Monday, April 30, 2018

ഇന്ന് സ്വാതിതിരുനാൾ ജയന്തി
പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്. സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു
ഓർമ്മപ്പൂക്കൾ പ്രണാമ൦
മംഗളാദേവി ക്ഷേത്രത്തിലെ പൗർണമി ഉത്സവത്തിൽ .....
മംഗളാദേവീ ക്ഷേത്രം
°°°°°°°°°°°°°°°°°°°°°°°
വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി ക്ഷേത്രം , ഈ ക്ഷേത്രത്തിന് , 2000 വർഷത്തിലധികം പഴക്കമുണ്ട് , സ്ഥിതി ചെയ്യുന്നത് പെരിയാർ ടൈഗർ റിസർവ്വിലെ വടക്കൻ അതിർത്തിയിൽ വണ്ണാത്തിപ്പാറയിൽ തമിഴ്നാടിനോട് ചേർന്ന്.......
കണ്ണകിയാണ് മംഗളാദേവിയിലെ പ്രതിഷ്ഠ. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ക്ഷേത്രത്തിന് , തമിഴ്നാട്ടിൽ കരൂരിൽ ആണ് കണ്ണകി ക്ഷേത്രമുള്ളത്. തമിഴ്നാട്ടിൽ കണ്ണകിയെ ദേവിയായാണ് ആരാധിക്കുന്നത്.സംഘ കാലഘട്ടത്തിലെ തമിഴ്സാഹിത്യത്തിലെ പ്രധാനകൃതികളിലൊന്നായ ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിലാണ് കണ്ണകിയെക്കുറിച്ചും കോവലനെ കുറിച്ചും പറയുന്നത്.
നർത്തകിയായ കണ്ണകിയുടെ ഒരു ചിലമ്പ് വിൽക്കാൻ എത്തിയ കോവലനെ മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവിൻ്റെ ഭടൻമാർ രാജ്ഞിയുടെ നഷ്ടപ്പെട്ട ചിലമ്പെന്ന് കരുതി പിടിക്കുകയും രാജസന്നിധിയിയിൽ വിചാരണ ചെയ്ത് തൂക്കിലേറ്റുകയും ചെയ്തു. ഇതറിഞ്ഞകണ്ണകി മുടിയഴിച്ച് മധുരാ നഗരത്തിലെത്തുകയും ചിലമ്പ് എറിഞ്ഞുടച്ച് ക്രോധത്താല്‍ മധുരാ നഗരം ചൂട്ടു ചാമ്പലാക്കി എന്നാണ് കഥ. അതിന് ശേഷം കണ്ണകി എത്തിയത് പെരിയാർ തീരത്താണ് എന്ന് വിശ്വസിക്കുന്നു. ഈ കഥയറിഞ്ഞ ചേരരാജാവ് ചേരന്‍ ചെങ്കുട്ടവൻ വണ്ണാത്തിപ്പാറയിൽ കണ്ണകിക്ക് ക്ഷേത്രം പണിതു എന്നാണ് വിശ്വാസം. ക്ഷേത്രത്തിൻ്റെ അടിയിൽ നിന്നും ആരംഭിക്കുന്ന ഒരു ഭൂഗർഭപാത മധുരാ നഗരത്തിൽ അവസാനിക്കുന്നു എന്നൊരു കഥയും പ്രചാരത്തിലുണ്ട്. മധുരയിലെ പാണ്ഡ്യ രാജാവിൻ്റെ കൊട്ടാരത്തിലേക്കാണെന്നും, അല്ല മധുര മീനാക്ഷിക്ഷേത്രത്തിലേക്കാണെന്നും കഥകൾ. വർഷം തോറും ചിത്രാപൗർണ്ണമിയിലാണ് ഇവിടത്തെ ഉത്സവം....
( കടപ്പാട് )
താത്രി കുട്ടിയുടെ പേരക്കുട്ടി...!  ഷീല.
മലയാള സിനിമയിലേക്ക് കൊടുങ്കാറ്റു പോലെയാണ് ഷീല കടന്നു വന്നത്. ഒരോ കഥാ പാത്രങ്ങളും അവർ അനശ്വരമാക്കി.1961ൽ MGR നായകനായ പാശം എന്ന തമിഴ് പടത്തിലാണ് ഷീല ആദ്യമായി അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിൽ കുടി പാശത്തിലെ പ്രകടനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. മൂന്നു നാലു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോഴേക്ക് മലയാളത്തിൽ നായികയായി. പിന്നീട് മറ്റു ഭാഷകളിൽ അഭിനയിക്കാൻ സമയം കിട്ടിയില്ല എന്നതാണ് വാസ്തവം. ഷീലയുടെ പൂർവകാലം കേരളത്തിൻ്റെ വർത്തമാന സാംസ്കാരിക ചരിത്രവുമായി കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്.. 1905ൽ നടന്ന സ്മാർത്ത വിചാരത്തിൽ കുറ്റവാളി ആയി വിധിക്കപ്പെട്ട കുറിയേടത്ത് താത്രി എന്ന നമ്പൂതിരി സ്ത്രീയുടെ മകളുടെ മകളാണ് ഷീല എന്ന് പലരും വിശ്വസിക്കുന്നു.. എന്നാൽ ഷീല ഇതുവരെ അക്കാര്യം സമ്മതിച്ചിട്ടില്ല. താത്രിക്കുട്ടിയെ ഒരു സമൂഹം പിഴച്ചവളായി കണക്കാക്കിയതാവാം അതിനു കാരണം എന്നു കരുതുന്നവരുണ്ട്. എന്നാൽ നമ്പൂതിരി സമുദായത്തിൽ ഒരു കാലത്തു നില നിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഒറ്റക്കു ചാവേറായി പോരാടി ഭ്രഷ്ട് നേരിടേണ്ടി വന്ന ധീര വനിതയാണ് കുറിയേടത്ത് താത്രി കട്ടി എന്നിപ്പോൾ ചിലർ നിരീക്ഷിക്കുന്നുണ്ട്. ഒരു പക്ഷേ അക്കാര്യം ബോധ്യപ്പെട്ടാൽ ഷീല മനസ്സു തുറന്നേക്കാം.. കൗതുക കരമായ ഒരു കാര്യമുണ്ട് താത്രികുട്ടിയെ കണ്ടിട്ടുള്ളവർ ഉറപ്പിച്ചു പറയുന്നു അവർക്ക് ഷീലയുടെ അതേ രൂപവും സൗന്ദര്യവുമായിരുന്നു..! .... s.sarma
ഋഗ്വേദികളായ നമ്പൂതിരിമാരെല്ലാം തൃശ്ശൂര്‍ യോഗക്കാരോ തിരിനാവായ യോഗക്കാരോ ആയിരിക്കും. ഇതില്‍ തൃശ്ശൂര്‍ യോഗം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. തൃശ്ശൂര്‍ യോഗക്കാര്‍ ഇന്ന് വടക്കെമഢം എന്നും പേരുള്ള ബ്രഹ്മസ്വംമഢത്തില്‍ ആയിരുന്നു വേദാധ്യയനം ചെയ്തിരുന്നത്. കുറച്ചുകാലം മുന്‍പ് അന്ന് അവിടെ ഓത്ത് ചോല്ലിച്ചിരുന്ന ഒരു ഓത്തന്‍ ( പുറക്കുടിഞമ് ആണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്) തന്റെ ഒരു ശിഷ്യന്‍ ചെയ്ത ഒരു തെറ്റിന്നു ( അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ തെറ്റായിരുന്നുഎന്ന് പറയുതാവുമോ ശരി എന്നറിയില്ല) അയാളോട് പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു.അയാള്‍ അതിന്നു തയ്യാറായില്ലെന്ന് മാത്രം അല്ല, അന്ന് അവിടെ ഉണ്ടായിരുന്ന കുറച്ചു ഓത്തമാരും ആ ശിഷ്യന്റെ ഭാഗത്തായിരുന്നു.അവര്‍ക്ക് അന്ഗസംഖ്യ കുറവായിരുന്നതിനാല്‍ അവര്‍ വടക്കെമഢത്തില്‍ നിന്ന് പോന്നു ത്രിശ്ശൂരിന്നുനടുതുള്ള മുളകുന്നത്ത് കാവിലെ വലിയഅമ്പലത്തില്‍ വേദാധ്യയനം തുടര്‍ന്നു. ഇത് കേട്ടറിഞ്ഞ സാമൂതിരിമാഹാരജാവ് ഇവര്ക്കു തിരുനാവായ അമ്പലതോടു ചേര്‍ന്ന് വേദാധ്യയനസൗകര്യം ഉണ്ടാക്കി കൊടുക്കുകയും അങ്ങിനെ തിരുനാവായ യോഗം ഉണ്ടാവുകയും ചെയ്തു. കാലക്രമത്തില്‍ രണ്ടു യോഗങ്ങളും അഭിവൃധിപ്പെടുകയും അവര്‍ തമ്മില്‍ സൌഹൃദമത്സരങ്ങള്‍ ആയ അന്യോന്യം, കടന്നിരിയ്ക്കല്‍ ഒക്കെ ഉണ്ടാവുകയും ചെയ്തു.
k.narayanan

Sunday, April 29, 2018

യമ ഭഗവാന്റെ കണക്കു സൂക്ഷിപ്പുകാരനും സാഹായിയുമായ ചിത്രഗുപ്തനെ സ്മരിക്കുന്ന ദിനമാണ് ചിത്ര പൂര്‍ണിമ. ഹിന്ദു പുരാണങ്ങള്‍ പ്രകാരം മനുഷ്യരുടെ നല്ലതും ചീത്തയുമായ കര്‍മങ്ങളുടെ കണക്കാണ് ഇദ്ദേഹം സൂക്ഷിക്കുന്നത്. തമിഴ് കലണ്ടര്‍ പ്രകാരം ചിത്തിരൈ മാസത്തിലെൃ പൂര്‍ണിമ ദിനത്തിലാണ് ഇത് ആചരിക്കുന്നത്. അതിനാല്‍ ചിത്തിരൈ പൂര്‍ണിമ എന്നും ഇതിനെ വിളിക്കുന്നു. അന്നേ ദിവസം വളരെ പവിത്രമായാണ് കണക്കാക്കുന്നത്.
മരണശേഷം ആത്മാവ് യമ ദേവന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, ചിത്രഗുപ്തന്റെ കണക്കുപുസ്തകം നോക്കിയാണ്, ആ ആത്മാവ് നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ചിത്രഗുപ്തനെ സ്മരിച്ചാല്‍ എല്ലാ പാപങ്ങളും മാറി മോക്ഷപ്രാപ്ത്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഈ ദിനത്തിന് പലതരത്തിലുള്ള പ്രസക്തിയുണ്ട്. ചാന്ദ്ര കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വേദിക് കലണ്ടറിലെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനുദിക്കുന്നത് ഈ ദിനത്തിലാണ്. ആരോഗ്യം, സമ്പത്ത്, ബന്ധങ്ങള്‍ എന്നിവ അകറ്റുന്ന എല്ലാ കര്‍മ്മദോഷങ്ങളെയും മാറ്റാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്നാണ് വിശ്വാസം.
എല്ലാ ദുഷ്‌കര്‍മ്മഫലങ്ങളും മാറി നല്ല കര്‍മ്മങ്ങള്‍ ജീവിതത്തില്‍ നിറയുവാനായി ചിത്രഗുപ്തനെ പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ ഇനിയുള്ള ജീവിതത്തിലും നല്ല കര്‍മ്മങ്ങള്‍ മാത്രം ഉണ്ടാകുവാനായും പ്രാര്‍ത്ഥിക്കാറുണ്ട്. പരോപകാരത്തിലൂടെയും ദാനകര്‍മ്മത്തിലൂടെയും നന്മകള്‍ ചെയ്ത് ചിത്രഗുപ്തനെ പ്രീതിപ്പെടുത്തുന്നുണ്ട്.
പല ക്ഷേത്രങ്ങളിലും അന്നേ ദിവസത്തില്‍ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. കാഞ്ചിപുരത്തുള്ള ചിത്രഗുപ്ത ക്ഷേത്രം, തിരുവക്കറയിലുള്ള ചന്ദ്രമൌലിശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ അന്നത്തെ പൂജകള്‍ വളരെ പ്രസിദ്ധമാണ്. ഇവിടെയൊക്കെ അന്ന് ദര്‍ശനം നടത്തുന്നതും പുണ്യമായാണ് കരുതപ്പെടുന്നത്.
സത്യസന്ധമായ ജീവിതം നയിക്കുവാനും, ജീവിതത്തില്‍ ഉയര്‍ച്ചകളുണ്ടാകുവാനുമായിട്ടുള്ള ചിന്തകളിലുമാകണം അന്നത്തെ പ്രാര്‍ത്ഥനകള്‍. പുണ്യനദികളില്‍ അന്ന് സ്‌നാനം ചെയ്താല്‍ സകല പാപവും കഴുകിക്കളയപ്പെടും എന്നാണ് വിശ്വാസം.
ചക്കരപൊങ്കല്‍ പോലെയുള്ള മധുര പലഹാരങ്ങള്‍ അന്നെ ദിനം ദേവന് സമര്‍പ്പിക്കുന്നത് ഐശ്വര്യദായകമാണ്. മാത്രവുമല്ല ഈ പലഹാരങ്ങള്‍ കൂടെയുള്ളവര്‍ക്കും വിതരണം ചെയ്യുന്നതും സുകൃതകരമാണ്. അന്ന് പാചകം ചെയ്യുമ്പോള്‍ ഉപ്പ് ഒഴിവാക്കുന്ന ഒരു ആചാരംകണ്ടുവരാറുണ്ട്. പാലും പാലടങ്ങിയ ആഹാരങ്ങളും അന്നേദിവസം കഴിക്കുന്നത് ഐശ്വര്യകരമായും പറയപ്പെടുന്നു.
ഇന്ദ്രദേവനേയും അദ്ദേഹത്തിന്റെ ഗുരുവായ ഭഗവാന്‍ ബൃഹസ്പതിയെയും പറ്റിയുള്ള കഥകളും മറ്റും വായിക്കുന്നതും, അവരെ വിചാരിച്ച് ധ്യാനിക്കുന്നതും ഫലപ്രദമാണെന്നും ഐശ്വര്യദായകമാണെന്നും വിശ്വസിക്കുന്നു. വസ്ത്രദാനവും, അരി പച്ചക്കറികള്‍ എന്നിവ ദാനം ചെയ്യുന്നതും ഭക്ഷണം ദാനം ചെയ്യുന്നതും ഈ ദിനാചരണത്തിന്റെ ഫലസിദ്ധി കൂട്ടുമെന്നും ആചാര്യന്‍മാര്‍ പറയുന്നു
*കടപ്പാട്*
കളരി – 11 വിഭക്തീ രൂപങ്ങൾ. 17-5-17
വിഭക്തികളുടെ അർത്ഥങ്ങൾ എല്ലാവർക്കും നന്നായി മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ പറയാൻ മടിക്കരുത്. വിഭക്തീ രൂപങ്ങൾ ശബ്ദത്തിൻറെ അന്തം, ലിംഗം, വചനം എന്നിവ യനുസരിച്ചാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ.
ലിംഗം മൂന്ന്- പുംലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം.
വചനം മൂന്ന്- ഏകവചനം, ദ്വിവചനം, ബഹുവചനം.
അന്തം രണ്ടു വിധം – സ്വരാന്തം, വ്യഞ്ജനാന്തം. അ മുതൽ ഔ വരെയുള്ള സ്വരങ്ങളിൽ അവസാനിക്കുന്നതു സ്വരാന്തം. സ്വരാന്തത്തിന് അജന്തംഎന്നും പേരുണ്ട്. ക മുതൽ ഹ വരെയുള്ള വ്യഞ്ജനങ്ങൾ അന്തമായി വരുന്നത് വ്യഞ്ജനാന്തം. ഇതിന് ഹലന്തം എന്നും പറയും.
അജന്തം അകാരാന്ത പുംലിംഗത്തിൽ ബാല, രാമ ശബ്ദങ്ങളുടെ വിഭക്തീ രൂപങ്ങൾ നാം പരിചയപ്പെട്ടു. ദേവ, വൃക്ഷ, മുകുന്ദ, പുത്ര, ജനക, ശിവ തുടങ്ങി യവയും ഇതുപോലെ തന്നെ കണ്ടു കൊള്ളണം. ഇനിയും മറ്റ് അന്തങ്ങളിലും ലിംഗങ്ങളിലുമുള്ള നാമശബ്ദങ്ങളുടെയും സർവനാമശബ്ദങ്ങളുടെയും വിഭക്തികൾ അറിയാനുണ്ട്. അവ ധാരാളമുള്ള തിനാൽ ചില സാമ്പിളുകൾ മാത്രമേ തരാൻ കഴിയൂ. തുടർന്നുള്ള പഠനത്തിനായി എല്ലാവരും സിദ്ധരൂപമോ ശബ്ദ മഞ്ജരിയോ വാങ്ങണം. അതുപോലെ ക്രിയാരൂപങ്ങളുടെ പഠനത്തിനായി ധാതു രൂപമഞ്ജരിയും വാങ്ങണം. തൽക്കാലത്തേയ്ക്ക് ചില ഉദാഹരണങ്ങൾ പഠിച്ചു നമുക്കു മുമ്പോട്ടു പോകാം.
ആകാരാന്ത സ്ത്രീലിംഗ സീതാ ശബ്ദഃ
സീതാ സീതേ സീതാഃ
സീതാം സീതേ സീതാഃ
സീതയാ സീതാഭ്യാം സീതാഭിഃ
സീതായൈ സീതാഭ്യാം സീതാഭ്യഃ
സീതായാഃ സീതാഭ്യാം സീതാഭ്യ:
സീതായാഃ സീതയോഃ സീതാനാം
സീതായാം സീതയോഃ സീതാസു
ലതാ, മാലാ, ലജ്ജാ, രമാ etc ഇതുപോലെ.
സർവനാമങ്ങൾ:-
ദകാരാന്തഃ പും.ലിം. തദ്(അവൻ, ആ) ശബ്ദഃ
സഃ = അവൻ, ആ
സഃ തൗ തേ
തം തൗ താൻ
തേന താഭ്യാം തൈഃ
തസ്മൈ താഭ്യാം തേഭ്യഃ
തസ്മാത് താഭ്യാം തേഭ്യഃ
തസ്യ തയോഃ തേഷാം
തസ്മിൻ തയോഃ തേഷു
ദകാരാന്തഃ സ്ത്രീ ലിംഗഃ തദ് ശബ്ദഃ (അവൾ ആ)
സാ = അവൾ,ആ
സാ തേ താഃ
താം തേ താഃ
തയാ താഭ്യാം താഭിഃ
തസ്യൈ താഭ്യാം താഭ്യഃ
തസ്യാഃ താഭ്യാം താഭ്യഃ
തസ്യാഃ തയോഃ താസാം
തസ്യാം തയോഃ താസു
ദകാരാന്തഃ നപുംസകലിംഗഃ തദ്ശബ്ദഃ (അത്, ആ)
തത് = അത് , ആ
തത് തേ താനി
തത് തേ താനി
തൃതീയ മുതൽ സപ്തമി വരെ പും. ലിം. പോലെ തന്നെ.
അതായത് തേന താഭ്യാം തൈഃ Etc.
മേൽ കൊടുത്ത രൂപങ്ങൾ തൽക്കാലം മനഃപാഠമാക്കണമെന്നില്ല.
പട്ടിക നോക്കി ശരിയായ വാക്കും അർത്ഥവും കണ്ടു പിടിക്കാൻ ശീലിച്ചാൽ മതി.
സഃ രാമഃ, =അവൻ രാമൻ. സാ സീതാ = അവൾ സീതാ. തത് പാത്രം = അതു പാത്രം
തൗ രാമൗ= അവർ രണ്ടു രാമന്മാർ.. തേ സീതേ = അവർ രണ്ടു സീതമാർ
തേ രാമാഃ= അവർ രാമന്മാർ. താഃ സീതാഃ. = അവർ സീതമാർ
ഈ വാക്യങ്ങളിലെ സഃ, തൗ, തേ തുടങ്ങിയ സർവനാമങ്ങൾ ഓരോ നാമങ്ങളെ വിശേഷിപ്പിക്കുന്നതിനാൽ വിശേഷണങ്ങളും വിശേഷ്യങ്ങളും ഒരേ ലിംഗം,ഒരേ വചനം, ഒരേ വിഭക്തി ആണെന്നു കാണാം. ഇത് സംസ്കൃതത്തിലെ ഒരു. നിയമമാണ്.
വിശേഷണ വിശേഷ്യങ്ങൾ ഒരേ ലിംഗ വചന വിഭക്തിയിൽ ആയിരിക്കണം.
താഴെ കൊടുക്കുന്ന വാക്യങ്ങളിലെ നാമങ്ങളുടെയും സർവനാമങ്ങളുടെയും ലിംഗ,വചന,വിഭക്തികൾ എഴുതുക. അവ മേൽ പറഞ്ഞ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ക്രിയാപദങ്ങളുടെ പുരുഷവചനങ്ങൾ കർത്താവിൻറെ പുരുഷവചനങ്ങളോടു യോജിക്കുന്നുണ്ടെന്നും പരിശോധിച്ചു ബോദ്ധ്യപ്പെടുക. വാക്യങ്ങളുടെ അർത്ഥം സ്വയം എഴുതുക.
1. തൗ ബാലൗ ക്രീഡതഃ
2. തൗ ബാലൗ അംഗണേ ക്രീഡതഃ (അംഗണം= മുറ്റം)
3. തസ്യ വൃക്ഷസ്യ ശാഖായാം ഖഗാഃ വസന്തി(ഖഗഃ= പക്ഷി, വസ്= വസിക്കുക)
4. രാമലക്ഷ്മണൗ വിശ്വാമിത്രേണ സഹ വനം ഗച്ഛതഃ
5. തസ്യാഃ ബാലികായാഃ ഗളേ മാലേ സ്തഃ (ഗളം= കഴുത്ത്, മാലാ= മാല, സ്തഃ = ഉണ്ട്; അസ് = ഉണ്ടാകുക. അസ്തി, സ്തഃ, സന്തി)
est Paper – 1. ഉത്തരങ്ങൾ.
I ക്രിയാരൂപമുണ്ടാകുന്നതെങ്ങനെ? ധാതുവും പ്രത്യയവും ചേർന്ന്.
a. താഴെപ്പറയുന്ന ധാതുക്കളും പ്രത്യയങ്ങളും ചേർത്ത് ക്രിയാപദങ്ങളെഴുതുക.
1. ചല്+തി= ചലതി
2. ക്രീഡ്+ തഃ= ക്രീഡതഃ
3. ലിഖ്+വഃ= ലിഖാവഃ.
4. ഖാദ്+ഥഃ= ഖാദഥഃ
5. ഭാഷ്+ഇഥേ = ഭാഷേഥേ.
6. വന്ദ്+ധ്വേ= വന്ദധ്വേ
b. ധാതുവും പ്രത്യയവും വേർതിരിക്കുക.
1.പഠാമി= പഠ്+ മി
2. ഭജസേ= ഭജ്+ സേ
3. ഭാഷാമഹേ= ഭാഷ്+ മഹേ
4. ഭജേഥേ = ഭജ്+ ഇഥേ.
5. പതന്തി= പത്+ അന്തി
6.ധാവധ്വേ= ധാവ്+ ധ്വേ
II a. യോജിച്ച കർതൃപദം ചേർത്തു പൂരിപ്പിക്കുക.
1. …….വദാമഃ. വയം
2. ….. …പതസി ത്വം
3. .. .….ലഭധ്വേ യൂയം
4. …….വന്ദാവഹേ ആവാം
5. ……. ശോഭതേ സഃ, സൂര്യഃ, രാമഃ etc.
6. . ……ഭജതി. സഃ, ഭക്തഃ. Etc.
b. യോജിച്ച ക്രിയാപദം ചേർത്തു പൂരിപ്പിക്കുക. (ക്രീഡ്, ഹസ്, മോദ്, ധാവ് ഈ ധാതുക്കളിൽ ഏതെങ്കിലും ഉപയോഗിക്കാം)
1. അഹം……… ക്രീഡാമി/ മോദേ
2. ത്വം ……. ഹസസി/ മോദസേ
3. യൂയം…… ഹസഥ/ മോദധ്വേ
4. ബാലാഃ …… ധാവന്തി/ ധാവന്തേ
5. ആവാം ……. ധാവാവഃ/ മോദാവഹേ
6. യുവാം …….. ക്രീഡഥഃ/ മോദേഥേ
III തെറ്റു തിരുത്തുക. (ക്രിയയിൽ മാറ്റം വരുത്തുക)
തെറ്റ് ശരി
1. വയം യാചന്തേ -- വയം യാചാമഹേ
2. അഹം ഭജതേ -- അഹം ഭജാമി / ഭജേ
3. ബാലൗ ഖാദന്തി -- ബാലൗ ഖാദതഃ
4. ശിഷ്യൗ മോദസേ -- ശിഷ്യൗ മോദേതേ
5. യൂയം ലിഖഥഃ -- യൂയം ലിഖഥ
6. ത്വം ഭാഷതേ -- ത്വം ഭാഷസേ
IV a. സംസ്കൃതത്തിലാക്കുക.
1. കുട്ടികൾ സന്തോഷിക്കുന്നു = ബാലാഃ മോദന്തേ
2. വൃക്ഷം ഇളകുന്നു = വൃക്ഷഃ ചലതി/ കമ്പതേ
3. ഞാൻ ഭജിക്കുന്നു = അഹം ഭജാമി/ ഭജേ
4. ഞങ്ങൾ എഴുതുന്നു = വയം ലിഖാമഃ
5. നിങ്ങൾ രണ്ടു പേർസംസാരിക്കുന്നു = യുവാം വദഥഃ/ ഭാഷേഥേ
6. ബ്രാഹ്മണർ യാഗം ചെയ്യുന്നു = ബ്രാഹ്മണാഃ യജന്തി/ യജന്തേ
b. മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്യുക.
1. ഖഗാഃ ഡയന്തേ. =. പക്ഷികൾ പറക്കുന്നു
2. മൃഗാഃ ധാവന്തി = മൃഗങ്ങളൾ/ മാനുകൾ ഓടുന്നു
3. അശ്വൗ ചരതഃ = രണ്ടു കുതിരകൾ മേയുന്നു/നടക്കുന്നു
4. ഛാത്രാഃ ഭാഷന്തേ = വിദ്യാർത്ഥികൾ സംസാരിക്കുന്നു
5. വയം വന്ദാമഹേ = ഞങ്ങൾ/ നമ്മൾ വന്ദിക്കുന്നു
6. യുവാം ഖാദഥഃ = നിങ്ങൾ രണ്ടു പേർ ഭക്ഷിക്കുന്നു
V ധാതു, അർത്ഥം, പദം, പുരുഷൻ, വചനം എന്നിവ എഴുതുക.
ഉദാ:--- പതതഃ – പത്, വീഴുക, പര., പ്ര.പു, ദ്വിവചനം.
1. ധാവതേ -- ധാവ്, ഓടുക/വൃത്തിയാക്കുക, ഉഭ, പ്ര.പു., ഏ.വ
2. ലിഖാമി -- ലിഖ്, എഴുതുക, പര, ഉ., ഏ.വ
3. ക്ഷമാമഹേ. – ക്ഷമ്, ക്ഷമിക്കുക, ആത്മ, ഉ, ബ.വ
4. പചാവഃ -- പച്, പാകം ചെയ്യുക, ഉഭയ, ഉ, ദ്വി.വ
5. മോദസേ -- മുദ്(മോദ്), സന്തോഷിക്കുക, ആത്മ, മ.പു, ഏ.വ
6. സഹേഥേ -- സഹ്, സഹിക്കുക, ആത്മ, മ.പു, ദ്വി.വ
VI പരസ്മൈപദം, ആത്മനേപദം, ഉഭയപദം എന്നിങ്ങനെ പദം തിരിച്ചെഴുതുക.
1. ലിഖ് -- പര. 2. ധാവ് - ഉഭ
3. പച് -- ഉഭ. 4. മോദ് -- ആത്മ
5. ഭജ് -- ഉഭ 6. ഹസ് -- പര.
7. നമ് -- പര. 8. യത് -- ആത്മ.
9. വന്ദ് -- ആത്മ 10. ലഭ് -- ആത്മ
11. ഭാഷ് -- ആത്മ 12. ബോധ് -- ഉഭ
കളരി - തുടർച്ച
ഇന്നു നാം അകാരാന്ത ന.ലിംഗ രൂപങ്ങളുടെ ഒരുദാഹരണം പരിചയപ്പെടുന്നു. ന.ലിംഗത്തിൽ പ്രഥമാ, ദ്വിതീയാ എന്നിവ ഒരുപോലെയാണെന്നു കാണാം. തൃതീയാ മുതലുള്ളവ പും.ലിം. പോലെയും. അതിനാൽ ന.ലിംഗ ത്തിൽ പ്രഥമാ മാത്രമേ പഠിക്കേണ്ടതായിട്ടുള്ളു. ഇപ്പറഞ്ഞത് ‘ഫല’ശബ്ദത്തിൻറെ വിഭക്തി കളിൽ നിന്നും വ്യക്തമാകും.
അകാരാന്ത ന.ലിം. ഫലശബ്ദഃ (ഫലം= കായ്, പഴം)
ഫലം. ഫലേ ഫലാനി
ഫലം ഫലേ ഫലാനി
ഫലേന ഫലാഭ്യാം ഫലൈഃ
ഫലായ ഫലാഭ്യാം ഫലേഭ്യഃ
ഫലാത് ഫലാഭ്യാം ഫലേഭ്യഃ
ഫലസ്യ ഫലയോഃ ഫലാനാം
ഫലേ ഫലയോഃ ഫലേഷു
ഒന്നും രണ്ടും വിഭക്തികൾ ഒരുപോലെ. ഫലം, ഫലേ, ഫലാനി.
തൃതീയ മുതൽ അകാരാന്തപും.ലിംഗ ബാല ശബ്ദം പോലെ തന്നെയാണല്ലോ. അതിനാൽ ന.ലിംഗ നാമങ്ങളുടെ ഉദാഹരണങ്ങളിൽ പ്രഥമാ വിഭക്തി മാത്രമേ നൽകുകയുള്ളു.
ഇകാരാന്തഃ പും.ലിം. കവി ശബ്ദഃ
കവിഃ കവീ കവയഃ
കവിം കവീ കവീൻ
കവിനാ കവിഭ്യാം കവിഭിഃ
കവയേ കവിഭ്യാം കവിഭ്യഃ
കവേഃ കവിഭ്യാം കവിഭ്യഃ
കവേഃ കവ്യോഃ കവീനാം
കവൗ കവ്യോഃ കവിഷു
• പതി എന്ന ശബ്ദവുംഇകാരാന്തഃ പും.ലിം. ആണെങ്കിലും അതിന്റെ ചില രൂപങ്ങൾ കവി ശബ്ദത്തിൽ നിന്നു വ്യത്യസ്തമായതിനാൽ അതുംനൽകുന്നു.
• ഇകാരാന്തഃ പും.ലിം. പതി (ഭർത്താവ്) ശബ്ദഃ
പതിഃ പതീ പതയഃ
പതിം പതീ പതീൻ
പത്യാ പതിഭ്യാം പതിഭിഃ
പത്യേ- പതയേ പതിഭ്യാം. പതിഭ്യഃ
പത്യുഃ പതിഭ്യാം പതിഭ്യഃ
പത്യുഃ പത്യോഃ പതീനാം
പത്യൗ പത്യോഃ പതിഷു
താഴെ കൊടുക്കുന്ന വാക്യങ്ങളിലെ ഓരോ നാമത്തിൻറെയും സർവനാമത്തിൻറെയും ലിംഗം, വചനം, വിഭക്തി, അർത്ഥം എന്നിവയും ഓരോ verb ൻറെയും പുരുഷൻ, വചനം, അർത്ഥം എന്നിവയും ശ്രദ്ധിച്ചു മനസ്സിലാക്കിയിട്ട് വാക്യാർത്ഥം എഴുതുക.
1. ബാലൗ ഗച്ഛതഃ. 2. ബാലികേ ഗച്ഛതഃ. 3. നിശായാം നക്ഷത്രാണി ശോഭന്തേ. 4. നക്ഷത്രാണാം മധ്യേ ചന്ദ്രഃ ശോഭതേ. 5. ലതാ വൃക്ഷേ ആരോഹതി. 6. ലതായാം പർണ്ണാനി പുഷ്പാണി ച സന്തി. 7. ലതായാഃ പുഷ്പാണി പതന്തി. 8. സീതായാഃ പത്യുഃ നാമഃ രാമഃ. 9. സീതായാഃ പതയേ നമഃ. 10. സീതായാഃ പതയേ രാമചന്ദ്രായ നമഃ. 11. വൃക്ഷസ്യ ശാഖാസു വാനരാഃ ക്രീഡന്തി. 12. തേ ശാഖാഭ്യഃ അവരോഹന്തി. 13. രഘുവംശം കാളിദാസ കവിനാ രചിതം കാവ്യം. 14. തത് മനോഹരം ചിത്രം ഹരിണാ ലിഖിതം. 15. തസ്മിൻ ചിത്രേ ഗജാനാം ജനാനാം ച ചിത്രാണി സന്തി. 16. വനിതാഃ മാലാഭിഃ ശരീരം ഭൂഷയന്തി.
ഇവയുടെ അർത്ഥം എഴുതാൻ കഴിഞ്ഞാൽ വിഭക്തികൾ നോക്കാൻ പഠിച്ചെന്നർത്ഥം.
[ ബാലികേ=രണ്ടു ബാലികമാർ. ബാലികാ ബാലികേ ബാലികാഃ. നിശാ-= രാത്രി. ആകാരാന്തസ്ത്രീലിംഗം. ലതാ=വള്ളി. ആരോഹ്= കയറുക. ച= and. പർണ്ണാനി പുഷ്പാണി ച= ഇലകളും പൂക്കളും. സന്തി= ഉണ്ട്(ബ.വ) അസ്(ഉണ്ട്) ധാതു. അസ്തി സ്തഃ സന്തി പത്യുഃ= പതിയുടെ – ഷ.ഏ.വ. ശാഖാ= ശാഖ. ആകാരാന്ത സ്ത്രീ. അവരോഹ്= ഇറങ്ങുക.--പ്ര.പു.ബ.വ. കവിനാ = കവിയാൽ. തൃ.ഏ.വ. ഹരിണാ= ഹരിയാൽ. തൃ.ഏ.വ. തസ്മിൻ =അതിൽ. തത് ശബ്ദത്തിൻറെ സ.ഏ.വ
ലിഖിതം= എഴുതപ്പെട്ടത്. മാലാഭിഃ,= മാലകളാൽ ---ആകാരാന്ത സ്ത്രീ. തൃ.ബ.വ. ഭൂഷയന്തി= അലങ്കരിക്കുന്നു—പ്ര.പു.ബ.വ]
End of Ka കളരി – 12 വക്തി -- തുടർച്ച
ഇന്നു നാം അകാരാന്ത ന.ലിംഗ രൂപങ്ങളുടെ ഒരുദാഹരണം പരിചയപ്പെടുന്നു. ന.ലിംഗത്തിൽ പ്രഥമാ, ദ്വിതീയാ എന്നിവ ഒരുപോലെയാണെന്നു കാണാം. തൃതീയാ മുതലുള്ളവ പും.ലിം. പോലെയും. അതിനാൽ ന.ലിംഗ ത്തിൽ പ്രഥമാ മാത്രമേ പഠിക്കേണ്ടതായിട്ടുള്ളു. ഇപ്പറഞ്ഞത് ‘ഫല’ശബ്ദത്തിൻറെ വിഭക്തി കളിൽ നിന്നും വ്യക്തമാകും.
അകാരാന്ത ന.ലിം. ഫലശബ്ദഃ (ഫലം= കായ്, പഴം)
ഫലം. ഫലേ ഫലാനി
ഫലം ഫലേ ഫലാനി
ഫലേന ഫലാഭ്യാം ഫലൈഃ
ഫലായ ഫലാഭ്യാം ഫലേഭ്യഃ
ഫലാത് ഫലാഭ്യാം ഫലേഭ്യഃ
ഫലസ്യ ഫലയോഃ ഫലാനാം
ഫലേ ഫലയോഃ ഫലേഷു
ഒന്നും രണ്ടും വിഭക്തികൾ ഒരുപോലെ. ഫലം, ഫലേ, ഫലാനി.
തൃതീയ മുതൽ അകാരാന്തപും.ലിംഗ ബാല ശബ്ദം പോലെ തന്നെയാണല്ലോ. അതിനാൽ ന.ലിംഗ നാമങ്ങളുടെ ഉദാഹരണങ്ങളിൽ പ്രഥമാ വിഭക്തി മാത്രമേ നൽകുകയുള്ളു.
ഇകാരാന്തഃ പും.ലിം. കവി ശബ്ദഃ
കവിഃ കവീ കവയഃ
കവിം കവീ കവീൻ
കവിനാ കവിഭ്യാം കവിഭിഃ
കവയേ കവിഭ്യാം കവിഭ്യഃ
കവേഃ കവിഭ്യാം കവിഭ്യഃ
കവേഃ കവ്യോഃ കവീനാം
കവൗ കവ്യോഃ കവിഷു
• പതി എന്ന ശബ്ദവുംഇകാരാന്തഃ പും.ലിം. ആണെങ്കിലും അതിന്റെ ചില രൂപങ്ങൾ കവി ശബ്ദത്തിൽ നിന്നു വ്യത്യസ്തമായതിനാൽ അതുംനൽകുന്നു.
• ഇകാരാന്തഃ പും.ലിം. പതി (ഭർത്താവ്) ശബ്ദഃ
പതിഃ പതീ പതയഃ
പതിം പതീ പതീൻ
പത്യാ പതിഭ്യാം പതിഭിഃ
പത്യേ- പതയേ പതിഭ്യാം. പതിഭ്യഃ
പത്യുഃ പതിഭ്യാം പതിഭ്യഃ
പത്യുഃ പത്യോഃ പതീനാം
പത്യൗ പത്യോഃ പതിഷു
താഴെ കൊടുക്കുന്ന വാക്യങ്ങളിലെ ഓരോ നാമത്തിൻറെയും സർവനാമത്തിൻറെയും ലിംഗം, വചനം, വിഭക്തി, അർത്ഥം എന്നിവയും ഓരോ verb ൻറെയും പുരുഷൻ, വചനം, അർത്ഥം എന്നിവയും ശ്രദ്ധിച്ചു മനസ്സിലാക്കിയിട്ട് വാക്യാർത്ഥം എഴുതുക.
1. ബാലൗ ഗച്ഛതഃ. 2. ബാലികേ ഗച്ഛതഃ. 3. നിശായാം നക്ഷത്രാണി ശോഭന്തേ. 4. നക്ഷത്രാണാം മധ്യേ ചന്ദ്രഃ ശോഭതേ. 5. ലതാ വൃക്ഷേ ആരോഹതി. 6. ലതായാം പർണ്ണാനി പുഷ്പാണി ച സന്തി. 7. ലതായാഃ പുഷ്പാണി പതന്തി. 8. സീതായാഃ പത്യുഃ നാമഃ രാമഃ. 9. സീതായാഃ പതയേ നമഃ. 10. സീതായാഃ പതയേ രാമചന്ദ്രായ നമഃ. 11. വൃക്ഷസ്യ ശാഖാസു വാനരാഃ ക്രീഡന്തി. 12. തേ ശാഖാഭ്യഃ അവരോഹന്തി. 13. രഘുവംശം കാളിദാസ കവിനാ രചിതം കാവ്യം. 14. തത് മനോഹരം ചിത്രം ഹരിണാ ലിഖിതം. 15. തസ്മിൻ ചിത്രേ ഗജാനാം ജനാനാം ച ചിത്രാണി സന്തി. 16. വനിതാഃ മാലാഭിഃ ശരീരം ഭൂഷയന്തി.
ഇവയുടെ അർത്ഥം എഴുതാൻ കഴിഞ്ഞാൽ വിഭക്തികൾ നോക്കാൻ പഠിച്ചെന്നർത്ഥം.
[ ബാലികേ=രണ്ടു ബാലികമാർ. ബാലികാ ബാലികേ ബാലികാഃ. നിശാ-= രാത്രി. ആകാരാന്തസ്ത്രീലിംഗം. ലതാ=വള്ളി. ആരോഹ്= കയറുക. ച= and. പർണ്ണാനി പുഷ്പാണി ച= ഇലകളും പൂക്കളും. സന്തി= ഉണ്ട്(ബ.വ) അസ്(ഉണ്ട്) ധാതു. അസ്തി സ്തഃ സന്തി പത്യുഃ= പതിയുടെ – ഷ.ഏ.വ. ശാഖാ= ശാഖ. ആകാരാന്ത സ്ത്രീ. അവരോഹ്= ഇറങ്ങുക.--പ്ര.പു.ബ.വ. കവിനാ = കവിയാൽ. തൃ.ഏ.വ. ഹരിണാ= ഹരിയാൽ. തൃ.ഏ.വ. തസ്മിൻ =അതിൽ. തത് ശബ്ദത്തിൻറെ സ.ഏ.വ
ലിഖിതം= എഴുതപ്പെട്ടത്. മാലാഭിഃ,= മാലകളാൽ ---ആകാരാന്ത സ്ത്രീ. തൃ.ബ.വ. ഭൂഷയന്തി= അലങ്കരിക്കുന്നു—പ്ര.പു.ബ.വ]
ഭഗവത്ഗീതാജ്ഞാനം നൽകിയ പരമാത്മാവ് ഒരു ദേഹധാരിയാണോ ? അതോ നിരാകാരിയാണോ ?
🌿🌿🌿🌿
1) നാശം ഇല്ലാത്തതും സർവ്വോത്തമവും എല്ലാറ്റിനും അതീതവുമായ എന്റെ സ്വരൂപത്തെ അറിയാത്ത മൂഡന്മാർ എന്നെ ദേഹധാരിയായി. കാണുന്നു ....ഗീത7/24...
2) അല്ലയോ അർജ്ജുനാ കഴിഞ്ഞുപോയതും ,ഇപ്പോൾ ഉള്ളതും ,വരാനിരിക്കുന്നതുമായ ജീവികളെ ഞാൻ. അറിയുന്നു ,എന്നാൽ എന്നെ. ആരും അറിയുന്നില്ല ....ഗീത7/26🌻
3) സർവ്വജ്ഞനും, അണുവിനെക്കാൾ അണുവും, സർവ്വാശ്രയവും
ചിന്തിച്ചറി യാൻ. ആകാത്ത രൂപത്തോടുകൂടിയാവാനും, സൂര്യനെപോലെ തേജസ്വീയും താമസ്സിന്ടെ അതീതനുമായ പരമാത്മാവിനെ മരണസമയത്ത്‌ ഓർമ്മിക്കുന്നവർ പരമപദം പ്രാപിക്കുന്നു ...ഗീത8/9....🌻
4) ജഗത്തിന്ടെ, പിതാവും, മാതാവും, പിതാമഹനും ,ദാതാവും ,വേദങ്ങൾ കൊണ്ട് അറിയപ്പെടേണ്ട ശുദ്ധവും, ഓംങ്കാര സ്വരൂപനും ഞാൻ തന്നെയാകുന്നു ....ഗീത ..9/17..🌻
5) ദേവതകളെ ആരാധിക്കുന്നവൻ ,ദേവതകളെയും ,പിതൃക്കളെ ആരാധിക്കുന്നവൻ, പിതൃക്കളെയും, ഭൂതങ്ങളെ ആരാധിക്കുന്നവൻ ഭൂതങ്ങളെയും ,എന്നെ, ആരാധിക്കുന്നവൻ, എന്നെ. പ്രാപിക്കുന്നു ....ഗീത 9/25🌻
6) എന്റെ ഉല്പത്തിയെ ദേവന്മാരും, മഹര്ഷിമാരുപോലും അറിയുന്നില്ല ....എന്തെന്നാൽ ഞാൻ ദേവന്മാർക്കും, മഹര്ഷിമാർക്കും, എല്ലാ പ്രകാരത്തിലും, ആദികാരണമാകുന്നു ...ഗീത ...10/2
7) എന്നെ ജന്മ രഹിതനായും ആദിയില്ലാത്തവനായും, ലോക മഹേശ്വരനായി. ആരാണോ അറിയുന്നത് ,മനുഷ്യർക്കിടയിൽ അജ്ഞാന മകറ്റു ന്നവൻ സർവ്വ പാപങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു ....ഗീത 10/3🌻
8) ഈശ്വരൻ ഒന്നേയുള്ളു ,ആ ഈശ്വരൻ നിരാകാരനും ജ്യോതി സ്വരൂപനുമാണ് ...സർവ്വമംഗളകാരി ആയതിനാൽ ആ പരമാത്മാവിനെ ശിവൻ എന്ന് വിളിച്ചു ഭാരതീയർ ശിവലിംഗ രൂപത്തിൽ പൂജിക്കുന്നു ....🌿🌺🌿 ഓം ശാന്തി ....

dija mani

Thisuvathira.
https://www.facebook.com/Asianet/videos/2131359550215022/
കുണ്ഡലിനി ഉണര്ന്നാതിന്‍റെ ലക്ഷണങ്ങള്‍
ധ്യാനത്തില്‍ ദിവ്യകാഴ്ചകള്‍, ദിവ്യഗന്ധങ്ങള്‍, രുചികള്‍, സ്പര്‍ശനം, അനാഹത മണിശബ്ദം എന്നിവ കുണ്ഡലിനി ഉണര്ച്ചവയില്‍ അനുഭവവേദ്യമാകും.
ഈശ്വരീയമായ അറിവുകള്‍ ഉണ്ടാകും. കുണ്ഡലിനി ഉണരുമ്പോള്‍ മൂലാധാര ചക്രത്തില്‍ മിഡിപ്പും, പുളകങ്ങളും, ഉദ്യാന ജലന്ദരവും മൂലബന്ധവും സ്വാഭാവികമായി ഉണ്ടാകുന്നു. ശ്വാസം തടസ്സമൊന്നും കൂടാതെ നിലക്കുന്നു, കേവലകുംഭകം അനുഭവവേദ്യമാകുന്നു.
പ്രാണന്‍ സഹസ്രാര ചക്രത്തിലേക്ക് ഉയരുന്നു ദിവ്യത അനുഭവിക്കും. ഓംകാരത്തോട്കൂടിയുള്ള ധ്യാനം മനസ്സിലെ ലൌകിക ചിന്തകളെ അകറ്റുന്നുവെങ്കില്‍ മനസിലാക്കാം കുണ്ഡലിനി ഉണര്ന്നു വെന്ന്.
തൃകുടിയില്‍ ശംഭാവി മുദ്ര ഉണരും. ശരീരത്തില്‍ വൈദ്യുത കംബനങ്ങള്‍ അനുഭവിക്കും.
ധ്യാനത്തില്‍ ശരീരബോധം ഇല്ലാതെയാകും, കണ്ണുകള്‍ നാം ശ്രമിച്ചാലും തുറക്കാന്‍ സാധിക്കാത്തവണ്ണം അടയും. ഞരമ്പുകളില്‍ വൈദ്യുത വീചികള്‍ നിറയും.
ധ്യാനിക്കുമ്പോള്‍ പ്രചോദനവും ഉള്ക്കാുഴ്ചയും ലഭിക്കുന്നുവെങ്കില്‍, പ്രപഞ്ചസത്യങ്ങള്‍ നമ്മുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നുവെകില്‍. വേദസൂകതങ്ങള്‍ അനായാസേന ഗ്രാഹ്യമാകുന്നുവെങ്കില്‍ കുണ്ഡലിനി ഉണര്ന്നി രിക്കുന്നുവെന്ന് അര്ത്ഥം
ശരീരത്തിന് വായുവിനെക്കാള്‍ ഭാരക്കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ മനസ്സ് കഠിന പ്രശ്നങ്ങളില്പോെലും ഏകാഗ്രവും, സന്തുലിതവുമാകുന്നുവെങ്കില്‍ അഭൌമമായ ശക്തിയോടെ ജോലി ചെയാനാകുന്നുവെങ്കില്‍ അറിയൂ കുണ്ഡലിനിയുണര്ന്നിെരിക്കുന്നു വെന്ന്.
ദൈവീകമായ ശുദ്ധീകരണം നടക്കുന്നുവെങ്കില്‍, വാക്ചാതുര്യം സിദ്ധിച്ചുവെങ്കില്‍, ഒരു വിഷമവുമില്ലാതെ സുന്ദരമായ കാവ്യങ്ങളും കാവ്യസകലങ്ങളും രചിക്കുന്നുവെങ്കില്‍, വേദനയോ ക്ഷീണമോയില്ലാതെ തന്നെ പലതരം ആസനങ്ങളും യോഗ മുറകളും ചെയുന്നുവെങ്കില്‍, കുണ്ഡലിനി ഉണര്ന്നി രിക്കുന്നുവെന്ന് അര്ത്ഥം
കടപ്പാട് : കുണ്ഡലിനി യോഗ (സ്വാമി ശിവാനന്ദ)
സത്യമംഗലം
ശ്രീ രമണഭഗവാൻ വിരൂപാക്ഷ ഗുഹയിൽ വസിക്കുമ്പോൾ സത്യമംഗലം വെങ്കടരമണയ്യ എന്നൊരു സാധു വന്നിരുന്നു. അമാനുഷികമായ തേജസ്സുകൊണ്ട് ജ്വലിക്കുന്ന പ്രശാന്ത മുഖം, ആരോടും സംവാദം ചെയ്യാത്ത മൗന ഭാവം, വിദൂരതയിലേക്ക് നോക്കുന്ന നിർന്നിമേഷ ദൃഷ്ടി ഇതെല്ലാമായിരുന്നു ആ താപസന്റെ വൈശിഷ്ട്യങ്ങൾ. ഇദ്ദേഹം അഞ്ചുദിവസം വിരൂപാക്ഷ ഗുഹയിൽ താമസിച്ചു. ഓരോ ദിവസവും ശ്രീരമണ ഭഗവാന്റെ മുന്നിൽ വന്ന് മണിക്കൂറുകളോളം നിശ്ചലമായി ധ്യാനത്തിൽ ഇരിക്കും. ഉണർന്നാൽ ശ്രീ ഭഗവാനെ സ്തുതിച്ചു കൊണ്ട് ഒരു പാട്ടു പാടും. അങ്ങനെ അഞ്ചു ദിവസം കൊണ്ട് അഞ്ചു പാട്ടുകൾ പാടി. അലൗകികമായ ശബ്ദ ഘടനയോടെ അവാച്യമായ തുരീയാനന്ദ രസം തുളുമ്പുന്ന ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ഈ പാട്ടുകൾ ഇത് രചിച്ച വ്യക്തിയുടെ ഹൃദയത്തിൻറെ ആഴം വിളിച്ചോതുന്നു . ഇദ്ദേഹം അഞ്ചാമത്തെ ദിവസം തിരുവണ്ണാമലയിൽ നിന്നും എങ്ങോട്ടോ പോയി. പിന്നീടൊരിക്കലും ഇദ്ദേഹത്തെ കണ്ടിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് സത്യ മംഗലത്തിൽ അന്വേഷിച്ചപ്പോഴും കണ്ടെത്താൻ സാധിച്ചില്ല. ശ്രീ രമണ ഭഗവാനോട് ഇദ്ദേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ "അത് സത്യമംഗലം അയ്യാ!" എന്ന് സൂത്ര പ്രായത്തിൽ പറഞ്ഞു. ഇദ്ദേഹത്തിനെ നേരിൽ കണ്ടവർ പലരും ഏതോ സിദ്ധ മണ്ഡലത്തിൽനിന്നും പരമേശ്വര സ്വരൂപനായ ഭഗവാനെ സന്ദർശിച്ച ഏതോ മഹാ സിദ്ധൻ ആണെന്നു തന്നെ കരുതുന്നു.
വെങ്കട രമണയ്യ രചിച്ച അഞ്ചു പാട്ടുകൾ "ശ്രീരമണ സ്തുതി പഞ്ചകം" എന്ന പേരിൽ ഇന്നും രമണാശ്രമത്തിൽ ഗാനം ചെയ്യപ്പെടുന്നു.
- ആത്മ സാക്ഷാത്കാരം
(ശ്രീ നൊചൂർ വെങ്കടരാമൻ
ജലം സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഒരുപക്ഷെ ഭാവി യുദ്ധങ്ങള്‍ വെള്ളത്തിനുവേണ്ടിയുള്ളതായിരിക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന്‍ കി ബാത്ത്' എന്ന റേഡിയോ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്. ഇനി മെയ്, ജൂണ്‍, ജൂലായ് മൂന്നു മാസങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ജലത്തിന്റെ ദുരുപയോഗം നടക്കുന്നില്ലെന് നാമോരുത്തരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ജി.എന്‍.ആര്‍.ജി.എ.യുടെ ബജറ്റ് ജല സംരക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. 2017-18 കാലഘട്ടത്തില്‍ ജല സംരക്ഷണത്തിനായി 35,000 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ ചെലവഴിച്ചത്. 150 ലക്ഷം ഹെക്ടര്‍ ഭൂമിയ്ക്ക് ഈ നടപടികളിലൂടെ പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 
പ്രഭാഷണത്തിന്റെ തുടക്കത്തില്‍തന്നെ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തവരെയും മെഡല്‍ നേടിയവരെയും അദ്ദേഹം പ്രശംസിച്ചു. ഗെയിംസില്‍ പങ്കെടുത്തവറില്‍ ഭൂരിഭാഗവും ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു. വെല്ലുവിളികളെ തരണം ചെയ്ത് ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്നതിന് അദ്ദേഹം അവരെ അഭിനന്ദിച്ചു.
സ്വഛ്ഭാരത് വേനല്‍ക്കാല ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഗ്രാമത്തെ ദത്തെടുക്കാം. മെയ് 1നും ജൂലായ് 31 നുമിടയിലുള്ള ദിവസത്തില്‍ 100 മണിക്കൂറാണ് ഇന്റേണ്‍ഷിപ്പ് സമയം. കോളേജോ സര്‍വകലാശാലയോ ആയിരിക്കും കാര്യപരിപാടികള്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍.
ഇന്റേണ്‍ഷിപ്പിന്റെ അവസാനം മികച്ച സേവനം ചെയ്ത വിദ്യാര്‍ഥിയെ കോളേജ് തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കും.ഇന്റേണ്‍ഷിപ്പ് മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
janmabhumi
പ്രാചീനശിലായുഗം മുതല്‍ മധ്യശിലായുഗം, നവീനശിലായുഗം, ലോഹയുഗം തുടങ്ങിയ കാലഘട്ടങ്ങളിലെല്ലാം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ ഈ ഹിന്ദുസ്ഥാനത്തിലും ജനവാസം ഉണ്ടായിരുന്നു എന്നും സൈന്ധവ (വടക്ക്)- കീഴടി (തെക്ക്)  നാഗരികതയുടെ കാലമായപ്പോഴേക്കും വനം, ഗ്രാമം, പുരം എന്ന മൂന്നു തലത്തിലുമുള്ള ആവാസവ്യവസ്ഥകളും ഇവിടെ നിലവില്‍ വന്നു എന്നും ഗണതന്ത്രം, രാജതന്ത്രം എന്നിങ്ങനെ പല തരം ഭരണവ്യവസ്ഥകള്‍ സമകാലികങ്ങളായി ഇവിടെ പരീക്ഷിക്കപ്പെട്ടിരുന്നു എന്നും നാം കണ്ടു.
അതോടൊപ്പം തന്നെ അതിപ്രാചീനകാലം മുതല്‍ ബാഹ്യവും ആന്തരവും ആയ പ്രകൃതിയെ സ്വാധീനിച്ചോ, നിയന്ത്രിച്ചോ, സമരസപ്പെട്ടോ ജീവിതദു:ഖങ്ങളെ അതിജീവിക്കുവാനും ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ സുഖം നേടുവാനുമുള്ള ഉപായങ്ങളെ, യുക്തിയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍, പരീക്ഷണ- നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, കണ്ടെത്തുവാനും പ്രയോഗിക്കുവാനും ഉള്ള പരിശ്രമങ്ങളും ഇവിടെ നടന്നുവന്നു എന്നും നാം മനസ്സിലാക്കി. തല്‍ഫലമായി നിരവധി വിശ്വാസപദ്ധതികള്‍ രുപം കൊള്ളുകയും അവ ക്രമേണ പരിഷ്‌കരിക്കപ്പെട്ടുവരികയും ചെയ്തു വന്നു എന്നും നാം കണ്ടു. 
അത്തരത്തില്‍ ചില ഹിന്ദുഗോത്രങ്ങളില്‍ പില്‍ക്കാലത്തു പ്രചാരത്തില്‍ വന്ന വൈദികം എന്ന വിശ്വാസപദ്ധതിയെപ്പറ്റി നാം അല്‍പം വിശദമായി അറിഞ്ഞു. ഇഹലോകവും, പിതൃ, സ്വര്‍ഗാദി പരലോകങ്ങളും, അവയെ സൃഷ്ടിക്കുകയോ, നിലനിര്‍ത്തുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്ന നിരവധി ദേവതാസങ്കല്‍പ്പങ്ങളും, യാഗം മുതലായ സങ്കീര്‍ണ്ണച്ചടങ്ങുകളും, മരണാനന്തരമുള്ള ആത്മാവിന്റെ ഗതി, പുനര്‍ജ്ജന്മസിദ്ധാന്തം, ബ്രഹ്മവാദം, ജരാ, രോഗ, ദു:ഖാദികള്‍ നിറഞ്ഞ ജനനമരണചക്രത്തില്‍ നിന്നും ഉള്ള ശാശ്വതമോചന (മോക്ഷം- ഇത് ഒരു ഋണാത്മകമായ-നെഗറ്റീവ് ആയ - കല്‍പ്പനയാണെന്നു പണ്ഡിതമതം) ത്തിനായി അനുഷ്ഠിക്കേണ്ട സന്ന്യാസം, ബ്രഹ്മത്തെപ്പറ്റിയുള്ള ശ്രവണ-മനന-നിദിധ്യാസനങ്ങള്‍ എന്നിവയെല്ലാം ആണ് അതിന്റെ ഉള്ളടക്കം എന്നും നാം കണ്ടു. 
ഈ വൈദികത്തിനു പില്‍ക്കാലത്തുണ്ടായ പ്രചാരം നിമിത്തം ആകാം യാഗവും സന്ന്യാസവും ആണ് ഹിന്ദുവിന്റെ മുഖമുദ്ര എന്ന ഒരു ധാരണ വിദേശികളുടെയും സ്വദേശികളുടെയും ഇടയില്‍ രൂഢമൂലമായി. ജൈന, ബൗദ്ധ വിശ്വാസപദ്ധതികളുടെ ലൗകികജീവിതത്തില്‍ നിന്നും, വൈദികോപനിഷത്തുകളിലെ സന്ന്യാസതുല്യമായ, പിന്‍വാങ്ങലിലുള്ള ഊന്നലും കൂടി ആയപ്പോള്‍, ഹിന്ദുക്കള്‍ പ്രപഞ്ചയാഥാര്‍ത്ഥ്യത്തേയും (റിയാലിറ്റി) വസ്തുനിഷ്ഠത (ഒബ്ജക്റ്റിവിറ്റി) യെയും അതു വഴി ശാസ്ത്രീയസമീപന (റാഷണല്‍ അപ്രോച്ച്) ത്തിനെയും നിഷേധിക്കുന്നവരും ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരും ആയ കേവലം സ്വപ്‌നജീവികളാണെന്നാണ് പലരുടെയും വിലയിരുത്തല്‍. െ്രപാഫസര്‍ നക്കാമുറാ  ദി വേയ്‌സ് ഓഫ് ഈസ്റ്റേണ്‍ പീപ്പിള്‍- ഇന്ത്യ- ചൈന- ടിബറ്റ്- ജപ്പാന്‍ എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ഭാഗത്ത് പ്രിഫെറന്‍സ് ഫോര്‍ ദി നെഗറ്റീവ് എന്ന ഒരു അദ്ധ്യായം തന്നെ എഴുതിയിരിക്കുന്നതു കാണാം.
പ്രസിദ്ധ ചരിത്ര പണ്ഡിതനായ എം. ജി. എസ്. നാരായണന്‍ ഭാരതസംസ്‌കാരത്തിന്റെ ഭൗതികവശങ്ങള്‍ എന്ന ഒരു ലേഖനം 1964-ല്‍ ദേശപോഷിണിയില്‍ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു- ഭാരതത്തിന്റെ പഴയസംസ്‌കാരത്തെ ആര്‍ഷസംസ്‌കാരമെന്നാണ് പറഞ്ഞുവരാറുള്ളത്. ഋഷിമാരുടെ സംസ്‌കാരം. ഋഷിമാരെന്നു വെച്ചാല്‍,  ഇക്കാണുന്ന ഇന്ദ്രിയവേദ്യമായ ലോകത്തെ പുറംകാല്‍ കൊണ്ടു തട്ടിയെറിഞ്ഞു കളഞ്ഞശേഷം വല്ല കാട്ടിലും ചെന്ന് താടിയും തലയും നീട്ടി തപസ്സു ചെയ്യുന്നവരാണ് എന്നൊരു ധാരണയും പൊതുവേ കാണപ്പെടുന്നു. ഇതു മുഴുവന്‍ ശരിയല്ല. 
അദ്ദേഹം തുടരുന്നു- സിന്ധുനദീതീരത്തിലെ മണ്‍മറഞ്ഞ ചരിത്രാതീത മഹാസമൂഹങ്ങളുടെ കാലം തുടങ്ങി മൗര്യഗുപ്തസാമ്രാജ്യങ്ങളുടെ കാലഘട്ടത്തിലും അതിനു ശേഷവും പുരാതനഭാരതത്തില്‍ അനുസ്യൂതമായി നിലനിന്നുവന്ന ഭൗതികപ്രയത്‌നത്തിന്റെ പാരമ്പര്യം എന്തുകൊണ്ടാണിന്നും എറക്കുറെ അവഗണിക്കപ്പെട്ടുവരുന്നത്? വേദോപനിഷത്ഗ്രന്ഥങ്ങളോടൊപ്പം തന്നെ കാമസൂത്രവും അര്‍ത്ഥശാസ്ത്രവും ആയുര്‍വേദവും ജ്യോതിശ്ശാസ്ത്രവും തലമുറ തലമുറയായി മാനിക്കപ്പെട്ടുവന്നതിന്റെ പൊരുള്‍ - അതിന്റെ പിന്നിലുള്ള സമഗ്രമായ ജീവിതവീക്ഷണത്തിന്റെ മഹത്വം- എന്തുകൊണ്ടാണ് നവീനഭാരതത്തില്‍ വേണ്ടത്ര മനസ്സിലാക്കപ്പെടാത്തത്? വിലമതിക്കപ്പെടാത്തത്?
ഇതിനു കാരണം ആദ്ധ്യാത്മികതയെക്കുറിച്ചുള്ള നമ്മുടെ ധാരണപ്പിശകു തന്നെ. എം. ജി. എസ്സു തന്നെ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ ആദ്ധ്യാത്മികത എന്നാല്‍ ഭൗതികജീവിതത്തില്‍ നിന്നും പിന്തിരിയലാണെന്ന തരത്തില്‍ അതിനെ പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത് ഡോ. എസ്. രാധാകൃഷ്ണന്റെ - ആദ്ധ്യാത്മിക അനുഭൂതി ആണ് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികചരിത്രത്തിന്റെ അടിത്തറ (Spiritual experience is the foun-dation of India's rich cultural history, S. Radh-akrishnan, p.41, Indian Philosophy,vol.1, 1923) - എന്ന വാക്കുകളാണ്. നേരിട്ടുള്ള അനുഭവം ആണല്ലോ പ്രത്യക്ഷഗുരു. ഇതാണല്ലോ ശ്രീരാമകൃഷ്ണദേവനെ കണ്ടുമുട്ടാനുള്ള മഹാഭാഗ്യം സിദ്ധിച്ച നരേന്ദ്രനെ വിവേകാനന്ദനാക്കിയത്! ജീവിച്ചിരിക്കെത്തന്നെ ആ അനുഭവത്തിന്റെ, അനുഭൂതിയുടെ സാക്ഷാല്‍ക്കാരം, അതായത് ജീവന്‍മുക്തി എന്നതാണ് ഹിന്ദു ലക്ഷ്യം വെച്ചത്.
തികച്ചും ഭാവാത്മകമായ ആ ലക്ഷ്യം വ്യക്തികളുടെ അഭിരുചിക്കനുസൃതമായി നേടാനുള്ള ഉപായങ്ങള്‍ എന്ന നിലയ്ക്ക് തുല്യമായിട്ടാണ് എല്ലാ വിശ്വാസപദ്ധതികളെയും ഹിന്ദു കണ്ടിരുന്നത്. ഓരോ ഉപായത്തിന്റേയും പ്രാധാന്യവും, മഹത്വവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു വിശ്വാസപദ്ധതി എത്രമാത്രം ചേരും എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. സാധാരണജീവിതത്തിലും വസ്ത്രം, ഭക്ഷണം തുടങ്ങിയ പല കാര്യങ്ങളിലും ഈ ചേരുംപടി ചേര്‍ക്കല്‍ നാം നടത്താറുണ്ടല്ലോ. ഈ അനുയോജ്യമായ പദ്ധതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് അധികാരിവാദം, യോഗ്യതാവാദം എന്നെല്ലാം ആദ്ധ്യാത്മികശാസ്ത്രത്തില്‍ പറയും. ഇതിനെപ്പറ്റി ആദ്ധ്യാത്മികതയെക്കുറിച്ചുള്ള ലേഖനഭാഗത്തു വിശദമാക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലും ഒരു വിശ്വാസപദ്ധതിയുടെ ജീവിതവീക്ഷണത്തെയോ പ്രയോഗപദ്ധതിയെയോ അല്ല പ്രപഞ്ചത്തിന്റെ ആന്തരസത്തയുടെ പ്രത്യക്ഷാനുഭൂതിയെയാണ് ഹിന്ദുവിന്റെ ഉപബോധത്തിന്റെ ശാശ്വതമായ സ്ഥായീഭാവം ആയി കരുതേണ്ടത്. ആ അനുഭൂതിയേയാണ് പരമപുരുഷാര്‍ത്ഥമായി ഹിന്ദു കണ്ടത്. അല്ലാതെ മായാവാദവും അതിന്റെ അനുഷ്ഠാനവശമായ സന്ന്യാസവും ചേര്‍ന്ന സമ്പ്രദായത്തെയോ അല്ലെങ്കില്‍ ബൗദ്ധ, ജൈന പദ്ധതികളില്‍ ഏതെങ്കിലും ഒന്നിനെയോ, അല്ലെങ്കില്‍ നാഥ, തന്ത്രാദി പഥങ്ങളില്‍ ഒന്നിനെയോ മാത്രം മഹത്വം കല്‍പ്പിച്ച് പുല്‍കുന്ന ഏകശിലാത്മകസമീപനം (സെമിറ്റിക് മതങ്ങളുടെ രീതി) ഹിന്ദു സ്വീകരിക്കുന്നില്ല. 
janmabhumi
 'ഓം നമഃശിവായ'. ഇവ യഥാക്രമം ഭൂമി, ജലം, അഗ്നി, ആകാശം, വായു എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഒപ്പം അഞ്ച് ജ്ഞാനേന്ദ്രിയങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഓം-അരൂപിയായ ഈശ്വരന്‍. സൃഷ്ടിയുടെ ഏറ്റവും സുന്ദരമായ സത്ത്, നിഷ്‌കളങ്കത, സര്‍വ്വേശ്വരന്‍, അങ്ങനെ സൃഷ്ടിയുടെ അടിസ്ഥാനം.
'ഓം നമഃശിവായ' ജപിക്കുന്നത് ചന്ദ്രഗ്രഹണ സമയത്ത് വളരെ വിശേഷമാണ്. മഹാമന്ത്രമെന്ന് കരുതുന്നതും വളരെ ശ്രേഷ്ഠമായതുമായതുമാണ്. അത് ജപിക്കുന്നതിലൂടെ പാപങ്ങളെയകറ്റാനും പുണ്യം വര്‍ധിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ കവചമായ ഈ മന്ത്രം ജപിക്കുന്നതിലൂടെ  ഗ്രഹദോഷങ്ങളെയകറ്റുന്നു.
ശിവശക്തി-കൈലാസ്-മാനസസരോവറില്‍ പോകേണ്ട കാര്യമില്ലാതെ തന്നെ നമുക്ക് മോക്ഷം ലഭിക്കാവുന്നതാണ്. ഒരു ചൊല്ലുണ്ട്- മാനസസരോവറില്‍ മുങ്ങിയാല്‍, കൈലാസം ദര്‍ശിച്ചാല്‍ 'മുക്തി ലഭിക്കും' ചൈനയില്‍ പോയി മാനസസരോവറില്‍ മുങ്ങണമെന്നില്ല, നമ്മുടെ ഉള്ളില്‍ തന്നെ മാനസസരോവരം ഉണ്ട്. നമ്മുടെ മനസ്സ് (മാനസ്) എപ്പോഴാണ് ഒരു തടാകം പോലെ (സരോവര്‍) വിശാലമാകുന്നത്, അപ്പോള്‍ അവിടം സ്‌നേഹം കൊണ്ട് നിറയുകയും കൈലാസം സംജാതമാകുകയും ചെയ്യുന്നു. 
കൈലാസം എന്നാല്‍ ആഘോഷം-ഓരോ ദിവസം ഓരോ മിനിട്ടിലും ആഘോഷത്തിന്റെ സന്തോഷത്തിന്റെ ഉച്ചകോടിയാണ്. ഭഗവാന്‍ വസിക്കുന്നിടം-കൈലാസം. അഭിഷേക പ്രിയനായ ഭഗവാന്‍ എപ്പോഴും പവിത്രമായിരിക്കുവാനും, നിത്യശുദ്ധബോധത്തോടെയും, ഇരിക്കുവാന്‍ നിരന്തരമായ അഭിഷേകത്തിന് അറിവാകുന്ന ഗംഗ സ്ഥിരമായി ശിരസ്സില്‍ നിന്ന് ഒഴുകുന്നു..
janmabhumi
 പ്രപഞ്ചത്തിലെ എല്ലാവരും ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നവരാണ്. ദുഃഖങ്ങള്‍ ഇല്ലാതാകാനും സുഖം ലഭിക്കാനും സര്‍വരും തങ്ങളാല്‍ കഴിയുംവിധം പ്രയത്‌നിക്കുന്നു. ചിലര്‍ അതിനായി ജനശക്തിയെ ഉപയോഗിക്കുന്നു; മറ്റു ചിലരാകട്ടെ ധനശക്തി ഉപയോഗിക്കുന്നു. എന്നാല്‍ നമ്മുടെ ഋഷിമാര്‍ ദുഃഖങ്ങള്‍ അകറ്റുന്നതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച് ചില ധാരണകളില്‍ എത്തിയിട്ടുണ്ട്. മനുഷ്യന്‍ തന്റെ ബുദ്ധി ശുദ്ധവും നിര്‍മലവും ആക്കുകയാണെങ്കില്‍ അവന്റെ പ്രവൃത്തി സാത്ത്വികമായിത്തീരുമെന്നും അതിലൂടെ ആത്മവികാസം നേടാമെന്നും അവര്‍ കണ്ടെത്തി. അതിനുള്ള പ്രേരണയ്ക്കായി അവര്‍ ഉപയോഗിച്ച, ഇന്നും മന്ത്രങ്ങളുടെ മകുടമണിയായി കണക്കാക്കപ്പെടുന്ന വേദങ്ങളിലെ അതിവിശേഷപ്പെട്ട മന്ത്രമാണ് ഗായത്രീമന്ത്രം. വിശ്വാമിത്രന്‍ മന്ത്രഋഷിയും സവിതാവ് ദേവതയും നിചൃദ്ഗായത്രി മന്ത്രത്തിന്റെ ഛന്ദസ്സുമാകുന്നു. 'ഗായന്തം ത്രായതേ' അതായത് ഗാനം ചെയ്യുന്നവനെ രക്ഷിക്കുന്ന മന്ത്രം എന്ന് ഗായത്രിക്ക് അര്‍ഥം. 'പ്രാണനെ രക്ഷിക്കുന്നത്' എന്ന അര്‍ഥവും ഉപനിഷത്തില്‍ കാണാം. സവിതാവിനെ സ്തുതിക്കുന്നതായതിനാല്‍ സാവിത്രീമന്ത്രം എന്നും ഇതറിയപ്പെടുന്നു. വേദങ്ങളില്‍ ഋഗ്വേദത്തില്‍ ഒരിടത്തും (3.62.10), യജുര്‍വേദത്തില്‍ നാലിടങ്ങളിലും (3.35, 22.9, 30.2, 36.3), സാമവേദത്തില്‍ രണ്ടിടങ്ങളിലും (ഉത്തരാര്‍ച്ചികം 1.4,6.2) ഗായത്രീമന്ത്രം കടന്നുവരുന്നുണ്ട്. ഭൂഃ, ഭുവഃ, സ്വഃ എന്നീ മഹാവ്യാഹൃതികളോടൊപ്പം മൂന്നു പാദങ്ങളോടുകൂടിയ ഗായത്രീമന്ത്രം ഉച്ചരിക്കുന്നതാണ് ഭാരതത്തില്‍ ഏറ്റവും പ്രചാരമുള്ള ഗായത്രീമന്ത്രോച്ചാരണരീതി. ഇങ്ങനെ മൂന്നു വ്യാഹൃതികളോടുകൂടിയ ഗായത്രീമന്ത്രം യജുര്‍വേദം 36-ാം അധ്യായത്തിലുള്ളത് താഴെ കൊടുക്കുന്നു:
ഓം ഭൂര്ഭുവഃ സ്വഃ.
തത്സവിതുര്‌വരേണ്യം 
ഭര്‌ഗോ ദേവസ്യ ധീമഹി. 
ധിയോ യോ നഃ പ്രചോദയാത്. (യജുര്‍വേദം 36.3)
അര്‍ഥം: (ഭൂഃ ഭുവഃ സ്വഃ=) ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം എന്നിവയെല്ലാം ആരുടെ മഹിമയാണോ അഥവാ അവയിലെല്ലാം വിശേഷരൂപത്തില്‍ പ്രകടമാകുന്ന (തത് സവിതുഃ ദേവസ്യ=) ആ സൃഷ്ടികര്‍ത്താവും സര്‍വപ്രേരകനുമായ ദേവന്റെ (വരേണ്യം ഭര്ഗഃ=) വരണീയമായ ബ്രഹ്മസ്വരൂപം (ധീമഹി=) ഞങ്ങള്‍ ചിത്തത്തില്‍ ധരിക്കുന്നു. (യഃ നഃ ധിയഃ=) അത് ഞങ്ങളുടെ ബുദ്ധിയെ (പ്രചോദയാത്=) പ്രചോദിപ്പിക്കട്ടെ.
ഗായത്രീഛന്ദസ്സാകുന്ന പുരുഷന്റെ മഹിമയാണ് ഇക്കാണുന്ന ലോകമെല്ലാം എന്ന് ഛാന്ദോഗ്യോപനിഷത്ത് പറയുന്നു. എന്നാല്‍ അതാകട്ടെ ഒരു പാദമേ ആകുന്നുള്ളൂ. മറ്റ് മൂന്നുപാദവും പരമമായ ചിദാകാശത്തില്‍ അമൃതലോകത്ത് ബ്രഹ്മസ്വരൂപമായാണിരിക്കുന്നത് എന്ന് വേദത്തിലെ പുരുഷസൂക്തമന്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഛാന്ദോഗ്യത്തില്‍ പ്രസ്താവിക്കുന്നു. ഈ ബ്രഹ്മസ്വരൂപത്തെയാണ് ഗായത്രീ ഉപാസനയില്‍ നാം ധ്യാനിക്കേണ്ടത്. അതിന് ആദ്യം വേണ്ടത് യോഗ്യനായ ഒരു ഗുരുവില്‍നിന്നും മന്ത്രദീക്ഷ സ്വീകരിക്കുക എന്നതാണ്. 
ഗുരുകടാക്ഷമില്ലാതെ ഒരു ഉപാസനയും ഫലത്തെ പ്രാപിക്കുന്നതല്ല. ഉപാസനാപന്ഥാവില്‍ നമുക്കു വന്നുചേരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നമ്മെ നേരായ രീതിയില്‍ നയിക്കുവാന്‍ ആ വഴിയിലൂടെ മുന്‍പേ നടന്ന ഗുരുവിന് മാത്രമേ സാധിക്കൂ. അങ്ങനെ സത്യം, അഹിംസ, ബ്രഹ്മചര്യം തുടങ്ങിയ വ്രതങ്ങളോടെ ഗായത്രീമന്ത്രജപവും ധ്യാനവും ചെയ്യുന്നവനില്‍ ആ ബ്രഹ്മസ്വരൂപം പതുക്കെപ്പതുക്കെ വിളങ്ങുന്നു. അത് അവന്റെ ബുദ്ധിയെ അതിശയകരമാംവണ്ണം പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുവഴി അവന്റെ ജീവിതത്തിലുടനീളം നേട്ടങ്ങളുടെ പെരുമഴ വര്‍ഷിക്കുന്നു. അന്ത്യത്തില്‍, ഉത്തമമായ സൂര്യസ്വരൂപമായ പരമാത്മജ്യോതിസ്സിലേക്കും അത് അവനെ കൈപിടിച്ചുയര്‍ത്തുന്നു. 
മന്ത്രത്തിലെ ഭൂഃ, ഭുവഃ, സ്വഃ എന്നത് പരമമായി ഈശ്വരന്റെ നാമങ്ങളാകുന്നുവെന്ന് മഹര്‍ഷി ദയാനന്ദ സരസ്വതി ചൂണ്ടിക്കാട്ടുന്നു. ഭൂഃ എന്നാല്‍ പ്രാണസ്വരൂപനെന്നും, ഭുവഃ എന്നാല്‍ ദുഃഖവിനാശകനെന്നും, സ്വഃ എന്നാല്‍ സുഖസ്വരൂപനെന്നും അര്‍ഥം. അപ്രകാരം ഗായത്രിയെ ഗാനം ചെയ്യുന്നവനിലും പ്രാണശക്തി വര്‍ധിക്കുകയും, ദുഃഖങ്ങള്‍ നശിക്കുകയും, ആനന്ദം വന്നണയുകയും ചെയ്യുന്നു. പ്രാചീന ആര്‍ഷഗ്രന്ഥങ്ങളെല്ലാംതന്നെ ഗായത്രീമന്ത്രത്തെ പ്രകീര്‍ത്തിക്കുന്നതായി നമുക്ക് കാണാം. വാല്മീകിമഹര്‍ഷിയുടെ രാമായണവും ഗായത്രിയെ വിശേഷരൂപത്തില്‍ വ്യാഖ്യാനം ചെയ്യുന്നു എന്ന് പൂര്‍വാചാര്യന്മാര്‍ പറയുന്നു. 
യാജ്ഞവല്ക്യമഹര്‍ഷി, ഭരദ്വാജമഹര്‍ഷി, അഗസ്ത്യമഹര്‍ഷി, പരാശരമഹര്‍ഷി, സ്‌കന്ദാചാര്യന്‍, രാവണാചാര്യന്‍, ഉവ്വടാചാര്യന്‍,  സായണാചാര്യന്‍, മഹീധരാചാര്യന്‍, ശ്രീശങ്കരഭഗവത്പാദര്‍, വിദ്യാരണ്യസ്വാമികള്‍, ഭട്ടോജി ദീക്ഷിതര്‍, വരദരാജന്‍, മഹര്‍ഷി ദയാനന്ദ സരസ്വതി, ശ്രീ അരബിന്ദോ തുടങ്ങിയ പണ്ഡിതശിരോമണികളെല്ലാം ഗായത്രിക്കു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അതില്‍ ശ്രീ അരബിന്ദോയുടെ യൗഗികമായ ഭാഷ്യത്തെ ഇവിടെ ഉദ്ധരിക്കാം: 'അനുഭൂതികളുടെ ശ്രേണികളിലേക്ക് വിറയാര്‍ന്ന പാദങ്ങള്‍ കയറിച്ചെല്ലുന്നത് ഭാവനാവിഷയമല്ലാത്ത ആനന്ദത്തിന്റെ ഔന്നത്യങ്ങളിലേക്ക്; അവിടെ അസ്തിത്വത്തിന്റെ പരിവേഷം ആനന്ദമായി ജ്വലിക്കുന്നു. ഇവിടെ ശരീരം ഉത്തുംഗതയിലെ പ്രകാശകവചംപോലെ ഒളിവീശിനില്‍ക്കവേ അങ്ങവിടെയതാ തുറക്കുന്നു ഒരു കവാടം; അതിലൂടെ പ്രവഹിക്കുന്ന സൂര്യതേജസ്സമുദ്രത്തില്‍ ഞാന്‍ മുഴുകി ലയിക്കുന്നു!'. ഗായത്രിയുടെ ലോകത്ത് ചെന്ന് ഇപ്രകാരം അനുഭൂതിയുടെ മധുരം നുണയാനും വിശേഷബുദ്ധിയെനേടി ജീവിതത്തെ ദുഃഖവിമുക്തവും ആഹ്ലാദകരവുമാക്കുവാനും ഏവരെയും ഭഗവാന്‍ അനുഗ്രഹിക്കട്ടെ.
janmbahumi
ഛാന്ദോഗ്യോപനിഷത്ത് - 10
രണ്ടാം അദ്ധ്യായം 
സാമത്തിന്റെ 5, 7 ഭാഗങ്ങളോടുകൂടിയ സമഗ്രമായ ഉപാസനയെ പറയുകയാണ് ആദ്യത്തെ 10 ഖണ്ഡങ്ങളില്‍.
എല്ലാ അവയവങ്ങളോട് കൂടിയ സമഗ്രമായ സാമത്തിന്റെ ഉപാസനം ശോഭനമാകുന്നു. ശോഭനമായതിനെയെല്ലാം ജനങ്ങള്‍ സാമം എന്നു പറയുന്നു.ശോഭനമല്ലാത്തത് അസാമമാണ്.
സാമത്താല്‍ ഇതിനെ സമീപിച്ചു എന്ന് ജനങ്ങള്‍ പറയുമ്പോള്‍ നല്ല നിലയില്‍  സമീപിച്ചു വെന്ന് അര്‍ത്ഥം.
 അസാമമെന്നാല്‍ ശോഭനമല്ല രീതിയിലല്ല എന്നറിയാം. രാജധര്‍മ്മമായ ചതുരുപായങ്ങളില്‍ ഒന്നായ  സാമം ഏറ്റവും സാധുവായത് എന്നാണറിയപ്പെടുന്നത്
ജനങ്ങള്‍ നല്ല കാലം, നല്ല അനുഭവം എന്നിവയുണ്ടാകമ്പോള്‍ അതിനെ സാമം എന്ന് പറയാറുണ്ട്.ഇതിന് വിപരീതം അസാമമാണ്. ഇപ്രകാരം സാമത്തെ അറിഞ്ഞ് ഉപാസിച്ചാല്‍ ശോഭനങ്ങളായ ധര്‍മ്മങ്ങള്‍ നമ്മെ സമീപിക്കുകയും സേവിക്കുകയു ചെയ്യം.
സദ്ധര്‍മ്മങ്ങളുടെ ഫലം വേഗത്തില്‍ അനുഭവിക്കാന്‍ സാധിക്കും. ലോകങ്ങളെ സംബന്ധിച്ച 5 ഭാഗങ്ങളോടുകൂടിയ സാമത്തെ ഉപാസിക്കണം. പൃഥിവി ഹിങ്കാരം,അഗ്‌നി പ്രസ്താവം, അന്തരീക്ഷം ഉദ്ഗീഥം. ആദിത്യന്‍ പ്രതിഹാരം. ദ്യോവ് നിധനം . ഇത് ഊര്‍ദ്ധ്വ ലോകങ്ങളെ സംബന്ധിച്ച ഉപാസനമാണ്.
ഇനി മുകളില്‍ നിന്ന് കീഴോട്ടുള്ള തരത്തില്‍ ലോകങ്ങളെ പറ്റിയുള്ള സാമ ഉപാസന.
സ്വര്‍ഗം ഹിങ്കാരം ആദിത്യന്‍ പ്രസ്താവം, ആകാശം ഉദ്ഗീഥം, അഗ്‌നി പ്രതിഹാരം ഭൂമി നിധനം.
ഇതിനെ ഇങ്ങനെ അറിഞ്ഞ് ലോകങ്ങളില്‍ പഞ്ചവിധമായ സാമത്തെ സാധു ഗുണത്തോടെ ഉപാസിക്കുന്നവന് മേലേയും താഴെയുമുള്ള ലോകങ്ങള്‍ ഭോഗ്യങ്ങളായിത്തീരും.
 വൃഷ്ടിയായി പഞ്ചവിധ ഭക്തിയോടു കൂടിയ സാമത്തെ ഉപാസിക്കണം. ആദ്യം വരുന്ന കാറ്റ് ഹിങ്കാരം. മേഘം പ്രസ്താവം. മഴ ഉദ്ഗീഥം മിന്നലും ഇടിയും പ്രതിഹാരം. മഴ തോരുന്നത് നിധനം .ഇതിനെ അറിഞ്ഞ് വൃഷ്ടി ദൃഷ്ടിയോട് കൂടി പഞ്ചവിധമായ സാമത്തെ ഉപാസിക്കുന്നയാള്‍ക്ക് മഴ ഇല്ലാത്ത അവസരത്തില്‍ പോലും മഴ പെയ്യിക്കാനാവും .
 ജലവുമായി ബന്ധപ്പെട്ട്  5 വിധത്തില്‍ സാമത്തെ ഉപാസിക്കണം. മേഘങ്ങള്‍ മേലോട്ട് ഉയരുന്നത് ഹിങ്കാരം.വര്‍ഷിക്കുന്നത് പ്രസ്താവം. കിഴക്കോട്ടൊഴുകുന്ന വെള്ളം (നദികള്‍) ഉദ്ഗീഥം. പടിഞ്ഞാറോട്ട് ഒഴുകുന്ന വെള്ളം (നദങ്ങള്‍ ) പ്രതിഹാരം. സമുദ്രം നിധനം. ഇങ്ങനെ അറിഞ്ഞ് എല്ലാ അപ്പുകളിലും പഞ്ചവിധ സാമത്തെ ഉപാസിക്കുന്നവന് ജലത്തില്‍ മരണമുണ്ടാകില്ല. മരുഭൂമിയില്‍ പോലും യഥേഷ്ടം വെള്ളം കിട്ടും.
 ഋതുക്കളായി 5 വിധമായ സാമത്തെ ഉപാസിക്കണം. വസന്തം ഹിങ്കാരം, ഗ്രീഷ്മം പ്രസ്താവം, വര്‍ഷം ഉദ്ഗീഥം, ശരത് പ്രതിഹാരം, ഹേമന്തം നിധനം. സാമത്തെ ഋതുക്കളായി ഉപാസിക്കുന്നവന് എല്ലാ ഋതുക്കളും ഭോഗ്യങ്ങളാകുന്നു. ഓരോ ഋതുവിലും നല്ല ഭോഗമുണ്ടാവും.
 മൃഗ (പശു) ദൃഷ്ടിയോടെ സാമത്തെ ഉപാസിക്കണം. കോലാട് ഹിങ്കാരം, ചെമ്മരിയാട് പ്രസ്താവം. പശുക്കള്‍, ഉദ്ഗീഥം, കുതിരകള്‍ പ്രതി ഹാരം.മനുഷ്യന്‍ നിധനം. ഇങ്ങനെ ഉപാസിച്ചാല്‍ ധാരാളം പശുക്കളുണ്ടാകും.
janmabhumi
പഞ്ചഭൂതങ്ങളുടെ നിയന്താവായ ഭഗവാന്‍ ശിവനും ശക്തി (നിത്യശുദ്ധം)യുമായി യോജിച്ചപ്പോള്‍ കാര്‍ത്തികേയന്‍ ഭൂജാതനായി. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന (പഞ്ചാനനം) ശിവനും ശക്തിയും കൂടിയുണ്ടായ പുത്രന് 'ആറുമുഖന്‍' എന്ന പേര് അങ്ങനെ ലഭിച്ചു.
പുരാണത്തില്‍ കാര്‍ത്തികേയനെക്കുറിച്ച് ഒരു കഥയുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍നിന്ന് വിദ്യ അഭ്യസിച്ചു വരുവാന്‍ പിതാവ് ബാലനായ കാര്‍ത്തികേയനോട് ആവശ്യപ്പെട്ടതനുസരിച്ച് ബ്രഹ്മാവിന് സമീപമെത്തിയ ബാലന്‍ ബ്രഹ്മാവിനോട് 'ഓം' എന്നതിന്റെ പൊരുള്‍ പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. ഏതൊരു ഗുരുവിനേയുംപോലെ ആദ്യം അക്ഷരങ്ങള്‍ പഠിക്കുവാന്‍ ബ്രഹ്മാവ് നിഷ്‌കര്‍ഷിച്ചപ്പോള്‍ 'ഓം' എന്നതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുവാന്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.
ആദിശബ്ദമായ ഓം-ന്റെ അര്‍ത്ഥം അറിയില്ലായിരുന്ന ബ്രഹ്മാവിനോട് കാര്‍ത്തികേയന്‍ 'ഓംകാരത്തിന്റെ അര്‍ത്ഥമറിയാത്ത താങ്കള്‍ എങ്ങനെയാണ് എന്റെ ഗുരുവാകുന്നത്' എന്നാണ് പറഞ്ഞത്. ബ്രഹ്മാവിന്റെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കുകയില്ല എന്നും പറഞ്ഞു.
എന്തിനും വിപരീതമായി സംസാരിക്കുന്ന കാര്‍ത്തികേയനെ പിതാവായ ശിവന്‍ തന്നെ വിദ്യ നല്‍കുന്നതായിരിക്കാം ഉചിതമെന്ന് പറയുകയും, ഉണ്ടായ സംഭവമറിഞ്ഞ പിതാവിനോട് കാര്‍ത്തികേയന്‍ അതേ ചോദ്യം തന്നെ ഉന്നയിച്ചെങ്കിലും അതറിയില്ലായിരുന്നു. പിതാവിനോട് അതിന്റെ പൊരുള്‍ തനിക്ക് അറിയാമെന്നായി കാര്‍ത്തികേയന്‍.
പക്ഷേ അതു പറഞ്ഞുതരണമെങ്കില്‍ തന്റെ സ്ഥാനം ഉന്നതമായ ഇരിപ്പിടത്തിലും (ഗുരുസ്ഥാനം), കേള്‍ക്കുന്ന പിതാവ് കുറച്ച് താഴ്ന്ന സ്ഥാനത്തും ആയിരിക്കണമെന്ന നിര്‍ദ്ദേശം കുമാരന്‍ മുന്നോട്ടുവച്ചു. പക്ഷേ സര്‍വ്വേശ്വരനായ ഭഗവാന്‍ എങ്ങനെയാണ് താഴ്ന്ന സ്ഥാനം അലങ്കരിക്കുന്നത്? അദ്ദേഹം തന്നെ ഉപായം കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ  തോള്‍ഭാഗത്ത് കുമാരനെ ഉപവിഷ്ടനാക്കുകയും, ഭഗവാന്‍ ചെവി കാര്‍ത്തികേയനോട് ചേര്‍ത്ത് കൊടുത്ത് ഓം-ന്റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തു. ഈ സൃഷ്ടിയാകെ ഓം-ല്‍ നിറഞ്ഞിരിക്കുന്നു. ത്രിമൂര്‍ത്തിസങ്കല്‍പ്പമായ ബ്രഹ്മ, വിഷ്ണു, മഹേശ്വര സങ്കല്‍പ്പവും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
ഇതറിഞ്ഞ മാതാവ് പാര്‍വ്വതി വളരെയധികം സന്തോഷിക്കുകയും, സന്തോഷത്താല്‍ നീയെന്റെ സ്വാമിയുടെ (നാഥന്റെ) ഗുരുവായി (സ്വാമി) തീര്‍ന്നിരിക്കുന്നു; അങ്ങനെ കാര്‍ത്തികേയന് സ്വാമിനാഥന്‍ എന്ന പേരും ലഭിച്ചു.
ഈ കഥയുടെ സാരാംശം- ഗുരുതത്വം-ശിവതത്വത്തേക്കാള്‍ ഉയരത്തിലാണ് എന്നുള്ളതാണ്. ഒരു ചൊല്ല് തന്നെയുണ്ട്. എന്റെ മുമ്പില്‍ ഈശ്വരനും ഗുരുവും ഒരുമിച്ച് നിന്നാല്‍ ആരുടെ പാദങ്ങളാണ് ആദ്യം നമസ്‌ക്കരിക്കേണ്ടത്? തീര്‍ച്ചയായും 'ഗുരു'വിനെതന്നെയാണ്. ഗുരു ഇല്ലായിരുന്നെങ്കില്‍ ഈശ്വരനെ അറിയാന്‍ കഴിയില്ലായിരുന്നു.
janmabhumi
ശ്രീകൃഷ്ണ ഭഗവാനെ ശരണം പ്രാപിച്ചവര്‍ക്ക് ഭഗവാന്റെ പ്രസാദം കൊണ്ട് ഈ ശ്ലോകത്തില്‍ നിര്‍ദ്ദേശിച്ച എല്ലാ സാധനകളും എളുപ്പത്തില്‍ അനുഷ്ഠിക്കാന്‍ കഴിയും. 'സുശക്യാഃ' മാത്രമല്ല, ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയും കൃതാര്‍ത്ഥരാവുകയും ചെയ്യും-സിദ്ധിപര്യന്താഃ ഭവന്തി.
ശ്രീകൃഷ്ണ ഭഗവാന്‍, തന്റെ നിവാസ സ്ഥാനത്തെ വിവരിക്കുന്നു (15-6)
''പദം തത് പരിമാര്‍ഗ്ഗിതവ്യം''- സംസാരവൃക്ഷത്തെ വിരക്തിയാകുന്ന കോടാലികൊണ്ട് വെട്ടിനീക്കിയവര്‍ അന്വേഷിച്ച് എത്തിച്ചേരേണ്ടത് ആ പദമാണ് എന്ന് നാലാം ശ്ലോകത്തില്‍ പറഞ്ഞുവല്ലോ.  ശ്രീശങ്കരാചാര്യര്‍ 'വൈഷ്ണവം' (വിഷ്ണുവിന്റേത്) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആ പദത്തെ ഭഗവാന്‍ വിവരിക്കുന്നു.
-ധാമഃ
'ധാമ'-എന്ന പദത്തിന് ജ്യോതിസ്സ് എന്നും, വാസസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. ഭഗവാന്റെ അപരാപ്രകൃതി ആവിഷ്‌കരിച്ചഈ ഭൗതികപ്രപഞ്ചത്തില്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു. ഭഗവാന്റെ പുരികം ഒരു തവണ ഇളകുന്ന സമയം കൊണ്ട് ഈ സംഭവം നടന്നു കഴിയുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ പാടുന്നത് കേള്‍ക്കൂ-
''ഉലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും''
(ഭാരതം കിളിപ്പാട്ട്)
അങ്ങനെയുള്ള ഈ ഭൗതിക പ്രപഞ്ചം ഇരുട്ടുനിറഞ്ഞതാണ്; അജ്ഞാനം നിറഞ്ഞതാണ്. ഇതിന് അപ്പുറത്താണ് എന്റെ ധാമം-നിവാസ്ഥാനം എന്ന് ഭഗവാന്‍ പറയുന്നു. പരമം-എല്ലാത്തിനും അപ്പുറത്ത്-അത്യുന്നത സ്ഥാനത്താണ് എന്റെ ധാമം -(ലോകം) ആ ലോകം ജ്യോതിസ്സ് നിറഞ്ഞു പുറത്തേക്ക് പ്രവഹിക്കുന്നു. ആ ധാമവും ഭഗവാനും രണ്ടല്ല. ഭഗവാന്റെ ജ്ഞാനവും ശക്തിയും തന്നെയാണ്. മറ്റൊരു വസ്തുവല്ല. 'മമ-ധാമ' -എന്ന് വിവരിച്ചതിന് പ്രത്യേകാര്‍ത്ഥമുണ്ട്. എല്ലാ ബ്രഹ്മാണ്ഡങ്ങളും എല്ലാ വസ്തുക്കളും ഭഗവാന്റേതുതന്നെയാണ്. സൂചിയുടെ മുന കൊണ്ട് കുത്താന്‍ കഴിയുന്നത്ര സ്ഥലംപോലും വേറെ ആരുടെയും അല്ല. വേറെ ആര്‍ക്കും ഉടമസ്ഥതയില്ല. എല്ലാം ദൈവത്തിന്റെ നാട് തന്നെ. ഭഗവാന്റെ ഈ അധിവാസസ്ഥാനം അതുപോലെയല്ല-ജ്ഞാന-ബല-വീര്യ-തേജസ്സുകള്‍ നിറഞ്ഞതാണ്.

ആ ചൈതന്യം അഹം, അഹം, എന്നു സ്ഫുരിക്കുമ്പോൾ (തോന്നുമ്പോൾ) നിർവികാരമായിരിക്കയാൽ അതിനു വികാരം പറയാൻ പാടില്ല. ഭൂതകാര്യമായ അഹങ്കാരം ജഡമാകയാൽ അതിനും അഹമെന്നു തോന്നുവാൻ കഴികയില്ല. പിന്നെ ഏതിന് കഴിയുമെന്നാണെങ്കിൽ; പരമാർത്ഥഭൂതമായ ചൈതന്യം തന്നെ അഹങ്കാരത്തോടു ചേർന്നു കൊണ്ട് അഹംവൃത്തിയിൽ (ഞാനെന്ന തോന്നലിൽ) ശോഭിക്കുന്നു. ആകയാൽ ഈ അഹങ്കാര വൃത്തിയോടുകൂടിയ ജീവൻ അഹംപദത്തിന്റെ വാച്യാർത്ഥമാകുന്നു.

Saturday, April 28, 2018

ഈശ്വരന്‍ നമുക്ക്, ഈ ശരീരം തന്നിരിക്കുന്നതും നാനാവിഷയങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും അവയൊക്കെ യഥേഷ്ടം അനുഭവിച്ചു സുഖമായി ജീവിക്കാനല്ലേ എന്നു ചില മക്കള്‍ ചോദിക്കാറുണ്ട്. സുഖഭോഗമൊന്നും പാടില്ലെന്നു ആദ്ധ്യാത്മികശാസ്ത്രം പറയുന്നില്ല. എന്നാല്‍ അവയുടെ യഥാര്‍ത്ഥസ്വഭാവം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. സുഖഭോഗങ്ങള്‍ അനുഭവിക്കുമ്പോഴും ധര്‍മ്മം കൈവിടാതെ സൂക്ഷിക്കണം. സ്വാര്‍ത്ഥസുഖം മാത്രം മോഹിച്ചാല്‍, നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, സുഖത്തിനുപകരം ദുഃഖമായിരിക്കും ഫലം. ഒന്നും അമിതമാകരുത്. വികാരവിചാരങ്ങള്‍ മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, ഒരു നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പു സ്വാഭാവികമാണ്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം എടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. അതുപോലെ അമിതസുഖത്തിനുള്ള ആഗ്രഹം പിന്നീടു ദുഃഖത്തിനു കാരണമാകും.
ടാറിട്ട നല്ല റോഡുണ്ട്, നല്ല വെളിച്ചമുണ്ടു് എന്നുവച്ച് നമ്മള്‍ തോന്നുന്ന രീതിയില്‍ വണ്ടി ഓടിച്ചാല്‍ എവിടെയെങ്കിലും ചെന്നിടിച്ചു മരണം വരെ സംഭവിക്കാം. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ അതിനു് ഒരു നിയമമുണ്ട്്. അതനുസരിച്ചു വാഹനമോടിക്കണം. അതുപോലെ ഈശ്വരന്റെ സൃഷ്ടിയായ ഈ ലോകത്തു  ജീവിക്കുമ്പോള്‍, അതിനും ഒരു നിയമമുണ്ട്. അതനുസരിച്ചുവേണം ജീവിക്കേണ്ടത്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ചോക്ലേറ്റിനു നല്ല മധുരമാണ്. എന്നാല്‍ നമ്മുടെ ഇഷ്ടമനുസരിച്ച് ആവശ്യത്തിലധികം കഴിച്ചാല്‍ വയറിനു വേദനയുണ്ടാകും. എന്തും അമിതമായാല്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങളുണ്ടാകും, ദുഃഖത്തിനു കാരണമാകും. 
ലോകവസ്തുക്കള്‍ക്കു ശാശ്വതസുഖം നല്കാനുള്ള കഴിവില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. കുറച്ച് അനുഭവിച്ചു കഴിയുമ്പോള്‍ ഏതും മടുത്തുപോകുന്നു. ഒരാഗ്രഹം സാധിച്ചാല്‍ പിന്നെ മറ്റൊന്നിനുവേണ്ടിയായി                                                                                  ആഗ്രഹം. അതൃപ്തി എപ്പോഴും ബാക്കിയാകുന്നു. ഒരു വിളക്കിനെ ദ്വാരമുള്ള കുടംകൊണ്ട് മൂടിയാല്‍ ദ്വാരത്തിലൂടെ വെളിച്ചം ലഭിക്കും. എന്നാല്‍ വെളിച്ചത്തിന്റെ ഉറവിടം ദ്വാരമല്ലല്ലോ. അതുപോലെ ആനന്ദത്തിന്റെ ഉറവിടം ബാഹ്യവിഷയങ്ങളല്ല, ആത്മാവാണ്. ശാന്തമായ മനസ്സില്‍ സ്വതവേ ആനന്ദമുണ്ട്. എന്നാല്‍ ആഗ്രഹങ്ങള്‍കൊണ്ടും ആവലാതികള്‍കൊണ്ടും നമ്മള്‍ തന്നെ അതിനെ മറച്ചുകളയുകയാണ്. 
കടലിലെ തിരമാലകള്‍ ഇരമ്പിക്കൊണ്ടു മുകളിലേക്കുയരുന്നു. അടുത്തനിമിഷം തന്നെ താഴേക്കുവീഴുകയും ചെയ്യുന്നു. ഒരു നിമിഷമെങ്കിലും ഉയര്‍ന്നു നില്ക്കാന്‍ അതിനു സാധിക്കുന്നില്ല. അതുപോലെ സുഖം കിട്ടുമെന്ന മോഹത്തോടെ വസ്തുക്കളുടെ പിന്നാലെ ആവേശപൂര്‍വ്വം പായുന്ന മനുഷ്യന്‍ ദുഃഖത്തിലാണു ചെന്നുപതിക്കുന്നത്. മനസ്സുഖംതേടി പുറത്തേക്കു കുതിക്കുന്നതല്ലാതെ ശരിയായ സുഖം അനുഭവിക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ ദുഃഖം മാത്രം മിച്ചം. 
ലോകവസ്തുക്കളില്‍ സുഖം തേടിപ്പോയാല്‍ അതു ദുഃഖത്തിനും അശാന്തിക്കും മാത്രമേ വഴിതെളിക്കൂ. ഇത്തരം സുഖാന്വേഷണം വ്യക്തിയെ മാത്രമല്ല സമൂഹത്തെ മൊത്തം പ്രതികൂലമായി ബാധിക്കുന്നു. ബാഹ്യവസ്തുവില്‍ മാത്രം സുഖം തിരയുന്നതുകൊണ്ടു യഥാര്‍ത്ഥസ്‌നേഹം എങ്ങും കാണാനില്ലാതായി. കുടുംബജീവിതത്തിലും ഭാര്യാഭര്‍ത്തൃബന്ധത്തിലും സുഖവും സ്വസ്ഥതയും ഇല്ലാതായി. ഹൃദയം തുറന്നു സ്‌നേഹിക്കാനും സേവിക്കാനുമുള്ള കഴിവു നഷ്ടപ്പെട്ടു. ഇതുകാരണം പല പുരുഷന്മാരും അന്യസ്ത്രീകളെ മോഹിക്കുന്നു; സ്ത്രീകള്‍ പരപുരുഷന്മാരെയും. പ്രത്യേകിച്ചും, പാശ്ചാത്യരാജ്യങ്ങളില്‍ ഇതു വളരെയധികമാണ്. ബാഹ്യസുഖം അമിതമായി ആഗ്രഹിക്കുന്നതുകൊണ്ട് സ്വന്തം മകളെപ്പോലും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുന്നു. സഹോദരീസഹോദര സങ്കല്പംകൂടി തകരുന്നു. എത്രയോപേര്‍ പീഡനത്തിന് ഇരയായിത്തീരുന്നു. ഇന്നു ലോകത്തു കാണുന്ന കുറ്റകൃത്യങ്ങള്‍ക്കും ക്രൂരതയ്ക്കും മുഴുവന്‍ കാരണം സുഖം പുറത്താണെന്ന മിഥ്യാധാരണയാണ്.
ആഗ്രഹത്തെ നിയന്ത്രിക്കുക അത്യന്തം പ്രയാസമാണ് എന്നു പലരും പറയാറുണ്ട്. എന്നാല്‍ ആഗ്രഹത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞാല്‍ ഇതത്ര പ്രയാസമല്ല. നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള്‍ കൂടെതാമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ട് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ നമ്മള്‍ തയ്യാറാകില്ലല്ലോ. അവനു സ്ഥിരബുദ്ധിയില്ല; അതിനാല്‍ അയാള്‍ ഏതു നിമിഷവും നമ്മളെ അപകടപ്പെടുത്തും എന്നറിയാം. പാമ്പിന് പാലു നല്കി വളര്‍ത്തിയാലും അതു് അതിന്റെ സ്വഭാവം കാണിക്കും. പേപിടിച്ച പട്ടിയെ വീട്ടില്‍ വളര്‍ത്തുവാന്‍ ആരും തയ്യാറാവില്ല. ഇവയൊക്കെ നമുക്കു ദുഃഖം വരുത്തുന്നവയാണെന്നു ബോദ്ധ്യമുള്ളതുകൊണ്ട് അവയെ അകറ്റിനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കുന്നു.  അതുപോലെ വിഷയസുഖങ്ങളുടെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ ദുഃഖിക്കേണ്ടിവരില്ല.  
ജീവിതത്തില്‍ അവശ്യം വേണ്ട സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുകൊണ്ടാകണം അങ്ങനെ ചെയ്യുന്നത്. അതിനാല്‍ ആവശ്യത്തിനുമാത്രം കഴിക്കുക, ആവശ്യത്തിനു മാത്രം സംസാരിക്കുക, ആവശ്യത്തിനു മാത്രം ഉറങ്ങുക, ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. ജീവിതത്തില്‍ ഒരു നിമിഷവും വെറുതെ കളയാതിരിക്കുക. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുള്ളതായിത്തീരാന്‍ ശ്രദ്ധിക്കുക. ആഹാരമായാലും പണമായാലും മറ്റുവസ്തുക്കളായാലും അത് ഇല്ലാത്തവരുമായി പങ്കുവയ്ക്കാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക. ഒപ്പം ദിവസവും കുറച്ചു സമയമെങ്കിലും അന്തര്‍മുഖരായി നമ്മുടെ സ്വരൂപമെന്തെന്ന് ആരായുക. അത്രയുമായാല്‍ ജീവിതത്തിലൊരിക്കലും സുഖവും ശാന്തിയും നമുക്ക് നഷ്ടമാവില്ല.
 amma
പരമപദം അന്വേഷിച്ചു ആത്മീയ യാത്രചെയ്യുന്ന ഭഗവദ് ഭക്തന്മാരുടെ ലക്ഷണം-അനന്തര സാധകള്‍-വിവരിക്കുന്നു. ശ്രവണ കീര്‍ത്തനാദി ഭക്തി സാധനകളുടെ അന്തിമാവസ്ഥയായ ആത്മ സമര്‍പ്പണത്തിന്റെ പ്രക്രിയ തന്നെയാണിത്. ആ പ്രക്രിയ വിവരിക്കുന്നു.
(1) നിര്‍മാനമോഹാഃ - ഞാനാണ് എല്ലാത്തിനും ഉടമസ്ഥന്‍; എല്ലാം എനിക്കു വേണം; എല്ലാവരും എന്നെ ബഹുമാനിക്കണം-എന്ന മനോഭാവം ഉണ്ടാവരുത്. അജ്ഞാനമാണ്-മോഹമാണ് ആ മനോഭാവം നിലനിര്‍ത്തുന്നത്. എല്ലാത്തിനും നാഥന്‍ ഉടമ-ഭഗവാനാണ് എന്ന ജ്ഞാനം വളര്‍ത്തണം. ''മത്തഃസര്‍വ്വം പ്രവര്‍ത്തതേ,'' എന്ന ഗീതാ താല്‍പ്പര്യം നാം ഉള്‍ക്കൊള്ളണം.
(2) ജിതസംഗദോഷാഃ (15-5)
പുത്രന്മാര്‍, ഭാര്യ മുതലായ ലൗകികസുഖം തരുന്ന വസ്തുക്കളോടു ഒരുതരത്തിലും സ്‌നേഹം തോന്നരുത്. തനിക്ക് ഇഷ്ടമില്ലാത്ത വസ്തുക്കളോടു ലേശം പോലും ദ്വേഷവും തോന്നരുത്. ആദ്ധ്യാത്മികചര്യ അനുഷ്ഠിക്കുന്നവര്‍ ആദ്യമേ ഈ സംഗദോഷങ്ങളെ ജയിക്കണം, കീഴടക്കണം. ഈ ശ്ലോകത്തില്‍ പരമപദം അന്വേഷിക്കുന്നവരുടെ പ്രവര്‍ത്തനമാണ് വിവരിക്കുന്നത്. അവര്‍ സ്വര്‍ഗാദി ദിവ്യലോക സുഖങ്ങളെ സ്‌നേഹിക്കരുത് എന്ന് പറയേണ്ടതില്ല. അവര്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം-പദം-മോക്ഷാവസ്ഥ പോലുമല്ല. ഭഗവാന്റെ ബ്രഹ്മതേജസ്സില്‍ ലയിച്ച് ചേരുക എന്ന സായുജ്യവുമല്ല. ആ ഭക്തന്റെ പ്രാര്‍ത്ഥന ഇങ്ങനെയാണ്:
''വിത്തങ്ങളേകേണ്ട, യശസ്സുവേണ്ട,
വിണ്ണില്‍ സുഖിക്കേണ്ട, വിമുക്തി വേണ്ട:
തൃക്കാല്‍ക്കലെത്താനുമൊരേടമെന്നെ
പാര്‍ക്കാനയച്ചാല്‍ മതി മാരുതേശന്‍''
(ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്-നീലചന്ദ്രിക-പരിണാമ ഗുസ്തി)
ധനമോ, കീര്‍ത്തിയോ സ്വര്‍ഗസുഖമോ മാത്രമല്ല മോക്ഷംപോലും ആ ഭക്തന് വേണ്ടേ വേണ്ട! തൃക്കാല്‍ക്കല്‍-ഈ ശ്ലോകത്തില്‍ പറഞ്ഞ-അവ്യയമായ-പദത്തില്‍ എത്തിച്ചേരുകയേ വേണ്ടൂ!
(3) അധ്യാത്മനിത്യാഃ- (15-5)
സ്വരൂപം മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നവനുമാത്രമേ ആ പരമപദം പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. ഗീതയില്‍ പ്രതിപാദിച്ച ഭഗവത്തത്വവും കൂടി ചിന്തിക്കണം. ഒരു നിമിഷം പോലും മറ്റു വസ്തുക്കള്‍ ചിന്തിക്കരുത്. അങ്ങനെ അവബോധം നേടണം.
(4) വിനിവൃത്തകാമാഃ- സ്വര്‍ഗാദി ദിവ്യലോകസുഖങ്ങളില്‍ മുന്‍പേതന്നെ കാമം-ആഗ്രഹം ഇല്ലാത്തവര്‍ക്കു മാത്രമേ ഭഗവത്പദത്തിലെത്താന്‍ തോന്നുകയുള്ളൂ. മറ്റു ദേവന്മാരുടെ-ശിവന്‍, ദുര്‍ഗ, ആദിത്യന്‍ എന്നീ ദേവന്മാരുടെ ലോകത്തില്‍ എത്തിച്ചേരാനുള്ള ആഗ്രഹം പോലും ഉണ്ടാവരുത്. കാരണം ആ ലോകങ്ങള്‍ നശിക്കുന്നവയാണ് എന്നു ഭഗവാന്‍ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
''അന്തവത്തു ഫലം തേഷാം
തദ്ഭവത്യുല്‍പമേധസാം'' (7-23)
(5) ദ്വന്ദൈര്‍ വിമുക്താഃ സുഖദുഃഖ 
സംജ്ഞൈഃ(15-5)
സുഖത്തിനും ദുഃഖത്തിനും കാരണമായ തണുപ്പ്, ചൂട് മുതലായ-പരസ്പര വിരുദ്ധങ്ങളായ-ദ്വന്ദ്വഭാവത്തില്‍നിന്ന് പൂര്‍ണമായും മുക്തരാവണം. കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ച ത്രിഗുണങ്ങളുടെ പിടിയില്‍നിന്ന് മുന്‍പേ തന്നെ മോചനം നേടണം എന്നര്‍ത്ഥം.
(6) അമൂഢാഃ - (15-5)
ഗീതയില്‍നിന്നും ഭാഗവതത്തില്‍നിന്നും ജീവാത്മാവ്, പരമാത്മാവ്, ക്ഷേത്രം, ക്ഷേത്രജ്ഞന്‍, ബ്രഹ്മഭാവം, വൈകുണ്ഠാദിയായ ഭഗവല്ലോകങ്ങള്‍, ഭഗവാന്റെ അവതാരങ്ങള്‍, സഗുണ നിര്‍ഗുണ ഭാവങ്ങള്‍ തുടങ്ങിയ എല്ലാ ജ്ഞാനങ്ങളും നേടി അജ്ഞാനം- മൂഢഭാവം തീരെയില്ലാതാവണം. ഇതാണ് അവസാനത്തെ പ്രക്രിയ എന്നര്‍ത്ഥം.
ആ അവസ്ഥയില്‍ എത്തിയവര്‍ക്ക്-
അവ്യയം തത്പദം ഗച്ഛന്തി-നിത്യമായ ഒരു ന്യൂനതയും സംഭവിക്കാത്ത ഭഗവാന്റെ സന്തത നിവാസസ്ഥാനം-ഗോലോകം-പ്രാപിക്കാന്‍ സാധിക്കുന്നു.
 9961157857