സ്നേഹവും വെറുപ്പും
~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~
ഒരു ബുദ്ധസന്യാസിയുടെ കീഴില്‍ മുപ്പത് യുവശിഷ്യന്മാരുണ്ടായിരുന്നു . കുറെവര്ഷം അവര്‍ ഗുരുവിനോപ്പം തങ്ങി. പ്രത്യേക രീതിയിലാണ് അദ്ദേഹം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത് . ഒരു ദിവസം അദ്ദേഹം അവരോട് പറഞ്ഞു " ഏറെക്കാലമായ് നിങ്ങൾ ഒരുമിച്ച് കഴിയുന്നു അതുകൊണ്ട് തന്നെ പരസ്പര സ്നേഹവും വിദ്വേഷവും നിങ്ങള്‍ തമ്മില്‍ ഉണ്ടായിക്കാണും. ഒരു കാര്യം ചെയ്യുക നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആളുകളുടെ പേരുകൾ എനിക്കെഴുതിത്തരുക. ആ കുറിപ്പ് എന്നും രഹസ്യമായിരിക്കും വായിച്ചശേഷം ഞാന്‍ അവ നശിപ്പിക്കും.
ഗുരുകല്‍പ്പന എല്ലാവരും അനുസരിച്ചു. അദ്ദേഹം തനിക്ക് കിട്ടിയ കുറിപ്പുകള്‍ പരിശോദിച്ചു. അതില്‍ ഒരാളുടെ കടലാസില്‍ ഒന്നും എഴുതിയിട്ടില്ല.വെറും പേപ്പര്‍ ! മറ്റു 29 പേരില്‍ ആരുടെ കടലാസിലും അയാളുടെ പേര് ഉണ്ടായിരുന്നുമില്ല. ഏറ്റവും കൂടുതല്‍ പേര് എഴുതിയിട്ടുള്ള ശിഷ്യന്റെ പേരായിരുന്നു മറ്റുള്ളവരുടെ കുറിപ്പുകളില്‍ കൂടുതല്‍ കണ്ടത്. കുറിപ്പുകള്‍ എല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു .പിറ്റേ ദിവസം ശിഷ്യന്മാരോടായി പറഞ്ഞു . " നിങ്ങളില്‍ ആരെയും വെറുക്കാത്ത ഒരാള്‍ ഈ കൂട്ടത്തിലുണ്ട് , അയാളെ ആരും വെറുക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി. നിങ്ങളില്‍ ഏറെപ്പേരെ വെറുക്കുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട് . അയാളെ കൂടുതല്‍പേര്‍ വെറുക്കുന്നു എന്നതും കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കി അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഗുരുനാഥന് തുടർന്നു. ആരെയും വെറുക്കാതിരിക്കുക ,അപ്പോള്‍ വെറുക്കപ്പെടാതിരിക്കും . എല്ലാവരെയും സ്നേഹിക്കുക അപ്പോള്‍ എല്ലാവരാലും സ്നേഹിക്കപ്പെടും " . ഇത്രയേ ജീവിതത്തില്‍ പഠിക്കാനുള്ളൂ . എനിക്ക് ഉപദേശിക്കാനും ഇത്രയേള്ളൂ. ഈ ഉപദേശം മനസ്സിലായാല്‍ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവനും ഈ പാഠം അഭ്യസിക്കാനുള്ളതാണ് ..harekrishna
No comments:
Post a Comment