ശിഷ്യന്: ''എന്തുകൊണ്ടാണ് ജാതിമതവര്ഗ്ഗരാഷ്ട്രീയ വ്യത്യാസം കൂടാതെ എല്ലാ പേരും ഹിന്ദുമതത്തെ വിമര്‍ശിക്കുന്നത്?''
ഗുരുവരുള്‍: ''അത് നല്ലതാണല്ലോ, ഇനിയും അങ്ങനെതന്നെ വേണം.''
ശിഷ്യന്: ''എന്താണ് അങ്ങ് അങ്ങനെ പറയുന്നത് ! ആര്‍ക്കുവേണോ എന്തു തോന്നിയവാസവും പറയാവുന്ന ഒന്നാണോ ഹിന്ദുമതം?''
ഗുരുവരുള്‍: ''നിന്നെ ഒരാള്‍ ഭയന്ന് അകന്നു നിന്നാല്‍ അത് നിന്റെതന്നെ കുഴപ്പമാണ്. നിന്നെയൊരാള് ഭയക്കാതെ നിന്റെ അരുകില്‍ വന്നാല്‍ അത് നിന്റെതന്നെ മഹത്വംകൊണ്ട് ആണ്. ലോകം ആദ്യം നിന്നെ ഭയക്കാതിരിക്കട്ടെ. എന്നിട്ടല്ലേ ലോകത്തിനു വേണ്ടി നിനക്ക് എന്തെങ്കിലും നന്മ ചെയ്തു കൊടുക്കുവാന്‍ സാധിക്കൂ. ലോകം നിന്നെ കളിയാക്കിക്കോട്ടെ ആദരിച്ചോട്ടെ. നിന്നെ അവര്‍ ഭയക്കുന്നില്ല എന്നതാണ് നിന്നുടെ സാത്വികഭാവത്തിന്റെ പ്രതിഫലനം. സ്വന്തം ആന്തരികസംസ്കാരത്തിന്റെ മഹത്വത്തെ നിലനിര്‍ത്തുവാനുള്ള ആനുഷ്ഠാനങ്ങള്‍ സാധനകള്‍ പൂര്‍വ്വാധികം ആത്മവിശ്വാസത്തോടെ ചെയ്തു നീ മുന്നോട്ടു പോകുകയാണ് വേണ്ടത്. സാധന മുടങ്ങിയാല്‍ സാത്വികഭാവം ഇല്ലാതെയാകും. നോക്കു ഒരു വ്യക്തിയെയല്ല ഒരു സമൂഹത്തെ ആണ് ആരും ഭയക്കാതെ ധൈര്യമായി എന്തും പറയുന്നത്. അതാണ് ആദ്ധ്യാത്മിക ചര്യകളിലൂടെ ഇത്രയും കാലംകൊണ്ട് ഭാരതം നേടിയ സാത്വികസംസ്കാരത്തിന്റെ ഗുണം. അത് മനസ്സിലാകുമ്പോള്‍ ലോകം അത് കണ്ട് പഠിക്കും.''
ശിഷ്യന്: പ്രണാമം ഗുരുവേ! ദേവനെ ഭയക്കരുത്, ആ പേരും പറഞ്ഞു ഭയപ്പെടുത്തുകയും അരുത് അല്ലേ?''
ഗുരുവരുള്‍: ''അതെ. ഭയം ഉണര്‍ത്തുന്നത് വാക്യാര്‍ത്ഥത്തില്‍ പരിശോധിച്ചാലും പൈശാചികഭാവമാണ്. ഈശ്വരഭാവം ആകില്ലത്. പ്രപഞ്ചം ക്ഷേത്രമാണ്. അതിന്റെ ശക്തി ദേവതയുമാണ് എന്നതിനാല്‍ നാം പ്രപഞ്ചത്തില്‍ നമ്മുടെ അഹത്തെയും ശരീരത്തെയും സമര്‍പ്പിച്ച് ഭൂമിയില്‍ വീണു നമസ്കരിക്കുന്നു, എന്നും തൊട്ടു വന്ദിക്കുന്നു. അതു പോലെ തന്നെ ഈ ശരീരവും പ്രപഞ്ചത്തിന്റെ ഒരു പകര്‍പ്പുതന്നെയാണ്. നമ്മുടെ ശരീരം ക്ഷേത്രവും ഉള്ളിലെ ചൈതന്യം ഈശ്വരനും ആകുന്നു. അത് നിന്നില്‍ നിന്നും സാത്വികപ്രഭാവത്തില് ജ്ഞാനമായും സ്നേഹമായും പ്രകാശിക്കട്ടെ. അപ്പോള്‍ ലോകര്‍ നിന്നെ ഭക്തിയോടെ വണങ്ങുന്നതു കാണാം. ലോകം മഹാത്മാക്കളെ ആദരിക്കുന്നത് അതുകൊണ്ടാണ്.''
ശിഷ്യന്: ''വിശ്വമാകുന്ന ഗുരുവേ അന്തരംഗത്തിലിരുന്നരുളുന്ന കരുണാനിധിയേ! ആത്മപ്രണാമം. എല്ലാമതങ്ങളിലും എല്ലാ മനുഷ്യരിലും ലോകം ഒന്നുപോലെ ഭയരഹിതരായി ജ്ഞാനസ്വരൂപത്തില്‍ സ്നേഹഭാവത്തില്‍ ആകര്‍ഷിക്കപ്പെടട്ടെ.''.
krishnakumar
No comments:
Post a Comment