അയോധ്യാകാണ്ഡത്തിലേക്കെത്തുമ്പോള് ശ്രീരാമന്റെ അഭിഷേക സംരംഭവും അഭിഷേക വിഘ്നവും ദശരഥ മൃത്യുവും ഭരതന്റെ വനയാത്രയും നന്ദിഗ്രാമ പ്രവേശവുമാണ് ഇതിവൃത്തത്തില്‍ പ്രധാനം.
ശ്രീരാമന് വനവാസത്തിനൊരുങ്ങിയപ്പോള്‍ സീതാദേവി പറഞ്ഞു, ഞാന്‍ മുന്‍പേ നടന്ന് മുന്നിലുള്ള മുള്ളുകളെല്ലാം ചവുട്ടിയുടച്ച് മൃദുവാക്കിയ ശേഷം അങ്ങു പുറകേ നടന്നാല്‍ മതി. എന്റെ ധര്മകര്മങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ വ്യക്തമായി പറഞ്ഞ് തന്നിട്ടുണ്ട്. ഇതിനെ നിഷേധിച്ചാല്‍ പിന്നെ താനില്ലെന്ന് പറഞ്ഞ് സീത കരഞ്ഞപ്പോള്‍ സീതയെയും കൊണ്ടുപോകാന്‍ സമ്മതിച്ചു.
എന്നെന്നും ജ്യേഷ്ഠന്റെ കൂടെ വസിക്കാന്‍ അച്ഛനും അമ്മയും അങ്ങും ജ്യേഷ്ഠത്തിയും എനിക്കനുവാദം തന്നിട്ടുള്ളതാണ്. ഗുരുക്കന്മാരും അതു സമ്മതിച്ചിട്ടുള്ളതാണ്. ഇതായിരുന്നു ലക്ഷ്മണന്റെ ന്യായം. ഇതും തള്ളിക്കളയാന്‍ ശ്രീരാമനായില്ല.
ശ്രീരാമനെ വനവാസത്തിനു നിയോഗിച്ചതില്‍ പൗരജനങ്ങള്‍ക്കെല്ലാം കൈകേയിയോടെതിര്പു തോന്നി. രാമന് ഇരിക്കുന്നിടം പുരം. അല്ലാത്തത് വനം. കൈകേയി നാട് ഭരിച്ചോട്ടെ. നമുക്കെല്ലാം രാമനോടൊപ്പം കാട്ടിലേക്ക് പോകാം എന്നായി ജനങ്ങള്‍. [ദശരഥന്റെ മനസുവായിക്കാനറിയാവുന്ന സുമന്ത്രര്‍ പല്ലുകള്‍ ഉരുമ്മി, കൈകള്‍ കൂട്ടിത്തിരുമ്മി. തല കുടഞ്ഞു കൊണ്ട് കൈകേയീ ഹൃദയത്തില്‍ ആഞ്ഞു വെട്ടും പോലെ കോപിച്ചു. കൈകേയി ഭര്തൃനാശിനിയും വംശനാശിനിയുമാണെന്ന് ശാപവാക്കുകള്‍ പറഞ്ഞു. കൈകേയിയുടെ വംശത്തെത്തന്നെ അവഹേളിച്ചു. ശ്രീരാമനെ തന്നെ വാഴിക്കാന്‍ കൈകേയിയോട് അഭ്യര്‍ത്ഥിച്ചു നോക്കുകയും ചെയ്തു.
ദശരഥന് കല്പിച്ചു. സുമന്ത്രരും ചതുരംഗ സേനയുമായി ഭൃത്യന്മാരുമെല്ലാമായി ശ്രീരാമന് പൊയ്ക്കോട്ടെ. എന്നാല്‍ രാഷ്ട്രത്തിന്റെ സമ്പത്തുക്കളെല്ലാം നിഷ്പ്രഭമാക്കി ജഡമായ രാജ്യം ഭരതനു വേണ്ടെന്ന് കൈകേയി പ്രതിവചിച്ചു. ദശരഥന് തളര്‍ന്നു വീണപ്പോള്‍ കൗസല്യയും മറ്റും താങ്ങി. ശ്രീരാമാദികള്‍ വനയാത്രയാരംഭിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news683177#ixzz4ostKJave
No comments:
Post a Comment