*മഹാഭാരതം കഥാരൂപത്തിൽ -21*
ധ്റുതരാഷ്ട്രരുടെ തേരാളി അധിരഥൻ പോവുകയാണ്. പകരം സഞ്ജയൻ എന്ന ഒരാളെ അതിരഥൻ തന്നെ അവർക്കു പരിചയപ്പെടുത്തി. സഞ്ജയനെ സദസ്സിനു നല്ലവണ്ണം ബോധിച്ചു. അതിനാൽ അവർ സഞ്ജയനെ ധൃതരാഷ്ട്രരുടെ തേരാളിയാക്കി.എന്നിട്ട് അതിരഥനെ പോകാൻ അനുവദിച്ചു.
അതിരഥൻ തന്റെ പുത്രനെ ഒരു തേരാളിയാക്കാൻ ഉദ്ദേശിച്ചു.അവനെ രഥം ഓടിക്കാൻ പഠിപ്പിക്കാൻ തീരിമാനിച്ചു. പക്ഷെ രാധേയൻ പറഞ്ഞു അവനു ആയുധ വിദ്യ പഠിക്കാനാണ് താല്പര്യമെന്ന്.
പാരമ്പര്യമനുസരിച്ച് രാധേയനും തേരാളിയാണ് ആകേണ്ടത് എന്ന് അതിരഥൻ
പറഞ്ഞു. പക്ഷെ രാധേയൻ പറഞ്ഞു ജന്മം കൊണ്ടല്ലല്ലോ കർമ്മം കൊണ്ടല്ലേ ഒരാൾ ഭാവിയിൽ ആരാകണം എന്ന് തീരുമാനിക്കേണ്ടത് അതിനു അതിരഥന് ഉത്തരമുണ്ടായിരുനില്ല.
പറഞ്ഞു. പക്ഷെ രാധേയൻ പറഞ്ഞു ജന്മം കൊണ്ടല്ലല്ലോ കർമ്മം കൊണ്ടല്ലേ ഒരാൾ ഭാവിയിൽ ആരാകണം എന്ന് തീരുമാനിക്കേണ്ടത് അതിനു അതിരഥന് ഉത്തരമുണ്ടായിരുനില്ല.
രാധേയൻ വലിയ ധാനശീലനായിരുന്നു.
ഒരിക്കൽ വീട്ടിൽ ഒരു പിടി അരി ചോദിച്ചു എത്തിയ ഒരു സന്യാസിക്കു ഒരു വലിയ പാത്രം നിറയെ അരി കൊടുക്കുകയും സന്യാസി അവന്റെ പ്രവർത്തിയിൽ സന്തുഷ്ടനായി അവനോടു എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു. പക്ഷെ അവൻ പറഞ്ഞു, ഒന്നും ആരോടും ചോദിക്കുന്നത് അവന് ഇഷ്ട്ടമല്ല എന്ന്.
ഒരിക്കൽ വീട്ടിൽ ഒരു പിടി അരി ചോദിച്ചു എത്തിയ ഒരു സന്യാസിക്കു ഒരു വലിയ പാത്രം നിറയെ അരി കൊടുക്കുകയും സന്യാസി അവന്റെ പ്രവർത്തിയിൽ സന്തുഷ്ടനായി അവനോടു എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു. പക്ഷെ അവൻ പറഞ്ഞു, ഒന്നും ആരോടും ചോദിക്കുന്നത് അവന് ഇഷ്ട്ടമല്ല എന്ന്.
സന്യാസി അവൻ എന്ത് ആഗ്രഹിച്ചാലും അത് സാധിക്കും എന്ന് അനുഗ്രഹിച്ച ശേഷം പോയി.
ഇതിനിടെ ശകുനി, ദുര്യോധനന്റെ മനസ്സിൽ പാണ്ഡവരോടുള്ള ശത്രുത വളർത്തുകയായിരുന്നു. പഞ്ചപാണ്ഡവർ ഒരു കയ്യിലെ അഞ്ചു വിരൽ പോലെയാണ്. അവ ഓരോന്നായി അരിഞ്ഞു വീഴ്ത്തണം. പക്ഷെ ശക്തിയോ ബുദ്ധിയോ കൊണ്ട് അത് ദുര്യോധനന് സാധ്യമാവില്ല എന്നും അത് കൊണ്ട് സ്നേഹം നടിച്ചു അവരെ ചതിച്ചു ഓരോരുത്തരെയായി ഇല്ലാതാക്കണം. എങ്കിൽ മാത്രമേ ഹസ്തിനപുരിയുടെ രാജാവാകാൻ ദുര്യോധനന് കഴിയുകയുള്ളൂ എന്നും ശകുനി ദുര്യോധനനോട് പറഞ്ഞു. ശകുനിയുടെ ഏഷണി മൂലം ദുര്യോധനന് പാണ്ഡവരോടുള്ള പക കൂടി വന്നു.
ശകുനി പറഞ്ഞത് അനുസരിച്ച് ആദ്യം ഭക്ഷണ പ്രിയനായ *ഭീമനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ* ദുര്യോധനനും അനുജനായ ദുശ്ശാസനനും പദ്ധതിയിട്ടു. ദുര്യോധനൻ സ്നേഹം നടിച്ചു ഭീമനെ വിളിച്ചുകൊണ്ടുപോയി പായസത്തിൽ വിഷം കലർത്തി കൊടുത്തു. ചതി തിരിച്ചറിയാതെ ഭീമൻ പായസം കുടിച്ചു തളർന്നു ഉറങ്ങിപോയി. ഭീമനെ ഒരു പായയിൽ പൊതിഞ്ഞു ആരും കാണാതെ ദുര്യോധനനും ദുശ്ശാസനനും കൂടി കൊണ്ട് പോയി ഗംഗാ നദിയിൽ ഇട്ടു. ബോധമറ്റു കിടക്കുന്ന ഭീമനെ കണ്ടു നാഗങ്ങളെ ആക്രമിക്കാൻ വന്ന ശത്രുവാണെന്ന് തെറ്റുധരിച്ചു നാഗങ്ങൾ കൊത്തി. നാഗങ്ങളുടെ കൊത്ത് ഏറ്റിട്ടും മരിക്കാത്ത ഭീമൻ ഒരു സാധാരണ ബാലൻ അല്ല എന്ന് കരുതി നാഗങ്ങൾ ഭീമനെ നാഗരാജാവിന്റെ അടുത്ത് എത്തിച്ചു. ഭീമൻ പറഞ്ഞ് നാഗരാജാവിന് മനസ്സിലായി,ഭീമൻ നാഗരാജാവിന്റെ പുത്രിയുടെ പുത്രിയായ കുന്തിയുടെ പുത്രനാണെന്ന്. അദ്ദേഹം അവന് 'സുധാരസം' എന്ന ഒരു ശക്തി മരുന്ന് നല്കി. അത് കുടിച്ച ഭീമന് കൂടുതൽ ശക്തി ലഭിക്കുകയും ചെയ്തു. ഭീമനെ നാഗങ്ങൾ തിരിച്ചു കൊട്ടാരത്തിൽ എത്തിച്ചു.
No comments:
Post a Comment