ഭയപ്പാടോടെയാണ് കാമദേവന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിസ്സാര പണിയൊന്നുമല്ല ഇപ്പോള്‍ തന്റെ തലയില്‍ വീണിരിക്കുന്നത്. ശ്രീപരമേശ്വരനെ തപസ്സില്നിന്നുണര്ത്താനാണ് പോകുന്നത്. മുന്നൊരുക്കങ്ങളെക്കുറിച്ചാലോചിച്ചപ്പോഴാണ് ഒരു പഴയകാല ചരിത്രം ഓര്‍മയില്‍ വന്നത്. പï് ബ്രഹ്മദേവന്റെ മനസ്സിളക്കാന്‍ പോയപ്പോള്‍ ഉïായ അനുഭവം. അപകടത്തിലേക്കാണ് പോക്കെന്ന് വ്യക്തം.
തന്റെ അവസ്ഥയില്‍ സ്വയം പരിതപിച്ച് പഴയതെല്ലാം മറക്കാന്‍ നിശ്ചയിച്ചു.ശ്രീകൈലാസത്തില്‍ അരങ്ങൊരുക്കാന്‍ ആദ്യംതന്നെ വസന്തനെ പറഞ്ഞയച്ചു. ശ്രീകൈലാസത്തില്‍ വലിയ ഒരു ഉദ്യാനം തയ്യാറാക്കലാണ് വസന്തന്റെ ചുമതല. ആ ചുമതല ഭംഗിയായിത്തന്നെ വസന്തന് നിര്‍വഹിച്ചു. അവിടുത്തെ വൃക്ഷങ്ങളാകെ പൂത്തുലഞ്ഞു. വലിയൊരു പൂന്തോട്ടവും അവിടെ തയ്യാറായി.
പിന്നാലെ വായുദേവനെ പറഞ്ഞുവിട്ടു. വായുദേവന് പൂന്തെന്നലാല് വെഞ്ചാമരം വീശി. വിവിധ പുഷ്പങ്ങളുടെ വാസനകള്‍ അവിടമാകെ പരന്നു.തുടര്‍ന്നാണ് കാമദേവന് ആ പരിസരത്തേക്ക് ചെന്നത്. ഒളിഞ്ഞും പതുങ്ങിയുമാണ് പരിസരത്തെത്തിയത്. നല്ലൊരവസരത്തിനായി കാത്തുനിന്നു. അപക്വമായ തീരുമാനത്തിലാണ് താന്‍ എത്തിനില്‍ക്കുന്നതെന്ന് വീïും തോന്നി.അപ്പോഴാണ് ഒരു കാഴ്ച കïത്. ശ്രീപാര്‍വതീദേവി, പര്‍വതനന്ദിനി കയ്യില്‍ രണ്ട് തളികയുമായി വരുന്നു. തോഴിമാര് കൂട്ടിനുണ്ടെങ്കിലും അവരൊന്നും ആ പരിസരത്തേക്കു വന്നില്ല.
പാര്‍വതീദേവിയുടെ കയ്യിലെന്താണെന്ന് കാമദേവന് ഒൡഞ്ഞുനോക്കി. ഒരു തളികയില്‍ മുഴുവന്‍ പഴവര്‍ഗങ്ങള്‍. മറ്റേ കയ്യിലെ തളികയില്‍ കുറേയേറെ പുഷ്പങ്ങളും. അതെ കൈലാസനാഥന് പാദപൂജ ചെയ്യാനുള്ള പുറപ്പാടാണ്.തന്റെ കൈവശമുള്ള ആയുധങ്ങളൊക്കെ കാമദേവന് ഒന്നുകൂടി പരിശോധിച്ച് വിലയിരുത്തി. കരിമ്പുവില്ല് കൈവശമുണ്ട്. നല്ല മധുരത്തോടെ തന്നെ.
അസ്ത്രങ്ങളും എടുത്തുനോക്കി. അരവിന്ദം (താമര) അശോകപ്പൂവും എടുത്തിട്ടുണ്ട്. മാവിന്പൂവും ആവശ്യത്തിനുണ്ട്. നല്ല പുതിയ മല്ലികപ്പൂക്കളും (നവമാലികയും) കയ്യിലുണ്ട്. വിശേഷമായി നീലോല്പലവുമുണ്ട്. (നീലത്താമരക്കും കരിങ്കൂവളത്തിനും
നീലോല്പലമെന്ന പേരുണ്ട്. തന്റെ ആയുധങ്ങളായ അഞ്ചു ബാണങ്ങളുമുണ്ട്. അവയ്ക്കോരോന്നിനും ഉദ്ദേശ്യമുണ്ട്. മനസില്‍ വിത്തു പാകുക, വളര്‍ത്തുക, തരംഗം സൃഷ്ടിക്കുക, ആകര്‍ഷിക്കുക, സംക്ഷോഭിപ്പിക്കുക പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ അനേകം ഉദ്ദേശ്യങ്ങള്‍. ഇതെല്ലാം ഫലിച്ചാല്‍ കാര്യം ജയിച്ചു. ഇതിനു മുന്‍പു പലരുടേയും മുന്നില്‍ ഈ ബാണങ്ങള്‍ ഫലിച്ചിട്ടുണ്ട്. തോറ്റ ചരിത്രവുമുണ്ട്. പണ്ടൊരിക്കല്‍ തന്റെ സഹോദരന്മാരായ നരനാരായണന്മാരുടെ മുന്പില് (കാമദേവന്റെ പിതാവായ ധര്‍മന്റെ തന്നെ പുത്രന്മാരാണ് നരനാരായണന്മാര്) അപ്സരസുകള്‍ നൃത്തം ചവുട്ടിയപ്പോള്‍ അനുഭവം അതാണ്.
വീണ്ടും ചിന്തകള്‍ പുറകോട്ടുപോയി. പണ്ട് ബ്രഹ്മദേവനെ പ്രലോഭിപ്പിക്കാന്‍ പോയപ്പോഴാണ് ആ ശാപമേറ്റത്. അതോര്‍ത്തപ്പോള്‍ കാമദേവന് വീണ്ടും വിയര്‍ത്തുകുളിച്ചു. കയ്യുകള്‍ കുഴഞ്ഞു. കാലുകള്‍ വിറച്ചു. എന്താണ് ചെയ്യേïതെന്നറിയാതെ വിഷമിച്ചു. തിരിച്ചുപോയാലോ എന്നുപോലും ആലോചിച്ചു.
എ.പി. ജയശങ്കര്‍
No comments:
Post a Comment