വേദാന്തസമ്പ്രദായത്തിലെ ഒരു കഥ!
ഒരിയ്ക്കൽ ഒരു ശിഷ്യൻ ഗുരുവിനോട് എനിയ്ക്ക് മനസ്സിലായില്ലാ, മനസ്സിലാവന്നില്ലാ എന്ന് പറഞ്ഞു.
ശുരു സാരമില്ലാന്ന് പറഞ്ഞു.
ശിഷ്യൻ എനിയ്ക്ക് മനസ്സിലാക്കിച്ചു തരണം എന്നും, ഗുരു സന്ദർഭം പോലെ മനസ്സിലാക്കിച്ചു തരാമെന്നും പറഞ്ഞു.
അങ്ങനെ വർത്തമാനം പറഞ്ഞു പറഞ്ഞ് ഒരുമണി വരെ ഇരുന്നു. ശിഷ്യന് ഉറക്കം വരാൻ തുടങ്ങി. ഗുരു പോയി കിടന്നുറങ്ങാൻ പറഞ്ഞു.
ശിഷ്യൻ ഉറക്കത്തിലേയ്ക്ക് അങ്ങ് വീണു എന്ന് കണ്ടപ്പോ ഗുരു വിളിച്ചെഴുന്നേൽപിച്ച് "ഇപ്പൊ പറഞ്ഞു തരാം ഇരിയ്ക്കൂ" എന്ന് പറഞ്ഞു!!
ഉടനെ ശിഷ്യൻ പറഞ്ഞു: "അയ്യോ! വേണ്ടാ എനിയ്ക്ക് മനസ്സിലാവണ്ടാ"!!
പിറ്റേന്ന് ഗുരു ശിഷ്യനോട് ചോദിച്ചു : "നീയിത് മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ ജീവിതലക്ഷ്യം എന്നൊക്കെ പറഞ്ഞിട്ട് ഉറക്കത്തിൽ ഞാൻ വിളിച്ചപ്പോ എന്താ വേണ്ടാ എന്ന് പറഞ്ഞത്?"
ശിഷ്യൻ അറിയില്ലെന്ന് പറഞ്ഞു!
ഗുരു പറഞ്ഞു അതൊന്ന് മനനം ചെയ്തു നോക്കാൻ.
ഗുരു പറഞ്ഞു അതൊന്ന് മനനം ചെയ്തു നോക്കാൻ.
ശിഷ്യൻ ആ സ്ഥിതിയെ, അതായത് അകമെ നിന്നുള്ളതിന്റെ അവ്യക്തമായ ഓർമ്മയോടു കൂടി പുറത്തേയ്ക്ക് വന്നത് മനനം ചെയ്തു നോക്കി.
അവിടെ മനസ്സിലാവണതെല്ലാം കേവലം തുഛമാണ്!!!
കാരണം ഒരു പരമ സുഖം എന്നതുണ്ട്. അതിനോട് ഉപമിയ്ക്കുമ്പോൾ ഈ മനസ്സിലാക്കൽ വെറും തുഛം!!!
കാരണം ഒരു പരമ സുഖം എന്നതുണ്ട്. അതിനോട് ഉപമിയ്ക്കുമ്പോൾ ഈ മനസ്സിലാക്കൽ വെറും തുഛം!!!
From Acharya's talk 😊
No comments:
Post a Comment