘അത്’ ആയിത്തീര്‍ന്നപ്പോള്‍ സ്വന്തമായി ചില ഗുണങ്ങള്‍ സ്വീകരിച്ച് അതിലൂടെ ലക്ഷോപലക്ഷം രൂപങ്ങള്‍ ഉയര്‍ന്നു വന്നു. അവയെല്ലാം കുറെക്കാലം സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി. ഇപ്പോള്‍ തിരക്കേറിയ ഈ ജീവിതം തന്നെയാണ് നിങ്ങള്‍ക്ക് എല്ലാം. നാളെ നിങ്ങള്‍ മരിച്ചു വീണാല്‍ ജീവിതം പെട്ടെന്ന് മറ്റൊന്നായിത്തീരുന്നു. ഇന്നലെവരെ വളരെ ഉത്സാഹത്തോടും പ്രാപ്തിയോടും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന വ്യക്തി പെട്ടെന്ന് അപ്രത്യക്ഷനാവുന്നു, എന്നാല്‍ കാര്യങ്ങള്‍ എല്ലാം ഭംഗിയായി വീണ്ടും പഴയപടി തുടരുന്നു. ആരുടെയൊക്കെയോ ചിന്തകളും വികാരങ്ങളും വൃണപ്പെട്ടിട്ടുണ്ടാവാമെന്നല്ലാതെ പ്രപഞ്ചനിലനില്‍പ്പിനെ സംബന്ധിച്ച് എല്ലാം നല്ലതായി തുടരുന്നു. ശരിയല്ലേ? നിങ്ങളുടെ ചുറ്റുമുണ്ടായിരുന്നവരുടെ സങ്കടങ്ങളും വ്യഥകളുമെല്ലാം കാലം കഴിയുമ്പോള്‍ മാഞ്ഞുപോവും. ചിലര്‍ ചിലപ്പോള്‍ അത് അവരുടെ ജീവിതകാലം മുഴുവന്‍ കൂടെ കൊണ്ടുനടക്കും, എന്നാലും സാരമില്ല, അത് അവരുടെ ചിന്തകളിലും വികാരങ്ങളിലും മാത്രമാണ്.
അതേ സമയം, ജീവിതത്തെ സംബന്ധിച്ചിടത്തോളം, ഈ ഊര്‍ജത്തെ സംബന്ധിച്ചിടത്തോളം, ഈ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം, അവിടെ ഒരു ചലനങ്ങളും ഉണ്ടായിട്ടില്ല, ഒന്നും സംഭവിച്ചിട്ടുമില്ല. സമുദ്രത്തിലെ തിരമാലപോലെ പൊന്തിവന്ന്, കുറച്ചുനേരം കളിച്ചു നടന്ന്, തിരിച്ചുപോയി; അത്രമാത്രം. അതിനെ സംബന്ധിച്ചടത്തോളം ഒന്നിനും ഒരു കുഴപ്പവും സംഭവിക്കുന്നില്ല, തെറ്റുമില്ല ശരിയുമില്ല, അത്രമാത്രം. നിങ്ങളുടെയും, നിങ്ങളുടെ ചുറ്റുമുള്ളവരുടെയും വ്യക്തിഗത അനുഭവത്തില്‍ മാത്രമാണ് ഇതൊരു വലിയ അത്യാഹിതം, എന്നാല്‍ അതിന് ജീവിതവുമായി യഥാര്‍ത്ഥ ബന്ധമില്ല. നിങ്ങളുടെ പ്രജ്ഞ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും ശരീരത്തിനുമപ്പുറം ഉയര്‍ന്നാല്‍ മാത്രമേ, ‘അതിനപ്പുറം പോകുക’ എന്ന ചോദ്യം ഉദിക്കുന്നുള്ളു. ഇപ്പോള്‍ നിങ്ങളുടെ പ്രജ്ഞ ഈ തലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിനാല്‍ ജീവിതത്തിനപ്പുറം എന്ന പ്രശ്നം ഉദിക്കുന്നില്ല.
നിങ്ങളുടെ പ്രജ്ഞ പൂര്‍ണ്ണമാവുമ്പോള്‍, ഭൗതികവും അല്ലാത്തതുമായതിനെക്കുറിച്ച് അതിന് പൂര്‍ണ്ണ വ്യക്തത കൈവരുമ്പോള്‍, എല്ലാം അവസാനിക്കുന്നു
അപ്പോള്‍ ഇതിന്‍റെയെല്ലാം അവസാനം എവിടെയാണ്? നിങ്ങളുടെ പ്രജ്ഞ പൂര്‍ണ്ണമാവുമ്പോള്‍, ഭൗതികവും അല്ലാത്തതുമായതിനെക്കുറിച്ച് അതിന് പൂര്‍ണ്ണ വ്യക്തത കൈവരുമ്പോള്‍, എല്ലാം അവസാനിക്കുന്നു. പ്രജ്ഞ പൂര്‍ണ്ണമായിരിക്കുമ്പോള്‍ ശരീരം ഉപേക്ഷിക്കുയാണെങ്കില്‍, അത് ഇഷ്ടത്തിനനുസരിച്ചായിരിക്കും. പ്രജ്ഞയോടെയിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് സാധ്യമാവുന്നു. അല്ലാത്തപ്പോള്‍ നിര്‍ബന്ധ പ്രേരണകള്‍ക്കനുസരിച്ച് എല്ലാം ചെയ്യേണ്ടിവരുന്നു. നിങ്ങള്‍ യഥാര്‍ത്ഥമായ പ്രജ്ഞയോടെയാവുമ്പോള്‍ ശരീരത്തിന് ഉള്ളിലോ വെളിയിലോ എങ്ങിനെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അങ്ങിനെ തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയിലെത്തുമ്പോള്‍, കളി അവസാനിച്ചു. അതോടെ ‘ഞാന്‍’ എന്നറിയപ്പെട്ടത് ഇല്ലാതായിത്തീര്‍ന്നു. എല്ലാം ഏതു വിധത്തിലാണോ ആകേണ്ടത്, ഏതു വിധത്തിലാണോ ആയിരുന്നത് ആ വിധത്തിലായിത്തീര്‍ന്നു. വാക്കുകളാല്‍ അതിനെ ഞാന്‍ ഏതു രീതിയില്‍ വിസ്തരിച്ചാലും അത് ഒരിക്കലും ശരിയാവുകയിള്ള.
നമ്മള്‍ കടന്നുവന്ന നദികള്‍പോലെയാണ് അത് എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് മന്ദാകിനി, കുറച്ചു മുന്‍പ് കണ്ടത് അളകനന്ദ, ഇന്നലെ നിങ്ങള്‍ കണ്ടത് ഭാഗീരഥി. താഴെ, ഹിമാലയത്തിന്‍റെ താഴ്വാരത്ത്, ഹരിദ്വാറിലെത്തുമ്പോള്‍ എല്ലാം ഗംഗയായിത്തീരുന്നു. ഈ നദികള്‍ക്കെല്ലാം സ്വന്തമായ നിലനില്‍പ്പുണ്ടായിരുന്നു. ഹരിദ്വാറില്‍ സ്വന്തം സ്വത്വം നഷ്ടപ്പെട്ട് മറ്റൊന്നായിത്തീരുന്നു. ഈ ഗംഗ ഒഴുകി സമുദ്രത്തിലെത്തുമ്പോള്‍ ഗംഗ ഇല്ലാതായി, ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗമായിത്തീരുന്നു. കുറെക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രവും പസിഫിക് മഹാസമുദ്രവും എന്ന് ഇല്ല. എല്ലാം ഒരു മഹാസമുദ്രം മാത്രം.
നിങ്ങളുടെ പ്രജ്ഞ ഭൗതികമായതിനേയും, ഭൗതികാതീതമായതിനേയും വേര്‍തിരിക്കുമ്പോള്‍, വ്യത്യാസങ്ങള്‍ ഇല്ലാതാവും. എല്ലാം ഒന്നായിത്തീരും. കുഞ്ഞുങ്ങള്‍ കുമിളകള്‍ ഉണ്ടാക്കുന്നതുപോലെ, ഒരു കുമിളയുണ്ടാക്കുമ്പോള്‍ വായു അതിനുള്ളില്‍ ഉണ്ട്. കുമിളയ്ക്കുളളിലായതുകൊണ്ട് വായുവിന് അതിന്‍റേതായ സ്വത്വമുണ്ട്. കുമിള പൊട്ടുമ്പോള്‍ അതിനുള്ളിലെ വായുവിന് എന്ത് സംഭവിക്കുന്നു? പ്രപഞ്ചത്തിലെ വായുവിന്‍റെ ഭാഗമായിത്തീരുന്നു. അല്ലേ? അതുപോലെ, നിങ്ങള്‍ക്കതിനുള്ള അറിവുണ്ടെങ്കില്‍, സ്വന്തം പ്രജ്ഞകൊണ്ട് ഇതിനെ (ശരീരത്തില്‍ ചൂണ്ടിക്കൊണ്ട്) പൊട്ടിച്ചാല്‍, തടവിലാക്കപ്പെട്ട ഊര്‍ജം പുറത്തു വന്ന് അനന്തമായ ഊര്‍ജസമുദ്രത്തിന്‍റെ ഭാഗമായിത്തീരും. അപ്പോള്‍ ആദ്ധ്യാത്മികത എന്നു പറയുന്നത് വളര്‍ച്ചയല്ല, ഇല്ലാതാകലാണ്, സ്വയം ഇല്ലാതാകല്‍. സ്വയം ഉന്മൂലനാശം ചെയ്യുക. ഞാന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, സ്വന്തം ശരീരത്തെ പീഡിപ്പിച്ച് നശിപ്പിക്കലല്ല. ‘ഞാന്‍’ ഇല്ലാതായി ‘അനന്തത’ ആയിത്തീരുന്നു എന്നതാണ്. വിനാശകാരിയായ ശിവനെ ആരാധിക്കുന്നത് അതുകൊണ്ടാണ്. നിങ്ങള്‍, നശിപ്പിക്കുന്നവനല്ലെങ്കില്‍, ആദ്ധ്യാത്മികതയില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.sadguru....isha..
ഈ പ്രപഞ്ച ചൈതന്യമെന്ന പ്രജ്ഞാനത്തെക്കുറിച്ച് പുരുഷസൂക്തംപോലെയുള്ള അനവധി സൂക്തങ്ങളിലൂടെ വേദങ്ങള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. വൈദീക ദേവതാസങ്കല്‍പ്പങ്ങളെല്ലാം തന്നെ പ്രപഞ്ചത്തിലെ ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഫലനങ്ങളായ അഗ്നി, വായു, സൂര്യന്‍, ഉഷസ്, വൈശ്വാനരന്‍ എന്നിവയായതിനാല്‍ ഋഗ്വേദ സന്ദേശം; പ്രജ്ഞാനം ബ്രഹ്മമെന്നാണ്. പ്രപഞ്ചചൈതന്യത്തില്‍ ഊര്‍ജ്ജവും ദിശാബോധവും അന്തര്‍ലീനമായി വര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കപ്പെടുന്നു. ഈ ബ്രഹ്മചൈതന്യം സര്‍വചരാചരങ്ങളിലുമുണ്ട്, എന്ന് സാധാരണ വിവരണങ്ങളിലും കാണുന്നതാണല്ലോ. സര്‍വ്വം ബ്രഹ്മമയം, സര്‍വം ഖല്വീദം ബ്രഹ്മ എന്നീ പ്രയോഗങ്ങള്‍ വളരെ വലിയ ഒരു ശാസ്ത്രസന്ദേശമാണ് നല്‍കുന്നത്. അതായത് സര്‍വതിലും ദിശാബോധത്തോടെയുള്ള ഊര്‍ജ്ജമുണ്ടെന്ന വിവരമതിലടങ്ങിയിരിക്കുന്നു.
ഇന്ന് ആധുനികശാസ്ത്രം ഈ പ്രജ്ഞാനം എന്ന പദത്തില്‍ തന്നെ വന്നവസാനിച്ചു നില്‍ക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, ഫിസിയോളജി… മുതല്‍ സോഷ്യോളജി വരെയുള്ള എല്ലാം വിവരിക്കാനും അതിലെ പരമമായ യാഥാര്‍ത്ഥ്യം വിവരിക്കാനും, ആ വിവരണത്തിന്റെ അവസാന ബിന്ദുവിലേക്കെത്തി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനും എഴുതാനുമുള്ളത് ഒന്നുമാത്രം. ഇതെല്ലാം പ്രകൃതി നിയമമാണ്. നിയമത്തിനകത്തൊരു ജ്ഞാനപന്ഥാവുണ്ട്. നിയമം നിര്‍മിച്ചവനു (രു)ണ്ട്. നിയമം തെറ്റാതെ പാലിക്കപ്പെടുന്നുണ്ട്, തെറ്റിയാല്‍ അഥവാ തെറ്റിച്ചാല്‍ അതിന്റെ പ്രതികരണവുമുണ്ട്. അതെല്ലാം ഇന്നത്തെ ശാസ്ത്രത്തില്‍ വ്യക്തമാണ്. ആ പ്രജ്ഞാനത്തെ അവയര്‍നെസ് ആന്‍ഡ് കോണ്‍ഷ്യസ്‌നെസ് എന്ന് വിവരിക്കുന്നു. ആ പ്രജ്ഞാനമെന്ന പദമാണ് ഋഗ്വേദം മുഴുവനും പഠിച്ചാല്‍ ലഭിക്കുന്ന സംക്ഷിപ്ത ജ്ഞാനമെന്നു ഋഷീശ്വരന്മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ ചണ്ഡാലവംശത്തില്‍ ജനിച്ച മഹീദാസ ഐതരേയന്‍, ഐതരേയാരണ്യകം, ഐതരേയ ഉപനിഷദ്, പരമ ഋഷിവര്യനായി ഉയര്‍ന്നപ്പോള്‍ രചിച്ച ഐതരേയ ബ്രാഹ്മണം, ഐതരേയാരണ്യകം, ഐതരേയ ഉപനിഷദ്, മഹൈതരേയ ഉപനിഷദ് എന്നീ ഗ്രന്ഥങ്ങളില്‍ ബ്രഹ്മം എന്നത് അവസാനത്തെ വാക്കാണെന്നു പറയുന്നു. ‘ചൈതന്യവത്തായി സര്‍വചരാചരങ്ങളിലും നിലനില്‍ക്കുന്ന സ്വബോധവും, സ്വതസ്സിദ്ധമായ ജ്ഞാനവുമാണ് പ്രജ്ഞാനമെന്നത്.’
പുരാണത്തില്‍ പ്രജ്ഞാനഘനരൂപിണൈ്യനമഃ ജ്ഞാനരൂപിണൈ്യനമഃ ജ്ഞാനശക്തൈ്യനമഃ, എന്നെല്ലാം പറയുന്ന പരമമായ ജ്ഞാനം എന്നത് 1. പ്രജ്ഞാനവും 2. വ്യാവഹാരിക ജ്ഞാനവും 3. വിശേഷരൂപത്തിലുള്ളത് വിജ്ഞാനവുമാകുന്നു. ജ്ഞാനവും വിജ്ഞാനവും ബാഹ്യസ്രോതസ്സുകളില്‍നിന്ന് കേട്ടും കണ്ടും, അനുഭവിച്ചും പഠിച്ചത് എന്നാല്‍ ഇതിലൂടെയൊന്നുമല്ലാതെ സ്വതസ്സിദ്ധമായി നിലനില്‍ക്കുന്ന (സര്‍വചരാചരങ്ങളിലും സ്വതസ്സിദ്ധമായി നിലനില്‍ക്കുന്നത്) പുറത്തുനിന്നല്ലാതെ അകത്തുനിന്നുതന്നെ ഉണ്ടായതും നിലനില്‍ക്കുന്നതുമാണ് പ്രജ്ഞാനം (പ്ര എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ചൈതന്യവത്തായ എന്നു വിവരിക്കാനും സൂചിപ്പിക്കാനുമാണ്.)
അണോരണീയാന്‍ മഹതോ മഹീയാന്‍….. ആത്മസൃജന്തോര്‍ നിഹിതോ ഗുഹായാം (കഠോപനിഷദ് 2:20) എന്നതിന്റെ അര്‍ത്ഥമെന്ത് എന്നും പരിശോധിക്കാം. ഉപനിഷദ് വരിയുടെ ആദ്യഭാഗം മാത്രമെടുക്കാം. അണുവില്‍ വച്ച് ചെറിയ അണുവിലും മഹത്തായതില്‍ വച്ച് ഏറ്റവും മഹത്തായതിലും വര്‍ത്തിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം എന്ന് ഈ ഉപനിഷദ് വരി ഉദ്‌ഘോഷിക്കുന്നു. അണുവില്‍ (ആറ്റത്തില്‍) ബ്രഹ്മചൈതന്യമുണ്ടെങ്കില്‍ അതേതുപ്രകാരം പരിശോധിക്കാം. നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകള്‍ അതിവേഗം നിമിഷംപ്രതി 2200 കിലോമീറ്ററോളം വേഗത്തില്‍ പോസിറ്റീവ് ചാര്‍ജ്ജുള്ള ന്യൂക്ലിയസ്സിനു ചുറ്റും ഭ്രമണം ചെയ്യുന്നു. സാധാരണ ഭൗതിക ശാസ്ത്രത്തില്‍ നിലനില്‍ക്കുന്ന (ശാസ്ത്രജ്ഞന്മാര്‍ നിയമമാക്കി അംഗീകരിക്കുന്ന) രണ്ടു നിയമങ്ങള്‍ ആറ്റത്തിന്റെ കാര്യത്തില്‍ നിരാകരിക്കപ്പെടുന്നു. ഒരേ ചാര്‍ജുള്ള കണങ്ങള്‍ ശക്തിയായി വികര്‍ഷിച്ച് അകന്നുപോകുന്നതായിരിക്കും. ഇത് ന്യൂക്ലിയസിനകത്തുവര്‍ത്തിക്കുന്ന പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളുടെ കാര്യത്തില്‍ (കൂടാതെ പോസിട്രോണുകളും അവിടെയുണ്ട്) പാലിക്കപ്പെടുന്നില്ല.
വികര്‍ഷണം എത്ര ശക്തിയേറിയതാണെങ്കിലും അതിനെ അതിജീവിച്ച് പോസിറ്റീവ് ചാര്‍ജ്ജുകളുടെ ഒരു വലിയ സമാഹാരത്തെ ഒരുമിച്ച് ഒരു കൂട്ടിലെന്നപോലെ പിടിച്ചുനിര്‍ത്തുന്ന, വികര്‍ഷണത്തിനപ്പുറത്തുള്ള ഒരു ആകര്‍ഷണശക്തി ന്യൂക്ലിയസിനകത്തുണ്ട്! ശാസ്ത്രജ്ഞന്റെ രണ്ടാമത്തെ നിയമവും ആറ്റത്തിനകത്ത് ലംഘിക്കപ്പെടുന്നു. വിപരീത ചാര്‍ജുള്ള കണങ്ങള്‍ പരസ്പരം ആകര്‍ഷിക്കുമെന്നതാണ്, ആ നിയമം. നെഗറ്റീവ് ചാര്‍ജുള്ള അനവധി ഇലക്‌ട്രോണുകള്‍ പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിലേക്ക് പതിക്കാതെ, അതിനുചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ന്യൂക്ലിയസിലേക്ക് പതിക്കാതെ, ഇലക്‌ട്രോണുകള്‍ വര്‍ത്തിക്കുന്നത് സെന്‍ട്രിപെറ്റല്‍ ശക്തികൊണ്ടാണെങ്കില്‍, ഈ ഫോഴ്‌സ് ഇലക്‌ട്രോണുകളെ ബാലന്‍സ് ചെയ്യത്തക്കവിധത്തിലുള്ള ന്യൂക്ലിയസിന്റെ സെന്‍ട്രിഫ്യൂഗല്‍ ആകര്‍ഷണശക്തിക്ക് വിധേയമാകണം. അപ്രകാരമെങ്കില്‍ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസില്‍ നിന്ന് കൃത്യമായ അകലം (വ്യത്യസ്ത ഇലക്‌ട്രോണ്‍ സമൂഹത്തിന് വ്യത്യസ്ത അകലങ്ങളുമാകാം) നിലനിര്‍ത്തണം. പക്ഷേ ഇലക്‌ട്രോണുകള്‍ പലതരത്തിലുള്ളതായ, ന്യൂക്ലിയസിനോട് അടുത്തും അകന്നും വരുന്ന വിധത്തില്‍ വീര്‍പ്പിച്ച ബലൂണിന്റെ പോലും ആകൃതിയിലുള്ള, പഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇത് ശാസ്ത്രദൃഷ്ട്യാ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെളിയിക്കപ്പെട്ടിരിക്കുന്നതുമാണ്. അതായത് വ്യക്തമായ ദിശാബോധത്തോടുകൂടി, വ്യക്തമായ വേഗത്തില്‍, പല ആകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ,പരസ്പരം കൂട്ടിമുട്ടാതെയും ന്യൂക്ലിയസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ക്കു തന്നെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഇലക്‌ട്രോണുകളില്‍ ചലനത്തിനുള്ള ഊര്‍ജ്ജവും ഭ്രമണത്തിന്റെ ദിശാബോധവും കൊടുത്തിട്ടുണ്ട് എന്നര്‍ത്ഥം. ഈ ചൈതന്യത്തെ ദര്‍ശിച്ച ഭാരതീയര്‍ അണുവില്‍ സ്വതസ്സിദ്ധമായി തന്നെ ബ്രഹ്മചൈതന്യം വര്‍ത്തിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഇതേ ദിശാബോധമുള്ള ചൈതന്യത്തിലാണ്, ന്യൂക്ലിയസ്സും, ഓരോ നിമിഷവും ദശലക്ഷക്കണക്കിന് പ്രാവശ്യം സ്വയം ഭ്രമണം ചെയ്യുന്നതും. ഇതിലൂടെ അണുവില്‍ സ്വബോധമുള്ള ശക്തിയുണ്ടെന്ന് (ബ്രഹ്മചൈതന്യമുണ്ടെന്ന്) വ്യക്തമാകുന്നു.
ഓരോ അണുവിന്റെ ഘടകത്തെക്കുറിച്ചുമുള്ള ആധുനിക ശാസ്ത്ര ജ്ഞാനം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. അത്യന്താധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ള (അത്യന്താധുനിക ശാസ്ത്രജ്ഞാനം എന്നത് ശാസ്ത്രജ്ഞന്മാര്‍ സൃഷ്ടിച്ചതല്ല അവര്‍ കണ്ടുപിടിച്ചതുമാത്രമാണ്).
ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം, ആറ്റത്തിലെ പ്രജ്ഞാനത്തെ ഇപ്രകാരം വിവരിക്കാനുപയോഗിക്കാം. പല കണികകളും തമ്മിലുള്ള അകലം/ദൂരം ചിന്താതീതമായി വര്‍ദ്ധിക്കുമ്പോള്‍ അവ സ്വതന്ത്രമായ കണികകളെ പോലെ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന സിദ്ധാന്തം ഇന്ന് മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ നിലനില്‍ക്കുമ്പോഴും ചില കണികകള്‍ ഒരൊറ്റ സിസ്റ്റത്തിന്റെ അവിഭാജ്യഘടകങ്ങളെപ്പോലെ നിലനില്‍ക്കുകയും പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അകലവും ദൂരവും ശൂന്യതയും ഇവ തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കാന്‍ സാധ്യമല്ല.
ഒരാറ്റത്തിലെ ഒരു ഫോട്ടോണ്‍ ക്ലോക്‌വൈസ് ആയി ഭ്രമണം ചെയ്യുമ്പോള്‍ അതിന്റെ എന്റാംഗിള്‍ഡ് ഫോട്ടോണ്‍ ആന്റി ക്ലോക്‌വൈസായിട്ടേ ഭ്രമണം ചെയ്യുകയുള്ളൂ. അതായത് അവ രണ്ടും ഒരു നിയമം അനുശാസിക്കുന്നു. ഈ രണ്ടു ഫോട്ടോണുകളും തമ്മിലുള്ള ദൂരം ഒരു മില്യണ്‍ ലൈറ്റ് ഇയേഴ്‌സ് ആക്കി എന്ന് വിചാരിക്കുക. ഒന്നാമത്തെ ഫോട്ടോണ്‍ ക്ലോക്‌വൈസാണെങ്കില്‍ ഒരു മില്യണ്‍ ലൈറ്റ് ഇയേഴ്‌സിനപ്പുറം ഭ്രമണം ചെയ്യുന്ന ഇതിന്റെ എന്റാംഗിള്‍ഡ് ഫോട്ടോണ്‍ ആന്റി ക്ലോക്‌വൈസായിരിക്കും.
ഒന്നാമത്തേതിന്റെ ദിശ മാറ്റി ആന്റിക്ലോക് വൈസാക്കിയാല്‍ രണ്ടാമത്തേത് ഇത്രയും അകലത്തില്‍ നിലനില്‍ക്കുന്നതാണെങ്കിലും അത് തിരിഞ്ഞ് ക്ലോക്‌വൈസാകും. ഇവിടെ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നത് രണ്ടു ഫോട്ടോണുകളിലും അന്തര്‍ലീനമായ, സ്വതസ്സിദ്ധമായ പ്രജ്ഞാനമാണീദിശമാറ്റത്തിന്നാധാരമായി പ്രവര്‍ത്തിക്കുന്നത്. അത് അതില്‍ തന്നെ നിലനില്‍ക്കുന്നതാണ്. അവ തമ്മിലുള്ള ദൂരം ഈ പ്രജ്ഞാന പ്രദര്‍ശനത്തെ ബാധിക്കുന്നില്ല. അതിന്റെയര്‍ത്ഥം അണോരണീയാന്‍…. അണുവില്‍ വച്ച് ഏറ്റവും ചെറിയ അണുവിലും ഈ പ്രജ്ഞാനമുണ്ട്….! ഓരോ ഫോട്ടോണിന്റെയും ശരാശരി ആയുസ്സ് 1031 വര്‍ഷമത്രെ! അപ്പോള്‍ ആറ്റത്തിനും ജനനമരണമുണ്ട്.
(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )


ജന്മഭൂമി: http://www.janmabhumidaily.com/news624795#ixzz4hREDKM2S

Wednesday, May 17, 2017

മനുഷ്യന്‍ പ്രകൃത്യാ സന്തോഷവാനാണ്‌. അങ്ങനെയാവാന്‍വേണ്ടി വിശേഷിച്ചൊന്നും ചെയ്യേണ്ടതില്ല. പക്ഷെ ഒരായുഷ്ക്കാലം മുഴുവന്‍ അനാവശ്യമായി വലിയ വിഴുപ്പുകളേറ്റി നടന്നവന്, തലയിലൊരു ചെറിയ ഭാണ്ഡക്കെട്ടെങ്കിലും ഇല്ലെങ്കില്‍, അവന്‍ ജീവിക്കുന്നില്ല എന്ന തോന്നലാണ്.
സദ്ഗുരു : സന്തോഷവാന്‍ – ഈ ഒരവസ്‌തയിലെത്തുമ്പോള്‍ ജീവിതത്തിനാകമാനം വലിയ വലിയ മാറ്റങ്ങള്‍ വന്നിരിക്കും. ബാഹ്യലോകവുമായി പ്രതികരിക്കുന്നവിധം, അതിനെ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വിധം, അങ്ങനെ എല്ലാറ്റിലും സാരമായ മാറ്റമുണ്ടാകും. ചെയ്യുന്നതൊ, ചെയ്യാതിരിക്കുന്നതൊ ആയ പ്രവൃത്തികളില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ കറ പിടിക്കുകയില്ല. നേട്ടങ്ങളായാലും, അനിഷ്ടങ്ങളായാലും, മനസ്സിന്‍റെ സ്വസ്ഥത നഷ്‌ടപ്പെടുന്നില്ല. സംഭവിച്ചതിനെക്കുറിച്ചോ സംഭവിക്കാത്തതിനെക്കുറിച്ചോ ആലോചിച്ച് മനസ്സ്‌ വേവലാതിപ്പെടുന്നില്ല. സദാ സന്തോഷവാനായിരിക്കും. അങ്ങനെയുള്ള ഒരാള്‍ ചെയ്യുന്നതെന്തും, സാമാന്യ നിലയില്‍നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ഒരു വ്യാപ്തിയിലായിരിക്കും.
സന്തുഷ്ടമായ മനസ്സുണ്ടെങ്കില്‍ മാത്രമേ മറ്റെല്ലാ സാദ്ധ്യതകളും പൂര്‍ണമായി വിടര്‍ന്നു വികസിക്കുകയുള്ളു.
സന്തോഷം സ്വതസിദ്ധമാണ്‌ , ജന്മാവകാശമാണ്‌.സദാ സന്തോഷവാനായി കഴിയുക എന്നത് ഓരോ വ്യക്തിയുടേയും പ്രാഥമികമായ കടമയാണത്‌. സന്തോഷം കൈവരിക്കുക നമ്മുടെ പരമമായ ലക്ഷ്യമാണെന്ന്‍ തെറ്റിദ്ധരിക്കേണ്ട, അത്‌ നമ്മുടെ അടിസ്ഥാനസ്വഭാവമാണ്‌. മനസ്സില്‍ സന്തോഷമില്ലാത്തവന് ജീവിതംകൊണ്ടെന്തു കാര്യം? സന്തുഷ്ടമായ മനസ്സുണ്ടെങ്കില്‍ മാത്രമേ മറ്റെല്ലാ സാദ്ധ്യതകളും പൂര്‍ണമായി വിടര്‍ന്നു വികസിക്കുകയുള്ളു. നമ്മള്‍ ചെയ്യുന്നതെന്തായാലും അവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌ നമ്മുടെ ആന്തരികവാസനകളാണ്‌. അത്‌ സമ്മതിച്ചു തരാന്‍ ഒരു പക്ഷെ നിങ്ങള്‍ തയ്യാറാവില്ലായിരിക്കും, എങ്കിലും സത്യം അതാണ്‌. വിലയേറിയ സംഭാവനകള്‍ ലോകത്തിനു നല്‍കാന്‍ നിങ്ങള്‍ക്കാവും. അതുകൊണ്ട് ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം ചെയ്യേണ്ടതിതാണ് – സ്വയം സന്തോഷവാനായിരിക്കുക
സന്തോഷം സഹജഭാവമാണ്.നിങ്ങള്‍ എന്തുചെയ്യുന്നു എന്നത്‌ കാര്യമാക്കേണ്ട. അത്‌ കൃഷിയോ, കച്ചവടമോ, അദ്ധ്യാപനമൊ, രാജ്യഭരണമൊ മറ്റെന്തെങ്കിലും ഉദ്യോഗമോ ആയിരിക്കാം, എന്തായാലും സാധാരണഗതിയില്‍, അത്‌ നിങ്ങള്‍ക്ക്‌ സംതൃപ്തിയും സന്തോഷവും തരുന്നതാണ്‌ എന്നൊരു തോന്നല്‍ ഉള്ളിലെവിടെയോ ഉണ്ടായിരിക്കും. ഈ ലോകത്ത്‌ നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും സംതൃപ്തി നേടാന്‍ വേണ്ടിയുള്ളതാണ്‌, കാരണം അത്‌ നമ്മുടെ സഹജമായ ഭാവമാണ്‌. കുഞ്ഞായിരുന്നപ്പോള്‍ നിങ്ങള്‍ എപ്പോഴും സന്തോഷവാനായിരുന്നു, സ്വന്തം പ്രകൃതി നിങ്ങള്‍ക്കു കൈമോശം വന്നിരുന്നില്ല. ഇപ്പോള്‍ അതെല്ലാം എവിടെപ്പോയി? സന്തോഷത്തിന്‍റെ ഉറവിടം സ്വന്തം മനസ്സുതന്നെയാണ്‌. അത്‌ നിങ്ങള്‍ വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു.
ജീവിക്കുന്ന പ്രകൃതിയെ ആസ്വദിക്കാന്‍ ശ്രമിക്കു
ശ്രദ്ധിച്ചുവോ എത്ര മനോഹരമായിരുന്നു ഇന്നത്തെ സൂര്യോദയം! എങ്ങും പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. നക്ഷത്രങ്ങളൊന്നും താഴേക്കു വീണിട്ടില്ല. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അവയുടെ സ്ഥാനത്തുതന്നെയുണ്ട്‌. എല്ലാം മുറപോലെ നടക്കുന്നു. ഈ പ്രകൃതിയാകെത്തന്നെ അതിന്‍റെ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എത്ര വിസ്‌മയകരമാണീ പ്രപഞ്ചം! എന്നിട്ടും നിങ്ങളതൊന്നും കാണുന്നില്ല. ഏതോ പ്രശ്നത്തിന്റെ നിഴല്‍ നിങ്ങളുടെ മനസ്സില്‍ അരിച്ചുകൊണ്ടിരിക്കുന്നു. ജോലിസ്ഥലത്തെ, കുടുംബത്തിലെ, ബന്ധുമിത്രാദികള്‍ക്കിടയിലെ, ചെറുതും വലുതുമായ പ്രശ്നങ്ങള്‍… സമാധാനമില്ല, ഉറക്കമില്ല, ഒരുതരം ആധി.
ഓരോരുത്തരും മനസ്സുകൊണ്ട്‌ അവനവന്‍റെതായ ഒരു ലോകം സൃഷ്‌ടിച്ചിരിക്കുന്നു. പുറത്തുള്ള ഈ വിശാലമായ ലോകത്തേക്കാള്‍ മുന്‍തൂക്കം അവനവന്‍ ചമച്ച ലോകത്തിന്‌ നല്‍കുകയും ചെയ്യുന്നു.
ജീവിതം എന്താണെന്നതിനെക്കുറിച്ച്‌ അധികംപേര്‍ക്കും ശരിയായ ഒരു ധാരണയില്ല, അതിന്‍റെ ഫലമാണ്‌ മനുഷ്യന്‍ അനുഭവിക്കുന്ന യാതനകളിലേറെയും. ഓരോരുത്തരും മനസ്സുകൊണ്ട്‌ അവനവന്‍റെതായ ഒരു ലോകം സൃഷ്‌ടിച്ചിരിക്കുന്നു. പുറത്തുള്ള ഈ വിശാലമായ ലോകത്തേക്കാള്‍ മുന്‍തൂക്കം അവനവന്‍ ചമച്ച ലോകത്തിന്‌ നല്‍കുകയും ചെയ്യുന്നു. പ്രപഞ്ചസ്രഷ്‌ടാവ്‌ നിര്‍മ്മിച്ച ഈ ലോകം നിങ്ങളുടെ കണ്ണില്‍ നിസ്സാരമാണ്‌. മനുഷ്യന്‍ അനുഭവിക്കുന്ന പലവിധ ദുരിതങ്ങള്‍ക്കും പ്രധാന കാരണം തെറ്റായ ഈ കാഴ്‌ചപ്പാടാണ്‌. നമ്മള്‍ ഈ ലോകത്തില്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നു, അതുതന്നെ എത്രയോ വലിയൊരു അത്ഭുതമാണ്‌!
അതു മനസ്സിലാക്കാന്‍ ആര്‍ക്കും സമയമില്ല. മനസ്സിലെ ഒരു ചിന്ത, അല്ലെങ്കില്‍ ഒരാശയം, എല്ലാ അനുഭവങ്ങളുടേയും നിറം പാടെ മാറ്റുന്നു. ഈ പ്രകൃതിതന്നെയാണ്‌ ഏറ്റവും വലിയ അത്ഭുതം, എന്നിട്ടും അതു മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല, എന്തുകൊണ്ടെന്നാല്‍ സ്വന്തം വിചാരവികാരങ്ങളുടെ തീരെ ഇടുങ്ങിയ ആ ലോകത്ത്‌ കുടുങ്ങി കിടക്കുകയാണ് നിങ്ങളുടെ മനസ്സ്.
മനസ്സിനെ മനസ്സിലാക്കു
“എന്‍റെ മനസ്സ്‌” എന്ന്‍ അധികാരത്തോടെ നിങ്ങള്‍ പറയുന്ന ആ വസ്തു യഥാര്‍ത്ഥത്തില്‍ നിങ്ങളുടേതല്ല. നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു മനസ്സില്ല എന്നതാണ്‌ സത്യം. ഞാന്‍ പറയുന്നത് ശ്രദ്ധ വച്ചു മനസ്സിലാക്കാന്‍ ശ്രമിക്കൂ – നിങ്ങള്‍ പറയുന്ന ഈ മനസ്സ്‌, വാസ്‌തവത്തില്‍ ഈ സമൂഹത്തിന്‍റെ ഒരു ചവറ്റുകൊട്ടയാണ്‌. നിങ്ങളുടെ അരികില്‍കൂടി കടന്നുപോകുന്ന ഓരോരുത്തരും എന്തെങ്കിലുമൊരു പാഴ്‌വസ്‌തു അതിലേക്കു വലിച്ചെറിയുന്നു. ചവറ്റുകൊട്ടയില്‍ വന്നു വീഴുന്ന വസ്തുക്കളെ നിങ്ങള്ക്ക് തടുക്കാനാവില്ല. പക്ഷെ അതില്‍ നിന്ന് എന്ത്‌, എത്രത്തോളം സ്വീകരിക്കണം, അത്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ സ്വതന്ത്ര്യമില്ലെ?
ചവറ്റുകൊട്ടയില്‍ വന്നു വീഴുന്ന വസ്തുക്കളെ നിങ്ങള്ക്ക് തടുക്കാനാവില്ല. പക്ഷെ അതില്‍ നിന്ന് എന്ത്‌, എത്രത്തോളം സ്വീകരിക്കണം, അത്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ സ്വതന്ത്ര്യമില്ലെ?
ഉള്ളില്‍ വന്നുവീഴുന്ന വസ്‌തുക്കള്‍ വേണ്ട വിധത്തില്‍ തരംതിരിച്ച്‌, വേണ്ടത് പ്രയോജനപ്പെടുത്താനും വേണ്ടാത്തതു വലിച്ചെറിഞ്ഞു കളയാനും ആകണം. “ഇയാളെ എനിക്ക്‌ ഇഷ്‌ടമില്ല” എന്നു പറഞ്ഞ്‌ ആരെയെങ്കിലും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍, നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ചവറു വന്നുവീഴുന്നത്‌ അയാളില്‍നിന്നായിരിക്കും. പലരില്‍നിന്നും പലപ്പോഴായി വീണുകിട്ടുന്ന അറിവുകളും വിവരങ്ങളും, ഈ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ നിങ്ങളെ സഹായിച്ചേക്കും, പക്ഷെ, യഥാര്‍ത്ഥത്തിലുള്ള നിങ്ങളുടെ വളര്‍ച്ചയെ അത്‌ ഒരുതരത്തിലും സഹായിക്കുന്നില്ല.
തുടരും…
Photo credit to : https://pixabay.com/en/girl-happy-blue-eyes-young-child-671385/
******************************************************************************************************
മലയാള ദൃശ്യ മാധ്യമ രംഗത്തില്‍ ആദ്യമായി ഒരു ടി. വി. ചാനൽ “സദ്ഗുരു”വുമായുള്ള ഇന്റര്‍വ്യു സംപ്രേക്ഷണം ചെയ്യുന്നു…കാണുക “ചോദ്യം ഉത്തരം” മാതൃഭൂമി ചാനലിൽ — വ്യാഴം രാത്രി 10pm ശനിയാഴ്ച 9.00am & 12.30pm…

ഭയം എന്തുകൊണ്ട്? അതില്‍നിന്നും എങ്ങനെ മോചനം നേടാം?

നിലവിലില്ലാത്ത എന്തിനെയൊക്കെയോ ആണ് നാം ഭയപ്പെടുന്നത്. മനസ്സില്‍ മാത്രം ജീവിക്കുന്നതുകൊണ്ടാണങ്ങിനെ സംഭവിക്കുന്നത്‌.
സദ്‌ഗുരു : ജീവിതത്തെ വേണ്ടതുപോലെ അറിഞ്ഞ്, അല്ലെങ്കില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങള്‍ ജീവിക്കുന്നില്ല, അതുകൊണ്ടാണ് ഭയം തോന്നുന്നത്. സ്വന്തം മനസ്സിലാണ് നിങ്ങള്‍ ജീവിക്കുന്നത്. എന്ത് സംഭവിക്കാന്‍ പോകുന്നു എന്നതിനെക്കുറിച്ചാണ് എപ്പോഴും ഭയം, അതായത് നിലവിലില്ലാത്ത ഒന്നിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്. ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം – അതിന്റെ അര്‍ത്ഥം നിങ്ങളുടെ ഭയം സാങ്കല്പികമാണ് എന്നല്ലേ? അങ്ങനെയുള്ള ഭയങ്ങളെ ചിത്തഭ്രമം എന്ന്‍ സാധാരണയായി പറയാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ അധികമാളുകളും ചില്ലറ ചിത്തഭ്രമം ഉള്ളവരാണെന്ന് കാണാം, കാരണം എല്ലാവര്‍ക്കുമുണ്ട് ഓരോ തരത്തിലുള്ള ഭയങ്ങള്‍ – അതിലേറെയും സാങ്കല്പികവുമാണ്.
സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചോ ആണല്ലോ മനുഷ്യര്‍ക്ക് ഭയം. നിലവിലില്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിച്ചാണ് മനുഷ്യന്‍ ഭയപ്പെടുന്നത്. സാങ്കല്‍പിക ലോകത്ത് ജീവിക്കുന്നതു കൊണ്ടാണത്. യാഥാര്‍ത്ഥ്യത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നാല്‍ ഒരു ഭാഗം ഓര്‍മ്മയും ഒരു ഭാഗം ഭാവനയുമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഭാവന തന്നെ, കാരണം രണ്ടും ഇപ്പോള്‍ നിലവിലുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ സങ്കല്പങ്ങളില്‍ ആണ്ടുപോകുന്നു. അതാണ്‌ ഭയത്തിനുള്ള കാരണം. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല.
ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നാല്‍ സ്വയം സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു.
ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നാല്‍ സ്വയം സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു. അവിടെ പ്രശ്നമാകുന്നത്, ജീവിതത്തില്‍ നിന്നുതന്നെ നിങ്ങള്‍ മാറി നില്‍ക്കുന്നു എന്നതാണ്. നിങ്ങള്‍ വേലിക്കകത്തും, ജീവിതം വേലിക്ക് പുറത്തും എന്ന സ്ഥിതിവിശേഷം.
നിങ്ങള്‍ ഈ ലോകത്തില്‍ ഭൂജാതനായിരിക്കുന്നത് എന്തിനാണ്? എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്? അതാണ്‌ ആദ്യം തീരുമാനിക്കേണ്ടത് – ജീവിതം അനുഭവിച്ചറിയാനോ, അതോ അതില്‍നിന്നും ഒഴിഞ്ഞു മാറാനോ? ജീവിതത്തെ അനുഭവിക്കണമെങ്കില്‍, മനസ്സില്‍ അതിനെപ്രതി തീവ്രമായ പ്രതിപത്തിയുണ്ടാവണം. അതില്ല എങ്കില്‍ ജീവിതത്തെ അതിന്റെ നിറവോടെ അനുഭവിക്കാനാവില്ല. സ്വയം രക്ഷയ്ക്കായി നിങ്ങള്‍ ഭയത്തെ ഒരുപകരണമാക്കുന്നു. അതോടെ ജീവിതത്തിന്റെ ആസ്വാദ്യത നക്ഷ്ടപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും നിങ്ങള്‍ക്ക് നഷ്ടമാകുന്നു. അത് നിങ്ങളെ കൊണ്ടെത്തിക്കുക മാനസികമായ അസ്വാസ്ഥ്യങ്ങളിലാണ്. പിന്നെ നിങ്ങള്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം മനസ്സിന്റെ ചെയ്തികളില്‍ കൂടി മാത്രമായിരിക്കും.
പൂര്‍ണമായും മനസ്സിന് കീഴ്പ്പെടുമ്പോള്‍, അതായത് ഭയത്തിന്റെയും ആധിയുടെയും പിടിയില്‍ തീര്‍ത്തും അകപ്പെടുമ്പോള്‍, ജീവിതത്തിലെ സന്തോഷങ്ങളും ഉത്സാഹങ്ങളും നിങ്ങള്‍ അറിയാതെ പോകുന്നു. കാരണം എല്ലാം മറന്ന് ആഹ്ലാദിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകുന്നു. അങ്ങിനെയുള്ളവര്‍ക്ക് അവനവനെത്തന്നെ മറന്ന് ജീവിതം ആസ്വദിക്കാന്‍ ആവില്ല. മതി മറന്ന് പാട്ടു പാടാനോ, നൃത്തം ചെയ്യാനോ സാധിക്കുകയില്ല, മനസ്സ് തുറന്നൊന്നു ചിരിക്കാനോ കരയാനോ പോലും ആവില്ല. ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഗതിയും നിര്‍വഹിക്കാവാനാത്ത അവസ്ഥ. ഒരു മൂലയില്‍ തനിച്ചിരുന്ന്‍ ജീവിതത്തെക്കുറിച്ചും, അതിലെ ഭയങ്ങളെ കുറിച്ചും ഓര്‍ത്ത് നിരന്തരം വിലപിക്കാന്‍ മാത്രമേ കഴിയുകയുള്ളു.
എന്തിനെക്കുറിച്ചാണ് നിങ്ങള്‍ ഭയപ്പെടുന്നത്? സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നോര്‍ത്താണ് ഭയപ്പെടുന്നത്. ഭാവിയെക്കുറിച്ചാണ് എല്ലാ ഭയവും. ഭാവി വരാനിരിക്കുന്നതേയുള്ളു. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ക്ലേശിക്കുന്നവര്‍ മനസ്സിന് ഉറപ്പില്ലാത്തവരാണ്. “എല്ലാവരും എന്നെപ്പോലെയാണ്” എന്നു പറഞ്ഞാശ്വസിക്കാം. നിങ്ങളോടോപ്പമാണ് ഭൂരിപക്ഷം പേരും എന്ന സമാധാനം കിട്ടും.
ഭയത്തെ എങ്ങനെ മറികടക്കാം?
ജീവിതത്തിന്‍റെ കരവലയത്തില്‍ നിന്നും ഉണ്ടായിട്ടുള്ള ഒന്നല്ല ഭയം. മിഥ്യാസങ്കല്‍പ്പങ്ങളില്‍ സമനില തെറ്റിപ്പോയ മനസ്സിന്റെ ഉല്പന്നമാണ് പേടി. നിങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ജീവിതത്തില്‍ കാലുറപ്പിക്കുന്നില്ല. അതിന്റെ ഫലമായി നിലവിലില്ലാത്ത സംഗതികളെക്കുറിച്ച് നിങ്ങളുടെ മനസ്സ് ക്ലേശിക്കുന്നു. നിങ്ങളുടെ മനസ്സ് സദാ സംഭവിച്ചുകഴിഞ്ഞ കാര്യങ്ങള്‍ കൊത്തിപ്പെറുക്കിക്കോണ്ടിരിക്കുന്നു. അതില്‍നിന്നും കുറെ ഭാവിയിലേക്കും ചിതറിവീഴുന്നു. വാസ്തവത്തില്‍ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂട. ഭൂതകാലത്തിന്റെ ഒരു തുണ്ടെടുത്ത്, അതില്‍ എന്തൊക്കെയോ ചില മിനുക്കുപണികള്‍ ചെയ്ത് അതുതന്നയാണ് ഭാവി എന്നു വിശ്വസിക്കുന്നു.
വാസ്തവത്തില്‍ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂട. ഭൂതകാലത്തിന്റെ ഒരു തുണ്ടെടുത്ത്, അതില്‍ എന്തൊക്കെയോ ചില മിനുക്കുപണികള്‍ ചെയ്ത് അതുതന്നയാണ് ഭാവി എന്നു വിശ്വസിക്കുന്നു.
ഭാവിയില്‍ എന്താണ് സംഭവിക്കുക? മരിക്കും, അത്ര തന്നെ! എന്തായാലും മരിക്കുമെന്നുറപ്പ്. അതുകൊണ്ട് മരിച്ചുകൊണ്ട് ജീവിക്കണോ അതോ ജീവിച്ചുകൊണ്ട് മരിക്കണോ? മരിക്കുന്നതുവരെ സുഖമായി ജീവിക്കാന്‍ ശ്രമിക്കു. അതല്ലേ ബുദ്ധിപരമായത്?
ഭാവി എങ്ങനെ വേണമെന്ന് നിങ്ങള്‍ക്ക് ആലോചിച്ച് തീരുമാനിക്കാം, അതല്ലാതെ ഭാവിയില്‍ ജീവിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? പക്ഷെ ഒരു വലിയ ശതമാനം മനുഷ്യര്‍ ജീവിക്കുന്നത് ഭാവിയിലാണ്. അതുകൊണ്ടാണ് അവരുടെ മനസ്സില്‍ ഇത്രയധികം ഭയം. അതിനെ മറികടക്കാന്‍ ഒരു വഴിയെ ഉള്ളു, യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരിക. ഇപ്പോള്‍ എന്ത് നടക്കുന്നുവോ അതില്‍ പൂര്‍ണമായും മനസ്സിരുത്തുക. നിലവിലില്ലാത്ത കാര്യങ്ങള്‍ സങ്കല്പിച്ചുകൂട്ടി പേടിച്ചിരിക്കുന്നത് ബുദ്ധിശൂന്യതയാണ്. ചിന്തകള്‍ വര്‍ത്തമാനകാലത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, അവിടെ ഭയത്തിന് സ്ഥാനമില്ല. അര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങള്‍ അകന്നുപോകുന്നതോടെ ഭയവും നിങ്ങളെ വിട്ടൊഴിയും. അതുകൊണ്ട് നിലവിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.
ഭാവിയെക്കുറിച്ചുള്ള അജ്ഞത, അതിനെക്കുറിച്ചുള്ള അമ്പരപ്പ്, അതില്‍ നിന്നാണ് ഭയം ഉടലെടുക്കുന്നത്. മരണത്തിനപ്പുറത്ത് ഒന്നും സംഭവികാനില്ല എന്നാര്‍ക്കാണ് അറിയാത്തത്? എന്നാലും എനിക്കീയിടെയൊന്നും മരണമില്ല, ഇനിയും ഒരുപാടു വര്‍ഷക്കാലം ഞാന്‍ ജീവിച്ചിരിക്കും എന്നാണ് ഓരോരുത്തരും വിശ്വസിക്കുന്നത്. എത്രത്തോളം അന്തസ്സായി, സ്വാതത്ര്യത്തോടെ നിങ്ങള്‍ ജീവിച്ചു എന്നുള്ളതാണ് മുഖ്യം. മാന്യമായി സ്വന്തം ജീവിതം ജീവിക്കാന്‍ സാധിച്ച ഒരു വ്യക്തിക്ക് തന്റെ മരണവും മാന്യതയോടെ വരിക്കാം. അങ്ങനെയല്ലാത്തവരെ സംബന്ധിച്ചടത്തോളം ജീവിതവും മരണവും ഒരുപോലെ ദുരന്തമായിരിക്കും.
മാന്യമായി സ്വന്തം ജീവിതം ജീവിക്കാന്‍ സാധിച്ച ഒരു വ്യക്തിക്ക് തന്റെ മരണവും മാന്യതയോടെ വരിക്കാം.
“ജീവിതത്തിനോട് ഇഴുകിച്ചേര്‍ന്നു ജീവിക്കാതിരിക്കുമ്പോഴാണ് ഭയം തോന്നുന്നത്. കഴിഞ്ഞതിനെക്കുറിച്ചോ, വരാനുള്ളതിനെക്കുറിച്ചോ ഓര്‍ത്ത് ഉല്‍ക്കണ്ഠപ്പെടാതെ, ഇപ്പോള്‍ ഉള്ളതെന്താണ് എന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുക. ഭയത്തെ മറികടക്കാനുള്ള മാര്‍ഗം അതുമാത്രമാണ്.”sadguru

ജീവിതം പൂര്‍ണ്ണമായി ജീവിക്കുക

ജീവിതത്തിലെ ഒരു നിമിഷം മറ്റു നിമിഷങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണോ? അല്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ആവുന്നത്ര ആവേശത്തോടെ, ആവുന്നത്ര നിമഗ്നതയോടെ, ആവുന്നത്ര ഉള്‍പ്പെടുത്തലോടെ അതിലേക്ക് അര്‍പ്പിക്കുക.
ചോദ്യകര്‍ത്താവ്: ഈ ചോദ്യം അന്യരുടെകൂടെ ജോലിചെയ്യുന്നതിനെക്കുറിച്ചാണ്. ഞാന്‍ രണ്ടു കോഴ്സുകള്‍ ചെയ്തിട്ടുണ്ട് – ഒന്ന് അദ്ധ്യാപനത്തില്‍, മറ്റൊന്ന് നേഴ്സിങ്ങില്‍. മൂലതത്ത്വം അത്ഭുതകരം, എന്നാല്‍ അത് ഞാന്‍, കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്യുന്നത് എന്നെനിക്കറിയുന്നില്ല. ഞാന്‍ പഠിച്ചതുപോലെ തത്ത്വമനുസരിച്ച് ശരിയായി ചെയ്യാന്‍ ശ്രമിക്കുന്നു, എന്നാല്‍ ആളുകള്‍ ഞാന്‍ വ്യത്യസ്തമായി ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍, ഒരു വ്യക്തി എന്നോട് അത് പറയുകയും ചെയ്തു.
സദ്ഗുരു: അപ്പോള്‍ നിങ്ങളുടെ ജോലി ഏതു തരത്തിലുള്ളതായാലും, ഒരുപക്ഷെ നിങ്ങളില്‍ കൂടുതല്‍ പേരും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിങ്ങളുടെ ജോലിയില്‍ ചെലവഴിക്കുന്നു, അല്ലേ? നിങ്ങള്‍ ദിവസത്തില്‍ എട്ടു-പത്ത് മണിക്കൂര്‍ സഹപ്രവര്‍ത്തകരുടെ കൂടെ ചെലവഴിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതപങ്കാളിയുമൊത്തോ, നിങ്ങളുടെ കൂടെപ്പിറപ്പുകളുമൊത്തോ ദിവസത്തില്‍ എട്ടു മണിക്കൂര്‍ ചെലവഴിക്കുമെന്ന്, എനിക്കു തോന്നുന്നില്ല. അതുകൊണ്ട് ആരുടെ കൂടെയാണ് നിങ്ങള്‍ ജോലിചെയ്യുന്നത്, ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു സഹപ്രവര്‍ത്തകരുമായി ഉള്ളത്, ഇതൊക്കെ അങ്ങേയറ്റം പ്രധാനമാണ്. എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ കൂടുതല്‍ പങ്കും അവരുമായാണ് നിങ്ങള്‍ ചെലവഴിക്കുന്നത്.
ആരുടെ കൂടെയാണ് നിങ്ങള്‍ ജോലിചെയ്യുന്നത്, ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു സഹപ്രവര്‍ത്തകരുമായി ഉള്ളത്, ഇതൊക്കെ അങ്ങേയറ്റം പ്രധാനമാണ്. എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ കൂടുതല്‍ പങ്കും അവരുമായാണ് നിങ്ങള്‍ ചെലവഴിക്കുന്നത്.
പിന്നെ, മിക്കവാറും ആളുകളും ഈ ധാരണ മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു: ‘ഇത് ജോലിയാണ്, അത് ജീവിതമാണ്.’ അതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം ജീവിതമല്ല എന്നാണ്. ഒരു ദിവസത്തിന്‍റെ കൂടുതല്‍ പങ്കും നിങ്ങള്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായിട്ടാണ്, അല്ലേ? ഉണര്‍വോടെയും സജീവമായും ഇരിക്കുന്ന സമയമത്രയും നിങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചെലവഴിക്കുന്നു. സായാഹ്നങ്ങളില്‍ തിരികെയെത്തുമ്പോള്‍, നിങ്ങള്‍ വെറും ഒരു പകുതിമനുഷ്യന്‍ മാത്രമായ അവസ്ഥയിലായിരിക്കാം. നിങ്ങളുടെ ഊര്‍ജ്ജമെല്ലാം ചോര്‍ന്ന്, ക്ഷീണിതനായിരിക്കുന്ന സമയത്താണ് കുടുംബത്തോടൊപ്പം ഇരിക്കാന്‍ കഴിയുന്നത്.
അപ്പോള്‍, എന്തുകൊണ്ടാണ് ഈ ജോലി ജീവിതം അല്ല എന്ന് തോന്നുന്നത്? എന്തുകൊണ്ട് നമ്മള്‍ ഇതിനെയും ജീവിതത്തിന്‍റെ ഒരു പ്രധാനഭാഗമായി കാണുന്നില്ല? എന്തുകൊണ്ടാണ് എന്തെങ്കിലും സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായോ, എന്തെങ്കിലും നേടാനുള്ള ഉപാധിയായോ മാത്രം നമ്മള്‍ ഇതിനെ കാണുന്നത്? നമ്മള്‍ തൊഴിലിനെ മറ്റെന്തിനോ വേണ്ടിയുഉള്ള ഒരു ഉപാധിയായി നോക്കുന്ന നിമിഷം, നമ്മുടെ മനസ്സ് ഇത് ആസ്വദിക്കാനുള്ള ഒന്നല്ല, ചെയ്തുതീര്‍ക്കേണ്ട മറ്റെന്തോ ആണ് എന്ന നിഗമനത്തില്‍ സാവധാനം എത്തിച്ചേരുന്നു.
ജോലി എപ്പോള്‍ ഉപേക്ഷിക്കാനാകും, ആ ഒരു സമയത്തിനുവേണ്ടി നിങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട്, ജീവിതത്തെ ‘തൊഴില്‍’, ‘ജീവിതം’ എന്നിങ്ങനെ വിഭജിക്കാതിരിക്കുക. അതും ജീവിതമാണ്, അല്ലേ? ജീവിതത്തിന്‍റെ ഉണര്‍വുളള ഓരോ നിമിഷവും ജീവിതം മാത്രമാണ്. ഒരു നിമിഷം മറ്റു നിമിഷങ്ങളെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതോ കൂടിയതോ ആണോ? നിങ്ങളുടെ അടുത്തിരിക്കുന്ന ഒരു മനുഷ്യന്‍ മറ്റു മനുഷ്യരെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതോ കൂടിയതോ ആണോ? പക്ഷേ നിങ്ങള്‍ അവരെ തരംതിരിച്ചു കാണുന്നു, അല്ലേ? ഒന്നാമത്തെയാള്‍, രണ്ടാമത്തെയാള്‍, മൂന്നാമത്തെയാള്‍… അങ്ങനെ തൊണ്ണൂറ്റി ഒന്‍പതാമത്തെ ആള്‍ സ്വാഭാവികമായും നിങ്ങള്‍ക്കു അസ്വസ്ഥതയുണ്ടാക്കുന്നു!
നോക്കൂ, നിങ്ങളുടെ മുന്നിലുളള ഒരു വ്യക്തി നിങ്ങള്‍ക്ക് അത്ര പ്രാധാന്യമുള്ളവനല്ല എങ്കില്‍, ആ വ്യക്തി ഒരു കാരണവുമില്ലാതെ നിങ്ങളുടെ ജീവിതത്തില്‍ പലരീതിയിലുള്ള ബുദ്ധിമുട്ടുകളുമുണ്ടാക്കും. ഇതു മനസ്സിലാക്കുക. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുംതന്നെ വേണ്ട, അവര്‍ എന്തെങ്കിലും ഒരു കാരണം കണ്ടുപിടിക്കും. ആളുകള്‍ ഈ വക കാര്യങ്ങളില്‍ തികച്ചും സാമര്‍ത്ഥ്യമുള്ളവരാണ്. നിങ്ങള്‍ ചിലരെ നോക്കുമ്പോള്‍, അവരുമായി പെരുമാറുമ്പോള്‍, നിങ്ങളുടെ ഉളളില്‍ ആ വ്യക്തിയെ പ്രാധാന്യമുള്ളവനായി കരുതുന്നില്ലെങ്കില്‍, ഈ വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ കോടിക്കണക്കിന് പ്രശ്നങ്ങളുണ്ടാക്കുന്നത് നിങ്ങള്‍ക്കു കാണാം.
അതുകൊണ്ട് നിങ്ങള്‍ എവിടെ ആയിരുന്നാലും ജീവിതത്തെ ‘ജീവിത’വും ‘ജോലി’യുമായി വേര്‍തിരിക്കാതിരിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് നിങ്ങളുടെ സമയത്തിന്‍റ ഒരു പങ്ക് പലയിടങ്ങളിലായി ചെലവഴിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ നിങ്ങള്‍ അവിടെ ആകാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇതെല്ലാം ജീവിതമാണ്. ഒന്ന്, മറ്റൊന്നിനെപ്പോലെത്തന്നെ പ്രധാനപ്പെട്ടതാണ്, അല്ലേ? നിങ്ങളുടെ ജീവിതത്തിലെ ഒരു നിമിഷം മറ്റു നിമിഷങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണോ? അല്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ആവുന്നത്ര ആവേശത്തോടെ, ആവുന്നത്ര നിമഗ്നതയോടെ, ആവുന്നത്ര ഉള്‍പ്പെടുത്തലോടെ അതിലേക്ക് അര്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഈ വക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല: ‘എന്തുകൊണ്ടാണ് ആളുകള്‍ എന്നോട് വെറുതെ അസന്തുഷ്ടരാകുന്നത്? ഈ പ്രശ്നം പലവിധത്തിലും പലരില്‍നിന്നും എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. ഇത് വീട്ടില്‍ സംഭവിക്കുന്നു, ജോലിസ്ഥലത്ത് സംഭവിക്കുന്നു, പലര്‍ക്കും പലയിടങ്ങളിലാണ് സംഭവിക്കുന്നത്. ചിലര്‍ക്ക് എല്ലായിടങ്ങളിലും സംഭവിക്കുന്നു.
എവിടെയെല്ലാം നിങ്ങളുടെ ഭാഗത്തുനിന്നും ആളുകളെ ഉള്‍പ്പടുത്താതെ ഇരിക്കുന്നുവോ, അവരെല്ലാം കുഴപ്പക്കാരായിരിക്കും, അതു മനസ്സിലാക്കുക. അവരെ നിയന്ത്രിക്കാന്‍ നോക്കരുത്. അവരെ ഭരിക്കാന്‍ ശ്രമിക്കരുത്. ആളുകള്‍ ഈ വക കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ആരും അത് ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും നിങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? നിങ്ങള്‍ വിചാരിച്ചു എല്ലാ കാര്യങ്ങളും ബാഹ്യപ്രേരണയില്ലാതെ, തന്നത്താന്‍ നടക്കുന്നുവെന്ന്. പക്ഷേ നിങ്ങള്‍ ആരുടെയോ തീവ്രനിയന്ത്രണത്തിലാണെന്ന് ഒരു ദിവസം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍, നിങ്ങളത് ഇഷ്ടപ്പെടുമോ? ഇല്ല. അപ്പോള്‍, മറ്റൊരാള്‍ അത് ഇഷ്ടപ്പെടണം എന്ന് എന്തുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നു? അവരും അത് ഇഷ്ടപ്പെടുകയില്ല. ആരും തന്നെ നിയന്ത്രിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ എല്ലാവരുംതന്നെ ഉള്‍ക്കൊണ്ടിരിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. ഉള്‍ക്കൊള്ളല്‍ എന്നതുകൊണ്ട്, നിരത്തില്‍പോയി കാണുന്ന എല്ലാവരെയും ആലിംഗനം ചെയ്യണമെന്ന് അര്‍ത്ഥമില്ല. അത് നിങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ ആയിരിക്കുന്ന വെറും ഒരു അവസ്ഥയാണ്. അത്രയേ ഉള്ളൂ.
അതുകൊണ്ട്, നിങ്ങളുടെ ബന്ധങ്ങള്‍ – വീട്ടിലായാലും ജോലിസ്ഥലത്തായാലും – ഞാന്‍ വിവേചനമൊന്നും ഉണ്ടാക്കാനാഗ്രഹിക്കുന്നില്ല – നന്നായിരിക്കണമെങ്കില്‍, നിങ്ങള്‍ മറ്റുള്ളവരെ ശ്രദ്ധിക്കരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ മറ്റാര്‍ക്കും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഒരു പുഷ്പത്തെപ്പോലെ എങ്ങനെ ആക്കിയെടുക്കാമെന്ന് നോക്കുക. അതുതന്നെയല്ലേ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അന്വേഷിക്കുന്നതും – സന്തോഷവാനായിത്തീരുക എന്നത്? നിങ്ങള്‍ സന്തോഷഭരിതമായ ഒരു അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. സംസര്‍ഗ്ഗ (ബന്ധങ്ങള്‍)മെന്നതും അതുതന്നെയാണ്. നിങ്ങള്‍ക്ക് നിങ്ങള്‍ക്കുള്ളില്‍തന്നെ സന്തോഷമായിരിക്കാന്‍ ആഗ്രഹമില്ലേ? ശരീരത്തില്‍, മനസ്സില്‍, വികാരങ്ങളില്‍, ഊര്‍ജ്ജത്തില്‍, ഇവയിലെല്ലാം നിങ്ങള്‍ക്ക് സന്തുഷ്ടിയോടെ ഇരിക്കണമോ അതോ അസന്തുഷ്ടിയോടെ ഇരിക്കണമോ? നിങ്ങള്‍ നിങ്ങളുടെ ഈ നാലു തലങ്ങളെയും സന്തുഷ്ടമാക്കൂ. നിങ്ങളുടെ ശരീരം സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ വികാരങ്ങള്‍ സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ ഊര്‍ജ്ജം സന്തുഷ്ടമായിരിക്കണം. അങ്ങിനെയാണെങ്കില്‍, നിങ്ങള്‍ എവിടെയൊക്കെ പോയാലും ബന്ധങ്ങള്‍ ഒരിക്കലും പ്രശ്നമല്ല എന്നു നിങ്ങള്‍ക്കു കാണാം.
നിങ്ങളുടെ ശരീരം സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ വികാരങ്ങള്‍ സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ ഊര്‍ജ്ജം സന്തുഷ്ടമായിരിക്കണം
പത്തുമിനിട്ടുനേരത്തെ യാത്രക്കായി, ഞാന്‍ ഒരു ടാക്സിയില്‍ കയറുകയാണെങ്കില്‍, ഞാനിറങ്ങുമ്പോഴേക്കും ടാക്സിഡ്രൈവര്‍ അയാളുടെ മുഴുവന്‍ ജീവിതകഥയും എന്നോട് പങ്കുവയ്ക്കുന്നു. കാരണം അയാളെ സമീപിക്കുന്ന രീതിയില്‍ത്തന്നെ അയാള്‍ ‘ഉള്‍ക്കൊള്ളല്‍’ കാണുന്നു. എവിടെയെങ്കിലും എത്താനായി ഒരു വ്യക്തിയെ ഉപയോഗിക്കുന്നതുപോലെയല്ല നിങ്ങള്‍ അയാളോട് പെരുമാറേണ്ടത്. ആ വ്യക്തിയെ നിങ്ങള്‍ നിങ്ങളായി തന്നെ പരിഗണിക്കുക. ആ വ്യക്തിയെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളെ പരിഗണിക്കുന്നതുപോലെ പരിഗണിക്കുക. എന്തുകൊണ്ടായിക്കൂടാ? ഇതില്‍ പ്രശ്നം എന്താണ്? കാരണം നിങ്ങളുടെ ജീവിതം സന്തോഷകരമാക്കുവാന്‍ വേണ്ടിയാണ് നിങ്ങള്‍ ഒരു ബന്ധം തേടുന്നത്. നിങ്ങള്‍ക്ക് ആരുടെയെങ്കിലും കൂടെ ചെലവഴിച്ച ഏതോ ആ രണ്ടു മണിക്കൂര്‍ മാത്രം സന്തുഷ്ടരായാല്‍ മതിയോ? അതോ നിങ്ങള്‍ക്ക് എവിടെ ആയിരുന്നാലും സന്തുഷ്ടരായിരിക്കണോ? എപ്പോഴും സന്തുഷ്ടരായിരിക്കേണ്ടേ? അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍, നിങ്ങള്‍ സ്നേഹിക്കുന്നവരുമായി മാത്രം സമയം ചെലവഴിക്കണം. ഇപ്പോള്‍ അതു സാധ്യമല്ല. അതുകൊണ്ട് ഏറ്റവും നല്ലത് എല്ലാവരുമായും സന്തോഷത്തോടെ സമയം ചെലവഴിക്കുക എന്നതാണ്.

സമ്പാദിച്ചുകൂട്ടിയതു മതി, ഇനി ജീവിക്കാന്‍ തുടങ്ങൂ .

നിലനില്പിനാവശ്യമായ സംഗതികള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കണം. ശേഷിക്കുന്ന സമയം അവനവന്റെ സാദ്ധ്യതകളെ കണ്ടെത്താനും അവ പരമാവധി വികസിപ്പിക്കാനും ശ്രമിക്കണം
ചോദ്യം :- ഇന്നത്തെ ചുറ്റുപാടില്‍ സമയം തീരെ കുറവാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആകാവുന്നിടത്തോളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് എല്ലാവരും ബദ്ധപ്പെടുന്നത്. മടുപ്പും തളര്‍ച്ചയും കൂടാതെ എങ്ങിനെയാണ് അത് സാധിക്കേണ്ടത്?
സദ്‌ഗുരു : നിങ്ങള്‍ക്ക് വളരെയധികം വേണ്ടപ്പെട്ട ആഗ്രഹങ്ങള്‍ നേടാനാണ് നിങ്ങള്‍ ചത്ത്‌ പണിയെടുക്കുന്നതെങ്കില്‍, വഴിയില്‍ തളര്‍ന്നുവീണ് ചത്തുപോയാലും സാരമില്ല . അതിനൊരര്‍ത്ഥമുണ്ട്. എന്നാല്‍ അത്രയൊന്നും ആവശ്യമില്ലാത്ത നേട്ടങ്ങള്‍ക്കായാണ് നിങ്ങള്‍ പാടുപെടുന്നതെങ്കില്‍, ഒരു വരുമാനത്തിന് വേണ്ടി മാത്രം നിങ്ങള്‍ മിനക്കെട്ടു പണിയെടുക്കുന്നു… എന്നിട്ട് ക്ഷീണം കൊണ്ട് മരിച്ചുപോകുന്നു… അതു ശുദ്ധ മണ്ടത്തരം തന്നെയാണ്. തികച്ചും ദൌര്‍ഭാഗ്യകരം!
ജീവിക്കുക എന്നതാണ് നിങ്ങളുടെ കടമ, കാരണം നിങ്ങളൊരു ജീവനാണ്. പലരും പകുതിയേ ജീവിക്കുന്നുള്ളൂ. കുറെപേര്‍ ജീവിക്കാന്‍ വേണ്ടി മരിക്കുന്നു.
ഹൈദ്രബാദിലെ ഒരാളുടെ കാര്യം ഓര്‍മ്മ വരുന്നു. എനിക്ക് നന്നായി അറിയാവുന്ന ഒരു കുടുംബം. ഞാന്‍ അവരോടൊപ്പം താമസിച്ചിട്ടുണ്ട്. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഗൃഹനാഥന്റെ പൊറുതിയില്ലായ്മ. ഒരു ദിവസം അദ്ദേഹവും ഭാര്യയും ഞാനും ഒരുമിച്ചിരുന്നു സംസാരിക്കുകയായിരുന്നു. ഒരിടത്ത് അടങ്ങിയിരിക്കാത്ത അദ്ദേഹത്തിന്റെ ശീലത്തെ ഞാന്‍ കളിയാക്കി. അതുകേട്ട അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു, “സദ്‌ഗുരു, അദ്ദേഹം ജീവിക്കാന്‍ വേണ്ടി മരിക്കുകയാണ്. “നിങ്ങള്‍ പറഞ്ഞത് വളരെ ശരി. അങ്ങിനെ തന്നെയാണ് നിങ്ങളുടെ ഭര്‍ത്താവ്, “ഞാന്‍ സമ്മതിച്ചു, “ജീവിക്കാനായി മരിക്കുന്നു.”
ജീവനുണ്ടോ, മരിക്കുമെന്ന് തീര്‍ച്ച. ജീവിക്കാന്‍ വേണ്ടി മരിക്കേണ്ടതില്ല. ജീവിക്കുക എന്നതാണ് നിങ്ങളുടെ കടമ, കാരണം നിങ്ങളൊരു ജീവനാണ്. പലരും പകുതിയേ ജീവിക്കുന്നുള്ളൂ. കുറെപേര്‍ ജീവിക്കാന്‍ വേണ്ടി മരിക്കുന്നു. അതിന്റെയൊന്നും ആവശ്യമില്ല. ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കുക. ഓരോ ജീവിതത്തിന്റെയും സാദ്ധ്യതകള്‍ എണ്ണമറ്റതാണ്. ജീവിതം മുഴുവന്‍ സമ്പാദിക്കാനായി മാത്രം പണിപ്പെട്ടുകൊണ്ടിരുന്നാല്‍, ആകെ തളര്‍ന്നു പോകും. ഇരുപത്തിനാലു മണിക്കൂര്‍ പണിയെടുത്താലും നാലുമണിക്കൂര്‍ പണിയെടുത്താലും അതിന്റേതായ ക്ഷീണം അനുഭവപ്പെടുക തന്നെ ചെയ്യും. എന്നാല്‍ അര്‍ത്ഥവത്തായ എന്തെങ്കിലും ജോലിയാണ് ചെയ്യുന്നതെങ്കില്‍, അതും സ്വന്തം താല്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണെങ്കില്‍ എത്ര ജോലി ചെയ്താലും മടുപ്പ് തോന്നുകയില്ല, ശരീരത്തിന് തളര്‍ച്ച ഉണ്ടായാല്‍ പോലും. കാരണം നിങ്ങള്‍ ചെയ്യുന്നത് വെറും വയറ്റുപിഴപ്പിനുള്ള ജോലിയല്ല, അതിനുമപ്പുറത്തായി ആ പ്രയത്നത്തിനു ഒരര്‍ത്ഥമുണ്ട്. ജീവിത ഭദ്രത ഉറപ്പുവരുത്താനായി അഞ്ചോ പത്തോ വര്‍ഷം പണിയെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതേ ലക്ഷ്യം നിറവേറ്റാനായി ജീവിതം മുഴുവന്‍ അദ്ധ്വാനിച്ചു കൊണ്ടിരുന്നാലോ! നിങ്ങള്‍ അതുവഴി മരണത്തെ തേടുകയാണ്. ജീവിതത്തിലെ ഏറ്റവും സുനിശ്ചിതമായ സംഗതി മരണമാണല്ലോ! ജീവിതം ഒരിക്കലും പൂര്‍ണമായും സുരക്ഷിതമാക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോഴും നിങ്ങള്‍ സ്വയം അറിയാതെ മരിക്കാന്‍ വേണ്ടി പ്രയത്നിക്കുകയാണ്. ആ സ്ത്രീ പറഞ്ഞതാണ് ശരി. അവരുടെ ഭര്‍ത്താവ് ഏതാനും വര്‍ഷം മുമ്പേ മരിച്ചു കഴിഞ്ഞു.
കാര്യമായതെന്തെങ്കിലും ചെയ്യണം
ഒരു സംഗതി ഓര്‍മ്മ വേണം. നിങ്ങളുടെ പണിത്തിരക്കല്ല നിങ്ങളുടെ മരണത്തിനു ഹേതുവാകുന്നത്. മനസ്സില്‍ മറ്റുപല ചിന്തകളും നീറിക്കൊണ്ടിരിക്കുന്നു, അതാണ്‌ നിങ്ങളുടെ ജീവിതത്തിന് അപകടമുണ്ടാക്കുന്നത്‌. അവനവനും സമൂഹത്തിനും ഗുണകരമായ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കൂ, അപ്പോള്‍ മനസ്സിലാവും, നമ്മില്‍ ഓരോരുത്തരിലുമുള്ള അനവധി സാദ്ധ്യതകള്‍, അവസാനിക്കാത്ത ഊര്‍ജ്ജം. അവനവനു ചുറ്റും മതിലുകള്‍ കെട്ടിപ്പൊക്കുക വലിയ സാമര്‍ത്ഥ്യമാണെന്നാണ് പലരുടെയും വിചാരം. ഒരു മാസത്തേക്ക് കുടംബത്തിനാവശ്യമായ ഭക്ഷണം കരുതിവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കരുതല്‍ നൂറുകൊല്ലത്തേക്കാണെങ്കിലോ? ശുദ്ധ ഭ്രാന്ത്‌ എന്നല്ലാതെ എന്തു പറയാന്‍!
പണിത്തിരക്കല്ല നിങ്ങളുടെ മരണത്തിനു ഹേതുവാകുന്നത്. മനസ്സില്‍ മറ്റുപല ചിന്തകളും നീറിക്കൊണ്ടിരിക്കുന്നു, അതാണ്‌ നിങ്ങളുടെ ജീവിതത്തിന് അപകടമുണ്ടാക്കുന്നത്‌.
ഞാന്‍ യു എസ്സില്‍ ആയിരുന്നപ്പോള്‍ താമസം ഒരു സുഹൃത്തിന്റെ വീട്ടില്‍ ആയിരുന്നു. ആ വീടിന്റെ മട്ടും മാതിരിയും എനിക്ക് പരിചയമായിരുന്നു. കുളിമുറി എവിടെയാണെന്നും ഏതാണ്ട് ഞാന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ട് ആരോടും ചോദിക്കാതെ ഞാന്‍ കുളിമുറിയിലേക്ക് നടന്നു. ഒരു വാതില്‍ തുറന്നു അകത്തേക്ക് നോക്കിയപ്പോള്‍, ആ വലിയ മുറി നിറയെ പലതരം ചെരുപ്പുകള്‍ വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു. ഏതാണ്ടൊരു അഞ്ഞൂറ് ജോഡി ഉണ്ടായിരിക്കും . ഞാന്‍ കുടുംബനാഥനോട് ചോദിച്ചു, “പല ആവശ്യങ്ങള്‍ക്കായി പലതരം ഷൂസുകള്‍ വാങ്ങിവെക്കുന്നത് മനസിലാക്കാം…. ഏറിവന്നാല്‍ അഞ്ചോ ആറോ ജോഡി. അതിലപ്പുറം ഉണ്ടായാല്‍ എന്തു ചെയ്യാന്‍. ഇവിടയിതാ ഏകദേശം അഞ്ഞൂറ് ജോഡി ചെരുപ്പുകള്‍… നിങ്ങള്‍ക്ക് എത്ര ജന്മമെടുത്താലാണ് ഇത് മുഴുവനും ഉപയോഗിക്കാനാവുക?”
ദീര്‍ഘ കാലത്തേക്കുള്ള കരുതിവെപ്പുകളൊന്നും ആവശ്യമില്ല. കുറച്ചു കാലത്തേക്കുള്ളതേ വേണ്ടൂ. ബാക്കിയുള്ള സമയം എല്ലാവര്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ ചെയ്യാന്‍, തനിക്ക് താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനായി മാറ്റി വെക്കൂ. അങ്ങിനെ ചെയ്യുമ്പോള്‍ നമ്മളില്‍ സ്വാഭാവികമായും വന്നു നിറയുന്ന ഊര്‍ജ്ജത്തിന്റെ അളവ് നമ്മളെ അതിശയിപ്പിക്കും. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാലും ഉന്മേഷത്തിനു ഒരു കുറവും സംഭവിക്കുകയില്ല.
ഡോക്ടര്‍ പറയുന്നത് എണ്‍പത് വയസ്സുവരെ ജീവിച്ചിരിക്കണമെങ്കില്‍ ദിവസവും എട്ടോ ഒമ്പതോ മണിക്കൂര്‍ ഉറങ്ങണമെന്നാണ്. ബാക്കിയുള്ള സമയം അതുമിതും ചെയ്യാം. ഈരണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ വിറ്റമിന്‍ ഗുളികകള്‍ വിഴുങ്ങാം. എന്തൊക്കെയായാലും ശരിയായി, ജീവിക്കാതെ നിങ്ങള്‍ മരിച്ചു പോകുന്നു. എന്തിനെയാണ് നിങ്ങള്‍ ഇത്രയധികം പേടിക്കുന്നത്? ഇന്ന് പൂര്‍ണമായും ജീവിക്കൂ. നാളെ തളര്‍ന്നു മരിച്ചു പോയാലും സാരമില്ല. ഒരു ദിവസം നന്നായി ജീവിച്ചുവെന്നു സമാധാനിക്കാമല്ലോ. അങ്ങിനെ ജീവിക്കുമ്പോഴേ ജീവിതം എന്താണെന്നറിയാനാവൂ. എന്തിനെയാണ് നമ്മള്‍ പിടിച്ചു വെക്കാന്‍ ശ്രമിക്കുന്നത്? ഒന്നിനെയും നിങ്ങള്‍ക്ക് പിടിച്ചു വെക്കാനാവില്ല. എല്ലാറ്റിനുമുണ്ട് കാലാവധി. അത് തീരുന്നതോടെ അത് നിങ്ങളെ വിട്ടുപോകുന്നു. അതാണ്‌ ജീവിതത്തിന്റെ സ്വഭാവം.
ജീവിതം എന്നാല്‍ പെട്ടിയിലിട്ടു ഭദ്രമായി പൂട്ടിവെക്കാന്‍ പറ്റുന്ന ഒന്നല്ല. എത്രയൊക്കെ സൂക്ഷിച്ചു വെച്ചാലും അത് നഷ്ടമാകും. ജീവിക്കൂ… ഭാവിജീവിതത്തിനു വേണ്ടി സമ്പാദിച്ചു വെക്കാന്‍ കഷ്ടപ്പെടേണ്ട. എന്തായാലും ഇരുപതു ജോടിയിലധികം ചെരുപ്പ് വേണ്ട. മനസ്സിലായോ?...sadguru.isha
ജീവിതത്തെ സമ്പൂര്‍ണമായി അറിഞ്ഞ് അനുഭവിക്കാനുള്ള മാര്‍ഗ്ഗവും സ്വന്തം ജീവിതദൌത്യം ഓരോരുത്തരും കണ്ടെത്തേണ്ടത്‌ എങ്ങിനെയാണെന്നുള്ളതിനെക്കുറിച്ചും സദ്‌ഗുരു നിര്‍ദ്ദേശിക്കുന്നു.
സദ്‌ഗുരു : ജീവിതദൌത്യം എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഇത് നിങ്ങള്‍ ശരിയായി ധരിക്കണം. ജീവിതദൌത്യം എന്നൊന്നില്ല. ജീവിതം ഒരു ദൌത്യം നിങ്ങളെ എല്പിക്കുകയാണ്. അത് ആന്തരീകമായും ബാഹ്യമായും ഉള്ളതാണ്. ജീവിതം നിങ്ങളെകൊണ്ട് ചെയ്തുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണ്? അതറിഞ്ഞു പ്രതികരിക്കുമ്പോഴേ നിങ്ങളുടെ ജീവിതം പൂര്‍ണമാകുന്നുള്ളൂ, നിങ്ങള്‍ ജീവിതത്തെ പൂര്‍ണമായും മനസ്സിലാക്കുന്നുള്ളൂ.
ജീവിതം നിങ്ങളെ വിളിക്കുന്നുവെങ്കില്‍, മുഴുവന്‍ മനസ്സോടെ തന്നെ നിങ്ങള്‍ അതിനരികത്തു ചെല്ലണം
ജീവിതം നിങ്ങളെ വിളിക്കുന്നുവെങ്കില്‍, മുഴുവന്‍ മനസ്സോടെ തന്നെ നിങ്ങള്‍ അതിനരികത്തു ചെല്ലണം. അവിടെ സങ്കോചങ്ങള്‍ക്കും, കണക്കുകൂട്ടലുകള്‍ക്കുമായി സമയം കളയരുത്. നിങ്ങളുടെ ബുദ്ധി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ഇവിടത്തെ വിഷയം സ്വന്തം സാദ്ധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്തുക എന്നതാണ്. സ്വന്തം ജീവിതത്തെകുറിച്ച് സാമാന്യമായ ഒരു ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാവും, തന്റെ കഴിവുകള്‍ ഏതു വിധത്തിലുള്ളതാണെന്ന്. ഒരു പക്ഷെ ഇതുവരെ ചെയ്യാതിരുന്ന ഒരു കാര്യം, അതിലായിരിക്കാം നിങ്ങള്‍ക്ക് ഏറ്റവും മിടുക്ക്. ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് തല്പര്യമില്ലാത്തൊരു ജോലി, എന്നാലും വര്‍ഷങ്ങളായി നിങ്ങള്‍ അത് തന്നെ ചെയ്തുവരുന്നു. അതിലും വിശേഷിച്ചൊരു ഭംഗിയും മേന്മയും നിങ്ങള്‍ കാണുന്നുണ്ടാകും. പൂര്‍ണമനസ്സോടുകൂടിയാണ് നിങ്ങള്‍ അത് ചെയ്യുന്നതെങ്കില്‍, നിങ്ങളുടെ അനുഭവവും അതിനനുസരിച്ച് വേറൊരു തലത്തിലാവും.
ഒന്നില്‍ മാത്രം തീവ്രതയോടെ മനസ്സ് കൊളുത്തികിടക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്. അല്ലെങ്കില്‍ ഒരു പ്രത്യേക രീതിയില്‍ മാത്രം ഉറച്ചു നില്‍ക്കുമ്പോള് , അതും കടുത്ത വാശിയോടെ. അത് ഒറ്റപ്പെടലിനു കാരണമാകുന്നു. ആരുമായും ഒന്നുമായും ചേരാതെ, തന്റേതു മാത്രമായ, തികച്ചും സങ്കുചിതമായ ഒരു ജീവിതം, തീര്‍ച്ചയായും അത് ദു:ഖത്തിലും നിരാശയിലുമാണ് അവസാനിക്കുക. എല്ലാറ്റിനെയും അറിയാനും അനുഭവിക്കാനും ആസ്വദിക്കാനുമാവണം. ഒന്നില്‍ മാത്രമായി കുരുങ്ങികിടക്കാന്‍ മനസ്സിന് അവസരം കൊടുക്കരുത്.
പഞ്ചേന്ദ്രിയങ്ങള്‍ എത്തിച്ചു തരുന്ന അനുഭവങ്ങള്‍ മനസ്സറിഞ്ഞ് ആസ്വദിക്കാം. ഒന്നില്‍ മാത്രമായി ഒട്ടിനില്‍ക്കരുത് എന്നോര്‍മ്മ വേണം. ഇത് എല്ലാറ്റിലുമുള്ള അഭിനിവേശമല്ല. എല്ലാറ്റിനോടുമുള്ള സൌമനസ്യമാണ്. അത് കാരുണ്യമോ ദയയോ അല്ല. എല്ലാറ്റിനെയും വിലയിരുത്തലുകള്‍ കൂടാതെ ഉള്‍കൊള്ളാനുള്ള മനസ്സിന്റെ സന്നദ്ധതയാണ്. മുന്‍വിധികള്‍ ഏതുമില്ലാതെ പ്രപഞ്ചവുമായി പൂര്‍ണമനസോടെ ഇഴുകിച്ചേരുക. ഓരോ അണുവിനെയും കണ്ടെത്താനും മനസ്സിലാക്കാനും ശ്രമിക്കുക. അപ്പോള്‍ താനേ അറിയാനാവും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തസാദ്ധ്യതകള്‍. പ്രപഞ്ചവുമായി അകമഴിഞ്ഞ ഒരു ബന്ധം സ്ഥാപിക്കുന്നതിന് നിങ്ങളോ, പൂര്‍വകാലാനുഭവങ്ങളോ, കഴിവുകളോ ഒന്നും പരിമിതികള്‍ സൃഷ്ടിക്കുന്നില്ല. പ്രപഞ്ചമാകുന്ന ഈ മഹാകലവറയിലേക്ക് നിങ്ങള്‍ക്ക് യഥേഷ്ടം കടന്നുചെല്ലാം, അവിടെയുള്ളതെല്ലാം ആവോളം അനുഭവിക്കുകയും ചെയ്യാം. പ്രകൃതിയുടെ സ്വഭാവം തന്നെ ആ മട്ടിലാണ്.
ജീവിതത്തിന്റെ ശരിയായ ക്രമം, ജീവിക്കുക , പ്രവൃത്തി ചെയ്യുക, അതിനോടൊപ്പം തന്നെ സമ്പാദിക്കുക എന്നതാണ്. എന്നാല്‍ നിങ്ങളുടെ പോക്ക് സമ്പാദിക്കുക , അതിനു വേണ്ടി പ്രവര്‍ത്തിക്കുക, അതിനുവേണ്ടി ജീവിക്കുക എന്ന ക്രമത്തിലാണ്. അത് സമ്പാദ്യത്തിന്റെ പിന്നാലെയുള്ള അവസാനമില്ലാത്ത പാച്ചില്‍ മാത്രമായിത്തീരുന്നു. സഫലമാകാത്ത ജീവിതത്തിന്റെ അടിത്തറ അതാണ്‌; നേട്ടങ്ങളുടെ പുറകെയുള്ള പാച്ചില്‍.
സഫലമാകാത്ത ജീവിതത്തിന്റെ അടിത്തറ അതാണ്‌; നേട്ടങ്ങളുടെ പുറകെയുള്ള പാച്ചില്‍.
ആവോളം സമ്പാദിക്കണം. അതാണ്‌ അധികം പേരുടെയും ആദ്യത്തെ ലക്ഷ്യം. ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ നിശ്ചയമായും നിങ്ങള്‍ മോഹിച്ചിരുന്നു, “എനിക്ക് നല്ലൊരു ജീവിത പങ്കാളി വേണം, കാറും വീടും മറ്റു സൌകര്യങ്ങളും വേണം.” പിന്നീടുള്ള ചിന്ത ഇതെല്ലാം എങ്ങിനെ നേടാമെന്നായിരുന്നു. ആ ക്ഷണം തന്നെ ചുറ്റുമുള്ളവര്‍ ഉപദേശിക്കാന്‍ തുടങ്ങി, പിന്നെ വീണ്ടും മോഹം. ഡോക്ടറാവണം, എന്‍ജിനിയറാവണം, വക്കീലാവണം അങ്ങിനെ പലതും. ഒടുവില്‍ നിങ്ങളുടെ ആ മോഹവും സഫലമാകുന്നു. കുറേ നാള്‍ ആ പദവിയിലിരുന്നു കഴിഞ്ഞാല്‍, “ഞാന്‍ ഒരാളായി” എന്ന തോന്നല്‍ മുളച്ചു പൊങ്ങാന്‍ തുടങ്ങും. അപ്പോഴാണ്‌ നിങ്ങള്‍ ജീവിതത്തിന് പ്രതികൂലമായി നീങ്ങാന്‍ തുടങ്ങുന്നത്.… “സമ്പാദിക്കുക , പ്രവര്‍ത്തിക്കുക, ജീവനോടെയിരിക്കുക” എന്ന ക്രമം. ഇതിനൊരവസാനമില്ല. ഫലമോ? എന്തെല്ലാം നേടിയാലും ജീവിത സാഫല്യം നേടാനാവാത്ത ഒരു ജീവിതം !
ആദ്യം അവനവന്റെ സ്ഥാനം ഉറപ്പിക്കണം. ആഗ്രഹിച്ചത് നടന്നാലും ഇല്ലെങ്കിലും നിങ്ങളുടെ ജീവിതം നല്ലതായിരിക്കും. ജീവിതത്തോടു നിങ്ങള്‍ എത്രത്തോളം സമരസപ്പെട്ടിരിക്കുന്നു, അതിനനുസരിച്ചായിരിക്കും അതിന്റെ ഗുണമേന്മ. നിങ്ങള്‍ നേടുന്നതിന്റെ വലുപ്പ ചെറുപ്പങ്ങള്‍ നിങ്ങളുടെ കഴിവിനെയും ജീവിത സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സ്വന്തം നില മനസ്സിലാക്കി അതിലുറച്ചു നില്‍ക്കാനായാല്‍ നിങ്ങളുടെ ഭാവി സ്വന്തം ഇഛക്കൊത്ത് രൂപപ്പെടുത്താന്‍ വലിയൊരു പരിധിവരെ നിങ്ങള്‍ക്കു സാധിക്കും.sadguru
ജീവിതത്തിന് പല മാനങ്ങളുണ്ട് – ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും.
ജീവിതത്തിന് പല മാനങ്ങളുണ്ട് – ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗങ്ങളാണ്. സാമാന്യമായൊരു സമചിത്തത പാലിക്കാന്‍ സാധിക്കുന്ന മനസ്സിന് ഇതെല്ലാം അതാതിന്റെ രീതിയില്‍ മനസ്സിലാക്കാനാവും. എന്നാല്‍ ഒരു ജീവിതത്തിന്റെ ഏറ്റവും മുഖ്യമായ സംഗതി അതിന്റെ അവസാനമാണ് – അതായത് മരണം… അതേവര്‍ക്കും അനിവാര്യമാണ്, അത് സാധാരണ മനസ്സിന് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല, അതു നമ്മുടെ അറിവിന്റെ പരിധിക്കപ്പുറത്തുള്ളതാണ്.
ജനിച്ചുവോ എങ്കില്‍ മരണവും സുനിശ്ചിതമാണ്. ജീവിതത്തിന്റെ അടിസ്ഥാന രേഖയാണ് മരണം. അതെന്താണ് എന്നറിയുമ്പോഴേ ജീവിതം എന്താണെന്ന്‍ മനസ്സിലാക്കാനാവൂ. ജീവിതം വേണ്ടവിധം കൈകാര്യം ചെയ്യാനും മരണത്തെക്കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കണം, കാരണം ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് – ശ്വാസോച്ഛ്വാസങ്ങള്‍ പോലെ, ഒന്നില്‍നിന്നും മറ്റതിനെ ഇഴ പിരിച്ചെടുക്കാനാവില്ല. മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ് സാധാരണയായി മനുഷ്യമനസ്സില്‍ ആദ്ധ്യാത്മീയ ചിന്ത ഉയരുന്നത്. അത് നമ്മുടെതന്നെ മരണമാകാം, അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ട മറ്റൊരാളുടെതാകാം. മരണം ആസന്നമാണെന്ന ബോദ്ധ്യം വരുമ്പോള്‍ എല്ലാവരും അവനവനോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് “ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ്? ഇതിനപ്പുറമുള്ളതെന്താണ്?
ജീവിതത്തിലെ അനുഭവങ്ങളെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ടുകൊണ്ടിരിക്കേ, പൊടുന്നനെ ഒരു നിമിഷത്തില്‍ അതവസാനിക്കുകയാണ് എന്ന് തോന്നിയാല്‍, അത് വിശ്വസിക്കാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകും. മരണം തൊട്ടുമുമ്പില്‍ വന്നു നില്‍ക്കേ, ആ സമയമാണ് അതിനപ്പുറം എന്തോ ഉണ്ട് എന്നു വിശ്വസിക്കാന്‍ മനസ്സ് തിടുക്കം കൂട്ടുന്നത്. പക്ഷെ ആ വിശ്വാസം എത്രതന്നെ ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതിനെക്കുറിച്ച് ഒരു അനിശ്ചിതത്വം ബാക്കി നില്‍ക്കുകതന്നെ ചെയ്യും, കാരണം അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. മരണത്തെക്കുറിച്ച് മനസ്സിന് കേട്ടറിവല്ലേയുള്ളൂ, നേര്‍ അനുഭവം ഇല്ലല്ലോ!
ജീവിതം മരണം എന്ന് പ്രത്യേക ദിശകളില്ല, എല്ലാം ചേര്‍ന്ന് ഒരു ലീലയാണത്. ജീവിതം സൃഷ്ടിയുടെ സ്രോതസ്സാണ്, പ്രപഞ്ചത്തിന്റെ പശ്ചാത്തലമാണ്.
മാലാഖമാരെക്കുറിച്ചും, സ്വര്‍ഗ്ഗത്തിനെക്കുറിച്ചും നരകത്തിനെക്കുറിച്ചുമൊക്കെ നമ്മള്‍ വേണ്ടുവോളം കേട്ടിട്ടുണ്ട്- മരണാനന്തരം മനുഷ്യന്‍ ഈശ്വരന്റെ മടിത്തട്ടില്‍ ചെന്നിരിക്കുന്നു എന്നൊക്കെ. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പോവുകയല്ലേ ഉചിതം? ഇത്രയും വലിയൊരു ഭാഗ്യം – അത് വെച്ചുനീട്ടുന്നതെന്തിന്?ഞാന്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കേണ്ടതില്ല, എത്ര ആലോചിച്ചാലും ഒരെത്തും പിടിയും കിട്ടില്ല, കാരണം അത് നിങ്ങളുടെ ചിന്താഗതിയില്‍ ഒതുങ്ങുന്നതല്ല.
മരണത്തെ മനസ്സിലാക്കാന്‍ പ്രജ്ഞയിലൂടെ മാത്രമേ സാദ്ധ്യമാകൂ, അതായത് അതിസൂക്ഷ്മമായ ബോധം. അറിവിന്റെ ഏറ്റവും ഉന്നതമായ തലമാണ് പ്രജ്ഞ. പ്രജ്ഞ, അതുണ്ടെങ്കില്‍ നമ്മുടെ ചുറ്റുമുള്ള ജീവിതത്തെ വേണ്ട രീതിയില്‍ നിരീക്ഷിച്ചാല്‍ തന്നെ മതിയാകും, പല കാര്യങ്ങളും ഗഹനമായി മനസ്സിലാക്കാന്‍. ആ വിഷയത്തിനെക്കുറിച്ചുള്ള വസ്തുതകള്‍ സഭരിക്കാതെ തന്നെ, ഒരുപാട് അതിനെക്കുറിച്ചു പഠിക്കാതെയും ചിന്തിക്കാതെയും തന്നെ നിങ്ങള്‍ക്കതിനെ കുറിച്ചറിയാന്‍ കഴിയും.
ചിന്തിച്ചു നോക്കൂ… ജനിച്ചുവീണപ്പോള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യാന്‍ ആരാണ് നമ്മളെ പഠിപ്പിച്ചത് – അതിനെപറ്റി നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടെങ്കിലും ഉണ്ടോ? ആ പ്രക്രിയ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനുപുറകിലുള്ളത് പ്രപഞ്ചസ്രഷ്ടാവിന്റെ വൈഭവമാണ്, അല്ലാതെ നിങ്ങളുടെ ബുദ്ധിയോ മിടുക്കോ അല്ല. നിങ്ങളുടെ ഇടപെടലുകള്‍ കൂടാതെ, അറിവോ അനുവാദമോ കൂടാതെ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. മനുഷ്യശരീരമെന്ന ഈ മികവുറ്റ, എന്നാല്‍ അത്രയുംതന്നെ സങ്കീര്‍ണമായ ഈ യന്ത്രം നിങ്ങളുടെ ഇഷ്ടത്തിന് ഈശ്വരന്‍ വിട്ടുതന്നിരുന്നുവെങ്കില്‍, നിങ്ങളതിനെ ഏതൊക്കെ തരത്തില്‍ തകിടം മറിക്കുമായിരുന്നു?
മനസ്സിനും അപ്പുറത്താണ് പ്രജ്ഞയുടെ സ്ഥാനം. അതിനെ തൊട്ടറിയാനായാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലുണ്ടെന്നു കരുതപ്പെടുന്ന അതിര്‍വരമ്പ് നിങ്ങള്‍ക്കു ലംഘിക്കാനാകും. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു അതിര്‍ത്തിരേഖയില്ല. ഈ നിമിഷത്തില്‍തന്നെ നിങ്ങള്‍ ജീവിക്കുന്നുണ്ട്, മരിക്കുന്നുമുണ്ട്. ഒരാള്‍ ഇന്നുണ്ട്, നാളെയില്ല. ജനനം, മരണം, അത് സമൂഹത്തിന്റെ ദൃഷ്ടിയില്‍മാത്രമാണ്. നമ്മുടെ പരിമിതമായ അറിവും അനുഭവവും അടിസ്ഥാനമാക്കി നമ്മള്‍ എത്തിച്ചേരുന്ന ഒരു നിഗമനമാണ് ജനനവും മരണവും. എന്നാല്‍ പ്രപഞ്ച പശ്ചാത്തലത്തില്‍ ജീവിതവും മരണവുമില്ല, എല്ലാം ഒരു ലീലയാണ്.
എല്ലാം ലീല എന്നുപറയുമ്പോള്‍, എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ്. ജീവിതത്തില്‍നിന്നും ശൈശവത്തേയും, ബാല്യത്തേയും, കൌമാരത്തേയും, വാര്‍ദ്ധക്യത്തേയുമൊക്കെ എടുത്തുമാറ്റാന്‍ പറ്റുമോ?എല്ലാം ഒന്നിനോടൊന്നു ചേര്‍ന്നുകിടക്കുന്നതല്ലേ? ആ അര്‍ത്ഥത്തിലാണ് ജീവന്മരണങ്ങളേയും കാണേണ്ടത്. രണ്ടിനുമിടയില്‍ അതിര്‍വരമ്പിട്ടു കഴിഞ്ഞാല്‍ അത് ലീലയല്ലാതാകും. നിങ്ങള്‍ ഇവിടെയിരിക്കുമ്പോള്‍ ആ മരത്തിനും നിങ്ങള്‍ക്കുമിടയില്‍ ശ്വാസത്തിന്‍റെ ഒരു കളി നടക്കുന്നുണ്ട്. “ഞാന്‍ എന്റെ രീതിയില്‍ ശ്വസിക്കുന്നു, മരം അതിന്റെ രീതിയില്‍ ശ്വസിച്ചോട്ടെ,” എന്ന് പറഞ്ഞ് നിങ്ങള്‍ക്കൊഴിഞ്ഞു മാറാനാകുമോ? വ്യക്തിയുടേയും സമഷ്ടിയുടേയും കാര്യവും അത് തന്നെയാണ്. ഈ പ്രപഞ്ചത്തെ വ്യക്തിയില്‍നിന്നും മാറ്റിനിര്‍ത്താനാവില്ല. പരമാണുവും (atomic) അനന്തമായ ഈ വിശ്വപ്രകൃതിയും (cosmic) വേറെയല്ല, ഒന്നാണ്. അതുപോലെ തന്നെ, ജീവന്മരണങ്ങളെ വേര്‍തിരിക്കാനാവില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാത്രമേ ജീവിതവും മരണവും രണ്ടായി കാണപ്പെടുന്നുള്ളൂ, പ്രകൃതിയുടെ കാഴപ്പാടില്‍ രണ്ടും ഒന്നാണ് – ഒരേ കളിയുടെ തുടര്‍ച്ച മാത്രം.
ആരുടെ കാര്യത്തിലായാലും അമരത്വം സ്വാഭാവികമായ ഒരവസ്ഥയാണ്, മരണമാണ് തെറ്റായ ധാരണ, അത് സ്വയം കല്പിച്ചുണ്ടാക്കിയതുമാണ്. മരണം ഉണ്ടോ ഇല്ലയോ, അത് തന്നെ വ്യത്യസ്തമായ കാഴ്ച്ചപ്പാടു മാത്രമാണ്. ഭൌതിക ശരീരത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അവസാനമാണ്ശരീരത്തിന്‍റെ നാശം, അത് അനിര്‍വാര്യവുമാണ്. പക്ഷെ, ഞാനൊരു ശരീരമാണെന്നതിനു പകരം ഞാനൊരു ജീവനാണ് എന്ന ബോധം ഉള്ളിലുറച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ മരണമില്ലാത്തവനായി.
അതുകൊണ്ടാണ് അറിവിന്റെ പരമാവസ്ഥയെ സാക്ഷാത്കാരം എന്നുപറയുന്നത്. അതൊരു സ്ഥാനലബ്ദിയോ ഗുണവിശേഷമൊ അല്ല, യഥാര്‍ത്ഥത്തില്‍ അത് നിങ്ങളില്‍തന്നെ ഉള്ളതാണ് – കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഉണ്ട്, കണ്ടെത്താത്തിടത്തോളം കാലം ഇല്ല. പ്രജ്ഞയുടെ പ്രകാശത്തില്‍ സ്വയം ബോധ്യമാകും ‘താന്‍ ശരീരമല്ല, ജീവനാണ്’ എന്ന്, അതോടെ നിങ്ങള്‍ അമരനായി. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ബോധിക്കാനാവുന്ന ഒന്നല്ല അമരത്വം. അതിന് പ്രജ്ഞയുടെ വെളിച്ചമുണ്ടായേ തീരൂ.
അമരത്വം സ്വാഭാവികമായ ഒരവസ്ഥയാണ്, മരണമാണ് തെറ്റായ ധാരണ, അത് സ്വയം കല്പിച്ചുണ്ടാക്കിയതുമാണ്.
നിങ്ങളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിയുന്നില്ല, അതുകൊണ്ടുമാത്രം അത് നിങ്ങളുടെ കണ്‍വെട്ടത്ത് വരുന്നില്ല. മറ്റു പല തിരക്കുകളില്‍ വ്യാപൃതമായ നിങ്ങളുടെ മനസ്സിന് അതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ല. ജീവിതത്തേക്കാള്‍ പ്രധാനം അവനവന്റെ ഉദ്ദ്യോഗവും ഭാവിയുമാണ് എന്നായിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി. പ്രണയവും കുടുംബജീവിതവും വളരെയധികം ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങളാണ്, അയല്‍ക്കാരനുമായോ സഹപ്രവര്‍ത്തകനുമായോ ഉണ്ടാകുന്ന ചെറിയൊരു തര്‍ക്കം പലര്‍ക്കും ജീവന്മരണ പ്രശ്നമാണ്, എന്ത് ധരിക്കണം, എങ്ങനെ ഒരുങ്ങണം എന്നതൊക്കെ ഏറെ ചിന്തിച്ചുറപ്പിക്കേണ്ട വിഷയങ്ങളാണ്. ചില ഉദാഹരണങ്ങള്‍ ഞാന്‍ എടുത്തുപറഞ്ഞു എന്നു മാത്രം. ജീവിതത്തെക്കുറിച്ച് പല തെറ്റായ ധാരണകളും നമ്മള്‍ വച്ചുപുലര്‍ത്തുന്നു, അതുകൊണ്ടുതന്നെ ജീവിതവും അതിന്റെ ശരിയായ മുഖം നമുക്ക് കാട്ടിത്തരാതെ ഒഴിഞ്ഞു മാറുന്നു. വാസ്തവത്തില്‍ ജീവിതം നിങ്ങളെ അകറ്റി നിര്‍ത്തുകയല്ല ചെയ്യുന്നത്, നിങ്ങളാണ് എപ്പോഴും ജീവിതത്തില്‍നിന്നും അകന്നുമാറുന്നത്.
ശരീരവും, മനസ്സും മനുഷ്യന് പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ശ്രേഷ്ടമായ രണ്ട് ഉപാധികളാണ്, പക്ഷെ അതു മനസ്സിലാക്കാതെ രണ്ടിനേയും നമ്മള്‍ ദുരുപയോഗം ചെയ്യുന്നു. ജീവിതത്തില്‍ പലപ്പോഴും കയ്പും, വേദനയും നിറഞ്ഞ അനുഭവങ്ങളുണ്ടാകാറുണ്ട്. ജീവിതത്തെ അതിനു കാരണമായി കാണരുത്. സ്വന്തം ശരീരത്തേയും, മനസ്സിനേയും നിങ്ങള്‍ വേണ്ടതുപോലെ ശ്രദ്ധിച്ചില്ല, നിയന്ത്രിച്ചില്ല, അതിന്റെ ഫലമാണ് നിങ്ങള്‍ അനുഭവിക്കുന്നത് – ജീവിതത്തില്‍ ക്ലേശങ്ങളും നഷ്ടങ്ങളുമായി. ജീവിതം ഒരിക്കലും നിങ്ങളുടെ ഒരു തരത്തിലുള്ള ദുരവസ്ഥക്കും കാരണമാകുന്നില്ല. ദുഃഖവും, നഷ്ടവും, വേദനയും നിങ്ങളില്‍നിന്നു തന്നെ നാമ്പെടുക്കുന്നതാണ്. ജീവിതം ആ കാര്യത്തില്‍ തികച്ചും നിരപരാധിയാണ്.
ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നവരോട്‌ എനിക്ക് പറയാനുള്ളത്: അതിന് വിശേഷിച്ച് ഒരര്‍ത്ഥവുമില്ല, അതൊരു മഹാ പ്രതിഭാസമാണ്. ഒരു ചട്ടക്കൂട്ടില്‍ നമുക്കതിനെ ഒതുക്കാനാവില്ല. ഒരു ഗീതയിലോ, ബൈബിളിലോ, ഡിക്ഷ്ണറിയിലോ അതിന്റെ നിര്‍വചനം കണ്ടെത്താനാവില്ല, അതിനെല്ലാം അതീതമായൊരു പ്രതിഭാസമാണ് ജീവിതം. നമ്മുടെ മനസ്സുകൊണ്ട് അതിനെ അളന്നു തിട്ടപ്പെടുത്താനാവില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ജീവിതം. ജീവിതം മരണം എന്ന് പ്രത്യേക ദിശകളില്ല, എല്ലാം ചേര്‍ന്ന് ഒരു ലീലയാണത്. ജീവിതം സൃഷ്ടിയുടെ സ്രോതസ്സാണ്, പ്രപഞ്ചത്തിന്റെ പശ്ചാത്തലമാണ്. പ്രത്യേകിച്ച് ഒരു സംഭവമോ പ്രവര്‍ത്തിയോ അല്ല ജീവിതം – അത് പ്രകൃതിതന്നെയാണ്…
മനുഷ്യജന്മം ജന്മജന്മാന്തരങ്ങളുടെ ഫലമായി ലഭിക്കുന്ന അസുലഭമായ ഒരുവസരമാണ്. പരിണാമത്തിന്റെ വഴികളിലൂടെ സഞ്ചരിക്കവേ ഈ മനുഷ്യജന്മത്തിലൂടെ ശ്രേഷ്ഠമായ സുബോധവും, ബുദ്ധിവൈഭവവും നമുക്കു ലഭ്യമായി. അന്നന്നത്തെ നിലനില്‍പിനുള്ള ജന്മവാസനയെ നിയന്ത്രിച്ച്, അനന്തമായി വികസിക്കാനുള്ള ജിജ്ഞാസയെ ഉണര്‍ത്തി മുന്‍നിരയിലേക്ക് കൊണ്ടുവരുവാനുള്ള ഈ അസുലഭമായ അവസരം പാഴാക്കിക്കളയരുത്. നേരത്തെ സൂചിപ്പിച്ച രണ്ടു ശക്തികളില്‍ ഒന്ന്‍ എപ്പോഴും നിങ്ങളെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു, എന്നാല്‍ രണ്ടാമത്തേത്, സുബോധം, അതു നിങ്ങളുടെ ആത്മീയവികസന താല്പര്യങ്ങള്‍ക്ക് ഊര്‍ജം പകരുന്നു.
ജീവിതത്തിലെ അനുഭവങ്ങളെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ടുകൊണ്ടിരിക്കേ, പൊടുന്നനെ ഒരു നിമിഷത്തില്‍ അതവസാനിക്കുകയാണ് എന്ന് തോന്നിയാല്‍, അത് വിശ്വസിക്കാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകും
യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം, എന്താണ് മരണം? അതറിയാനായി പഠനങ്ങളും പരീക്ഷണങ്ങളും എക്കാലത്തും നടന്നിട്ടുണ്ട്. എന്നാല്‍ ആ രീതിയിലൊന്നും മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വിഷയമല്ല അത്. ആത്മാനുഭവത്തിലൂടെ മാത്രമേ അതിന്റെ നേരറിയാനാവൂ. പലരും എന്നോട് ചോദിക്കാറുണ്ട്, മരണാനന്തരം എന്ത് സംഭവിക്കുന്നു എന്ന്. സ്വയം അനുഭവിച്ചറിയൂ എന്ന്മാത്രമാണ് എനിക്ക് പറയാനുള്ളത്. അവര്‍ മരിക്കണം എന്നല്ല എന്റെ ഉദ്ദേശ്യം, അവര്‍ ജീവനെ അനുഭവിച്ചറിയണം എന്നതാണ്. സാധാരണ ഗതിയില്‍ എല്ലാവരും അനുഭവിച്ചറിയുന്നത് ശരീരത്തെ മാത്രമാണ്. അങ്ങനെയുള്ളവര്‍ക്ക് ഞാന്‍ പറയുന്നതിന്റെ സാരം പൂര്‍ണമായും ഗ്രഹിക്കാനാവില്ല. നിങ്ങളില്‍ തുടിക്കുന്ന ജീവന്‍, അതിനെയാണ് ഓരോരുത്തരും തൊട്ടറിയേണ്ടത്. കേവലം ശരീരത്തിന്റേയും മനസ്സിന്റേയും ചുറ്റുവട്ടത്തില്‍ കാലുറപ്പിച്ചിരിക്കുന്ന ഒരാള്‍ അതിനപ്പുറത്തുള്ളതിനെ എങ്ങനെ മനസ്സിലാക്കാന്‍? ജീവിതം, മരണം, അതിനപ്പുറമുള്ളത്, ഇതൊന്നും ഒരു രഹസ്യമല്ല. അതിവിടെയുണ്ട് – ഇപ്പോള്‍ – ഓരോരുത്തരുടെയും തൊട്ടു മുമ്പില്‍ത്തന്നെ!...sadguru