ഭഗവാനെ “കേശവാ” എന്നു വിളിച്ചതിനു ശേഷമാണ് അര്ജുനന് ചോദിക്കാന്‍ ആരംഭിച്ചത്. ശ്രീകൃഷ്ണന് എങ്ങനെ കേശവന് എന്ന പേരുകിട്ടി? കൃഷ്ണാവതാരത്തില്‍ കുതിരയുടെ രൂപം ധരിച്ചു ഗോകുലത്തിലേയ്ക്കുവന്ന കേശി എന്ന അസുരനെ വധിച്ചതുകൊണ്ട് ഭഗവാന് കേശവന് എന്ന പേര് വിളിച്ചുകൊണ്ട് പുഷ്പവൃഷ്ടിചെയ്തു സ്തുതിച്ചു. അങ്ങനെ കേശവനാമധേയനായി ത്തീര്‍ന്നു എന്ന കഥ നമുക്കൊക്കെ അറിയാം. ആ പേരിന് ആ സന്ദര്‍ഭത്തില്‍ ആ അര്‍ത്ഥത്തില്‍ പ്രത്യേക പ്രയോജനം ഒന്നുമില്ല. വേറെ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് നമുക്കു ശങ്കരാചാര്യരോടു ചോദിക്കാം. ഗീതാഭാഷ്യത്തില്‍ ആചാര്യര്‍ ഒന്നും മിണ്ടുന്നില്ല. വിഷ്ണു സഹസ്രമനാമഭാഷ്യത്തിലൂടെ ആചാര്യരോടു മറുപടി പറയുന്നതിങ്ങനെയാണ്. : കശ്ചാശ്ച ഈശഇത്യതേ കോശാ ബ്രഹ്മഹരീശ്വരാഃ തേഷാം സഭാവനാത് പ്രോക്തഃ കേശവഃ കേശി സൂദനഃ (കന്= ബ്രഹ്മാവ്, അന്= സ്ഥിതികാര്യംചെയ്യുന്ന വിഷ്ണു, ഈശന് = ഈ മൂന്നു ദേവന്മാരേയും ഉത്പാദിപ്പിക്കുകയും രക്ഷിക്കുകയും നിയന്ത്രിക്കുകയും അവര്‍ക്ക് ജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നവന്) കേശിയെ വധിച്ചവന് എന്നഅര്‍ത്ഥം പിന്നീടു വന്നുചേര്‍ന്നതാണ്. ഭഗവാന്റെ പന്ത്രണ്ടു നാമങ്ങളില്‍ ഈകേശവനാമമാണ് ആദ്യത്തേത്. അര്ജുനന് ഈ അര്‍ത്ഥത്തില്‍ കേശവാ എന്നു വിളിച്ചതിന്റെ സാംഗത്യം? സ്ഥിതപ്രജ്ഞ ലക്ഷണം എന്നോടല്ല ബ്രഹ്മാവ് ശിവന് മുതലായ മറ്റു യോഗേശ്വരന്മാരോടുചോദിക്കൂ എന്നു പറഞ്ഞു ഭഗവാന് ഒഴിഞ്ഞു മാറിയാലോ എന്ന് ഊഹിക്കുകയും ഭഗവാന് തന്നെയാണ് ഇതിന് ഉത്തരം പറയാന്‍ അവരേക്കാള്‍ യോഗ്യന്‍ എന്നു സൂചിപ്പിക്കുകയുമാണ്. ‘നത്വ ത്സമോസ്ത്യഭ്യധികഃ ത്യോന്യഃ (കൃഷ്ണാ അങ്ങേയ്ക്കു തുല്യനായിട്ടുപോലും വേറെ ആരും ഇല്ല; അങ്ങയേക്കാള്‍ ശ്രേഷ്ഠനായിട്ടുവേറെ ആരുമില്ലെന്നു പിന്നെ പറയേണമോ? (ഗീത 11ല്‍ 43) ഇങ്ങനെ ഈ അര്‍ത്ഥം അര്ജുനന് സ്വയം വിശദീകരിക്കുന്നുമുണ്ടല്ലോ..
sanathanadharmam
sanathanadharmam
No comments:
Post a Comment