ധർമ്മ പാഠങ്ങൾ സംഗ്രഹിച്ചാമോദം
ജീവിതത്തിലനുസരിച്ചീടുവാൻ
യോഗ്യമാം വിധം സദ്ഗുരുനാഥനും
നാലു പാദങ്ങൾ സുസ്പഷ്ടമോതുന്നു..
ജീവിതത്തിലനുസരിച്ചീടുവാൻ
യോഗ്യമാം വിധം സദ്ഗുരുനാഥനും
നാലു പാദങ്ങൾ സുസ്പഷ്ടമോതുന്നു..
സ്വാസ്ഥ്യ സമ്പന്നമാരോഗ്യരക്ഷയിൽ
ശ്രദ്ധ വേണമരോഗികളാവണം
ശുദ്ധിയാർന്നു പ്രകൃതിസംരക്ഷണം
വീഴ്ച കൂടാതെ പാലിച്ചു മേവണം
ശ്രദ്ധ വേണമരോഗികളാവണം
ശുദ്ധിയാർന്നു പ്രകൃതിസംരക്ഷണം
വീഴ്ച കൂടാതെ പാലിച്ചു മേവണം
ധർമ്മ പാതയിൽ സമ്പദ് സമൃദ്ധിക്കായ്
നിർമ്മമരായിട്ടുത്സാഹിച്ചീടണം
നേർവഴിയിങ്കൽ നവ്യ സംരംഭങ്ങൾ
ഏറ്റെടുത്തു നടത്തുവാൻ നോക്കണം
നിർമ്മമരായിട്ടുത്സാഹിച്ചീടണം
നേർവഴിയിങ്കൽ നവ്യ സംരംഭങ്ങൾ
ഏറ്റെടുത്തു നടത്തുവാൻ നോക്കണം
സാനുകമ്പാ നീതി സംയുക്തരായ്
സാന്ത്വനം പകർന്നീടണം സാദരം
സാധനകൾ സുശാന്തി സന്ദായകം
ഈ പ്രകാരം ഗ്രഹിക്കണം ജ്ഞാനദം
സാന്ത്വനം പകർന്നീടണം സാദരം
സാധനകൾ സുശാന്തി സന്ദായകം
ഈ പ്രകാരം ഗ്രഹിക്കണം ജ്ഞാനദം
°°°°°°°°°°°°°°
പ്രതിജ്ഞ -:
പ്രതിജ്ഞ -:
ധർമ്മതത്വങ്ങളാചരിച്ചീടുവാൻ
നാലുപാദങ്ങളായുപദേശിച്ച
സദ്ഗുരുനാഥ കാരുണ്യവർഷത്തെ
മോദമാർന്നു ഞാൻ പാലിക്കും നിർണ്ണയം.
നാലുപാദങ്ങളായുപദേശിച്ച
സദ്ഗുരുനാഥ കാരുണ്യവർഷത്തെ
മോദമാർന്നു ഞാൻ പാലിക്കും നിർണ്ണയം.
എന്റെയാരോഗ്യ സൗഖ്യവും ശാന്തിയും
ചുറ്റുപാടിന്റെ വൃദ്ധിയും ശുദ്ധിയും
ധർമ്മാധിഷ്ഠിത സമ്പദ് സമൃദ്ധിയും
പാലിച്ചീടും പ്രതിജ്ഞ ചെയ്യുന്നു ഞാൻ
ചുറ്റുപാടിന്റെ വൃദ്ധിയും ശുദ്ധിയും
ധർമ്മാധിഷ്ഠിത സമ്പദ് സമൃദ്ധിയും
പാലിച്ചീടും പ്രതിജ്ഞ ചെയ്യുന്നു ഞാൻ
എന്നിലീശൻ ചൊരിയുന്ന കാരുണ്യം
ഏറ്റുവാങ്ങുന്നു സാദരം , സാന്ത്വനം
അർഹത നോക്കി മറ്റുള്ളവർക്കു ഞാൻ
നൽകുമെന്നതും നിശ്ചയം ചെയ്യുന്നു.
ഏറ്റുവാങ്ങുന്നു സാദരം , സാന്ത്വനം
അർഹത നോക്കി മറ്റുള്ളവർക്കു ഞാൻ
നൽകുമെന്നതും നിശ്ചയം ചെയ്യുന്നു.
വിശ്വ സാക്ഷിയാം വിശ്വസാരേശ്വരാ
വിഘ്നമെല്ലാമകറ്റൂ മഹേശ്വരാ
സദ്ഗുണങ്ങളെന്നന്തഃ കരണത്തിൽ
ലോഭമില്ലാതുണർന്നു വളരട്ടെ.
വിഘ്നമെല്ലാമകറ്റൂ മഹേശ്വരാ
സദ്ഗുണങ്ങളെന്നന്തഃ കരണത്തിൽ
ലോഭമില്ലാതുണർന്നു വളരട്ടെ.
ഈ വ്രതനിഷ്ഠ കൊണ്ടെന്റെ ജീവിതം
ജ്ഞാനലബ്ധിക്കു പക്വമായീടട്ടെ
സദ്ഗുരുനാഥ സന്താപഹാരകാ
ആയതിന്നു നമിപ്പൂ തൃപ്പാദങ്ങൾ
ജ്ഞാനലബ്ധിക്കു പക്വമായീടട്ടെ
സദ്ഗുരുനാഥ സന്താപഹാരകാ
ആയതിന്നു നമിപ്പൂ തൃപ്പാദങ്ങൾ
☆☆☆☆
പൂജ്യ സദ്ഗുരു ബോധാനന്ദ ജി എഴുതിയ mail – ലെ വാചകങ്ങൾ വായിക്കൂ:-
No comments:
Post a Comment