Saturday, December 30, 2017

കൃഷ്ണനും അർജ്ജുനനും

ഭഗവാൻ കൃഷ്ണന്റെ ഉത്തമ സുഹൃത്തും സഹായിയും അർജ്ജുനനായിരുന്നു . ഇവർ തമ്മിലൊരു പൂർവ്വജന്മ ബന്ധമുണ്ടായിരുന്നതാണ് അതിനു കാരണം . സൃഷ്‌ടിയുടെ ഉൽപ്പത്തികാലത്തു , ധർമ്മദേവന്റെ കുലത്തിൽ മഹാവിഷ്ണു നാല് രൂപങ്ങളിൽ ധർമ്മദേവന്റെ മക്കളായി ജനിക്കുകയുണ്ടായി . ഹരി , കൃഷ്ണൻ , നരൻ , നാരായണൻ ഇങ്ങനെയാണ് ജന്മമെടുത്തത് . ഇവരിൽ നരനും നാരായണനും മഹാതപസ്വികളും ഹരിയും കൃഷ്ണനും മഹായോഗികളുമായിരുന്നു . ഈ ഋഷിമാർ ഈരണ്ടു പേർ വീതം ജോഡികളായി കഴിഞ്ഞുകൂടി . ഇവരിൽ നരനും നാരായണനുമാണ് അർജ്ജുനനും കൃഷ്ണനുമായി ജനിച്ചത് . [ദേവീ ഭാഗവതം , നാലാം സ്കന്ധം ] .നരൻ അർജ്ജുനനായും നാരായണൻ കൃഷ്ണനായും അവതരിച്ചു . നരനാരായണന്മാരിൽ നരൻ വെളുത്ത നിറമുള്ളവനും , നാരായണൻ കറുത്ത നിറമുള്ളവനും ആയിരുന്നെന്ന് പത്മപുരാണം , ഉത്തരഖണ്ഡം , അദ്ധ്യായം -2 ലായി കാണപ്പെടുന്നു . എന്നാൽ അർജ്ജുനൻ കൃഷ്ണനെപ്പോലെ തന്നെ കറുത്ത നിറമുള്ളവനായിരുന്നെന്നു മഹാഭാരതത്തിൽ പ്രത്യേകമായ പ്രസ്താവമുണ്ട് . തിളങ്ങുന്ന കറുത്ത വർണ്ണം കാരണം അർജ്ജുനനും കൃഷ്ണൻ എന്ന നാമം സിദ്ധിച്ചിരുന്നു . അർജ്ജുനനേയും കൃഷ്ണനേയും കൂടി ഒരുമിച്ചു " കൃഷ്ണന്മാർ " എന്നും വിളിക്കപ്പെടുന്നുണ്ട് . ഭൂലോകത്തിൽ മായാപുരുഷനായി ജനിച്ച കൃഷ്ണന് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സഹായിയായി അർജ്ജുനൻ നിലകൊണ്ടു . കൃഷ്ണൻ എന്ത് പറഞ്ഞാലും അതുപോലെ ചെയ്യുന്ന ആളായിരുന്നു അർജ്ജുനൻ . സാത്യകിയെ രക്ഷിക്കാനായി ഭൂരിശ്രവസ്സിന്റെ കൈ അധാർമ്മികമായി മുറിക്കുവാൻ കൃഷ്ണൻ പറയുമ്പോൾ യാതൊരു സങ്കോചവുമില്ലാതെ അർജ്ജുനൻ അത് ചെയ്യുന്നതും അതുകൊണ്ടാണ് . അർജ്ജുനൻ കൃഷ്ണന്റെ ഉത്തമഭക്തനും ശിഷ്യനായിരുന്നു . കൃഷ്ണന്റെ മരണശേഷം ദ്വാരകയിലെത്തിയതും അദ്ദേഹത്തിൻറെ മരണാനന്തര കർമ്മങ്ങൾ നിര്വഹിച്ചതും അർജുനനായിരുന്നു .
പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ഠിക്കാൻ അർജ്ജുനനെ നിർബ്ബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത[24]
ഭഗവാൻ കൃഷ്ണന്റെ ജന്മോദ്ദേശം തന്നെ , ഭയങ്കരമായ യുദ്ധത്തിലൂടെ ഭൂമിയുടെ ഭാരത്തെ ഹരിക്കുക എന്നതായിരുന്നു . അതിനായിട്ടാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കുരുക്ഷേത്രയുദ്ധം നടന്നത് . ഭയാനകമായ ഈ മഹായുദ്ധത്തിൽ മൊത്തം നൂറ്റി അറുപത്തിയാറ്‌ കോടി ഇരുപതിനായിരം (1660020000 ) പേരാണ് കൊല്ലപ്പെട്ടത് .[മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26 , ശ്ളോകം 9] . -(പതിനെട്ട് അക്ഷൗഹിണി ഉൾപ്പെടെയുള്ള കണക്കാണിത് . പതിനെട്ട് അക്ഷൗഹിണികളിൽ ഉൾപ്പെടാതെയും അനേകർ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .) അത്തരത്തിൽ ഭൂമണ്ഡലത്തിലെ ദുഷ്ട ക്ഷത്രിയരെല്ലാം ഒടുങ്ങുകയും ലോകത്തിനും പ്രകൃതിക്കും രക്ഷയുണ്ടാവുകയും ചെയ്തു . കൃഷ്ണന് വാസ്തവത്തിൽ ബന്ധുവെന്നോ സ്വന്തമെന്നോ ആരുമില്ല . അദ്ദേഹത്തിന് അവതരിക്കേണ്ട ആവശ്യവുമില്ല . സർവതന്ത്ര സ്വതന്ത്രനായ അദ്ദേഹം ലോകത്തിന്റെ നന്മയെ ഉദ്ദേശിച്ചും ഭക്തരായ മുനിമാരെ അനുഗ്രഹിക്കാനുമായി ഓരോരോ അവതാരങ്ങളെടുക്കുന്നുവെന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട് . അർജ്ജുനനും പാണ്ഡവരും കൗരവരും മറ്റു യോദ്ധാക്കളും അദ്ദേഹത്തിൻറെ തന്നെ ഇച്ഛയാൽ ലോകത്തിൽ ഭൂഭാരഹരണാർത്ഥം ജന്മം കൊണ്ടവരാണ് . അവരെക്കൊണ്ട് ഭഗവാൻ തന്റെ ഉദ്ദേശം നേടിയെടുക്കുകയായിരുന്നു . തനിക്കും പാണ്ഡവർക്കും പ്രിയങ്കരരായ ഘടോൽക്കചനും അഭിമന്യുവുമൊക്കെ മരിച്ചിട്ടും കൃഷ്ണന് ഒരു സങ്കോചവുമുണ്ടാകാത്തതും അതുകൊണ്ടാണ് . ഉദ്ദേശം സാധ്യമാക്കിയ ശേഷം അദ്ദേഹം ബ്രാഹ്മണശാപമെന്ന കാരണമുണ്ടാക്കി ഭൂലോകം ഉപേക്ഷിച്ചു .അദ്ദേഹം ലോകമുപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റേതായി ഒന്നും ഭൂമിയിൽ ബാക്കിയുണ്ടായിരുന്നില്ല . [വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 38 -വ്യാസവാക്യം ].
ഭഗവാൻ കൃഷ്ണന്റെ വാക്കുകൾ നോക്കുക . അർജ്ജുനനോട് അദ്ദേഹം ഇങ്ങനെ പറയുന്നു . ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 32 )
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ
ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ
യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ
(ഭാഷാ അർത്ഥം ) ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല .
പിന്നീട് പറയുന്ന ഒരു ശ്ളോകത്തിൽ , മയൈവേതേ നിഹതേ പൂർവ്വമേവ - എന്നും ഭഗവാൻ പറയുന്നുണ്ട് ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ) . അതായത്- "ഇവരെയെല്ലാം ഞാൻ നേരത്തെ തന്നെ കൊന്നു വിട്ടതാണ് " -എന്നാണു ഭഗവാൻ പറയുന്നത് . എന്നിട്ടു അർജ്ജുനനോട് യുദ്ധത്തിൽ പാപചിന്ത വേണ്ടെന്നും , അർജ്ജുനൻ വെറുമൊരു നിമിത്തം മാത്രമാണെന്നും കൃഷ്ണൻ പറയുന്നു . ( നിമിത്തമാത്രം ഭവ സവ്യസാചിൻ ) [ ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ]
ശ്രീകൃഷ്ണന്റെ ജ്യേഷ്ഠന്മാരായ ആറു പേരെയും കംസൻ വധിച്ചു . ഏഴാമത്തെ ഗർഭം അലസിയതായി കംസൻ വിചാരിച്ചു . എട്ടാമത്തെ ഗർഭത്തിൽ കൃഷ്ണൻ പിറവിയെടുത്തു . ആ സമയം ശംഖു -ചക്ര-ഗദാ-പദ്മ ധാരിയായി നാല് തൃക്കൈകളോടെ ആണ് അദ്ദേഹം ദേവകിക്കും വസുദേവർക്കും പ്രത്യക്ഷനായത് . അപ്പോൾ ഭഗവാൻ വാസുദേവരോട് ഇങ്ങനെ പറഞ്ഞു .
"മുൻപ് കൃതയുഗത്തിൽ കശ്യപനും അദിതിയുമായിരുന്ന നിങ്ങൾ വിഷ്ണുവാകുന്ന എന്നെ ആരാധിച്ചു . അതനുസരിച്ചു ഞാൻ നിങ്ങളുടെ പുത്രനായി മനുഷ്യശിശുവായി ജനിക്കുവാൻ പോകുകയാണ് . അമ്പാടിയെന്ന ദേശത്ത് നന്ദഗോപരുടെ ഗൃഹത്തിൽ ഒരു പെണ്കുട്ടി ജനിച്ചിട്ടുണ്ട് . താങ്കൾ വേഗം അവിടെയെത്തി ആ കുഞ്ഞിനെ ഇവിടേയ്ക്ക് കൊണ്ട് വന്നിട്ട് പകരം എന്നെ അവിടെയെത്തിക്കുക . ഇത്തരത്തിലായാൽ കംസൻ വിഡ്ഢിയാക്കപ്പെടും ."
തുടർന്ന് ശ്രീകൃഷ്ണന്റെ ദിവ്യതയാൽ കാരാഗൃഹത്തിലെ തടവുകാരും കംസനും ഉറങ്ങുകയും , തകൃതിയായി മഴ പെയ്യുകയും ചെയ്തു . വസുദേവരെ ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിയുകയും , കാരാഗൃഹത്തിന്റെ വാതിൽ ദൈവശക്തികൊണ്ടു തുറക്കുകയും ചെയ്തു . കൃഷ്ണനെയുമെടുത്തു പുറത്തിറങ്ങിയ വസുദേവൻ നിമിഷങ്ങൾ കൊണ്ട് നടന്നു യമുനാ തീരത്തെത്തിയപ്പോൾ നദി വഴി മാറിക്കൊടുത്തു . അനന്തനാഗം കൃഷ്ണന് മഴയേൽക്കാതെ കുടയായി നിന്നു . തുടർന്ന് അംബാഡിയിലെത്തിയ വസുദേവൻ യശോദാദേവിയുടെ കിടപ്പറയിലെത്തി അവിടെക്കിടന്നിരുന്ന ദേവിയുടെ അംശമായ പെണ്ശിശുവിനെ എടുത്തുകൊണ്ടു പോരുകയും പകരം കൃഷ്ണനെ യശോദയുടെ ചാരത്തു കിടത്തുകയും ചെയ്തു . തിരിച്ചെത്തിയ വസുദേവൻ കംസന്റെ കാരാഗൃഹത്തിലെത്തി യശോദയുടെ മകളെ ദേവകിയുടെ അടുക്കൽ കിടത്തി . [ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 3].
തുടർന്നു കൃഷ്ണനെന്ന് കരുതി ദേവകിയുടെ അടുത്തു കിടന്ന പെണ്കുട്ടിയെ കംസൻ വധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . ലോകമാതാവായ കാളിയായിരുന്നു അത് . തുടർന്ന് യോഗമായ കൃഷ്ണന്റെ ജന്മവൃത്താന്തം കംസനെ അറിയിച്ചിട്ട് മറഞ്ഞു . കംസൻ ഭയചകിതനായി . തുടർന്നു കൃഷ്ണന്റെ വിവരങ്ങൾ നാരദനിൽ നിന്നും ഏതാണ്ടൊക്കെ മനസ്സിലാക്കിയ കംസൻ , കൃഷ്ണൻ അമ്പാടിയിൽ വളരുന്ന കാര്യം ചാരന്മാരിൽ നിന്നും മനസ്സിലാക്കി . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി അനേകം ദുഷ്ടശക്തികളെ കംസൻ നിയോഗിച്ചു . പൂതന , ശകടാസുരൻ , തൃണാവർത്തന , അഘാസുരൻ , വല്സാസുരൻ , ബകാസുരൻ തുടങ്ങി അനേകരെ അയയ്ച്ചെങ്കിലും കൃഷ്ണൻ അവരെയെല്ലാം കൊന്നു . തുടർന്ന് കംസൻ ചാപപൂജ എന്ന വ്യാജേന കൃഷ്ണനെ ക്ഷണിക്കാൻ അക്രൂരനെ അയച്ചു . ഭക്തനായ അക്രൂരൻ കൃഷ്ണനെ അമ്പാടിയിൽ വന്നു കണ്ടു കംസന്റെ ദുഷ്ടതയെക്കുറിച്ചു അറിയിച്ചു . തുടർന്ന് അക്രൂരനോടോപ്പം കംസന്റെ രാജധാനിയിലെത്തിയ കൃഷ്ണനും ബലരാമനും രജകവധം ,മല്ലന്മാരുടെ വധം , ത്രിവക്രയുടെ കൂനു നിവർത്തുക , ചാപഭഞ്ജനം തുടങ്ങിയ അത്ഭുതങ്ങൾ പ്രവർത്തിച്ചു . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി കംസൻ നിയോഗിച്ചിരുന്ന കുവലയാപീഠം എന്ന മദയാനയെ വധിച്ചു .തുടർന്ന് കൃഷ്ണനെയും ബലരാമനെയും കൊല്ലാനായി കംസൻ നിയോഗിച്ച ചാണൂരൻ , മുഷ്ടികൻ തുടങ്ങിയ മല്ലന്മാരെ നിഷ്പ്രയാസം രാമകൃഷ്ണന്മാർ കൊന്നപ്പോൾ കംസൻ കോപിഷ്ഠനായി നന്ദഗോപനെ ബന്ധിച്ചു കൊണ്ടുവരിക , വസുദേവരെ വധിക്കുക എന്നൊക്കെ അലറി . എന്നിട്ടും ഫലമുണ്ടായില്ല . മരണം കംസനെ സമീപിച്ചുകൊണ്ടിരുന്നു . അടുത്തനിമിഷം കോപത്തോടെ കൃഷ്ണൻ കംസനെ ഒന്ന് നോക്കിയിട്ട് , കംസന്റെ അടുത്തേക്ക് ചാടിയെത്തി . കംസനെ മഞ്ചത്തിൽ നിന്നും താഴെ വീഴ്ത്തിയിട്ട് അയാളുടെ പുറത്തേക്കു കൃഷ്ണൻ ഊക്കിൽ ചാടി . തുടർന്ന് കംസന്റെ ശരീരത്തെ വലിച്ചുകൊണ്ടു നടന്നു . അപ്പോൾത്തന്നെ കംസൻ പ്രാണൻ വെടിഞ്ഞു . ഇത്തരത്തിൽ ഭയഭക്തിയിലൂടെ കംസൻ കൃഷ്ണസാരൂപ്യം നേടി . കൃഷ്ണന്റെ പന്ത്രണ്ടാം വയസ്സിൽ , ഒരു ശിവരാത്രി ദിവസമായിരുന്നു കംസവധം നടന്നത് .[ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 44 ].
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ്മ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമ്മം പുനഃസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു.
ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ വന്നു പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി . ലോകത്തിനു അഥവാ ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഢയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു . അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു . വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് . എന്തും ഒറ്റയ്ക്ക് ചെയ്യുവാൻ കഴിവുള്ളവനാണ് ഈശ്വരൻ . അദ്ദേഹം വൈകുണ്ഠത്തിൽ വിഷ്ണുവായും , കൈലാസത്തിൽ ശിവനായും,സത്യലോകത്തു ബ്രഹ്‌മാവായും വർത്തിക്കുന്നു . എങ്കിലും തന്റെ അവതാരത്തെ വിപുലപ്പെടുത്തുവാനായും , ദേവന്മാരുടെ സന്തോഷത്തിനായും അദ്ദേഹം അവരെക്കൂടി ഭൂമിയിലേക്ക് ക്ഷണിച്ചുവെന്നു ഹരിവംശത്തിൽ വ്യാസമുനി പറയുന്നു . അത്തരത്തിൽ മഹാവിഷ്ണു ശ്രീകൃഷ്ണനായി മായാപുരുഷനായി അവതരിച്ചു . ദേവന്മാരെല്ലാം അദ്ദേഹത്തിൻറെ സഹായികളായി അതാത് രാജകുലങ്ങളിൽ അവതാരമെടുത്തു .[ഹരിവംശം , ഹരിവംശപർവ്വം , അദ്ധ്യായങ്ങൾ 51 മുതൽ 55 വരെ (രത്നച്ചുരുക്കം)]....wiki
പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 08 നാണ്.[14][15] [16] ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു.[17] കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ(യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ[18] കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണുസമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്.
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു.[19] ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപ്പെടുന്നു. ഭാഗവതപുരാണപ്രകാരം ശ്രീകൃഷ്ണ ജനനം ദേവകിയുടേയും വസുദേവരുടേയും മാനസികസം‌യോഗം മൂലമാണ് ഉണ്ടായത്.[17][20][21]
കൃഷ്ണോപനിഷത്തിൽ ഭഗവാൻ കൃഷ്ണനെ ശ്രീരാമദേവന്റെ പുനരവതാരമായി പറഞ്ഞിരിക്കുന്നു .സച്ചിതാനന്ദനായ ശ്രീരാമദേവനെ കണ്ട് വനവാസികളായ മുനിമാർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു . അങ്ങ് ആജ്ഞാപിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും ഭൂമിയിൽ ജന്മമെടുക്കാം . ഗോപന്മാരായും ഗോപികമാരായും ജനിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം . അങ്ങയുടെ സാമീപ്യവും ശരീരസ്പര്ശവും കൊണ്ട് പരമാനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകണം . അതനുസരിച്ചു മുനിജനങ്ങൾ ഗോപാലന്മാരായും , മുനിപത്നിമാർ ഗോപികകളായും , കശ്യപമുനി വസുദേവനായും , അദ്ദേഹത്തിൻറെ ഭാര്യയായ അദിതി ദേവകിയായും ജനിച്ചു . [ കൃഷ്ണോപനിഷത്ത് , പദ്യം 1 ]. ഇത് കൂടുതൽ യുക്തിക്കു യോജിക്കുന്നതുമാണ് . കാരണം ഒരിക്കൽ ഹനുമാന് ശ്രീകൃഷ്ണൻ തന്റെ രാമഭാവം കാണിച്ചു കൊടുക്കുന്നുണ്ട് . ആ സമയം രുക്മിണിയായിരുന്നു സീതാഭാവം കൈകൊണ്ടത് . രുക്മിണി സാക്ഷാൽ ലക്ഷ്മീദേവിയുമാണല്ലോ . സീതയും ലക്ഷ്മിയുടെ അംശമായിരുന്നു .ശ്രീരാമദേവൻ വിഷ്ണുവിന്റെ അവതാരവുമാണ് .

കുട്ടിക്കാലവും യൗവനവും[തിരുത്തുക]

കൃഷ്ണൻ ഗോപികാവൃന്ദത്തോടോപ്പം
വൃന്ദാവനത്തിലെ ഗോപാലന്മാരുടെ(കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും[22], വെണ്ണക്കള്ളനായി മാറുന്നതും, കംസനയച്ച പൂതനയേയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം.യമുന(കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ കാളിയൻ എന്ന സർപ്പശ്രേഷ്ഠനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലകഥകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ധനപർവ്വതത്തെ കൃഷ്ണൻ ഉയർത്തിയതായും വിശ്വസിക്കുന്നു.
ജയദേവകവികളുടെ ഗീതാഗോവിന്ദത്തിൽ കൃഷ്ണനും ഗോപികമാരും (പ്രധാനമായും രാധ‌) തമ്മിലുള്ള രാസലീലയെ വളരെയധികം പ്രേമോദാത്തമായി അവതരിപ്പിക്കുന്നു. രാധാകൃഷ്ണസങ്കല്പത്തിലധിഷ്ഠിതമായി ഭക്തിപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ ഇവ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്......wiki
ഹിന്ദുമതപ്രകാരമുള്ള ദൈവരൂപങ്ങളിൽ കൃഷ്ണൻ, ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് രൂപസൗകുമാര്യം മൂലമാണ്. പ്രാചീന കലാരൂപങ്ങളിൽ കൃഷ്ണനെ ഇരുണ്ട വർണ്ണത്തോടു കൂടിയവനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മിക്ക ആധുനിക ചിത്രങ്ങളിലും പ്രതിമകളിലും കൃഷ്ണൻ നീല വർണ്ണത്തോടു കൂടിയവനാണ്. മഞ്ഞ വർണ്ണത്തോടു കൂടിയ പട്ടു ചേലയും മയിൽ‌പ്പീലി കിരീടവും കൃഷ്ണരൂപത്തിന്റെ പ്രത്യേകതകളാണ്. ബാല്യകാല രൂപങ്ങളിൽ ഓടക്കുഴലൂതുന്ന ഗോപാലരൂപവും
[9][10], വെണ്ണകട്ടുതിന്നുന്ന രൂപവുമാണ് അധികമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഗോപാലരൂപത്തിൽ മിക്കപ്പോഴും ഒരുകാൽ മറ്റൊന്നിനു മുൻപിലേക്ക് കയറ്റിവച്ച്, ഓടക്കുഴൽ ചുണ്ടോടു ചേർത്ത് വച്ച്, കാലിക്കൂട്ടത്തോടൊപ്പമോ ഗോപികവൃന്ദത്തോടൊപ്പമോ നിൽക്കുകയായിരിക്കും.
രാധാ കൃഷ്ണൻ

കുരുക്ഷേത്രയുദ്ധസമയത്ത് അർജ്ജുനന് ഗീതോപദേശം നൽകുന്ന രംഗം ധാരാളം കലാനിർമ്മിതികൾ ആധാരമായതാണ്. ഇവയിൽ മിക്കപ്പോഴും കൃഷ്ണനെ സാധാരണ മനുഷ്യരൂപത്തിലുള്ള ഒരു തേരാളിയായാണ് ചിത്രീകരിക്കുക. എന്നാൽ ചിലപ്പോൾ ഹിന്ദു ദൈവസങ്കല്പങ്ങൾക്കനുസരിച്ച് ചിലപ്പോൾ ബഹു ഹസ്തവും വൈഷ്ണവാംശത്തെക്കാട്ടുന്ന സുദർശ്ശനചക്രമോ വിരാട് പുരുഷരൂപമോ കാണാം. ഉത്തർപ്രദേശിലെ മിർസാപ്പൂരിലെ ഗുഹയിൽ 2800 വർഷം പഴക്കമുള്ള കുതിരയെ തെളിക്കുന്ന കൃഷ്ണരൂപത്തോടു കൂടിയ ചിത്രം കണ്ടെത്തിയിട്ടുണ്ട്.[11] ക്ഷേത്രരൂപങ്ങളിൽ മിക്കപ്പോഴും കൃഷ്ണനെ കൂട്ടാളികളായ ബലരാമൻ, രുക്മിണി, സത്യഭാമ എന്നിവരോടൊപ്പമായിരിക്കും ചിത്രീകരിക്കുക.[12]

മണിപ്പൂരി വൈഷ്ണവർ, രാധാകൃഷ്ണരൂപത്തിലുള്ള കൃഷ്ണനെയാണ് ആരാധിക്കുന്നത്.[13] ഇവരുടെ കലാസൃഷ്ടികളിൽ കൃഷ്ണനും രാധയ്ക്കും തുല്യ പ്രാധാന്യം നൽകി വരാറുണ്ട്. ബാലകൃഷ്ണരൂപത്തിലുള്ള(bāla kṛṣṇa) ആവിഷ്കാരത്തിൽ വെണ്ണ കട്ടുതിന്നുന്ന രൂപത്തിലാണ് കണ്ടുവരുന്നത്. ഇത് ചിലപ്പോൾ ബലരാമനോടൊപ്പം ഓടിക്കളിക്കുന്ന ഭാവത്തിലോ മുട്ടുകാലിൽ ഇഴയുന്ന ഭാവത്തിലോ ആയിരിക്കും. ആലിലയിൽ കിടന്ന് കാലിലെ പെരുവിരൽ കുടിക്കുന്ന വിധത്തിലുള്ള ബാലകൃഷ്ണരൂപവും കാണപ്പെടുന്നുണ്ട്......wiki
സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയാണ്. ലളിതവിസ്താര സൂത്രത്തിൽ (Lalitavistara Sutra ) ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം[1]വിഷ്ണുസഹസ്രനാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്തനിറത്തോടുകൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. വല്ലഭ സമ്പ്രദായത്തിൽ(Vallabha sampradaya) ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു.[2] മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ(Mbh 5.71.4) കൃഷ്(kṛṣ) എന്നും ണ(ṇa) എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. കൃഷ് എന്ന പദമൂലത്താൾ ഉഴുവുക എന്നു പ്രക്രിയയേയും, ണ എന്നതിനാൽ പരമാനന്ദം(നിർ‌വൃതി) എന്നതിനേയും സൂചിപ്പിക്കുന്നു. കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള കർഷ്ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെ കുറിക്കുന്നു.[3] [4] കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തിൽ (Bhagavatam 1.7.10) കാണാൻ കഴിയും.[5] ആദിശങ്കരന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തിൽ പരമാനന്ദത്തിന്റെ ഇരിപ്പിടം എന്ന വിവക്ഷയാണ് കൃഷ്ണനു നൽകിയിരിക്കുന്നത്.[6]
കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ഗോപാലൻ (ഗോക്കളുടെ(പശു) സം‌രക്ഷകൻ) ഗോവിന്ദൻ (ഗോക്കളുടെ ഉദ്ധാരകൻ) എന്നിവ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ, പാർത്ഥസാരഥി മുതലായ മറ്റ് നിരവധി നാമങ്ങളിലും കൃഷ്ണൻ പ്രസിദ്ധനാണ്...wiki
ബാഹ്യവസ്തുക്കളില്‍ സൗന്ദര്യം കണ്ടെത്താനുള്ള ശ്രമം ജീവന്മുക്താവസ്ഥവരെ നിലനില്‍ക്കും. എവിടെയും സൗന്ദര്യം തേടും. താന്‍ ആരെക്കാളും സുന്ദരനാകണം, സുന്ദരിയാകണം, എന്നൊക്കെ ആഗ്രഹിക്കും.
ഈശ്വരന്‍ സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാകയാല്‍ ആ ഈശ്വരനെ ഏറ്റവും സുന്ദരനായിക്കാണാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഭഗവാന്‍ നിറഞ്ഞ ചൈതന്യമാണ്. തന്റെ ഉള്ളിലും പുറത്തും അവിടുന്ന് നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഭക്തനറിയാം. എങ്കിലും അവിടുത്തെ മോഹന രൂപം കണ്ണുകൊണ്ട് കാണാനും ആ സൗന്ദര്യം ആസ്വദിക്കാനും ഭക്തന്‍ ആഗ്രഹിക്കുന്നു.’അധരം മധുരം, വദനം മധുരം, നയനം മധുരം, ഹസിതം മധുരം, ഹൃദയം മധുരം, ഗയനം മധുരം, മഥുരാധിപതേ അഖിലം മധുരം’ എന്നു പറയുമ്പോള്‍, ഭഗവാനോട് ബന്ധപ്പെട്ട എല്ലാറ്റിലും ഭക്തന്‍ സൗന്ദര്യം ദര്‍ശിക്കുകയാണ്.
സര്‍വേന്ദ്രിയങ്ങളില്‍ക്കൂടി ആ സൗന്ദര്യം ആസ്വദിക്കാന്‍ ശ്രമിക്കുന്നു. കണ്ണുകളിലൂടെ ഭഗവദ്‌രൂപം, കാതുകളിലൂടെ ഭഗവദ്ഗാനം, നാവുകളില്‍ നൈവേദ്യം, സ്പര്‍ശത്തിലൂടെ കുറിക്കൂട്ടുകള്‍, മൂക്കിലൂടെ ഭഗവദ് ഗന്ധം… അങ്ങനെ മനസ്സിനെയും ഇന്ദ്രിയങ്ങളെയും പൂര്‍ണ്ണമായി ഭഗവാനില്‍ ഏകാഗ്രമാക്കാന്‍ ഇവയോരോന്നും സഹായിക്കുന്നു.


ജന്മഭൂമ
തിളക്കവും മൃദുത്വവും ഉള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ബദാമിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
ചര്‍മ്മകാന്തിക്ക് ബദാം ഒരു സമ്പൂര്‍ണ ഔഷധമാണെന്നുതന്നെ പറയാം. ബദാം കൊണ്ടുള്ള സൗന്ദര്യ വര്‍ദ്ധക മാര്‍ഗങ്ങള്‍ അറിയാം. രണ്ടു സ്പൂണ്‍ ബദാം ഓയില്‍, ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, രണ്ടു സ്പൂണ്‍ വെള്ളം, ഒരു സ്പൂണ്‍ പ്ലെയിന്‍ കോണ്‍ഫ്ളക്സ് പൊടിച്ചത് ഇവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകിയാല്‍ മുഖം തിളങ്ങും.
രാത്രി കിടക്കും മുമ്പ് രണ്ടു സ്പൂണ്‍ ബദാം ഓയില്‍ ഒരു സ്പൂണ്‍ തേനുമായി യോജിപ്പിച്ച് കൈകാലുകളില്‍ പുരട്ടുക. അതിനുശേഷം കൈകളില്‍ കോട്ടണ്‍ ഗ്ലൗസും കാലുകളില്‍ കോട്ടണ്‍ സോക്സും ഇട്ട് ഉറങ്ങുക. രാവിലെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ചു കഴുകിക്കളയുക. കൈകാലുകളിലെ മൊരിച്ചില്‍ അകറ്റാന്‍ ഇതിലൂടെ സാധിക്കും.
ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി വിരലുകള്‍ പത്തു മിനിറ്റ് അതില്‍ മുക്കി വയ്ക്കുക. വിരലുകള്‍ക്ക് മാര്‍ദ്ദവം കിട്ടും. രണ്ടോ മൂന്നോ സ്പൂണ്‍ തക്കാളിനീര് ഒരു സ്പൂണ്‍ തൈരുമായി യോജിപ്പിച്ചു വയ്ക്കുക. ബദാം ഓയിലും ചേര്‍ക്കുക. ഒരു സ്പൂണ്‍ ഓട്സ് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇരുപതു മിനിട്ട് വേവിക്കുക. ഇത് തണുത്ത ശേഷം തക്കാളിനീര്തൈര് മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു മുഖത്തിലും കഴുത്തിലും പുരട്ടുക.
അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് വരണ്ട ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റും. ചര്‍മം മൃദുവും തിളക്കമുള്ളതും ആകും.


ജന്മഭൂമി: http://www.janmabhumidaily.com/news758793#ixzz52ojJjPQz
ഗുരുതി അഥവാ ശംഖു തീർത്ഥം -

(ശ്രീ അനിൽ വൈദിക്കിന്റെ വളരെ വിജ്ജാനപ്രദമായ ലേഖനം... വായിക്കാതെ വിട്ടുകളയരുത്....)

കക്കകൾ നീറ്റിയെടുക്കുന്ന ചുണ്ണാമ്പിനും ചുണ്ണാമ്പു കൊണ്ടു നിർമ്മിക്കുന്ന  ഗുരുതിക്കും രക്തം ശുദ്ധികരിക്കാനുള്ള കഴിവുണ്ട്.

ശംഖുകൾ കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം  ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി  കടുത്ത പുറംതോടുള്ളത് കാരണം   ജലത്തിന്റെ മർദ്ധം കൊണ്ട് ശരീരം തകരുന്നില്ല.
നമ്മുടെ പരിസരം   ദുർഗന്ധം  വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?

ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടിൽ ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ  അവിടം ശുദ്ധമാകുന്നു.

സൂര്യ കിരണങ്ങൾ ജലത്തെ ശുദ്ധമാക്കും. പക്ഷേ   സുര്യ പ്രകാശ രശ്മികൾക്ക് വളരെ താഴെയുള്ള അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താൻ സാദിക്കില്ല. കടൽ ജലം ശുദ്ധികരിക്കാനും ഒരു മാർഗ്ഗം  പ്രകൃതീദേവി സീകരിച്ചു. അങ്ങിനെ പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകൾ. കിണർ ജലം നിശ്ചലമായി കിടന്നാൽ മലിനമാകുന്നു. ബക്കറ്റു ഉപയോഗിച്ചു വെള്ളം  കോരിയെടുത്താൽ പായലു കെട്ടി ദുഷിക്കില്ല. ജലം ഇളകി കൊണ്ടിരിക്കണം. എങ്കിലേ അമൃത് രസമുള്ള ജലം ലഭിക്കൂ. മത്സ്യങ്ങൾ വാലാട്ടി നീന്തുന്നതു വഴി ജലം ശുദ്ദമാകുന്നു. സൂര്യരശ്മികൾ കടലിനു മീതെയുള്ള ജലത്തിനെ ചൂട് കൊടുത്ത് മലിനമുക്തം ആക്കുമ്പോൾ ചൂട് അധിക മാകാതിരിക്കാൻ കടൽത്തിരകൾ തണുത്ത ജലത്തെ മുകളിലെത്തിക്കുന്നു. അങ്ങിനെ സൂര്യതാപമേറ്റ് ജലജീവികൾ മരിക്കാതിരിക്കാനും പ്രകൃതി ചില താളത്തിൽ നൃത്തം ചെയ്യുന്നു.

പക്ഷേ ആഴത്തിലുള്ള  കടലിനടിത്തട്ടു ശുദ്ധമാക്കാൻ സൂര്യരശ്മികൾക്കു സാധിക്കുന്നില്ല . സൂര്യ താപം അവിടം വരെ എത്തുന്നില്ല. അതിനു വേണ്ടി ഇശ്വരൻ കുമ്മായം വഹിക്കുന്ന ജീവികളെ അടിത്തട്ടിൽ വളർത്തി. മർദ്ദം  ഏറ്റു പൊട്ടാതിരിക്കാൻ അവയ്ക്കു ശക്തമായ പുറം തോടും നല്കി. ഈ പുറം തോടുകൾ കടുത്ത അസ്ഥികളെന്നു തന്നെ പറയാം.  കഠിന ബലമുള്ള  അസ്ഥികളുള്ളതു കൊണ്ട് മാത്രമാണ്  ശംഖ് കടലിന്റെ അടിത്തട്ടിൽ കഴിയുന്നത്. അവിടെയെത്തുന്ന അഴുക്കുകൾ അവ ഭക്ഷണമാക്കുന്നു.  ഈ അസ്ഥികൾ കക്കകളുടെ   മരണ ശേഷം കടൽത്തട്ടിൽ തന്നെ കിടക്കും. ജലം മലിനം ആകാതിരിക്കാൻ ഒടേതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.

പണ്ടൊക്കെ വീടിനു വെള്ള പൂശണം എന്നേ പഴമക്കാർ പറയുമായിരുന്നുള്ളൂ ഈ വെള്ള പൂശലിനു കുമ്മായം ആണുപയോഗിച്ചിരുന്നത്. വീടിനകം ശുദ്ധമാകാൻ പഴമക്കാർ കണ്ടു പിടിച്ച സൂത്രങ്ങൾ ഇന്നും നശിക്കാത്ത ശാസ്ത്രങ്ങൾ തന്നെ. കുമ്മായം പൂശുന്ന ഭിത്തിയിൽ കൃമി കീടങ്ങൾ പെറ്റ് പെരുകുന്നില്ല. പല്ലിയും പാറ്റയും വരെ വീട്ടിൽ കുറയുന്നു .

എന്നു വെച്ചാൽ ജലം ശുദ്ധീകരിക്കാൻ ശംഖിനു കഴിവുണ്ട്. അതു പോലെ വിഷം കുറക്കാനും ചുണ്ണാമ്പ് നൂറിന് കഴിവുണ്ട്. അത് സർപ്പക്കാവിൽ തളിക്കാറുണ്ട്.

നൂറും പാലും ചടങ്ങ് ഭൂമിയിലെ  വിഷം കുറക്കാനുള്ള പൂജയാണ്. ഈ പൂജയെ  നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു. കാവിന്റെ പരിസരം മലിനമാകാതിരിക്കാൻ കുമ്മായം കലക്കി ഒഴിക്കാം. ഭക്തിയുടെ ഭാഷയിൽ നൂറുംപാലും തളിക്കൽ എന്ന് പറയാം.

നമ്മുടെ വാട്ടർ അതോറിറ്റിയുടെ ക്ലോറിന് എന്ന വെളുത്ത പൊടിയിൽ 80%ശതമാനം കുമ്മായമാണ്.

അപ്പോൾമറ്റൊന്ന്  നമ്മുടെ സിരയിൽ ഓടുന്ന രക്തത്തില്  80% വെള്ളമാണ്. അതും  ശങ്കുകൊണ്ട്  ശുദ്ധ്മാക്കാം അതാണല്ലോ അമ്പലത്തിൽ നിന്നും ശംഖു തീർത്ഥം തരുന്നത്.

മൂന്നും കൂട്ടി മുറുക്കി തുപ്പിയ ഒരുത്തനും കാൻസർ വന്നിട്ടില്ല. പഴമക്കാരുടെ പല്ലുകളും മരണം വരെ നില നില്ക്കുന്നു. നാം കാണാത്ത ചുണ്ണാമ്പിന്റെ മഹത്തരങ്ങൾ.

പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശംഖുകളിൽ ജലം നിറച്ചു അൽപ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു/ എന്തുകൊണ്ടോ  ഇന്നത്  സ്റ്റീൽ പാത്രത്തിലായി എന്നു മാത്രം.

പലരും വാസ്തവം അറിയാതെ  ഷേക്ത്രങ്ങളിലെ ശംഖുകളെടുത്തു മാറ്റി. ശംഖു  തീർത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തർക്ക് തീർത്ഥം കൊടുക്കാനുള്ള പാത്രങ്ങൾ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ഷേക്ത്രങ്ങളിലും പൂജാ പാത്രങ്ങൾ പ്രക്രുതിയോടിണങ്ങുന്നവ ആയിരിക്കും . മറിച്ചു വാങ്ങുവാൻ   പണമില്ലാത്തതു കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ  അമ്പലങ്ങളിൽ വന്നു ചേർന്നത്.

 അല്പം ജലം കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങൾക്കു വന്നു അതു  കൊണ്ടാണ് ശംഖുകൾ പണ്ട്  സീകരിച്ചത് എന്നും ചില ഭക്തർക്കു തോന്നി.  അതൊക്കെ വിശ്വസിച്ചു  നാലു  പുത്തൻ കയ്യിലുള്ള  ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു. അവർ സ്വർണ്ണം കൊണ്ടുള്ള ശംഖ് നിർമ്മിച്ച് ഷേക്ത്രത്തിന് സംഭാവന നല്കി.

 സ്വർണ്ണ ശംഖിനു  അമ്പലത്തിൽ പുലവാലായ്മ വന്നു. കാരണം  കപട  ഭക്തന്റെ കണ്ണ് ശംഖിൽ പതിഞ്ഞു.  കള്ളനെ പേടിച്ച് അത്തരം ശംഖുകൾക്കു പിന്നീട്  നിലവറക്കുള്ളിലെ ജയിലിൽ സ്ഥാനം കിട്ടി. പകരം സ്റ്റീല് പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.

മുന്പെല്ലാം  അമ്പലങ്ങളിൽ കണ്ടിരുന്ന പല നല്ല  കാഴ്ചച്ചകളും  നിലച്ചു.  അഥർവ്വം പഠിച്ചാൽ കുറെ സത്യങ്ങൾ മനസ്സിലാക്കാം. ഗുരുതിയിൽ ചക്കര ചേർക്കാറുണ്ട്.  ഇന്ന് ചക്കരക്ക് പകരം അമ്പലങ്ങളിൽ പഞ്ചസാരയാണ് ഗുരുതിയിൽ  കൊടുക്കുന്നത്. പഞ്ചസാര കൊടുക്കുന്നതിൽ തെറ്റില്ല.

എന്താണ് പഞ്ചസാര ?

ലന്തപ്പഴം / ഇരിപ്പക്കാതൽ / ഇരട്ടി മധുരം/ ഈന്തപ്പഴം/ തളി മാതളം/ എന്നീ അഞ്ചു പഴങ്ങളുടെ  സത്ത്  നീറ്റിയെടുക്കുന്നതിനെയാണ് പഞ്ചസാര എന്ന് വിളിക്കുന്നത്. ഇതാണ് ഗുരുതിയിൽ  ചേർക്കേണ്ടത്. പകരം ശർക്കര ചേർക്കാം; മറ്റൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എല്ല് പൊടി  കൊണ്ട് ശുദ്ധമാക്കുന്ന പഞ്ചസാര ശുദ്ധമല്ല .വേദ പഠനം നിലച്ചു. പകരം തന്ത്രം മാത്രം  പഠിപ്പിക്കുന്നു വൈദിക ശാസ്ത്രം  കൂടി അമ്പലത്തിൽ പഠിപ്പിച്ചാൽ എന്തെങ്കിലും  കുഴപ്പമുണ്ടാകുമോ?.

ശംഖിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട് നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖിൽ ഒരു മണിക്കൂർ നേരം ജലം സൂക്ഷിക്കുക. അതു കുടിക്കുക; മൺകലത്തിൽ ശംഖുകൽ ഇട്ടു വെക്കുക; ആവശ്യത്തിനു കോരി  കുടിക്കുക; ബ്ലെഡ് കാൻസർ  ഉള്ളവർക്കും സോറിയാസിസ് വന്നവർക്കും എന്നും കൊടുക്കുക, ഇതു കൊടുത്താൽ ഗുണം ഉണ്ടാകും. കൂടെ അൽപ്പം ചുണ്ണാബും ശർക്കരയും സമം എടുത്തു കലക്കിയാൽ ചോരയുടെ നിറമാകും അതിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർക്കുക  (ഗുരുതി എന്നാണ് ഈ മരുന്നിന്റെ പേര് )
ഇതും രോഗികൾക്കു (അല്ലാത്തവർക്കും ) കൊടുക്കുക ഫലം ഉറപ്പ്.

ആർത്തവം നിലക്കുന്ന അവസ്ഥയിൽ സ്ത്രീകൾക്ക് അസ്ഥി വേദനയും ഒടിയലും ഉണ്ടാകുന്നു. നമ്മുടെ എല്ലുകൾ  കുമ്മായം (കാത്സ്യമാണ്) ആണെന്ന് നിങ്ങളും അറിയുക. ഈ രോഗത്തിന് ഗുരുതി ഉണ്ടാക്കി കഴിക്കുനത് വളരെ നല്ലതാണ്.

ഗുരുതി അമ്പലങ്ങളിൽ കൊടുക്കട്ടെ അങ്ങിനെ കുറെ രോഗങ്ങൾക്ക് ശമനം ഉണ്ടാകട്ടെ. പ്രായ മാകുന്ന അവസ്ഥയിൽ ജീവൻ നിലനിർത്താൻ ശരീരം എല്ലുകളിൽ നിന്നും കാത്സ്യമെടുക്കുന്നു ഈ അവസ്ഥയുടെ ദോഷമാണ് മുട്ട് വേദനയായ എല്ലുതേയാൽ എന്ന രോഗം ഇതിനും രക്ത ശുദ്ധിക്കും ഗുരുതി ചികിത്സ ആണ് ഉത്തമം.

ശംഖിലും കക്കകളിലും ഒരേ വസ്തുക്കൾ അല്ല രണ്ടും തമ്മിൽ അകൽച്ചയുണ്ട്. കറുത്ത തോടുള്ള ഒരിനവും ഔഷധമായി പരിഗെണിക്കില്ല. കവിടികളിൽ ''കക്ക'' കായൽ പ്രദേശത്തും കവിടികൾ ആഴമില്ലാത്ത കടലിലും കണ്ടേക്കാം. എന്നാൽ വരകളോ കുറികളോ ഇല്ലാത്ത വെളുത്ത ശംഖുകൾ ആണ് ഔഷധമായി എടുക്കുന്നത്.

ഈ ശംഖുകൾ നീറ്റി അതുകൊണ്ടുള്ള ഗുരുതിയാണ് ഏറെ ഫലം ചെയ്യുന്നത്.

പ്രകൃതിയുടെ എല്ലാ ഫലത്തിലും കാത്സ്യം എന്ന കുമ്മായം ഉണ്ട്. പക്ഷികൾ മായം കലരാത്തവ ഭക്ഷിക്കുന്നു. അവയുടെ കാഷ്ട്ടത്തിലും വെളുത്ത കുമ്മായം കാണുന്നു. ദഹനത്തിനും വിസർജ്ജനത്തിനും ചുണ്ണാമ്പ് വേണം. അത്താഴം കഴിച്ച് മുറുക്കിതുപ്പിയ പഴയ തലമുറയുടെ ശാസ്ത്രം ആരറിയുന്നു.

ആ കുട്ടത്തിൽ തന്നെ അപുർവ്വമായ വലം പിരിശംഖുകൾ ഇവയിൽ ചില വിശിഷ്ട്ട ഗുണങ്ങളുണ്ട്. ഭക്തി പ്രസ്ഥാനങ്ങളായ ചില  പരസ്യകമ്പനികൾ പറയുന്ന ദിവ്യ ശക്തിയൊന്നും വലം പിരി ശംഖിനില്ല. ആ രീതിയിൽ  ആരും അത് വാങ്ങരുത്.

പണ്ടൊക്കെ വേനൽക്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും. പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ചും അല്പ്പം കുമ്മായവും കുളത്തിൽ വിതറും. ജലം ശുദ്ധീകരിക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംങ്കുലക്കും കഴിവുണ്ട്.

( ഈ പോസ്റ്റ് സോറിയാസിസ് രോഗികൾക്കും വന്ധ്യത പ്രശ്നമുള്ളവർക്കും വേണ്ടി എഴുതുന്നതാണ്. രക്തം ദുഷിക്കുന്ന അവസ്ഥയാണ് സോറിയാസിസ്. അതു പോലെ തന്നെയാണ് വന്ധ്യതയും.  വെക്തമായി വിവരിചില്ലെങ്കിൽ പലർക്കും  മനസിലാകില്ല. അനില് വൈദിക് - 9995033225)
ഐന്‍സ്റ്റീന്‍ ഫലിതങ്ങള്‍
1) ഒരിക്കല്‍ പ്രസിദ്ധ ഹാസ്യ ചലച്ചിത്ര നിര് ‍മ്മാതാവും നടനുമായ ചാര്‍ളി ചാപ്ലിന്‍ അദ്ദേഹത്തിന്റെ പുതിയ ഷോയുടെ ആദ്യ പ്രദര്‍ശനത്തിനു ഐന്‍സ്റ്റീനെയും കൂട്ടി പോയി. ഷോ കഴിഞ്ഞപ്പോള്‍ അവര്‍ കാണി കളെ കാണാന്‍ എത്തി. ഉച്ചസ്ഥായിയില്‍ ഉള്ള കരഘോഷം തുടര്‍ന്നു.
ചാപ്ലിന്‍ പറഞ്ഞു : അവര്‍ എനിക്ക് കര ഘോഷം തരുന്നത് ഞാന്‍ കാണിക്കുന്നത് എല്ലാം മനസ്സിലാക്കിയത് കൊണ്ടാണ്, പക്ഷെ നിങ്ങള്ക്ക് കയ്യടിക്കുന്നത് നിങ്ങള്‍ പറഞ്ഞതൊന്നും അവര്‍ക്ക് മനസിലാവാ ത്തത് കൊണ്ടും!!! സത്യമല്ലെ?
*******************************************
2.) ഒരിക്കല്‍ ഐന്‍സ്റ്റീനോട് ആപേക്ഷിക സിദ്ധാന്തം ലളിതമായ ഭാഷയില്‍ വിശദീക രിക്കാമോ എന്നൊരാള്‍ ചോദിച്ചു.
ഐന്‍സ്റ്റീന്‍ പറഞ്ഞു: ഒരാള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ കൂടെ മണിക്കൂറുകള്‍ ഇരുന്നാലും സമയം ഒന്നും ആയതായി തോന്നുകയില്ല. എന്നാല്‍ അയാള്‍ ഇരിക്കുന്നത് ഒരു ചൂട് അടുപ്പിന്റെ മുകളില്‍ ആണെങ്ക്ലോ ? സെക്കന്റുകള്‍ മണിക്കൂറു കളായി തോന്നുുകയില്ലേ ? അതാണ്‌ ആപേക്ഷിക സിദ്ധാന്തം !
********************************************
3) ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാ താവായ ഐന്‍സ്റ്റീന്‍ ഒരു മറവിക്കാ രനായി രുന്നു. അദ്ദേഹം ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയുകയായിരുന്നു. ടിക്കറ്റ് പരി ശോധകന്‍ വന്നപ്പോള്‍ ഐന്‍സ്റ്റീന്‍ ടിക്കറ്റിനു വേണ്ടി തിരഞ്ഞു, ആദ്യം പോക്ക റ്റില്‍ നോക്കി ഇല്ല, ബാഗില്‍ നോക്കി ഇല്ല, ഇരുന്ന സീറ്റില്‍ നോക്കി ഇല്ല. അദ്ദേഹത്തിന്റെ ബുദ്ധിമുട്ട്‌ കണ്ടു പരിശോധകന്‍ പറഞ്ഞു : സാരമില്ല പ്രൊഫ. ഐന്‍സ്റ്റീന്‍ , നിങ്ങള്‍ ടിക്കറ്റ് എടുത്തു എന്നെനിക്കുറപ്പുണ്ട്. വിഷമിക്കേണ്ട. അയാള്‍ അടുത്ത യാത്ര ക്കാരന്റെ അടുത്തേക്ക് നീങ്ങി.
അപ്പോള്‍ ഐന്‍സ്റ്റീന്‍ സീറ്റിനടിയില്‍ കിടന്നു പിന്നെയും ടിക്കറ്റ് നോക്കുന്നത് കണ്ടു പരിശോധകന്‍ തിരിച്ചു ചെന്നു. സര്‍, നിങ്ങള്‍ വിഷമിക്കേണ്ട
ഐന്‍സ്റ്റീന്‍ പറഞ്ഞു, പക്ഷെ എനിക്ക് വിഷമം ഉണ്ട്, ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല, ടിക്കറ്റ് കിട്ടാതെ ഞാന്‍ എവിടെ ഇറങ്ങും ?
*******************************************
4.) ഐന്‍സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തം കണ്ടു പിടിച്ചതിനു ശേഷം കുറെ കലാശാല കളില്‍ ആ തത്വം വിശദീകരിക്കാന്‍ പ്രസം ഗിച്ചു നടന്നു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ സ്ഥിരമായി അവസാനത്തെ ബെഞ്ചില്‍ ഇരുന്നു പ്രസംഗം കേള്‍ക്കുന്നുണ്ടായിരുന്നു. കുറെ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡ്രൈ വര്‍ പറഞ്ഞു : സര്‍ ഞാന്‍ നിങ്ങളുടെ പ്രസംഗം എത്ര തവണ കേള്‍ക്കുന്നു. എനിക്ക് നിങ്ങളെപ്പോലെ തന്നെ അവത രിപ്പിക്കാന്‍ കഴിയും .
ശരി എങ്കില്‍ നമ്മള്‍ അടുത്തു പോകുന്നയി ടത്തില്‍ എന്നെ ആരും തിരിച്ചറിയുകയില്ല. എനിക്ക് പകരം താന്‍ സംസാരിച്ചു കൊള്ളൂ.
ഡ്രൈവര്‍ സുന്ദരമായി പ്രസംഗിച്ചു.
അവസാനം ഒരാള്‍ എഴുനേറ്റു ആപേക്ഷിക സിദ്ധാന്തത്തെക്കുരിച്ചു ഒരു വിഷമിപ്പിക്കുന്ന ചോദ്യം ചോദിച്ചു.
ഡ്രൈവര്‍ സമ ചിത്ത വിടാതെ പറഞ്ഞു: ഓ അത് ലളിതമായ ചോദ്യമല്ലേ, എന്റെ ഡ്രൈവര്‍ മതി അതിനു ഉത്തരം പറയാന്‍ , അയാള്‍ അവസാനത്തെ ബെഞ്ചില്‍ ഇരുന്ന ഐന്‍സ്റ്റീനേ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ഐന്‍സ്റ്റീന്‍ സുന്ദരമായി ആ ചോദ്യത്തിന് ഉത്തരം കൊടുത്തു....mohandas
എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?
രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?
എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
"സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ"
ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.
ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.
ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.
ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.
ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).
ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.
ഈ ലോകം  ഉണ്ടായതെന്നു കരുതുന്നവര്‍ ബ്രഹ്മം ഇല്ലെങ്കില്‍ പിന്നെ എങ്ങനെ അമൃത് ലഭിക്കുന്നു എന്ന് ചോദിക്കുന്നതിനുള്ള മറുപടിയാണ് പറയാന്‍ പോകുന്നത്.
യദിദം കിംച ജഗത്‌സര്‍വ്വാ
്രപാണ ഏജതി നിഃസൃതം
മഹദ്ഭയം വജ്രമുദ്യതായ
ഏതദ്വി ദുരമൃതാസ്‌തേഭവന്തി
ലോകം മുഴുവന്‍ പ്രാണരൂപമായ ബ്രഹ്മത്തില്‍നിന്ന് ഉണ്ടാവുകയും അതിനെ ആക്രമിച്ച് ചലിക്കുകയും ചെയ്യുന്നു. ഓങ്ങിപ്പിടിച്ച വജ്രായുധം പോലെ വലിയ ഭയത്തിന് കാരണമാണ്. ഇതിനെ അറിയുന്നവര്‍ അമൃതത്വം നേടുന്നു. എല്ലാ ലോകവും സത്തായ പരബ്രഹ്മത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. അതില്‍തന്നെ ചലിക്കുന്നതുമാണ്. വലിയ ഭയത്തിന് കാരണവുമാണ്. ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരേ നിയമമനുസരിച്ച് ക്രമത്തില്‍ നടക്കുന്നത് ബ്രഹ്മത്തെ ഭയന്നാണ്. കൈയില്‍ വജ്രായുധം പിടിച്ച് ഓങ്ങിനില്‍ക്കുന്ന യജമാനനെ കണ്ട് ഭൃത്യന്മാര്‍ അദ്ദേഹത്തിന്റെ ശാസനയെ അനുസരിക്കുന്നതുപോലെയാണ് ലോകത്തെ സൂര്യനുള്‍പ്പെടെയുള്ള ഗ്രഹ നക്ഷത്രങ്ങളെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ എല്ലാറ്റിനേയും കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്ന ഏകമായ ബ്രഹ്മത്തെ അറിയുന്നവര്‍ ജനന മരണങ്ങള്‍ക്ക് അപ്പുറമുള്ള അമൃതത്വത്തെ പ്രാപിക്കുന്നു.
പ്രാണന്‍ ചലിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ പ്രാണന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നു എന്നു കരുതേണ്ട. പരമാത്മാവിന്റെ ഒരു ശക്തി മാത്രമാണത്. തന്റെ ഇച്ഛയനുസരിച്ച് സര്‍വ്വശക്തനായ പരമാത്മാവാണ് എല്ലാറ്റിനേയും ചേതനയുള്ളതാക്കുന്നത്.
ബ്രഹ്മഭയത്താല്‍ ലോകം എങ്ങനെ നന്നായി നിലനില്‍ക്കുന്നു എന്നതിനെ വിശദീകരിക്കുന്നു
ഭയാദസ്യാഗ്‌നിസ്തപതി ഭയസ്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച മൃത്യുര്‍ ധാവതി പഞ്ചമഃ
ബ്രഹ്മത്തെ ഭയന്നാണ് അഗ്‌നി കത്തുന്നത്, സൂര്യന്‍ പ്രകാശിക്കുന്നത്. ഇന്ദ്രനും വായുവും അഞ്ചാമതായി മൃത്യുവും അവരവരുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. മേലുദ്യോഗസ്ഥന്റെ കണിശതയെ കരുതി ഇക്കാലത്ത് കീഴ് ജീവനക്കാര്‍ ഉഴപ്പാതെ പണിയെടുക്കുംപോലെയാണ്. ശാസനയിലെ ഉഗ്രതയും തങ്ങളുടെ സ്വാമിയോടുള്ള ആദരവുമാണ് കൃത്യതയോടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അല്ലാതെ വെറും ഭയാനകമായതിനാലല്ല എന്ന് മനസ്സിലാക്കണം. അഗ്നി വേണ്ടപോലെ ജ്വലിക്കുന്നതും സൂര്യന്‍ ചൂടും വെളിച്ചവും ഊര്‍ജ്ജവും നല്‍കുന്നതും ഇ്രന്ദനും വായുവും മൃത്യുവും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ഓടി നടക്കുന്നതും ബ്രഹ്മത്തെ കരുതിയാണ്. നോക്കാന്‍ ആളില്ലെങ്കില്‍ എല്ലാം കുത്തഴിഞ്ഞുപോകും. ലോകത്തിലെ എല്ലാം നന്നായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നത് ബ്രഹ്മത്തെ ഭയന്ന് തന്നെയെന്ന് ഉപനിഷത്ത് പറയുന്നു. തൈത്തിരീയ ഉപനിഷത്തിലും ഇതേ മന്ത്രം അല്‍പം വ്യത്യാസത്തോടെ ഉണ്ട്. ലോകത്തിലെ ചരാചരങ്ങള്‍ മാത്രമല്ല ദിക്പാലകര്‍ ഉള്‍പ്പെടെ ദേവന്മാര്‍ എല്ലാം ബ്രഹ്മത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരാണ്.
ഇപ്രകാരമുള്ള പരമാത്മാവിനെ എപ്പോഴാണ് അറിയേണ്ടത്? ഇവിടെ വച്ചുതന്നെ ജീവിച്ചിരിക്കുമ്പോള്‍-
ഇഹചേദശക്‌ബോദ്ധ്യം പ്രാക്ശരീരസ്യ വിപ്രസഃ
തതഃ സര്‍ഗ്ഗേഷു ലോകേഷു ശരീരത്വായ കല്‍പതേ
ശരീരം വെടിയുന്നതിനു മുമ്പ,് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ, ബ്രഹ്മസാക്ഷാല്‍കാരം നേടാന്‍ കഴിഞ്ഞാല്‍ മുക്തനാകും. അല്ലെങ്കില്‍ സൃഷ്ടിക്കുള്ള സ്ഥലങ്ങളായ ഭൂമി തുടങ്ങിയ ലോകങ്ങളില്‍ വന്ന് ശരീരമെടുക്കേണ്ടിവരും. വീണ്ടും ജനിക്കേണ്ടിവരും.
നമ്മുടെ ശരീരം പതിക്കും മുമ്പോ അതായത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബ്രഹ്മത്തെ അറിയാന്‍ കഴിഞ്ഞാല്‍ സംസാര ബന്ധനത്തില്‍ നിന്ന് മുക്തനായിത്തീരും. അറിയാന്‍ സാധിച്ചില്ലെങ്കിലോ വീണ്ടും ജനിക്കേണ്ടിവരും. അത് ഏതെങ്കിലും ലോകത്തില്‍ ഏതെങ്കിലും ശരീരമായിട്ടായിരിക്കും. അതിനാല്‍ ശരീരത്തിന് മുമ്പുതന്നെ ആത്മാവിനെ അറിയുന്നതിനു യത്‌നം ചെയ്യുണം.

ജന്മഭൂമി: http://www.janmabhumidaily.com/news760686#ixzz52n1ds9cZ
പുതുവര്‍ഷമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെയുള്ളില്‍ ഒരു പുതിയ ഉണര്‍വ്വും ഉത്സാഹവും പ്രതീക്ഷയും നിറയാറുണ്ട്. വര്‍ഷത്തിനു മഴയെന്നും അര്‍ത്ഥമുണ്ടല്ലോ. ഒരു പുതുമഴയുടെ കുളിര്‍മ്മയും ഉന്മേഷവും പേറിക്കൊണ്ടാണു പുതുവത്സരം വന്നണയുന്നത്. വളരുന്നവര്‍ക്ക് അതു പ്രതീക്ഷകളുടെ പൂക്കള്‍ സമ്മാനിക്കുന്നു, വളര്‍ന്നവര്‍ക്കു പുതിയ ഉത്തരവാദിത്തങ്ങളുടെ കനികളും. മനുഷ്യന്‍ എന്നും നല്ല നാളെയെക്കുറിച്ചു സ്വപ്‌നങ്ങള്‍ നെയ്യുന്നവനാണ്. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിനു നിറവും മണവും പകരുന്നത് ആ സ്വപ്‌നങ്ങളാണ്. ആ ശുഭപ്രതീക്ഷ, ശുഭാപ്തി വിശ്വാസം നാം ഒരിക്കലും കൈവെടിയരുത്. ജീവിതവിജയം തേടിയുള്ള ഒരു നെട്ടോട്ടമായി നമ്മുടെ ജീവിതം മാറരുത്. നമ്മെക്കാള്‍ നിര്‍ഭാഗ്യവാന്മാരായ എത്രയോപേര്‍ നമുക്കു ചുറ്റുമുണ്ട്. ഒരല്‍പനേരം അവരുമൊത്ത് ചെലവഴിക്കുവാനും അവരുടെ വേദനയും ദുഃഖവും കഷ്ടപ്പാടുകളും മനസ്സിലാക്കുവാനും നമുക്കു കഴിയണം.
ഇന്ന് എല്ലാവര്‍ക്കും തങ്ങളേക്കാള്‍ ഉയര്‍ന്ന തലത്തിലേക്ക് നോക്കുവാനാണ് താല്‍പര്യം. തങ്ങളെക്കാള്‍ താണവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍കൂടി ആരും കൂട്ടാക്കുന്നില്ല. അമ്മ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു പണക്കാരന്റെ വീട്ടില്‍ ഒരു സാധുസ്ത്രീ വേല ചെയ്തിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ചുപോയി. ഒരൊറ്റ മകള്‍, അവള്‍ക്ക് അംഗവൈകല്യവുമുണ്ട്. വീട്ടുജോലിക്കു പോകുമ്പോള്‍ അവര്‍ വികലാംഗയായ കുട്ടിയെ കൂടെക്കൊണ്ടുപോകും. കുട്ടിയെ ഒരിടത്തിരുത്തിയിട്ട് അവര്‍ ജോലി ചെയ്യും. ആ വീട്ടുടമസ്ഥന് ഒരു മകളുണ്ടായിരുന്നു. ആ കുട്ടിക്ക് വേലക്കാരിയുടെ കുട്ടിയെ വലിയ സ്‌നേഹമായിരുന്നു. ആ പെണ്‍കുട്ടി കുഞ്ഞിനെയെടുത്ത് ലാളിക്കുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും കഥകള്‍ പറഞ്ഞുകൊടുക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും അവളുടെ അച്ഛനിഷ്ടമായില്ല. അച്ഛന്‍ ദിവസവും മകളെ ശാസിക്കും; ”നീ ആ കുഞ്ഞിന്റെ കൂടെ കളിക്കരുത്.
അംഗവൈകല്യമുള്ള, വൃത്തികെട്ട അതിനെ നീ എന്തിനാണ് എടുക്കുന്നത്?” കുട്ടിയൊന്നും മിണ്ടിയില്ല. തന്റെ മകള്‍ക്ക് കൂടെ കളിക്കാന്‍ കൂട്ടില്ലാത്തതുകൊണ്ടാവാം വേലക്കാരിയുടെ കുട്ടിയെ കൂടെ കൂട്ടുന്നത് എന്നു കരുതിയ അദ്ദേഹം തന്റെ ഒരു കൂട്ടുകാരന്റെ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മകള്‍ അതിനെക്കണ്ട് ചിരിച്ചു. കുശലപ്രശ്‌നങ്ങള്‍ നടത്തി. എന്നിട്ട് വേലക്കാരിയുടെ കുട്ടിയെ എടുത്തു ലാളിക്കാന്‍ തുടങ്ങി. ഇതുകണ്ട് അച്ഛന്‍ ചോദിച്ചു, ”മോളേ അച്ഛന്‍ കൊണ്ടുവന്ന കുട്ടിയെ നിനക്കെന്താ ഇഷ്ടമല്ലേ.” ആ കുട്ടി പറഞ്ഞു, ”അച്ഛന്‍ കൊണ്ടുവന്ന കുട്ടിയെ എനിക്കിഷ്ടമാണ്, പക്ഷേ, ഒരു കാര്യം ഞാന്‍ പറയട്ടെ, അച്ഛന്‍ കൊണ്ടുവന്ന കുട്ടിയെ ഞാന്‍ സ്‌നേഹിച്ചില്ലെങ്കിലും മറ്റെത്രയോ പേര്‍ സ്‌നേഹിക്കാനുണ്ട്. എന്നാല്‍ ഈ കുട്ടിയെ ഞാന്‍ സ്‌നേഹിച്ചില്ലെങ്കില്‍ വേറെ ആരു സ്‌നേഹിക്കും? അവള്‍ക്കു സ്വന്തക്കാരായി ആരുമില്ലല്ലോ.”
ഈ കഥയിലെ പെണ്‍കുട്ടിയെപ്പോലെ കാരുണ്യമുള്ള ഒരു ഹൃദയം വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രമിക്കണം. കഷ്ടപ്പെടുന്നവരെ സേവിക്കാനുള്ള വെമ്പല്‍ നമുക്കുണ്ടാവണം. ഏതു സാഹചര്യത്തിലും ലോകത്തിന്റെ നന്മയ്ക്കായി സേവനമനുഷ്ഠിക്കാനുള്ള ഒരു മനസ്സ് നാം സമ്പാദിക്കണം. പലരും കണ്ണടച്ചു ധ്യാനിക്കുന്നത് മൂന്നാമത്തെ കണ്ണ് തുറക്കുന്നതിനുവേണ്ടിയാണ്. ആദ്ധ്യാത്മികതയുടെ പേരില്‍ ഈ ലോകത്തിനുനേരെ കണ്ണടയ്ക്കരുത്. രണ്ടുകണ്ണും തുറന്നിരിക്കെത്തന്നെ സര്‍വ്വജീവജാലങ്ങളിലും നമ്മെത്തന്നെ ദര്‍ശിക്കാന്‍ കഴിയുക എന്നതാണ് ആത്മസാക്ഷാത്കാരം. നമ്മെത്തന്നെ മറ്റുള്ളവരില്‍ കണ്ട് അവരെ സ്‌നേഹിക്കുവാനും സേവിക്കുവാനും നമുക്കു കഴിയണം. അതാണ് പൂര്‍ണ്ണത.
മക്കളേ, ഈശ്വരന്‍ നമ്മളില്‍തന്നെയുണ്ടു്. പക്ഷേ, അതിന്ന് ബീജരൂപത്തിലാണെന്നുമാത്രം. ആ വിത്ത് കിളിര്‍ക്കണമെങ്കില്‍, കാരുണ്യത്തിന്റെ ജലമാണുവേണ്ടത്. തനിക്കല്ലാതെ അന്യര്‍ക്കുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തിയെ മാത്രമേ കാരുണ്യമെന്നു പറയുവാന്‍ കഴിയൂ. ആ നീരുറവയിലേ നമ്മളിലെ ഈശ്വരന് വളരുവാന്‍ സാധിക്കൂ. സ്വാര്‍ത്ഥതയുടെ ജലം കൊണ്ടത്, നശിക്കുകയേയുള്ളൂ. നമുക്ക് ഈശ്വരനോട് അടുക്കാന്‍ ധ്യാനം മാത്രം പോരാ, കാരുണ്യം കൂടി വേണം. സോപ്പിട്ടാല്‍ വസ്ത്രം വെളുക്കും. എന്നാല്‍ അതിലെ കറ കളയണമെങ്കില്‍ ബ്ലീച്ചിങ് പൗഡര്‍ വേണം. അതുപോലെ ധ്യാനത്തോടൊപ്പം മറ്റുള്ളവരോടുള്ള കാരുണ്യംകൂടി വേണം, ദുഃഖിക്കുന്നവരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകണം. കാരുണ്യമുള്ള ഹൃദയത്തിലേ ഈശ്വരന്റെ കൃപയുണ്ടാകുകയുള്ളു.
പുതുവര്‍ഷപ്പിറവി പുതിയ തുടക്കങ്ങള്‍ക്കുള്ള അവസരമാണ്. ദുഃഖപൂര്‍ണ്ണമായ ഓര്‍മ്മകളില്‍ നിന്നു മോചനം നേടി പുതിയൊരു കാല്‍വെയ്പിനുള്ള മുഹൂര്‍ത്തമാണത്. കഴിഞ്ഞ കാലത്തില്‍ നിന്നു പാഠങ്ങള്‍ പഠിക്കാന്‍, അവയുടെ വെളിച്ചത്തില്‍ നമ്മുടെ ജീവിതത്തില്‍, ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നാം തയ്യാറാകണം. ജീവിതം ഒരു പൂന്തോപ്പുപോലെയാണ്. ഇലകള്‍ കരിയുന്നതും പൂക്കള്‍ വാടിക്കൊഴിയുന്നതും അവിടെ സ്വാഭാവികമാണ്. പഴമയുടെ ജീര്‍ണ്ണതകളെ അപ്പോഴപ്പോള്‍ മാറ്റിയാല്‍ മാത്രമേ പുതിയ പൂക്കളും തളിരുകളും കൊണ്ടു ഭംഗിയാര്‍ന്ന ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. അതിനാല്‍ കഴിഞ്ഞകാലം മനസ്സിലുണ്ടാക്കിയ കാലുഷ്യങ്ങളെ നമുക്ക് അടര്‍ത്തിക്കളയാം. ക്ഷമിക്കേണ്ടതു നമുക്കു ക്ഷമിക്കാം. മറക്കേണ്ടതു മറക്കാം. പുതിയൊരു ഉണര്‍വ്വോടെ ജീവിതത്തെ പുല്‍കാം.


ജന്മഭൂമി: http://www.janmabhumidaily.com/news760715#ixzz52n1Q5tYW
ഗീതാദര്‍ശനം
സഞ്ജയന്‍ ആ രൂപം രണ്ടു ശ്ലോകത്തില്‍ പറയുന്നു. ആ രൂപം ഏതു തരക്കാരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഏതൊരു അണുവിലും ആശ്ചര്യം തുടിക്കുന്നു. സര്‍വാശ്ചര്യമയം എന്നു പറയാം. എല്ലാം തന്നെ പ്രകാശം പൊഴിയുന്നതാണ് …….. ആരംഭമോ അവസാനമോ ഇല്ലാതെ എല്ലായിടത്തും- ദേശം, കാലം, അവസ്ഥ ഇവ ഇല്ലാതെ വിളങ്ങുന്നു. (അനന്തം), എല്ലായിടത്തും മുഖങ്ങളാണ് (വിശ്വതോന്മുഖം)
എണ്ണമറ്റ വായകളും കണ്ണുകളും കാണാം. ധാരാളം അദ്ഭുതങ്ങളും കാണാം. കാണപ്പെടുന്ന ദിവ്യരൂപികള്‍ എല്ലാവരും ദിവ്യമായ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അനേകം ദിവ്യായുധങ്ങളും എടുത്തുനില്‍ക്കുന്നു. ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞു, ദിവ്യഗന്ധം സര്‍വ്വത്ര വീശുന്ന കുറിക്കൂട്ടുകളും പൂശി നില്‍ക്കുന്നു.
ആ ദിവ്യരൂപത്തിന് ഉപമയില്ല; എങ്കിലും (11-12)
ഭഗവാന്റെ വിശ്വരൂപത്തിന്റെ ഒരു ഏകദേശ ചിത്രീകരണം നടത്തുകയാണ് സഞ്ജയന്‍. മഹാത്മാവായ ശ്രീകൃഷ്ണന്റെ അപ്പോഴത്തെ പ്രഭാപൂരം ആവര്‍ത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കാഴ്ചയാണിത്. പാര്‍ത്ഥന്‍, ഭഗവാന്റെ ദേഹത്തിലാണ് വിശ്വരൂപം ദര്‍ശിക്കുന്നത് എന്ന വസ്തുത നാം മറക്കാന്‍ പാടില്ല. അതുകൊണ്ട് ഭഗവാന്റെ ആ തേജോരാശിക്കു ഒരു ഉപമ വേണമെങ്കില്‍ പറയാം. ആകാശത്തില്‍ ആയിരക്കണക്കിന് സൂര്യഗോളങ്ങള്‍ ഉദിച്ചുയര്‍ന്നാല്‍ തുല്യമായി തീര്‍ന്നേക്കാം. അങ്ങനെ ഒരിക്കലും സംഭവിക്കുകയില്ല. അതിനാല്‍ അഭൂതോപമ-എന്ന് അലങ്കാര ശാസ്ത്രജ്ഞന്മാര്‍ നാമം നല്‍കിയിരിക്കുന്നു.
പാണ്ഡവര്‍ ഭഗവാന്റെ ശരീരത്തില്‍ പ്രപഞ്ചങ്ങള്‍ എല്ലാം കണ്ടു (11-13)
ഭഗവാന്റെ ദിവ്യദേഹത്തില്‍ എല്ലാ ബ്രഹ്മാണ്ഡങ്ങളും ഒരിടത്തുതന്നെ, ആ പാണ്ഡവര്‍ കണ്ടു. ഏതുതരത്തിലാണ് കണ്ടത്?
”അനേകധാ പ്രവിഭക്തം
ബ്രഹ്മാവ് തുടങ്ങിയ ദേവന്മാര്‍, മൃഗങ്ങള്‍, മനുഷ്യര്‍ പര്‍വതം മുതലായ സ്ഥാവരങ്ങള്‍, ഭൂമി, അന്തരീക്ഷം, നദികള്‍, സ്വര്‍ഗ്ഗം, പാതാളം തുടങ്ങിയവ അനേകവിധത്തില്‍ കണ്ടു. ജീവനുള്ളവയെയും ജീവനില്ലാത്തവയെയും കണ്ടു. ഭഗവത് പ്രസാദംകൊണ്ട് കിട്ടിയ കണ്ണുകള്‍ ദിവ്യചക്ഷുസ്സുകള്‍ കൊണ്ടാണ് പാണ്ഡുപുത്രനായ അര്‍ജ്ജുനന് വിശ്വരൂപം കാണാന്‍ കഴിഞ്ഞത്.
ഭഗവദ് ഭക്തനായ- ഭഗവാന്റെ ഉത്തമ സുഹൃത്തായ അര്‍ജ്ജുനന്റെ പിതാവായ പാണ്ഡുവിന്റെ ഭാഗ്യാതിശയം അഹോ! അവര്‍ണനീയം തന്നെ. ഈശ്വരനോട് ഒരു ആഭിമുഖ്യവുമില്ലാത്ത ദുര്യോധനന്റെ പിതാവായ അങ്ങയുടെ ദൗര്‍ഭാഗ്യം അപാരം തന്നെ. ഇത് ഓര്‍ത്തുപോയതുകൊണ്ടാണ് ഞാന്‍ പാര്‍ത്ഥനെ പാണ്ഡവന്‍ എന്ന് വിശേഷിപ്പിച്ചത്.
അര്‍ജ്ജുനന് കൃഷ്ണനോടുണ്ടായിരുന്ന സുഹൃദ് ഭാവം മാറി (11-14)
ഭഗവാന്റെ വിശ്വരൂപം കണ്ടപ്പോള്‍ അര്‍ജുനന്‍ ഭയപ്പെടുകയോ കണ്ണുകള്‍ അടയ്ക്കുകയോ പിന്തിരിഞ്ഞുപോവുകയോ അല്ല ചെയ്തത്. വിസ്മയംകൊണ്ട് സന്തോഷം വര്‍ധിച്ച് രോമാഞ്ചം കൊള്ളുകയാണുണ്ടായത്. വിശ്വരൂപം കാട്ടിത്തന്ന ഭഗവാനെ നമസ്‌കരിച്ചു,തൊഴുതു, വീണ്ടും വീണ്ടും എത്രയോ തവണ. മാത്രമല്ല, ഇങ്ങനെ പറയുകയും ചെയ്തു.


ജന്മഭൂമി: http://www.janmabhumidaily.com/news760717#ixzz52n1DgB7Z
നിങ്ങളുടെ യുക്തിബോധം അപക്വമായിരിക്കുമ്പോള്‍ എല്ലാത്തിനെയും കുറിച്ച് സംശയങ്ങള്‍ തോന്നും. എന്നാല്‍ പക്വമാണ് യുക്തിബോധമെങ്കില്‍ എല്ലാറ്റിനെയും കാണുക ഒരു പുതിയ വെളിച്ചത്തിലായിരിക്കും.
സദ്‌ഗുരു :- ആദ്ധ്യാത്മികത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശേഷിച്ച് ഏതെങ്കിലും ഒരു സാധനയെയല്ല. അത് മനസ്സിന്റെ ഒരവസ്ഥയാണ്. അവിടേക്കെത്തണമെങ്കില്‍ വഴികള്‍ ചിലത് താണ്ടേണ്ടിയിരിക്കുന്നു. നിങ്ങളുടെ വീട്ടുമുറ്റത്തുള്ള പൂന്തോട്ടം പോലെയാണത്. മണ്ണും വെള്ളവും വെളിച്ചവും വേണ്ടതുപോലെ ലഭിക്കുന്നില്ലെങ്കില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയുമില്ല. അതിനാവശ്യമായ പരിചരണം നിങ്ങള്‍ നല്‍കുക തന്നെ വേണം. അതുപോലെ സ്വന്തം ശരീരത്തെയും ബുദ്ധിയേയും മനസ്സിനെയും വേണ്ടരീതിയില്‍ വളര്‍ത്തികൊണ്ടു വരികയാണെങ്കില്‍, നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ അപൂര്‍വ കുസുമങ്ങള്‍ വിരിയും. അതുതന്നെയാണ് അദ്ധ്യാത്മികത. നിങ്ങളുടെ യുക്തിബോധം അപക്വമായിരിക്കുമ്പോള്‍ എല്ലാത്തിനെയും കുറിച്ച് സംശയങ്ങള്‍ തോന്നും. എന്നാല്‍ പക്വമാണ് യുക്തിബോധമെങ്കില്‍ എല്ലാറ്റിനെയും കാണുക ഒരു പുതിയ വെളിച്ചത്തിലായിരിക്കും.
സ്വന്തം ശരീരത്തെയും ബുദ്ധിയേയും മനസ്സിനെയും വേണ്ടരീതിയില്‍ വളര്‍ത്തികൊണ്ടു വരികയാണെങ്കില്‍, നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ അപൂര്‍വ കുസുമങ്ങള്‍ വിരിയും
അത്ഭുതകരവും അപ്രതീക്ഷിതവുമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ “ഈശ്വര ലീലയായി” നമ്മള്‍ അതിനെ കാണുന്നു. നമ്മുടെ ഈശര സങ്കല്പം അതിലൊതുങ്ങുന്നു. അവനവനെക്കാള്‍ വലുതായ ഒന്ന്, അത് ഒരു വ്യക്തിയോ, അനുഭവമോ, പ്രകൃതിയിലെ ഒരു പ്രതിഭാസമോ ആകാം. എന്നാല്‍ അതാണോ അദ്ധ്യാത്മികത? അല്ലേ അല്ല, അത് ജീവിതം മാത്രമാണ് – ജീവിതം മാത്രം എന്ന് ഞാന്‍ പറയുന്നത് അതിനെ നിസ്സാരമാക്കികൊണ്ടല്ല. തീര്‍ച്ചയായും ജീവിതം മഹത്തായ ഒരു പ്രതിഭാസം തന്നെയാണ്. ജീവിതം സ്വന്തം സങ്കല്പത്തേക്കാള്‍ അതിശയകരവും, പ്രബലവും, ആനന്ദ നിര്‍ഭരവുമാകുമ്പോള്‍, നിങ്ങള്‍ സ്വാഭാവികമായും അവിദിതമായതിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു, “ആരായിരിക്കും ഇതെല്ലാം സൃഷ്ടിച്ചിരിക്കുക?”
സൃഷ്ടിയുടെ മൂലം എവിടെ എന്ന അന്വേഷണം നിങ്ങളെ നയിക്കുക നിങ്ങളിലേക്ക് തന്നെയാണ്, കാരണം നിങ്ങള്‍ ഏറ്റവും അടുത്തറിയുന്ന സൃഷ്ടി സ്വന്തം ശരീരമാണല്ലോ. അവിടെ – നിങ്ങളുടെ ഉള്ളില്‍ ഒരു സ്രഷ്ടാവ് തടവുകാരനായി കഴിയുന്നുണ്ട്. അവനെ നിങ്ങള്‍ കാണാതെ പോകുരുത്. അതിന് നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍ – സൃഷ്ടിയുടെ സ്രോതസ്സ് അവനവന്റെ ഉള്ളില്‍ കണ്ടെത്താനായെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ അദ്ധ്യാത്മികതയിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു എന്നാണ്.
ഈശ്വര വിശ്വാസമാണോ അദ്ധ്യാത്മികത ?
ഒരു നിരീശ്വരവാദിക്ക് ആത്മീയ ചിന്ത സാധ്യമല്ല. അതുപോലെ ഒരു ഈശ്വരവിശ്വാസി ആത്മീയവാദിയായിക്കൊള്ളണമെന്നുമില്ല. ഒരു നാസ്തികനും ഒരു ദൈവവിശ്വാസിയും വിഭിന്നരല്ല. ഒരാള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു, അപരന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവനവന് അറിയാത്ത ഒരു വിഷയത്തിലാണ്‌ രണ്ടുപേരും ദൃഡമായി വിശ്വസിക്കുന്നത്. കാര്യം അറിയില്ല എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം രണ്ടുപേര്‍ക്കുമില്ല, അതാണ്‌ അവരുടെ പ്രശ്നം. തങ്ങള്‍ വ്യത്യസ്തരാണെന്ന് കാണിക്കാന്‍ രണ്ടു പേരും ഒരഭിനയം നടത്തുന്നു. ഒരു ആത്മീയാന്വേഷകന്‍ നിരീശ്വരവാദിയല്ല, ഈശ്വരവാദിയുമല്ല. തനിക്ക് സത്യമറിയില്ല എന്ന് അയാള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നു.
ഒരു നാസ്തികനും ഒരു ദൈവവിശ്വാസിയും വിഭിന്നരല്ല. ഒരാള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു, അപരന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവനവന് അറിയാത്ത ഒരു വിഷയത്തിലാണ്‌ രണ്ടുപേരും ദൃഡമായി വിശ്വസിക്കുന്നത്
എന്തിലെങ്കിലും ദൃഡമായി വിശ്വസിക്കുവാന്‍ തുടങ്ങുന്ന നിമിഷം മറ്റുള്ളതെല്ലാം തന്നെ നിങ്ങളുടെ കാഴ്ചയില്‍ നിന്നും മറയുന്നു. ഈ ഭൂമിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം നന്മ തിന്മകള്‍ തമ്മിലുള്ള മത്സരമല്ല, അത് വെറുതെ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്. വാസ്തവത്തിലുള്ള പോരാട്ടം രണ്ടു വ്യക്തികളുടെ അല്ലെങ്കില്‍ സമൂഹങ്ങളുടെ വിശ്വാസങ്ങള്‍ തമ്മിലാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു വിശ്വാസം ഓരോ വ്യക്തിക്കും വേണമെന്നുള്ളത് അയാളുടെ വൈകാരികമായ ആവശ്യമാണ്‌, അദ്ധ്യാത്മീകമായിട്ടുള്ളതല്ല. എന്തിലെങ്കിലും ബലമായി പിടിച്ചുനില്‍ക്കാന്‍ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നു. എല്ലാം അറിയാമെന്ന ഒരു തോന്നല്‍, താന്‍ സുരക്ഷിതനാണെന്ന് ഒരുറപ്പ്, ഇതെല്ലാമാണ് വിശ്വാസത്തിന്റെ ഫലമായി കിട്ടുന്നത്. അത് അപക്വമായ ഒരു മനസ്സിന്റെ സങ്കല്പമാണ്. ഈ പ്രപഞ്ചത്തെ കുറിച്ച് – ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് യാതൊന്നും തന്നെ അറിഞ്ഞുകൂട. ഒന്നും അറിയില്ല എന്ന സത്യം മനസ്സിലാക്കിയാല്‍, അറിയാന്‍ ഒരു ശ്രമമെങ്കിലും നടത്താം. അങ്ങനെ മനസ്സിനെ സുന്ദരവും സന്തുഷ്ടവുമാക്കാന്‍ പ്രയത്നിക്കാം. പക്ഷെ അത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം.
അദ്ധ്യാത്മീകമായ അനുഭവം എന്നാല്‍ എന്താണ്?
ഒരു സമുദ്രത്തിന്റെ സമീപത്തുനിന്ന് അതിന്റെ ഗാംഭീര്യം ആസ്വദിക്കുക, ഒരു പര്‍വതത്തിന്റെ അരികെ നിന്ന് അതിന്റെ ഔന്നത്യം കണ്ട് ആശ്ചര്യപ്പെടുക, ഇതെല്ലാം വളരെ നല്ല അനുഭവങ്ങള്‍ തന്നെ. ലോകത്തിനെ അതിന്റെ മട്ടില്‍ കണ്ട് ആസ്വദിക്കാന്‍ നമ്മള്‍ ശീലിക്കണം. ഒരു കാര്യം നാം മനസ്സിലാക്കണം, സമുദ്രം ഒരു ആദ്ധ്യാത്മീക അനുഭവമായി അതിലുള്ള മത്സ്യത്തിന് തോന്നുന്നില്ല, മലയാടുകളെ സംബന്ധിച്ചിടത്തോളം ആ മലകളും ഒരു ആദ്ധ്യാത്മീക അനുഭവമല്ല. കാരണം അവര്‍ക്കത് ഒരത്ഭുതമല്ല. അവ സദാ കഴിയുന്നത്‌ അവിടെയാണ്. മീനുകളെയും മലയാടുകളെയും നഗരത്തില്‍ കൊണ്ടുവന്നാല്‍ അതവര്‍ക്ക് ഒരു ആദ്ധ്യാത്മീക അനുഭവമാകും, കാരണം നഗരം അവയെ സംബന്ധിച്ചിടത്തോളം അഞ്ജാതവും അതിശയകരവുമാണ്.
യഥാര്‍ത്ഥ അദ്ധ്യാത്മീക അനുഭവം എന്ന് പറഞ്ഞാല്‍ – അവിടെ മനസ്സിന്റെ അകത്തുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. നിങ്ങള്‍ ചെറിയൊരു തോടിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ ആ തോട് പൊട്ടിച്ച്, കൂടുതല്‍ വലിയ ഒരു തോടിനുള്ളിലായിരിക്കുന്നു. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ചെറുതായാലും വലുതായാലും ഒരു തോടിനുള്ളില്‍ നിങ്ങള്‍ കുടുങ്ങി കിടക്കുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ്.
സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ട് അതിശയിച്ചപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതിനിടയില്‍, എപ്പോഴോ ഏതാനും നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ – നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്
നിങ്ങള്‍ എല്ലാ അതിര്‍വരമ്പുകളേയും മറികടക്കാന്‍ ആഗ്രഹിക്കുന്നു. തികച്ചും ഭൌതികമായ രീതിയില്‍ ഘട്ടം ഘട്ടമായി നിങ്ങള്‍ അതിന് ശ്രമിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലെണ്ണി അനന്തതയില്‍ എത്തിച്ചേരാമെന്നു കരുതുന്നുണ്ടോ? അത് ഒരിക്കലും തീരാത്ത ഒരെണ്ണല്‍ മാത്രമായി തുടര്‍ന്നുപോകും. അതല്ല ശരിയായ രീതി. ഭൌതീക വഴികളിലൂടെ ഒരിക്കലും അനന്ത പ്രകൃതി അനുഭവിക്കാനാവില്ല. ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് അനന്തതയില്‍ എത്തിച്ചേരാനാണ്. ഒരു മനുഷ്യന് മൂന്നു ദിവസം അവനിഷ്ടമുള്ളതെല്ലാം കൊടുത്തുനോക്കൂ. അവന് സന്തോഷമാകും. എന്നാല്‍ നാലാം ദിവസം കാണാം, പുതിയതായ ഒന്നിന് വേണ്ടി അവന്‍ വെമ്പുന്നത്. ചിലര്‍ അതിനെ അത്യാഗ്രഹമെന്ന് വിശേഷിപ്പിക്കും, എന്നാല്‍ ഞാന്‍ പറയുക, അത് ജീവിതത്തിന്റെ തെറ്റായ ദിശയിലേക്കുള്ള നീക്കമാണ് എന്നാണ്. അനന്ത പ്രകൃതിയെ തൊട്ടറിയാനാണ് നിങ്ങളുടെ ശ്രമം എങ്കില്‍, നിങ്ങള്‍ ആദ്യം അറിയേണ്ടത് ഭൌതികതയ്ക്ക് അപ്പുറത്തുള്ള ഒന്നിനെയാണ്. അത് ജീവിതത്തില്‍ പലപ്പോഴായി നിങ്ങള്‍ അറിഞ്ഞിട്ടുണ്ട് – സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ട് അതിശയിച്ചപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതിനിടയില്‍, എപ്പോഴോ ഏതാനും നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ – നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്. ആ അനുഭവം തെളിവാര്‍ന്ന ബോധമായി മാറ്റണം, അത് മനസ്സില്‍ മങ്ങാതെ നിലനില്‍ക്കണം.
സര്‍വതിനെയും ഭേദചിന്തയില്ലാതെ കാണുക, ഉള്‍ക്കൊള്ളുക. പ്രകൃതിയില്‍ ഒന്ന് നല്ലത്, വേറൊന്നു ചീത്ത എന്നില്ല. മരമായാലും മേഘമായാലും മനുഷ്യനായാലും പ്രകൃതിയില്‍ വകഭേദമില്ല. സ്വന്തം ശരീരത്തെ , ശ്വാസത്തെ എങ്ങനെ സമീപിക്കുന്നുവോ അതേ മനസ്ഥിതിയോടെ എല്ലാറ്റിനെയും സമീപിക്കുക. ജീവിതത്തിലെ സമസ്ത ഭാവങ്ങളെയും, പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഭേദചിന്തയില്ലാതെ കാണാനാവുക. അത് തന്നെയാണ് അദ്ധ്യത്മീകത. അത് ഒരാള്‍ ഇനിയോരാള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതല്ല. ഓരോരുത്തരും സ്വയം അനുഭവിച്ചറിയേണ്ടതാണ്...sadguru
ത്യാഗമെന്നതിന്റെ മറ്റൊരു പേരാണല്ലോ സംന്യാസം. സംന്യാസത്തെ ഗീതയില്‍ നിര്‍വചിക്കുന്ന സമയത്ത്‌ പറയുന്നുണ്ട്‌. സംന്യാസം തികച്ചും മാനസികമാണ്‌. ഒരു അറിവാണത്‌. ജ്‌ഞാനം സന്യാസ ലക്ഷണം അറിവുതന്നെയാണ്‌. സംന്യാസം ഇദം ന മമ. ഇത്‌ എന്റേത്‌ അല്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചവന്‍ സംന്യാസി. സ്വാമിക്ക്‌ അവിടെ പറയാനുള്ളത്‌ സ്ഥിരമായതിനെ പ്രാപിച്ച്‌ അസ്ഥിരമായതിനെ കൈയ്യൊഴിഞ്ഞവന്‍. സ്ഥിരമായത്‌ ഞാന്‍. അഹമെന്ന ബോധം. അസ്ഥിരമായതോ ഈ താത്‌കാലികമായ വികാര വിചാരങ്ങള്‍ അതുമായി ബന്ധപ്പെട്ട്‌ നാം കല്‌പിച്ച ബന്ധങ്ങള്‍ സ്ഥിരമല്ല.  വിഷയത്യാഗാത്‌, സംഗത്യാഗാത്‌ എന്നു പറയുന്ന സമയത്ത്‌ വീട്ടില്‍ ഇരുന്ന്‌ നൈവകുര്‍വന്‍, നൈവ കാരയന്‍ - ഞാന്‍ ഒന്നും ചെയ്യുന്നുമില്ല, ചെയ്യിക്കുന്നുമില്ല. പക്ഷേ ഞാന്‍ എല്ലാം അറിയുന്നവനാണ്‌. ഞാന്‍ സാക്ഷിയാണ്‌. ഈ സാക്ഷീ ഭാവത്തില്‍ നിലകൊള്ളലിനെയാണ്‌ സംഗത്യാഗം, വിഷയത്യാഗം എന്നു പറയുന്നത്‌. പക്ഷേ നമ്മള്‌ കേട്ടു അല്ലെങ്കില്‍ നമ്മള്‌ മനസ്സിലാക്കി നമുക്ക്‌ ചെറിയ ചെറിയ പാളിച്ചകള്‌ പറ്റിയത്‌ അവിടെയൊക്കെയാണ്‌. ഭാര്യയെ ഉപേക്ഷിക്കുക, ഭര്‍ത്താവിനെ ഉപേക്ഷിക്കുക, കുട്ടികളെ ഉപേക്ഷിക്കുക, ജോലി ഉപേക്ഷിക്കുക, വീട്‌ ഉപേക്ഷിക്കുക അങ്ങനെയായാല്‍ മാത്രം എത്തിച്ചേരേണ്ടതാണ്‌, കിട്ടേണ്ടതാണ്‌ സന്യാസം എന്ന്‌ നാം തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നു.
ഹിന്ദു സന്യാസിമാരുടെ കൂട്ടായ്മ്മയായ അഖില ഭാരതീയ അഖാറ പരിഷത്ത് കള്ള സന്യാസിമാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടു.
വിരേന്ദ്ര ദീക്ഷിത് കാല്‍നിമി (ദല്‍ഹി), സച്ചിദാനന്ദ സരസ്വതി (ഉത്തര്‍പ്രദേശ് ബസ്തി), ത്രിഖാല്‍ ഭവന്ത് (അലഹബാദ്) എന്നിവരുടെ പേര് വിവരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വ്യാജ പ്രചരണങ്ങളിലൂടെ സന്യാസ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഇവരുടെ പ്രചരണങ്ങളില്‍ നിന്നും ജാഗ്രത പുലര്‍ത്താന്‍ അഖില ഭാരതീയ അഖാറ പരിഷത്ത് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ സന്യാസിമാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ 2019 ല്‍ നടക്കുന്ന കുംഭമേളയ്ക്കായി പ്രത്യേക നിരീക്ഷണ സമിതി രൂപവത്കരിക്കാനും അഖാറ പരിഷത്ത് അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
സെപ്തംബര്‍ 10 ന് ഗുര്‍മിത് റാം റഹീം സിംഗ്, രാധേയ മാ, നിര്‍മല്‍ ബാബ, രാംപാല്‍, ആശ്രാം ബാപ്പു, മകന്‍ നാരായണ്‍ സായ് എന്നിവരുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news760538#ixzz52kXnxNnn
നമസ്തേ മൂന്നായി തരംതിരിച്ചിരിക്കുന്നു ' ഒന്ന് ഊർദ്ധ്വം, രണ്ട് മദ്ധ്യം, മൂന്ന് ബാഹ്യം,
കൈപത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേർത്ത് ശിരസ്സിനു മുകളിൽ പിടിക്കുന്നതാണ് ഊർദ്ധ്വ നമസ്തേ. ഇതു സാധാരണ ഗുരു സന്ദർശനത്തിൽ ബലികർമ്മങ്ങളിൽ യോഗാസനങ്ങളിൽ ഉപയോഗിക്കുന്നു. ശരണാഗതിയും പൂർണ്ണവിധേയ ഭാവവുമാണ് ഇതുകൊണ്ടു് ഉദ്ധേശിക്കുന്നത്. അങ്ങിനെ കൈകൂപ്പിടുമ്പോൾ 'നമോ നമഃ' എന്ന് പറയുകയും വേണം
കൈപത്തികളും വിരലുകളും ചേർത്ത് നെഞ്ചോട് ചേർത്തുവെച്ച് കൈകൂപ്പിടുന്നതിനെ മധ്യ നമസ്തേ എന്ന് പറയുന്നു.ഇത് ഈശ്വരദർശനം, ക്ഷേത്രദർശനം, തീർത്ഥയാത്ര , യോഗീദർശനം എന്നിവക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുന്നു എന്നാണ്. അങ്ങിനെ കൈകൂപ്പിടുമ്പോൾ 'നമാമി' എന്ന് പറയുകയും വേണം .
കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടിന്റെ ആകൃതിയിൽ നെഞ്ചോട് ചേർത്തുവെച്ച് കൈകൂപ്പിടുന്നതിനെ ബാഹ്യ നമസ്തേ എന്ന് പറയുന്നു. (ചെറുവിരൽ ഭൂമിയും , മോതിരവിരൽ ജലവും, നടുവിരൽ അഗ്നിയും , ചൂണ്ടുവിരൽ വായുവും, പെരുവിരൽ ആകാശവുമാണെന്ന സങ്കൽപ്പമാണ് ഇതിനുള്ളത്. അതായത് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ ഒരുമിച്ചു ചേർന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ദേവപൂജാ , സ്വയംപൂജാ എന്നിവയക്ക് ഉപയോഗിക്കുന്നു.
ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് വലതുകയ്യിന്റെ നിയന്ത്രണം പിംഗളാ നാഡിക്കും. ഇടതുകയ്യിന്റെ നിയന്ത്രണം ഇഡാനാഡിക്കും ഉണണ്ടെന്നാണ്. പിംഗളാനാഡി രജോഗുണത്തിന്റെയും , ഇഡാനാഡി തമോഗുണത്തിന്റെയും പ്രീതീകമാണ് . കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും പ്രവർത്തിക്കുകയും നട്ടെല്ലിലെ സുഷുമ്നനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. അതോടെ ജ്ഞാനലബ്ധി ഉണ്ടാകുകയും ഞാനെന്ന ഭാവം മാറി എല്ലാം സർവ്വമയമായ ഈശ്വരനാണെന്ന ബോധം ഉണ്ടാകുകയും ചെയ്യുന്നു.
പി . എം . എൻ . നമ്പൂതിരി .
  • "വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം" -ഭർതൃഹരി -
  • "ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് ജീവിതത്തിൽ എറ്റവും സന്തുഷ്ട്ടമായവ. ഒരു സ്വപ്നം സഫലമായാൽ ഉടൻ അതിന്റെ ലഹരി നഷ്ടപ്പെടും" -ഗിയാൻ കാർലോ മെനൊട്ടി‌-
  • വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം - ശ്രീരാമകൃഷ്ണ പരമഹംസൻ
  • വികാരത്തിനു അടിമപ്പെടുന്നവൻ തലകുത്തി നിൽക്കുന്നവനെപ്പോലെയാണ് എല്ലാം തലതിരിഞ്ഞേ കാണൂ.- പ്ലേറ്റോ
  • നമുക്ക് ഒരുമിച്ച് പോകാം, ഒരുമിച്ച് സംസാരിക്കാം, ഒരുമിച്ച് മനസ്സിലാക്കാനും ശ്രമിക്കാം. - ഋഗ്വേദം
  • നിങ്ങളെനിക്കു രക്തം തരു, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം‘‘ - സുഭാസ് ചന്ദ്ര ബോസ്.
  • സുപരിചയത്തിന്റെ നേർത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു്‌ പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"- കോൾറിഡ്ജ്
  • സമഗ്രമായതിനേ സൌന്ദര്യമുള്ളൂ"-തോമസ് മന്
  • "സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും" - ബെഞ്ചമിൻ ഫ്രാൻക്ലിൻ
  • "വിത്തു്‌ വൃക്ഷമായിത്തീരുന്നതിനു്‌ സ്വയം നശിക്കുന്നു.പരിപൂർണ്ണമായ ആത്മത്യാഗമാണു്‌ ജ്ഞാനലബ്ധിയ്ക്കുള്ള ശരിയായ വഴി "- സ്വാമി രാമതീർത്ഥൻ
  • "നെയ്തുകാരൻ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്‌. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു്‌ തേനീച്ച കൂടുകൂട്ടുന്നതു്‌. പക്ഷേ ഏറ്റവും മോശക്കാരനായ ശില്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേർതിരിക്കുന്നതു്‌, ശില്പി യഥാർത്ഥത്തിൽ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയിൽ അതു കാണുന്നു എന്നതാണു്‌."-കാൾ മാർക്സ്
  • "ചിലർ മഹാന്മാരായി ജനിക്കുന്നു; ചിലർ മഹാന്മാരാകുന്നു; ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."-ഫ്രാൻസിസ് ബേക്കൺ‍
  • "തെറ്റു ചെയ്യുന്നവൻ മനുഷ്യനാണു്‌; അതിനെക്കുറിച്ചോർത്തു ദു:ഖിക്കുന്നവൻ മഹർഷിയാണു്‌; എന്നാൽ അതിൽ അഭിമാനം കൊള്ളുന്നവൻ പിശാചാണു്‌." - തോമസ് മുള്ളർ
  • "മറ്റൊരാൾക്കു വളർത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത. അതു്‌ നമ്മുടെയുള്ളിൽ സ്വയം വളർന്നു വരേണ്ടതാണു്‌ "- ടെന്നിസൻ
  • "ശരി നിങ്ങളുടെ പക്ഷത്താണെങ്കിൽ നിങ്ങൾ അരിശപ്പെടേണ്ട കാര്യമില്ല. തെറ്റു്‌ നിങ്ങളുടെ ഭാഗത്താണെങ്കിൽ അരിശപ്പെടുന്നതു്‌ നിങ്ങൾക്കു നഷടവുമാണു്‌."- സി.എഫ്.ആൻഡ്രൂസ്
  • "നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല "- ലോറൻസ് സ്റ്റേൺ
  • "സ്വാതന്ത്ര്യത്തോടുള്ള സ്നേഹം മറ്റുള്ളവരോടുള്ള സ്നേഹമാണു്‌. അധികാരസ്നേഹമാകട്ടെ, തന്നോടുതന്നെയും"- വില്യം ഹാഡ് ലിറ്റ്
  • "ജീവിച്ചിരിക്കുന്നവർ ആദരവിനു കടപ്പെട്ടിരിക്കുന്നു; മരിച്ചവരോ സത്യമല്ലാതെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല." - വോൾട്ടയർ
  • "സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിർത്തെഴുന്നേല്ക്കുന്നു."- ബ്രയന്റ്
  • "കമിതാക്കളുടെ കോപം പ്രേമത്തിന്റെ ശക്തി കൂട്ടുന്നു."- പബ്ലീലിയസ് സൈറസ്
  • "പ്രായം ചെല്ലുന്തോറും നമ്മുടെ പരിമിതി കൂടുതൽ മനസ്സിലാകുന്നു."- ഫൌസേ
  • "ജീവിതം തന്നെ ഒരു പാഠശാലയാണു്‌. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."- മാക്സിം ഗോർക്കി
  • "ബുദ്ധിമാന്മാർക്കു്‌ അനുഭവങ്ങൾ അദ്ധ്യാപകരാണു്‌."- ഷേക്സ്പിയർ
  • "ആശയങ്ങൾ ഉണ്ടാക്കുക എന്നതു്‌ പൂക്കൾ ശേഖരിക്കലാണു്‌. ചിന്തിക്കുന്നതാകട്ടെ, അവയെ മാലകോർക്കുന്നതും" - സ്വെറ്റ്ലൈൻ
  • "മടിയന്മാരുടെ പ്രവൃത്തിദിവസവും മൂഢന്മാരുടെ പ്രവൃത്തിദിവസവും എന്നും നാളെയായിരിക്കും" - യുങ്
  • "മിക്ക ആനന്ദവും പൂക്കൾ പോലെയാണു്‌. പറിച്ചുകഴിയുമ്പോൾ നശിക്കുന്നു." - യുങ്
  • "ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യൻ ഇടപെടുമ്പോൾ അവ തിന്മയുള്ളതായി മാറുന്നു" - റൂസ്സോ
  • "സ്വാർത്ഥത മൂലം പുരുഷനു തെറ്റു പറ്റുന്നു; ദുർബലയായതിനാൽ സ്ത്രീക്കും" - റുസ്റ്റൽ
  • "രണ്ടു ലോകങ്ങൾ ഉണ്ട്. വരകളും കുറികളും കൊണ്ട് അളക്കാവുന്ന ലോകം ആദ്യത്തേതു, ഹൃദയവും ഭാവനയും കൊണ്ട് അനുഭവവേദ്യമാകുന്ന ലോകം രണ്ടാമത്തേതു്‌ "- ലേ ഹണ്ടർ
  • “ഒഴുകുന്ന വെള്ളത്തിൽ കൂർത്തുമൂർത്ത കല്ലുകളില്ല. എന്നിട്ടും അവ മഹാശിലകളെ ഖണ്ഡീച്ചു കളയുന്നു.”- ലാവൊത്സെ
  • “കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാൻ തുടങ്ങിയാൽ പിന്നെ അവസാനമുണ്ടാകില്ല”- വില്യം പെൻ
  • “ആരോഗ്യമുള്ള ശരീരം ആത്മാവിനു അതിഥി മുറിയാണു്. അനാരോഗ്യമുള്ള ശരീരമോ ജയിലും”-ബേക്കൺ
  • “ഭാവിയുടെ എറ്റവും നല്ല പ്രവാചകൻ ഭൂതകാലമാണു്”-ഷെർമാൻ
  • "പരിക്കുകള് നമ്മെ പാഠം പഠിപ്പിക്കുന്നു"- ബഞ്ച്മിൻ ഫ്രാങ്ക്ലിൻ.
  • "അമിതമായ തീറ്റക്കൊതി, യുദ്ധങ്ങളുടെ മൂല കാരണം".
  • "മനുഷ്യരെ സേവിക്കുന്നവന്, മനുഷ്യറ്ക്കിടയില് മഹാനാകും"
  • "മതമെതയലും മനുഷയൻ നന്നായാൽ മതി' ശ്രീ നാരായണഗുരു"
  • "എന്റെ മേൽ പതിഞ്ഞ ഓരോ ലാത്തിയടിയും ബ്രിട്ടന്റെ ശവപ്പെട്ടിമേൽ തറഞ്ഞ അവസാനത്തെ ആണികളാണ്" - ലാലാ ലജ്പത്
  • “ഭയത്തെപ്പറ്റി ഒരു ഉൾക്കാഴ്ചയുണ്ടാവുമ്പോൾ ഭയം അവസാനിക്കുന്നു”--ജെ.കൃഷ്ണമൂർത്തി
  • “ഭയം തടവിലാക്കുന്നു,ഭയം തളർത്തുന്നു,ഭയം നിരാശപ്പെടുത്തുന്നു,ഭയം രോഗിയാക്കുന്നു”--ഹാരി എമേഴ്സൺ ഹോഡ്സിക്
  • “ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല.നിങ്ങളിലെ അഹത്തെ ഉപേക്ഷിച്ചാൽ മാത്രം മതി!ഏകാന്തതയെ എങ്ങും അന്വേഷിക്കേണ്ടതില്ല,നിങ്ങളുടെ ഉള്ളിലാണതുള്ളത്”--മെഹർബാബ
  • “നാളെ ഒരിക്കലും വരുന്നില്ല!അതിന്റെ യഥാർത്ഥപ്രകൃതികൊണ്ടുതന്നെ അതിനതു കഴിയില്ല.ഭാവി ഒരിക്കലും വരുന്നില്ല,കാരണം അതുവരുമ്പോൾ തന്നെ വർത്തമാനകാലമാവുന്നു.അത് സദാ ഇപ്പോഴാകുന്നു,ഇപ്പോൾ,ഇപ്പോൾ”--ജെ കൃഷ്ണമൂർത്തി
  • “അശുഭചിന്തയുള്ള ഒരുവൻ ഒരിക്കലും ജീവിതപോരാട്ടത്തിൽ വിജയത്തിലെത്തില്ല”--ഡി ഡി ഐസൻഹോവൻ
  • “ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ്”--ഖലീൽ ജിബ്രാൻ
  • "ഒരേ നദിയിൽ നിങ്ങൾക്ക് രണ്ടുതവണ ഇറങ്ങാനാവില്ല"--ഹെറാക്ലിറ്റസ്
  • "ഒരു പൂവിനെ നോക്കുക,ഒരു വാക്കും കൂടാതെ"--ജെ കൃഷ്ണമൂർത്തി
  • "ശരിയായ ഒരു കാഴ്ച കിട്ടണമെങ്കിൽ ഒരു പർ‌വതത്തിന്റെ ഉച്ചിയിൽ നിങ്ങൾ കയറിച്ചെല്ലുകയും അവിടെ നിന്നു നോക്കുകയും വേണം.യാത്ര തുടങ്ങണമെങ്കിൽ കടലിന്റെ അടിത്തട്ടുവരെ നിങ്ങൾ പോകണം.അവിടെനിന്നു നടക്കാൻ തുടങ്ങുക "--സെൻ പഴമൊഴി
  • പ്രകൃതിയെ പിന്തുടരലാണ് വിദ്യാഭ്യാസം -റൂസോ
  • ഒരു വ്യക്തിയിൽ കഴിയുന്നത്ര പൂർണ്ണത വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ഉന്നം - ഇമ്മാനുവൽ കേന്റ്
  • വിദ്യാലയത്തിൽ നിന്നും നാം പഠിച്ചതെല്ലാം മറന്നുകഴിയുമ്പോഴും നമ്മിൽ ബാക്കിയാകുന്നതാണ്‌ വിദ്യാഭ്യാസം‌ - ആൽബർട്ട് ഐൻസ്റ്റീൻ
  • കർമത്തിൽ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്. - മാതാ അമൃതാനന്ദമയി
  • ""ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ""- ശ്രീനാരായണ ഗുരു
  • "നരജീവിതമായ വേദന
യ്ക്കൊരുമട്ടർഭകരൌഷധങ്ങൾ താൻ "- ആശാൻ
  • "കീഴില്ച്ചെയ്ത ശുഭാശുഭകർമ്മം
മേലിൽ സുഖദു:ഖത്തിനു കാരണം "- തുഞ്ചത്തെഴുത്തച്ഛൻ
  • ഭൂതകാലത്തെ അവഗണിക്കുന്നവർ അതിന്റെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യതയുണ്ട് - ശ്രീമതി ഇന്ദിരാഗാന്ധി
  • ജനക്കൂട്ടത്തിന്റെ ആർപ്പുവിളിയല്ല സ്വന്തമായി ചിന്തിക്കുന്ന വ്യക്തിയുടെ വോട്ടാണ് വേണ്ടത്. - എമേഴ്സൺ
  • ഉറക്കം എന്നത് നിസ്സാരമായ ഒരു കലയല്ല. പകൽ മുഴുവൻ അതിനായി ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. - നീഷേ
  • സത്യം പറയുകയാണെങ്കിൽ അത് ഓർത്തിരിക്കേണ്ട ആവശ്യമില്ല. -മാർക്ക് ട്വൈൻ
  • നമ്മുടെ അവശതകളെ പരിഹരിക്കാൻ നിങ്ങൾക്കു കഴിയും പോലെ ആർക്കും കഴിയുകയില്ല - ഡോ.ബി. ആർ. അംബേദ്കർ
  • ചിന്താശക്തി ബുദ്ധിശക്തിയേക്കാൾ മൂല്യമുള്ളതാണ്. - ആൽബർട്ട് ഐൻസ്റ്റീൻ
  • വിശ്വാസത്തിന്റെ പര്യായമാണ് വോട്ട് : യോസെ മാർട്ടി
  • അലസന്മാരുടെ പ്രവർത്തി ദിവസം നാളെ ആയിരിക്കും  : വോൾട്ടെയർ
  • വിപ്പവത്തിനു പറ്റിയ അവസരം കാത്തിരിക്കയല്ല, അത് സൃഷ്ടിക്കുകയാണ് വേണ്ടത് :ചെ ഗുവേര
  • വിവേകമില്ലെന്കിൽ വിജ്ഞാനമില്ല :ഡോ. എസ്. രാധാകൃഷ്ണൻ
  • മനുഷ്യൻ ആരാണെന്നും എന്താണെന്നും കാണിക്കുന്നവയാണ് ദുരിതങ്ങൾ : എപ്പിടെക്സസ്
  • ആത്മാവുമായുള്ള സംവാദമാണ് ചിന്ത :പ്ലേറ്റോ
  • കാൽ വഴുതി വീണാൽ രക്ഷപെടാം, എന്നാൽ നാവിനു പറ്റുന്ന വീഴ്ചയിൽ നിന്നും രക്ഷപെടാനാകില്ല - ബെഞ്ചമിൻ ഫ്രാന്ക്ളിൻ
  • ജാതി കൊണ്ട് ഒരു ഗുണവും ഇല്ല, അത് നമ്മുടെ സ്വാതന്ത്രം തടയുന്നു, ബുദ്ധി നശിപ്പിക്കുന്നു, സ്വാതന്ത്രവും ബുദ്ധിയും ഇല്ലാത്ത മനുഷ്യനെ എന്തിനു കൊള്ളാം - ശ്രീ നാരായണ ഗുരു
  • ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്തമോ , പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത് - നെഹ്റു
  • നന്നായി ഉറങ്ങണമെന്ന് ആഗ്രഹമുള്ളവർ അന്യരെപ്പറ്റി വിദ്വേഷവുമായി നടക്കുകയില്ല - ലോറൻസ് സ്റ്റേൺ
  • അധികാരം ഒറ്റപ്പെടുത്തുന്ന പകർച്ച വ്യാധി പോലെയാണ് തൊടുന്നതൊക്കെ ദുഷിപ്പിക്കും - ഷെല്ലി
  • മതം ആ ലോകത്തിൻറെ സാമന്യ സിദ്ധാന്തമാനു അതിൻറെ സർവ വിജനാപന സംഷേപമാണ്,ജനപ്രിയ രൂപത്തിലുള്ള അതിൻറെ യുക്തിയാണ്,അതിൻറെ ആത്മീയപരമായ അഭിമാന പ്രശ്നമാണ്,അതിൻറെ ആവേശവും ധാർമിക അനുമതിയുമാണ്,അതിൻറെ പ്രൌടമായ അനുപൂരകമാണ് സന്ത്വനിപ്പിക്കാനും നീടീകരിച്കനുമുള്ള സാർവത്രിക ശ്രോതസ്സാണ്.......മതപരമായ ദുഖം ഒരേ സമയത്ത് യദാർധ ദുഘതിനെതിരായ പ്രതിഷേധമാണ്.മതം മർദിത സൃഷ്ടിയുടെ നെടുവീര്പാണ്,ഹൃദയ ശൂന്യമായ ലോകത്തിൻറെ ഹൃദയവും ചൈതന്യ രഹിതമായ ലോകത്തിൻറെ സാഹചര്യങ്ങളുടെ ചൈതന്യവുമാണ്.അത് മനുഷ്യരുടെ മയക്കുമരുന്നാണ്.ജനങ്ങളുടെ മിഥ്യ സന്തുഷ്ടിയെന്ന നിലക്ക് മതത്തെ ഇല്ലായ്മ ചെയ്യുകയെന്നാൽ യദാർത്ഥ സന്തോഷത്തെ ആവസ്യപ്പെടുകയെന്നനര്ധം-കാൾ മാർക്സ്.
  • wiki