Monday, April 02, 2018

ധനം കൊണ്ട് എല്ലാമായി അതു സുഖം തരും എന്നു കരുതുന്നത് തെറ്റാണ്. ധനം മനുഷ്യന്റെ സ്വഭാവത്തിന് - അദ്ധ്യാത്മിക ആവശ്യപ്പെടുന്ന സമഭാവനയ്ക്ക് അത്ര അനുകൂലമല്ല. അത് കൂടുതല്‍ സമാഹരിക്കും തോറും മുഴുവന്‍ ശ്രദ്ധയും പണത്തിലാവും. ധനം സുഖം തരുമെങ്കില്‍ ധനികര്‍ക്ക് എല്ലാം സുഖം ലഭിക്കേണ്ടതല്ലേ? ധനത്തിന് ജീവിതത്തില്‍ പരമപ്രാധാന്യം നല്‍കാതെ അതര്‍ഹിക്കുന്ന ശ്രദ്ധയും സ്ഥാനവും മാത്രം നല്‍കുക - ഭജഗോവിന്ദം.
സുഖതഃ ക്രിയതേ രാമാ ഭോഗാഃ പശ്ചാത് ഹന്ത ശരീരേ രോഗാഃ യദ്യപി ലോകേ മരണം ശരണം തദപി ന മുഞ്ചതി പാപാചരണംമനുഷ്യന്‍ സുഖകരങ്ങളായ ഭോഗാനുഭവങ്ങളില്‍ രമിക്കുന്നു. പിന്നീട് ശരീരത്തിന് രോഗവും വരുത്തിവെയ്ക്കുന്നു. ഇഹലോകത്തില്‍ മരണമാണ് ഏവര്‍ക്കും ശരണം എന്നറിഞ്ഞിട്ടും അവന്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നില്ല. സുഖത്തിനായി വിഷയഭോഗങ്ങളില്‍ മുഴുകുകയും അതു മൂലം രോഗഗ്രസ്തനായി തീരുമ്പോഴും എല്ലാവര്‍ക്കും ഒടുവില്‍ മരണമാണെന്നറിയാമായിരുന്നിട്ടുകൂടി ജനങ്ങള്‍ പാപാചരണങ്ങള്‍ തുടരുകയാണ്. മൃഗസമാനനായി ബ്രഹ്മം തന്നെയായ മനുഷ്യന്റെ അധഃപതനമോര്‍ത്ത് വിലപിക്കുന്ന കരുണാമയനായ ആചാര്യസ്വാമികളെയാണ് നാം ഈ ശ്ലോകങ്ങളില്‍ കാണുന്നത്. ഇത്തരം അധഃപതനങ്ങള്‍ ഭജഗോവിന്ദം പാരായണം ചെയ്യുന്നവരെ അറിയിക്കുകയും അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയും ഈശ്വരമാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ആചാര്യസ്വാമികളുടെ ദൗത്യമാണല്ലോ. അര്‍ത്ഥമനര്‍ഥം ഭാവയ നിത്യം നാസ്തി തതഃ സുഖലേശസ്സത്യം പുത്രാദപി ധനഭാജാം ഭീതിഃ സര്‍വ്വത്രൈഷാ വിഹിതാരീതിഃ അര്‍ത്ഥം (സമ്പത്ത്) അനര്‍ത്ഥം ഉണ്ടാക്കുന്നതാണെന്ന് എപ്പോഴും ചിന്തിക്കൂ. അതില്‍ ലേശം പോലും സുഖമില്ല എന്നതാണു സത്യം. ധനവാന്മാര്‍ക്ക് പുത്രന്മാരില്‍ നിന്നു പോലും ഭീതി നേരിടാം. സമ്പത്തിന്റെ രീതി എല്ലായിടത്തും ഇതു തന്നെയാകുന്നു. ധനം ആവശ്യമാണ്. അതിന് ചില പ്രയോജനങ്ങളുമുണ്ട്. ദാനം മുതലായ നമ്മുടെ നിത്യാനുഷ്ഠാനത്തിനുപോലും അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ധനം കൊണ്ട് എല്ലാമായി അതു സുഖം തരും എന്നു കരുതുന്നത് തെറ്റാണ്. ധനം മനുഷ്യന്റെ സ്വഭാവത്തിന് - അദ്ധ്യാത്മിക ആവശ്യപ്പെടുന്ന സമഭാവനയ്ക്ക് അത്ര അനുകൂലമല്ല. അത് കൂടുതല്‍ സമാഹരിക്കും തോറും മുഴുവന്‍ ശ്രദ്ധയും പണത്തിലാവും. ധനം സുഖം തരുമെങ്കില്‍ ധനികര്‍ക്ക് എല്ലാം സുഖം ലഭിക്കേണ്ടതല്ലേ? ധനത്തിന് ജീവിതത്തില്‍ പരമപ്രാധാന്യം നല്‍കാതെ അതര്‍ഹിക്കുന്ന ശ്രദ്ധയും സ്ഥാനവും മാത്രം നല്‍കുക - ഭജഗോവിന്ദം.

No comments: