പണ്ടൊരിക്കല്‍ ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ ഘോരമായ ഒരു യുദ്ധം നടന്നു. യുദ്ധത്തിനിടയില്‍ ചില്ലപ്പോള്‍ ദേവന്‍മാരുടെ ശക്തി ക്ഷയിക്കുകയും അസുരന്‍മാരുടെ ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. ചിലപ്പോള്‍ അസുരന്‍മാരുടെ ബലം കുറയും ദേവന്‍മാരുടെ ബലം കൂടും. ക്ഷീണം വരുന്ന സമയത്ത് ദേവന്‍മാര്‍ ഉള്ള ശക്തിയെല്ലാം പ്രയോഗിച്ച് അസുരന്‍മാരെ നേരിടും.ദേവന്‍മാര്‍ വിജയം തങ്ങളുടേതാണെന്ന് അഭിമാനിച്ചു, അഹങ്കരിച്ചു. നമ്മുടെ ഈ മഹത്തായ വിജയം ആഘോഷിക്കുക തന്നെ എന്നായി ദേവന്‍മാര്‍.
ജീവിതത്തില്‍ പലതരത്തിലുള്ള വിജയങ്ങള്‍ പലപ്പോഴായി നമ്മളെല്ലാവരും നേടാറുണ്ട്. ആ വിജയത്തിന്റെ പുറകിലുള്ള രഹസ്യം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ആലോചിക്കാതെ ``എന്റെ വിജയം'' എന്നഹങ്കരിക്കുന്നവരാണ് സാധാരണ എല്ലാവരും തന്നെ. അങ്ങനെയുളള നമ്മെ നേരാം വണ്ണമൊന്നു ചിന്തിപ്പിക്കാന്‍ കൂടിയുളളതാണ് ഈ കഥ. അതിനെ വളരേ ആലങ്കാരികമായി ദേവാസുരയുദ്ധമെന്ന കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു എന്നു മാത്രം.
No comments:
Post a Comment