Sunday, July 28, 2019

തീര്‍ത്ഥസ്ഥലങ്ങള്‍
ലങ്കമുതല്‍ കൈലാസം വരെ, ഗാന്ധാരം (അഫ്ഗാനിസ്ഥാന്‍) മുതല്‍ ബ്രഹ്മദേശം (ബര്‍മ്മ) വരെ 51 ശക്തി പീഠങ്ങള്‍; കന്യാകുമാരി മുതല്‍ ബദരി വരെ 51 സിദ്ധക്ഷേത്രങ്ങള്‍, ദ്വാരകാ, ബദരീനാഥം, ജഗന്നഥപുരി, രാമേശ്വരം എന്നീ നാലു ധാമങ്ങള്‍; കാശീ, കാഞ്ചീ, മായാപുരി (ഹരിദ്വാരം), അയോദ്ധ്യ, ദ്വാരാവതി, മഥുര, അവന്തിക(ഉജ്ജൈയിന്‍) എന്നീ സപ്തപുരികള്‍; ഗംഗ, യമുന, ഗോദാവരി, സരസ്വതി, കാവേരി, നര്‍മ്മദാ, സിന്ധു എന്നീ സപ്തനദികള്‍; മാനസാ, ബിന്ദു, നാരായണ, പുഷ്‌കരാദി പഞ്ചസരോവരങ്ങള്‍; ദണ്ഡക, സൈന്ധവ, പുഷ്‌കരം, നൈമിഷാദിനവാരണ്യ ങ്ങള്‍; ഉത്തരകാശിമുതല്‍ തെങ്കശി വരെ പഞ്ചകാശികള്‍; ദേവപ്രയാഗ, ഗയ, രാമേശ്വരം മുതലായ 60ല്‍ പരം ശ്രാദ്ധസ്ഥലങ്ങള്‍; കുംഭമേളയും അര്‍ദ്ധമേളയും നടക്കുന്ന പ്രയാഗ, കുരുക്ഷേത്രം, അമരനാഥം, ജ്വാലാമുഖീ, ഹരിദ്വാരം, പുഷ്‌കരം, കുംഭകോണം മുതലായ മേളസ്ഥലങ്ങള്‍; കാഞ്ചന്‍ഗംഗ മുതല്‍ പാപനാശംവരെയുള്ള അനവധി ജലധാരകള്‍; ഡാര്‍ജ്ജിലിംഗ് മുതല്‍ മരുത്വാമലവരെയുള്ള ഗുഹാക്ഷേത്രങ്ങള്‍; ധവളഗിരി മുതല്‍ മഹേന്ദ്രഗിരി വരെ അനവധി ഗിരിശൃംഗങ്ങള്‍; രാമകൃഷ്ണബുദ്ധാദി അവതാരങ്ങളുടെ ജന്മഭൂമികള്‍; സപ്തഗംഗകള്‍, ചതുര്‍ദ്ദശ പ്രയാഗകള്‍, ശങ്കാരരാമാനുജാദി ആചാര്യപീഠങ്ങള്‍, കന്യാകുമാരി മുതല്‍ കാശ്മീരം വരെയുള്ള മഹാക്ഷേത്രങ്ങള്‍, നദീസമുദ്ര സംഗമസ്ഥാനങ്ങള്‍ എന്നിങ്ങനെ അസംഖ്യം തീര്‍ത്ഥസ്ഥലങ്ങളുണ്ട് തിര്‍ത്ഥാടനം ചെയ്യുവാന്‍. അഖിലഭാരതാടിസ്ഥാനത്തിലാണിവ പരിഗണിക്കപ്പെടുന്നത്. കേരളത്തില്‍ കൊട്ടിയൂര്‍, ശബരിമല മുതലായ പുണ്യക്ഷേത്രങ്ങളിലെന്നപോലെ ആണ്ടിലൊരിക്കലെങ്കിലും ലക്ഷോപലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലങ്ങള്‍ ഓരോ പ്രദേശത്തിലും വെവ്വേറെയുണ്ട്. ഏതു പ്രദേശത്തുകാരനായ ഹിന്ദുവിനും അവയെല്ലാം പവിത്രവും ആരാദ്ധ്യവുമാകുന്നു.
ഹിന്ദുധര്‍മ്മപരിചയം
മഹാഭാരതം:-
~~~~~~~~~~~~~
ശ്രീ മഹാഭാരതം വേണ്ടും വിധം അർത്ഥമാക്കേണ്ടത് 'ഭക്ത്യാ യുക്ത്യാ വിഭക്ത്യശ്ച" ആയിരിക്കണമെന്ന് പഴമക്കാർ പറഞ്ഞിരിക്കുന്നു. മഹാഭരത്തിൽ സ്മരിക്കയെങ്കിലും ചെയ്യപ്പെടാത്ത ഒരു വിഷയം പോലും ആര്യവിജ്ഞാനഭണ്ഢാകാരത്തിൽ ഇല്ലതന്നെ.. മന്ത്രബ്രാഹ്മണാരണ്യകോപനിഷത്തുക്കളിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാനമായ സകല പാഠങ്ങളും ഉപാഖ്യാനദി സഹിതം മഹാഭരത്തിൽ അവിടവിടെ കാണാം. ഈ ഗ്രന്ഥം ചില മഹാരാജക്കന്മാരുടെ വെറും ചരിത്രമാണെന്ന് വിചാരിച്ച് ദർശിച്ചാൽ മാഹാപാപം എന്നേ പറയാൻ നിവർത്തിയുള്ളൂ.. മഹാഭാരതം പോലുള്ള പ്രൗഢഗ്രന്ഥങ്ങളിൽ അസംഭവ്യമായ കഥകൾ കണ്ടാൽ അവയെ അർത്ഥവാദരൂപമായി കരുതി അവിടെ നിന്നും വ്യംഗ്യമായി കിട്ടുന്ന തത്ത്വം മനസ്സിലാക്കിക്കൊള്ളണമെന്നുള്ള മഹാന്മാരുടെ ഉപദേശം ആലോചിച്ച് ദർശിക്കുമ്പോൾ മനുഷ്യജീവിതത്തെ നന്നാക്കനുള്ള ഏകധർമ്മോപദേശ ഗ്രന്ഥമാണ് മഹാഭാരതം എന്ന് കാണാം . ഈ മഹാഭാരതം കാമാക്രോധാദിദോഷങ്ങളെ ത്യജിച്ച് ജയം നേടാനുള്ള ഉപായമകയാൽ "ജയ" എന്ന നാമധേയം ഈ ഗ്രന്ഥത്തിന് ലഭിച്ചത്.
ഇങ്ങനെ മനസ്സിലാക്കാനായി ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യാംഗ്യാർത്ഥകൽപന സൂചിപ്പിക്കാം ഇത് ഓർമ്മിച്ചുകൊണ്ട് വായിച്ചാൽ ഭാരതത്തിൻ്റെ ഘടനാസൗന്ദര്യവും ഉപദേശമഹിമയും സുഖമായി മനസ്സിലാക്കാം. ധൃതരാഷ്ട്രർ ( രാഷ്ട്രം ധരിച്ചവൻ ) കണ്ണുകാണാൻ വയ്യായ്ക അവിവേകം.. ലോകത്തെ വഹിച്ചുകൊണ്ട് പോകുന്ന അവിവേകമാണയാൾ. അദ്ദേഹത്തിൻ്റെ മക്കൾ ദുര്യോധനാദികൾ കലി മുതലായവയുടെ അംശഭാവരാകുന്നു. അഥവാ പ്രപഞ്ചപ്രേരകരായ കമാദികളുടെ രൂപീകരണമാകുന്നു ഇവർ. പാണ്ഡവന്മാർ ( പണ്ഡം അദ്ധ്യാത്മവിഷയാ ബുദ്ധിഃ യേഷാം തേ) എന്ന വ്യുത്പത്തിയാൽ സദ്ഗതിക്ക് ഒഴിച്ചു കൂടാത്തതായ പഞ്ചകോശങ്ങൾ ആകുന്നു. "ആത്മാ വൈ പുത്രഃ " എന്ന രീതിയിൽ ധർമ്മപുത്രർ ധർമ്മൻ തന്നെയാകുന്നു. (ധരിക്കുന്നത്). അന്നമയകോശം - ജഡാസ്വരൂപം മറ്റു കോശങ്ങൾക്ക് ആധാരഭൂതം ആകുന്നു. ജഗത് പ്രാണനായ വായുവിൻ്റെ പുത്രൻ ഭീമൻ പ്രാണമയകോശം ജീവസ്വരൂപം,ഇന്ദ്രീയനാഥനായ മനസ്സിൻ്റെ (ഇന്ദ്രൻ്റെ) പുത്രൻ അർജ്ജുനൻ മനോമയകോശം, ഈ മൂന്നും പിണ്ഡാത്മകമായ ഭൗതികവലംബിയാകയാൽ ഇവർ മൂന്നുപേരും പൃഥാ എന്ന പേരുകൂടിയുള്ള കുന്തിയുടെ മക്കളായിരിക്കുന്നു. പൃഥാ -പ്രഥ്വി - കുന്തി പൃഥ്വിത്മകം. മാദ്രി പുത്രന്മാർ നകുലൻ( "നഃ വിജ്ഞാനം കുലം ആശ്രയം) വിജ്ഞാനമയകോശം, സഹദേവൻ ( സ്വയം പ്രകാശമായ ആനന്ദമയകോശം) ഇവർ അശ്വനി പുത്രന്മാർ അശ്വനിദേവന്മാർ രണ്ടുപേരും സൂര്യോദയത്തിന് മുമ്പ് പ്രകാശിക്കുന്നവരും ഒരാൾ അർത്ഥദാതാവും മറ്റേയാൾ ആനന്ദദാതാവും ആകുന്നു.
പരമാത്മാ ജ്ഞാനം (സൂര്യോദയം) ഉണ്ടാകുന്നതിന് ഉദയം ചെയ്യേണ്ടതായ ജ്ഞാനവിജ്ഞാന സ്വരൂപമാണിവർ. കുന്തിക്ക് സൂര്യനിൽ തന്നെ ജനിച്ച മറ്റൊരു പുത്രനാണ് കർണ്ണൻ അഹങ്കാരസ്വരൂപി, അഞ്ചുകോശങ്ങളും പൃഥഗ്ഭാവമായിട്ടുള്ള ബോധം വരാതെ ആകപ്പാടെ ഒന്നായി വെച്ചുകൊണ്ടിരിക്കുന്നു. മമതരൂപിണിയായ ശക്തി തന്നെ കൃഷ്ണാ എന്ന പേരുള്ള പാഞ്ചാലി. ശ്രീകൃഷ്ണഭഗവാൻ സർവ്വവും തന്നിലേക്ക് ആകർഷിക്കുന്ന പരമാത്മാവ്. ... ധർമ്മകർമ്മക്ഷേത്രമായ ഈ ശരീരത്തിൽ ദൈനംദിനം സകല മനുഷ്യരും ഒന്നുപോലെ അനുഭവിച്ച് വരുന്നതുമായ പഞ്ചകോശങ്ങളും കാമക്രോധാദികളും തമ്മിലുള്ള യുദ്ധവർണ്ണനയാണ് മഹാഭാരതത്തിലെ ഇതിവൃത്തം ദോഷം വരാതെ ഏതുവിധം പതിച്ചാലാണ് പഞ്ചകോശങ്ങൾക്ക് സമ്മുന്നതിയുണ്ടാകുക എന്ന് ഉപദേശരൂപേണയും മറ്റും ഗ്രഹിപ്പിക്കുന്നു. ഈ വക ദൃഷ്ട്യാ വേണം ഈ ഗ്രന്ഥത്തെ പരിശീലിക്കുവാൻ, ഈ വിധം ധർമ്മതത്ത്വങ്ങളടങ്ങിയിട്ടുള്ള ഈ ഗ്രഥത്തെ ജ്ഞാനദൃഷ്ടിയോടു കൂടി ശ്രദ്ധിച്ചാലേ വ്യക്തമാകൂ....
rajeev kunnekkatt
പൂജാക്രമത്തിലെ ത്യാഗഭാവം പരമകാഷ്ഠയില്‍ എത്തുന്നത് കര്‍പ്പൂരാരാധനയോടുകൂടിയാണ്. ത്യാഗത്തിന്റെ പ്രതീകമായ മറ്റു ആരാധന കളിലെല്ലാം എന്തെങ്കിലും അവശേഷിക്കുന്നുണ്ട്. എന്നാല്‍ കര്‍പ്പൂരം ഉഴിഞ്ഞുകഴിഞ്ഞാല്‍ ഒന്നും അവശേഷിക്കുന്നില്ല. സര്‍വ്വസ്വസമര്‍പ്പണത്തിന്റെയും പരിപൂര്‍ണ്ണാ ഹങ്കാരത്യാഗത്തിന്റെയും ഉത്തമപ്രതീകമാണ് കര്‍പ്പൂരദീപം.
ഹിന്ദുധര്‍മ്മപരിചയം
Voice of Rishis - updates through Whatsapp*
Namaskāram.
Over a period of time, many devotees have requested for alerts on key updates in Voice of Rishis website. With Sri Bhagavan’s grace and Sri Nochur Acharya's blessings we are starting a WhatsApp broadcast service.
When you subscribe to this broadcast, you will receive periodical updates, including Sri Nochur Acharya's Satsang schedule, live streaming, book releases, audio downloads and YouTube releases.
*To subscribe to this broadcast, please follow these two steps:*
1. Add the number +91 63613 17901 to your Contacts on mobile
2. Click on the link https://tinyurl.com/y34gw2j5 to send a WhatsApp message
*Important*: Please do not reply to the broadcast messages. This phone number will be used only for sending updates and not for answering any queries you may have. You are welcome to send email to contact@voiceofrishis.org for any questions or feedback.
Please forward to others who may be interested.
*Sri Ramana Maharshi Brahmavidyasrama (www.voiceofrishis.org)
ശ്രീമദ് ഭാഗവതം 225* 
ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
അനന്തം ആരോപയദങ്കമന്തകം 
യഥോരഗം സുപ്തമബുദ്ധി രജ്ജുധീ 

കയറിനെ പാമ്പെന്ന് കരുതിയാൽ കുഴപ്പല്ല്യ. പക്ഷേ പാമ്പിനെ കയറായിട്ട് കരുതിയാൽ കുഴപ്പമാകും. ഇവൾ കണ്ണനെ എടുത്ത് മടിയിൽ വെച്ചു. 

ആരെയാ എടുത്ത് വെച്ചത്?
അനന്തം ആരോപയദങ്കമന്തകം 
അനന്തനെ എടുത്ത് മടിയിൽ വെച്ചു. 

നമ്മളുടെ ശരീരം അങ്കം. ഈ ശരീരത്തിന് അല്പത്വം ണ്ട്. ശരീരത്തിന് അനന്തത്വം ഇല്ല്യ. പക്ഷേ ഈ ശരീരത്തിൽ ഇരുന്നു കൊണ്ട് അനന്തത്തിനെ കാണാനൊക്കും. ഒരു കുമിളയിലൂടെ ആകാശം കാണുന്നത് പോലെ ഈ അല്പമായ ശരീരത്തിൽ ഇരുന്നു കൊണ്ട് അനന്തമായ സത്യത്തിനെ കാണാനൊക്കും. അങ്ങനെ അല്പശരീരത്തിലിരുന്നുകൊണ്ട് അനന്തത്തിനെ കണ്ടാൽ ഈ അല്പശരീരം ഇനി എടുക്കേണ്ടി വരില്ല്യ. 

അനന്തത്തിനെ അല്പത്തിൽ ആരോപണം ചെയ്തിരിക്ക്യാണിപ്പോൾ. ആ ആരോപണത്തിനെ നിരാകരിച്ച് അനന്തത്തിനെ കണ്ടെത്തിയാൽ പിന്നീട് അങ്കം ഇല്ല്യ. 

അനന്തം ആരോപയദ് അങ്കം അന്ത'കം' 
അങ്കത്തിന് അന്തം വരുത്തുന്ന 'കം' അഥവാ അങ്കത്തിനെ അന്തം ചെയ്യുന്ന അന്തകൻ ആയ അനന്തനെ എടുത്ത് തന്റെ ഹൃദയത്തിൽ ആരോപണം ചെയ്യണം. ഇവൾ എടുത്ത് മടിയിൽ വെച്ചു. 

അനന്തം ആരോപയദങ്കമന്തകം 
യഥോരഗം സുപ്തമബുദ്ധി രജ്ജുധീ 
തീഷ്ണചിത്തയാണവൾ. 

അതിവാമചേഷ്ടിതാം 
അതിദുരാചാരി 
എത്ര ദുരാചാരി ആണെങ്കിലും ശരി, ആര് ഭഗവാനെ എടുത്ത് ഹൃദയത്തിൽ വെയ്ക്കുന്നുവോ, അവർ സദാചാരികളാവും സാധുക്കളാവും. പരമപവിത്രരാവും 

അപി ചേത് സു ദുരാചാര:
ഭജതേ മാമനന്യ ഭാക് 
സാധുരേവ സ മന്തവ്യ:
സമ്യഗ് വ്യവസിതോ ഹി സ:

ഭഗവാൻ പറഞ്ഞു, 
അപി ചേത് സു ദുരാചാര 
എത്ര വലിയ ദുരാചാരി ആണെങ്കിലും (ദുരാചാരിയോ സദാചാരിയോ എന്ന് ഭഗവാൻ നോക്കണില്ല്യ), വേണ്ടില്ല്യ എന്നാണ്. ദുരാചാരം, സദാചാരം ഒക്കെ ശരീരതലത്തിലാണ്.  ഭഗവാനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാൽ ദുരാചാരി ദുരാചാരം വിടും. 

ക്ഷിപ്രം ഭവതി ധർമ്മാത്മാ
ശശ്വദ് ശാന്തിം നിഗച്ഛതി
പെട്ടെന്ന് ധർമ്മാത്മാവായിട്ട് തീരും, ശാന്തിയെ നേടും. 

ചിലരൊക്കെ   സദാചാരികളായിട്ടിരിക്കും. ഗുരുവായൂരിൽ തന്നെ 
എവിടെയെങ്കിലുമൊക്കെ താമസിച്ചിട്ട് ഇത്രയും അടുത്ത് വന്നിട്ടും അമ്പലത്തിൽ പോകാതിരിക്കുന്നവരുണ്ടാകും.  . 

സദാചാരികൾ വളരെ അടുത്താണ്. *ഞാൻ* *സദാചാരിയാണ് എന്ന  അഭിമാനം തന്നെ* *അവർക്ക് ഭഗവദ് പ്രാപ്തിക്ക് തടസ്സമായി* *നില്ക്കും.* ഭഗവാന്റെ കണ്ണിൽ നമ്മളിൽ ഒരേ ഒരു ചളിയേ(dirt), ഒരേ ഒരു മലമേ ഉള്ളൂ. *അഹംകൃതി,വ്യക്തി ബോധം.* ബാക്കിയൊന്നും ചളി അല്ല. ബാക്കി എല്ലാം നമ്മുടെ കാല്പനികമായ ചളി ആണ്. 
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

ഭക്ത്യാ ഭാഗവതം ജ്ഞേയം - 02


ഭാഗവതത്തെ സർവ്വ വേദാന്തസാരം എന്നാണ്  പറയുന്നത്.

സർവ്വ വേദാന്തസാരം യദ് 
ബ്രഹ്മാത്മൈകത്വ ലക്ഷണം
വസ്ത്വഃ  ദ്വിതീയം തന്നിഷ്ടം
കൈവല്യൈക  പ്രയോജനം.

ഇത് സർവ്വ വേദാന്തസാരമാണ് . ഉപനിഷത്തുക്കളുടെ പ്രതിപാദനലക്ഷ്യമായ ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യം എന്ന ലക്ഷണത്തോടുകൂടിയതുമാണ്. ഇതിൽ പ്രതിപാദിക്കപ്പെടുന്ന സദ്‌വസ്തു  അഥവാ പരമാത്മവസ്തു ഏകവും അദ്വിതീയവുമാണ്. ആ  പരമാത്മവസ്തുവിലാണ് പ്രപഞ്ചം വിവർത്തരൂപേണ പ്രതിഷ്ഠിതമായിരിക്കുന്നത്. ഉപനിഷത്ത് ഉപാസനകൊണ്ട്  പ്രാപിപ്പിക്കപ്പെടേണ്ട മോക്ഷം അല്ലെങ്കിൽ കൈവല്യമാണ്  ഭാഗവതത്തിന്റെ ഏകമായ പ്രയോജനവും.

ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുന്നത് ഏതൊരു സദ്‌വസ്തുവിലാണോ, ചലനാത്മകമായ ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുമ്പോഴും പ്രപഞ്ചത്തിന്  കാരണമായ ഏതൊരു സദ്‌വസ്തു അചഞ്ചലമായി നിലകൊള്ളുന്നുവോ, ഏതൊരു സദ്‌വസ്തു പ്രപഞ്ചാനുഭവങ്ങളുടെ മാനങ്ങളായി കാലം, ദേശം, അവസ്ഥ എന്നിവയെ അതിക്രമിച്ച് അവയ്ക്ക്  അതീതമായി വർത്തിക്കുന്നുവോ ആ പരമാർത്ഥ തത്വത്തെയാണ്  ഉപനിഷത്തുക്കൾ 'സത്', അവൻ (സഃ), ബ്രഹ്മം, പരമാത്മാവ്‌ തുടങ്ങിയ ശബ്ദങ്ങളാൽ വിവക്ഷിക്കുന്നത്.

സർവ്വം ഖല്വിദം ബ്രഹ്മതജ്
ജലാനിതി  ശാന്തമുപാസിത

(ദൃശ്യപ്രപഞ്ചം ബ്രഹ്മം തന്നെയാണ്. പ്രപഞ്ചം. പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി നിലനിന്ന് മറയുന്നു എന്നറിഞ്ഞ് ശാന്തരായി ഉപാസിക്കുവിൻ).

സ ദേവ സൗമ്യ  ഇദമഗ്ര ആസീത്  
ഏകം ഏവ അദ്വിതീയം 

(ഈ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനുമുമ്പ്  'സത് ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത് ഏകവും കേവലവും അദ്വിതീയവുമാണ്.)

'യതോവാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി , യത് പ്രയന്ത്യഭിസം
വിശന്തി തത് ബ്രഹ്മേതി'

(ഏതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇവയെല്ലാം നിലനിൽക്കുന്നത്, ഏതൊന്നിലാണോ ഉണ്ടായിനിലനിന്നവയെല്ലാം ലയിക്കുന്നത്  അതിനെയാണ്  ബ്രഹ്മം എന്ന് പറയുന്നത്.)

മുകളിൽ ഉദ്ധരിച്ച വെദാന്തസാരങ്ങളായ ഉപനിഷത്ത് വാക്യങ്ങളിൽ നിന്ന്  ബ്രഹ്മത്തിന്റെ എകത്വത്തെയും   അധിഷ്ഠാനമെന്ന നിലയിൽ  പ്രപഞ്ചത്തിന്റെ കാരണത്തെയും വെളിപ്പെടുത്തുന്നു. ഇതേ ആശയം തന്നെ ഭാഗവത്തിൽ സൂക്ഷ്മ ഭാഗവതം (ഹ്രസ്വ ഭാഗവതം) എന്നു പ്രസിദ്ധമായ 'ചതുശ്ലോകീ' ഭാഗവത്തിൽ ആദ്യംതന്നെ പറഞ്ഞുവേക്കുന്നു.

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും   ജീവ ബ്രഹ്മ ഐക്യത്തേയും  സംശയലേശമന്യേ  വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി  ആവർത്തിക്കുകയും ചെയ്യുന്നു.

പുരഞ്ജനോപാഖ്യാനം നോക്കു...ജീവൻറെ അവിജ്ഞാത സഖാവായി പരമാത്മാവിനെ അവതരിപ്പിച്ചുകൊണ്ട്  ജീവനും പരനും ഒരേ തത്വം തന്നെയെന്നും ഈ അവിജ്ഞാതസഖാവിനെ മറന്നതാണ് ജീവൻറെ സുഖദുഃഖങ്ങൾക്ക്  കാരണമെന്നും പറയുന്നു. മാനസസരസ്സിൽ വിഹാരിച്ചുകൊണ്ട് കാലാതീതമായി വർത്തിച്ചിരുന്ന  ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയന്ന  ഐക്യഭാവനയിലേക്ക്  പുരഞ്ജനകഥ എത്തിചേരുന്നു.

ഭാഗവത കഥയുടെ പരിസമാപ്തിയുൽ ശ്രീശുക ബ്രഹ്മർഷി  പരീക്ഷിത്ത് മഹാരാജാവിന്  ജീവൻറെയും ബ്രഹ്മത്തിന്റെയും ഐക്യം അനുഭവവേദ്യമാക്കി നൽകുന്നു .
C&P

അഹം ബ്രഹ്മാസ്മി [13]

 talkinghindu
4 months ago

സനാതനധർമ്മം…13  ::
ചതുശ്ലോകീ ഭാഗവതം അവസാനത്തെ ശ്ലോകം ഇതാണ് …..
ഏതാവദേവ ജിജ്ഞാസ്യം
തത്വജിജ്ഞാസു നാത്മനഃ
അന്വയവ്യതിരേകാഭ്യാം
യത് സ്യാത് സർവ്വത്ര സർവദാ..
ചതുശ്ലോകീ ഭാഗവതം എന്നാൽ നാല് ശ്ലോകങ്ങളുള്ള ഭാഗവതം എന്നർത്ഥം. കഴിഞ്ഞ മൂന്ന് ശ്ലോകത്തിൽ കൂടി പുരുഷൻ എന്താണെന്നും പ്രകൃതി എന്താണെന്നും അതു തമ്മിലുള്ള ബന്ധം എന്താണെന്നും പറഞ്ഞു കഴിഞ്ഞു. ഈ ശ്ലോകത്തിൽ പറയുന്നത് ആത്മതത്ത്വത്തെ അറിയണമെന്ന് ആഗ്രഹിക്കുന്നവർ ഈ പുരുഷ പ്രകൃതികളെ അതിന്റെ അന്വയ വ്യതിരേക ഭാവത്തിൽ വിചാരം ചെയ്തു , മനനം ചെയ്തു അറിയേണ്ടതാകുന്നു എന്നാണ്. അതിനെ ‘നിത്യാനിത്യ വിവേകം’ എന്നു വിവേക ചൂടാമണിയിൽ പറയും. നിത്യവും (അനശ്വരം) അനിത്യവും (നശ്വരം) ഏത് എന്നുള്ള തിരിച്ചറിവു. അതായത് ജാഗ്രദാവസ്ഥയിൽ ദേഹാദികളോട്….. പ്രകൃതിയോട് ചേർന്നും (അന്വയം)…സമാധി അവസ്ഥയിൽ ദേഹാദികളെ വിട്ടും (വ്യതിരേകം) നിൽക്കുന്ന പുരുഷനെ കുറിച്ച് അറിയുക. അതാണ് ജീവന്റെ പരമമായ ലക്ഷ്യം.
ഈ പറഞ്ഞതിനെ ഒക്കെ മനസ്സിലാക്കി മനനം ചെയ്തു ലക്ഷ്യത്തിലെത്തിയാൽ ”അഹം ബ്രഹ്മാസ്മി” (ഞാൻ ബ്രഹ്മം തന്നെയാകുന്നു.) എന്ന പദത്തിലെത്തും. അതാണ് ആത്മസാക്ഷാത്കാരം.. അതു അത്ര എളുപ്പമായ കാര്യമല്ല. അതിനുള്ള മാർഗങ്ങളാണ് നമ്മുടെ ശാസ്ത്രങ്ങളെല്ലാം വിവരിക്കുന്നത്. നാരദർ , ഈ തത്വങ്ങളെ ഭഗവാന്റെ അവതാരക ഥകളുടെയും ലീലകളുടെയും സഹായത്താൽ ഭക്തിരസപ്രധാനമായി വിപുലീകരിച്ചു മനുഷ്യരെ ഈ തത്വത്തിലേക്കു കൊണ്ടുവരാനാണ് വ്യാസമഹർഷിയോട് പറഞ്ഞതു.
ഈ നാലു ശ്ലോകത്തിന്റെ സംഗ്രഹം ഇതാണ്.
ഈ പ്രപഞ്ചം എന്ന് പറയുന്നത് പുരുഷനും (infinite conscious intelligence)പ്രകൃതിയും (cosmic energy) ചേർന്നതാണ്….ബോധ ശക്തിയും പ്രകൃതി ശക്തിയും…..പ്രകൃതിക്ക് ഒറ്റയ്ക്ക് അസ്തിത്വമില്ല.(existence) ബോധമണ്ഡലത്തിൽ ആണ് ഇതെല്ലാം പ്രകടമാകുന്നതു. ഈ ബോധമണ്ഡലത്തെ…പുരുഷനെ “ബ്രഹ്മം” “ഈശ്വരൻ” “ഭഗവാൻ” എന്നൊക്കെ പറയുന്നു.
അത് ഭാഗവതത്തിലെ ഈ ശ്ലോകത്തിൽ കൂടി വ്യക്തമാക്കുന്നുണ്ടു.
(ഭാഗവതം. സ്കന്ധം 1…അധ്യായം 2 ശ്ലോകം..11
വദന്തി തത്തത്ത്വവിദ സ്‌തത്വം
യജ്ജ്‌ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി
ഭഗവാൻ ഇതി ശബ്ദ്യതേ..
അദ്വയമായ ഈ പരമാത്മതത്വജ്ഞാനത്തെ അറിയുന്ന ഋഷികൾ ഈ പുരുഷനെ “ബ്രഹ്മ”മെന്നും “പരമാത്മാ”വെന്നും “ഭഗവാൻ”എന്നുമെല്ലാം പറയുന്നു. .C&P
ചിലർ fB യിൽ എഴുതാറുണ്ട് ഹിന്ദു മതപാഠശാലകൾ വേണോ....   ഉടൻ തന്നെ കമന്റുകളുടെ ബഹളമാണ് വേണം വേണം എന്ന്.

എന്റെ സുഹൃത്തുക്കളേ...  ഒരു ക്ഷേത്രത്തിൽ ഒരു സപ്താഹ യജ്ഞ മോ ഗീതാജ്ഞാനയജ്ഞമോ സംഘടിപ്പിച്ചാൽ എത്രത്തോളം കുട്ടികൾ അവിടെ ഉണ്ടാവാറുണ്ട്....?.

എത്രത്തോളം കുട്ടികൾ വീടുകളിൽ നാമം ജപിയ്ക്കുന്നവരാണ്....?.

രക്ഷിതാക്കൾ എന്തുകൊണ്ട് നിർബന്ധമായും കുട്ടികളെ ക്ഷേത്രത്തിലേക്ക് കൂട്ടികൊണ്ടു വരുന്നില്ല.....?.

നമ്മുടെ കുട്ടികളെ സഹസ്രനാമം ചൊല്ലാനെങ്കിലും പഠിപ്പിയ്ക്കണ്ടെ.....?.

സർവ്വമംഗള മംഗല്യേ... ശിവം ശിവകരം ശാന്തം...   ഗജാനനം ഭൂതഗണാധി.......  ഷഡാനനം കുങ്കുമ.......  തുടങ്ങിയ ചെറിയ പുരാണ മന്ത്രങ്ങൾ പഠിപ്പിയ്ക്കേണ്ടത് ആ കുട്ടിയുടെ അമ്മ തന്നെയല്ലേ.....

നിത്യവും ക്ഷേത്ര ദർശനം ചെയ്യാൻ പഠിപ്പിയ്ക്കേണ്ടതും അമ്മ തന്നെയാണ്... (അമ്മ കുട്ടിക്കാലത്ത് സാത്വികമായ കാര്യങ്ങൾ പഠിപ്പിച്ച കുട്ടികൾ ഇന്ന് സമൂഹത്തിൽ നല്ല നിലയിൽ ജീവിയ്ക്കുന്നുമുണ്ട്.)

അഥവാ ഒരു ക്ഷേത്രത്തിൽ മതപാഠശാല തുടങ്ങിയാൽ തന്നെ അമ്പത് കുട്ടികളോളം തുടക്കത്തിൽ ഉണ്ടാവും. പിന്നെ പിന്നെ കുറത്ത് കുറഞ്ഞ് അമ്പത് എന്നത് മൂന്ന് മാസം കൊണ്ടു തന്നെ അഞ്ചായി മാറും. 
ഇങ്ങിനെക്കെയാണ് കണ്ടു വരാറുള്ളത്......

ഇന്നത്തെ കാലഘട്ടത്തിലെ സമൂഹത്തിൽ കാണുന്ന മൂല്യച്യുതിയത് അറുതി വരുത്തണമെങ്കിൽ, കുട്ടികളെ മാതാപിതാക്കൾ തന്നെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരണം. അവരുടെ പേരിൽ വഴിപാട് കഴിയ്ക്കാനല്ല,

"ഈശ്വരനെ കാണണം എന്നൊരാഗ്രഹം കുട്ടികളിൽ വളർത്തിയെടുക്കാൻ...."
(ധ്രുവ കുമാരനെപ്പോലെ)

വിവേകാനന്ദ സ്വാമിയുടെ കുട്ടിക്കാലത്ത് - ആ കുട്ടി വികൃതി കാട്ടുമ്പോൾ അമ്മ പറയുമത്രെ.... നീ വികൃതി കാട്ടരുരുത്. കാരണം, നീ വന്നത് കൈലാസത്തിൽ നിന്നാണ. നീ ഇങ്ങനെ വികൃതി കാട്ടിയാൽ ഭഗവാൻ നിന്നെ കൈലാസത്തിൽ കയറ്റുകയില്ല... എന്ന്. (ഇത് പറഞ്ഞ്, ആ കുട്ടിയെ പൈപ്പിനരികിൽ കൊണ്ടിരുത്തി ടാപ്പ് തുറന്ന് തലയിലേയ്ക്ക് വെള്ളം തുറന്ന് വിടും. - അമ്മയുടെ ചിന്തയിൽ താൻ ശിവശങ്കരന് ധാര ചെയ്യുകയാണ്. --
ശിവശങ്കരനെ മകനായി ലഭിയ്ക്കണം എന്നാഗ്രഹിച്ച അമ്മ.....

നാമം ജപിയ്ക്കാത്ത ദിവസം നമ്മുടെ ജീവിതത്തിൽ ഇല്ലാതിരിയ്ക്കട്ടെ.....

ശീമദ് ഭാഗവത സപ്താഹ ആചാര്യൻ:
സതീശൻ നമ്പൂതിരി Mob: 9947986346
ഘടോ വാ മൃൽ പിണ്ഡോപ്യണുരുപി ച ധൂ മോഗ്നി ര ചല:പടോ വാ തന്തുർ വാ പരിഹരതി കിം ഘോര ശമനം
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തർക്ക വചസാപദാംഭോജം ശംഭോർഭജ പരമസൗഖ്യംവ്രജസുധീ കുതർക്കത്തിന്റെ അർത്ഥശൂന്യതയും അപകടവും അറിയിക്കുന്നു. മണ്ണും കുടവും,നൂലുംവസ്ത്രവുംഇത്യാദിയിലൂടെ വേദാന്തത്തിലെ കാരണ കാര്യങ്ങൾ ഒന്നു തന്നെ എന്ന് തർക്കിച്ച് ജയിച്ചിട്ട് എന്തു കാര്യം. ഈ ക സ്രത്തു കൊണ്ടൊന്നും മരണ സമയത്ത് - അന്തേ നാരായണ സ്മൃതി' ഉണ്ടാവില്ല. അതു കൊണ്ട് ബുദ്ധിയുള്ളവന്റെ ലക്ഷണം ഇന്നു തൊട്ട് അതിനെ ഭഗവത് ചിന്തയിൽ വ്യാപരിപ്പിക്കലാണ്
(ആചാര്യ ഭഗവദ്പാദർ _ ശിവാനന്ദലഹരി)
കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.
C&P
പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി.

എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു.

തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ.   പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു.

വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.

രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു.

രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു.

ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു.   രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു.

" രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽ തൊട്ടു വന്ദിക്കുന്നോ? "

രാമൻ പറഞ്ഞു.

"ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തിയണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്.

ഈ പാദത്തിൽ നമിക്കാൻ മാത്രമേ എനിക്ക് സാധികുകയുള്ളൂ.   ഭവതിയുടെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തു തീർക്കനായത്.

ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നുവെങ്കിൽ ലക്ഷമണന് ഇത്ര നന്നായി എന്നെ പരിപാലിക്കാൻ കഴിയില്ലായിരുന്നു.

മാത്രമല്ല ദേവി ഇവിടെ ഉള്ളതുകൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളും എന്ന സമാധാനവും എനിക്ക് ഉണ്ടായി.

ഏതു കർമ്മവും കൃത്യനിഷ്ടയോടും സമാധാനത്തോടും നിർവ്വഹിക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം.

എല്ലാം മനസ്സിലാക്കി വേണ്ടത് പോലെ ഗൃഹം പരിപാലിക്കാൻ ഉത്തമയായ ഗൃഹസ്ഥക്കു മാത്രമേ സാധിക്കുകയുള്ളൂ.

ഇതുകൊണ്ടെല്ലാമാണ്‌ ഞാൻ ദേവിയെ നമിച്ചത്. പകല സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിക്കില്ല എന്നറിയാവുന്നത്കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്. "

ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു.

" ശ്രീരാമചന്ദ്ര പ്രഭോ! അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതെല്ലാം സാദ്ധ്യമായത്.  
വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹ ദുഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല.   എന്നാൽ ദേവാ ആ സമയത്തും അങ്ങ് എന്റെ അടുത്ത് എത്തി എന്നെ സമാധാനിപ്പിച്ചു.

അപ്പോൾ ഞാൻ അങ്ങയോടു ഒരു വരം ആവശ്യപ്പെട്ടു.   ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിക്കുന്നു എന്ന വിഷമം എനിക്കുണ്ടാവരുത്.

സദാ പതിയോടു കൂടി സന്തോഷത്തോടെ ഇരിക്കുന്ന അനുഭവത്തെ എനിക്ക് വരമായി തരണം എന്ന്.   അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വ കർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ടിക്കാൻ പ്രപ്തയാക്കിയത്.

" പതിയോടു കൂടി ആനന്ദത്തോടെ ഇരിക്കുന്ന പതിവൃതയായ പത്നിക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ. "

ഇതെല്ലാം കേട്ട് നിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അണു കുടുംബങ്ങളിലേക്ക് ഒതുങ്ങുന്ന ഇന്നത്തെ തലമുറ അത്യാവശ്യം വായിക്കേണ്ട ഒരു കഥ ആണ് ഇത് സഹോദരങ്ങളുടെ ഇടയിൽ മാത്സര്യം വരുന്ന ഈ കലിയുഗത്തിൽ വളരെ പ്രസക്തമാണ് ഈ കഥ.. 
എഴുത്തച്ഛൻ കിളിപ്പാട്ട് എഴുതാനുള്ള കാരണം എന്ത്?
അദ്ധ്യാത്മരാമായണവും മഹാഭാരതവും എഴുത്തച്ഛൻ കിളിപ്പാട്ട് ആയിട്ടാണ് എഴുതിയിരിക്കുന്നത്. അത് ബ്രാഹ്മണൻമാരെ ഭയപ്പെട്ടതുകൊണ്ടാണെന്ന ഒരു അബദ്ധ ധാരണ നമ്മുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് തെറ്റാണ്. ഞാൻ ബ്രഹ്മപാദജനും (ശൂദ്രൻ) അജ്ഞാനിയുമാണെന്ന് വിനയത്തോടെ എഴുത്തച്ഛൻ എഴുതിയിരിക്കുന്നുവെന്നത് ശരി തന്നെ. ശൂദ്രൻ വേദശാസ്ത്രാദികൾക്ക് അധികാരിയല്ല എന്നു മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ .രാമായണത്തിന് അധികാരമില്ല എന്ന് പറഞ്ഞിട്ടില്ല.
രാമായണത്തിന്റെ ഫലശ്രുതിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു -
പഠൻ ദ്വിജോ വാഗ് ഋഷഭത്വമീയാത്
സ്യാത് ക്ഷത്രിയോ ഭൂമി പതിത്വമീയാത്
വണിക് ജന: പണ്യ ഫലത്വമീയാത്
ജനശ്ച ശൂദ്രോfപി മഹത്വമീയാത്
അർത്ഥം - രാമായണം വായിക്കുന്ന ദ്വിജൻ വാക്പതിയായിത്തീരും ക്ഷത്രിയൻ രാജാവാകും വൈശ്യൻ ലാഭമുണ്ടാക്കും ശൂദ്രരാവട്ടെ മഹത്വത്തിലേക്ക് എത്തിച്ചേരും.
വേദാധികാരമില്ലാത്തവരിൽ വേദതത്വം എത്തിക്കുവാൻ വേണ്ടിയായിരുന്നു പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടത്.
ഇനി മറ്റൊന്ന്, കവികൾക്ക് അറം പറ്റുക എന്ന ഒരു ദോഷത്തെ ഭയന്നാണ് കിളിയെക്കൊണ്ട് പാടിച്ചത് എന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് കുഞ്ചൻ നമ്പ്യാർ "പേപ്പട്ടി വിഷം" എന്ന കവിത എഴുതിയതു കൊണ്ട് പേവിഷബാധയേറ്റ് മരിച്ചുവെന്നും, വള്ളത്തോൾ ബധിരവിലാപം എഴുതിയതു കൊണ്ട് ബധിരനായെന്നും, കുമാരനാശാൻ "അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്ത താഴുന്നു" എന്ന് എഴുതിയതു കൊണ്ടാണ് മുങ്ങി മരിക്കാൻ ഇടയായതെന്നും പറയപ്പെടുന്നു. അറം പറ്റുക എന്നാൽ അതാണ്.
എന്നാൽ ജീവന്മുക്തഭാവത്തിൽ ജീവിച്ച എഴുത്തച്ഛൻ അറം പറ്റുന്നതിനെ ഭയപ്പെട്ടിരുന്നെന്ന് പറയാൻ വയ്യ.
പിന്നെ കിളിപ്പാട്ട് എഴുതാനുള്ള യഥാർത്ഥ കാരണം എന്തായിരിക്കും?
എഴുത്തച്ഛൻ ശ്രീവിദ്യോപാസകൻ ആയിരുന്നു. ശാരദാദേവിയ്ക്ക് പ്രിയപ്പെട്ടതായി ചുമലിലിരിക്കുന്ന പൈങ്കിളിയെ ഉദ്ദേശിച്ചാണ് എഴുത്തച്ഛൻ കിളിപ്പാട്ട് എഴുതിയത്.
"ശാരം" എന്നാൽ "ജ്ഞാനം". "ശാരം ദദാതി ഇതി ശാരദ" - ശാരത്തെ തരുന്നവൾ എന്ന് അർത്ഥം.
ശാരത്തിന് കരണമായിത്തീരുന്നവൾ ശാരിക. അതു കൊണ്ടാണ് എഴുത്തച്ഛൻ ശാരികപൈതലിനെക്കൊണ്ട് രാമായണകഥ ചൊല്ലിച്ചത്.
-ആചാര്യ ത്രൈപുരം

Saturday, July 27, 2019

വാല്മീകിരാമയണത്തെകൂടാതെ വേറെയും ചില രാമായണ ങ്ങള്‍ കൂടി സംസ്‌കൃതത്തില്‍ ഉണ്ടായിരുന്നു. ശിവ (വ്യാസ )വിരചിതമായ അദ്ധ്യാത്മരാമായണം പ്രസിദ്ധമാണല്ലോ. പ്രാതഃസ്മരണീയനായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളത്തില്‍ കിളിപ്പാട്ടാക്കി നല്‍കിയിട്ടുള്ളത് ഈ അദ്ധ്യാത്മരാമായണ മാണ്. ഇതിന്റെ ബൃഹദ്‌രൂപമായ മഹാരാമായണത്തില്‍ മൂന്നരലക്ഷം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനു പുറമേ
സംവൃതരാമായണത്തില്‍ 24,000,
അഗസ്ത്യരാമായണത്തില്‍ 16000,
ലോമശരാമായണത്തില്‍ 32000,
രാമരഹസ്യത്തില്‍ 22000,
മഞ്ജുളരാമായണത്തില്‍ 120000,
സൗപദ്യരാമായണത്തില്‍ 62,000,
രാമായണമഹാമാലയില്‍ 56000,
സൗഹാര്‍ദ്ദരാമായണത്തില്‍ 40,000,
രാമായണമണിരത്‌നത്തില്‍ 36,000,
സൗര്യരാമായണത്തില്‍ 62,000,
ചാന്ദ്രരാമായണത്തില്‍ 75,000,
മൈന്ദരാമായണത്തില്‍ 52,000,
സ്വായംഭൂവരാമായണത്തില്‍ 18,000,
സുബ്രഹ്മരാമായണത്തില്‍ 32,000,
സുവര്‍ച്ചാസ രാമായണത്തില്‍ 15,000,
ദേവരാമായണത്തില്‍ 100000,
ശ്രവണരാമായണത്തില്‍ 125,000,
ദുരന്തരാമായണത്തില്‍ 61,000,
രാമയണചമ്പുവില്‍ 15,000
എന്നി ക്രമത്തില്‍ ശ്ലോകസംഖ്യകളുള്ള സംസ്‌കൃത രാമായണങ്ങള്‍ ഉണ്ട്.
ഹിന്ദുധര്‍മ്മപരിചയം
ശ്രീമദ് ഭാഗവതം 224* 

ഗോകുലം ആകെ ആനന്ദലഹരിയിലാണ്. ഈ സമയത്താണ് അവളുടെ(പൂതന ) വരവ്.   അവൾ ഭഗവാന്റടുത്തേയ്ക്ക് അലങ്കാരത്തോടെ വന്നു. അവൾ ആരാണ്?

ബാലഗ്രഹസ്തത്ര വിചിന്വതീ ശിശൂൻ 
യദൃശ്ചയാ നന്ദഗൃഹേ: അസദന്തകം 
ബാലം പ്രതിച്ഛന്നനിജോരുതേജസം 
ദദർശ തല്പേ അഗ്നിമിവാഹിതം ഭസി 

ബാലഗ്രഹസ്തത്ര വിചിന്വതീ ശിശൂൻ 
എവിടെയൊക്കെ കുട്ടികൾ ണ്ട് എന്ന് അന്വേഷിച്ച് നടക്കുന്ന ഈ ബാലഗ്രഹം,

നന്ദഗൃഹേ: അസദന്തകം 
ഇവൾ ആരാണ്?
അസദന്ത'കം' 
അസത്തിനെ അന്തം ചെയ്യുന്ന 'കം'. 

'കം' നെ പിടിച്ചാൽ അസത്ത് അന്തം ആകും. കം എന്ന് വെച്ചാൽ സത്ത്. വെളിച്ചം കൊണ്ട് വന്നാൽ ഇരുട്ട് ഇല്ലാതാകുന്നത് പോലെ സത്തിനെ ഗ്രഹിച്ചാൽ അസത്ത് ഇല്ലാതാകും.

സത്ത് എന്ന് വെച്ചാൽ ഭഗവാൻ, ബ്രഹ്മം, ആത്മാ. അസത്ത് എന്താണ്?
 ദൃശ്യം ജഡം പ്രപഞ്ചം. 
വെളിച്ചം വരുമ്പോ ഇരുട്ട് ഇല്ലാതാകുന്നതുപോലെ ഭഗവാൻ വരുമ്പോൾ ലൗകികം ഇല്ലാതാകുന്നു. 

അസദ് അന്തകം 
ബാലം പ്രതിച്ഛന്നനിജോരുതേജസം 
അതിന്റെ തേജസ്സ് ഒക്കെ മറച്ചുകൊണ്ടിരിക്കുന്ന ഈ ബാലൻ,
ദദർശതല്പേ അഗ്നിമിവാഹിതം ഭസി 

കുട്ടിയുടെ അടുത്തേയ്ക്ക് അവൾ വന്നു. കൃഷ്ണൻ പതുക്കെ ഒന്ന് നോക്കി. ഓഹോ, പൂതന വന്നണ്ട്. 

വിബുധ്യ താം ബാലകമാരികാഗ്രഹം 
അവളൊരു മാരികാ ആണ്. കുട്ടികളെ കൊല്ലുന്നതാണ് ഇവളുടെ ജോലി എന്നറിഞ്ഞിട്ട്,

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
ഭഗവാൻ കണ്ണടച്ചു. ഉറങ്ങാണെന്ന് ധരിച്ചോട്ടെ പൂതന. കുട്ടി ഉറങ്ങാണെങ്കിൽ ധൈര്യമായിട്ട് എടുത്ത് മടിയിൽ വെയ്ക്കാല്ലോ.
ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:

ഭഗവാന്റെ കണ്ണ് ആ ദൃഷ്ടി അമൃതദൃഷ്ടി ആണ്. ആ ദൃഷ്ടി ആദ്യമേ വീണാൽ പൂതനയുടെ മനസ്സ് മാറിപ്പോകും. വന്ന പണി ചെയ്യാതെ പോകും.അതുകൊണ്ട് അത് പാടില്ല്യ.   

ഭഗവാന്റെ ഒരു കണ്ണ് ഋതം, ഒരു കണ്ണ് സത്യം. പ്രപഞ്ചത്തിനെ ഭഗവദ് സ്വരൂപമായിട്ട് കണ്ടാൽ
അവിടെ ഭഗവാന്റെ ധർമ്മം പ്രവർത്തിക്കുന്നത് കാണാം. അത് ഋതം. അന്തർമുഖമായി കാണുകയാണെങ്കിൽ ആത്മസ്വരൂപം കാണാം. അത് സത്യം. 

ഇത് രണ്ടും, ധർമ്മവും ജ്ഞാനവും ഇവളുടെ അടുത്തില്ല്യ. അതുകൊണ്ട് കാരുണ്യം വന്നു പോകും ഇവളുടെ അടുത്ത്. അങ്ങനെ ഇപ്പോ കാരുണ്യം വരാൻ പാടില്ല്യ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:

ഭഗവാന്റെ ഒരു കണ്ണ് യോഗമാർഗ്ഗം, മറ്റേ കണ്ണ് ജ്ഞാനമാർഗ്ഗം. ഇത് രണ്ടും ഇവൾക്കില്യ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
ഭഗവാന്റെ ഒരു കണ്ണ് ഉത്തരായണം, ഒരു കണ്ണ് ദക്ഷിണായനം. കാമ്യമായി ചെയ്ത സത്ക്കർമ്മങ്ങൾ ചെയ്തവർ ദക്ഷിണായനത്തിലൂടെ ചന്ദ്രലോകം വരെ പോയി പിതൃലോകത്തിൽ പുണ്യക്ഷയം വരുത്തി തിരിച്ചു ഭൂമിയിലേക്ക് വരും. ഉത്തരായണത്തിലൂടെ ചെല്ലുന്നവര് സൂര്യലോകത്ത് ചെന്ന് അവിടുന്ന് വിമുക്തരാകും. ഈ രണ്ടിനും ഇവൾക്ക് യോഗ്യത ഇല്ല്യ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് ആലോചിച്ചു. ഈ പൂതന യ്ക്കും വിമുക്തിക്ക് ഒരു മാർഗ്ഗം വേണമല്ലോ.  ചിന്തിക്കുമ്പോ ഒന്ന് കണ്ണടയ്ക്കുമല്ലോ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് തന്റെ ഹൃദയസ്ഥാനത്തിലിരിക്കുന്ന ലക്ഷ്മിയോട് ചോദിച്ചു അത്രേ. ഇവൾക്ക് മുക്തി കൊടുക്കാനിപ്പോ എന്താ വകുപ്പ്?

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് ഭഗവാൻ വിശ്വാമിത്രനെ വിളിച്ചു എന്നാണ്. ഹേ വിശ്വാമിത്രമുനി, കഴിഞ്ഞ അവതാരത്തിൽ ഒരു സ്ത്രീയെ കൊല്ലേണ്ടി വന്നപ്പോ അങ്ങാണ് എനിക്ക് പ്രചോദനം തന്നത്. ഇവൾ സ്ത്രീയാണെന്ന് ധരിക്കരുത്. വധിച്ചോളാ എന്ന് പറഞ്ഞു താടകയെ. ഇപ്പൊ ദാ ഇവൾ സ്തനത്തിൽ വിഷത്തോടെ വന്നിരിക്കണു. എന്താ ഞാൻ ചെയ്യേണ്ടത്?

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് ഭഗവാൻ കൈലാസത്തിലേക്ക് പോയി. ഹേ മഹാദേവാ, ഒരു പ്രശ്നത്തോടെയാണ് വന്നിരിക്കണത്. ശിവൻ ചോദിച്ചു എന്താ പ്രശ്നം കൃഷ്ണാ? അത് എനിക്ക് poison കഴിച്ച് practice പോരാ. ഒരാളിപ്പോ സ്തനത്തില് വിഷം പുരട്ടി വന്നിരിക്ക്യാണ്. അതെന്താ ചെയ്യേണ്ടത്? കണ്ഠത്തോടെ നിർത്തിക്കോളാ എന്നാണ്. 

ഭഗവാനൊന്ന് കണ്ണടച്ചപ്പോൾ എത്ര എത്ര വ്യാഖ്യാനങ്ങൾ!!
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  137
പട്ടണത്താർ പറയുന്നുണ്ട് ഒരു പാട്ടില്. ഒരു വലിയ ചെട്ടിയാരുടെ വീട്ടില് ഭിക്ഷ എടുക്കാൻ പോയിത്രേ. ഭിക്ഷ എടുക്കാൻ പോകുമ്പോൾ ചെട്ടിയാർക്ക് നല്ല വലിയ  ശരീരം വലിയ കുടവയറും ഉണ്ട്. അപ്പൊ ഈ സ്വാമി ഭിക്ഷ എടുക്കാൻ വന്നപ്പോൾ രണ്ടും പേരും രണ്ടു വശത്ത് നിന്ന് കുടവയറില് തൈലം ഇട്ട് ഇങ്ങനെ ഉഴിയാണ്. അപ്പൊ ഈ ഭിക്ഷക്കാരൻ മുമ്പില് വന്ന് നിൽക്കുമ്പോൾ ൾ ചെട്ടിയാര് കളിയാക്കിച്ചിരിച്ചു. ദേഹം മെലിഞ്ഞിട്ട് ഒട്ടിയ വയറോടുകൂടെ എല്ലൊക്കെ കാണുന്നുണ്ട്. കൗപീന മാത്ര ധാരി യായി വന്നു നില്ക്കുന്ന സാധുവിനെ കണ്ടപ്പോൾ ചെട്ടിയാര് ചിരിച്ചു . തന്റെ കുടവയറിൽ ഒന്നു കൂടെ ഒന്നു തടവിയത്രെ. അപ്പൊ പട്ടണത്താർ പറഞ്ഞു ചെട്ടിയാർ തൊ പ്പെ തലതിൻ ട്രി റെക്കെ നായും നരിയും തലതിൻ ട്രിയി റിക്കെ. തൊപ്പൈ എന്നു വച്ചാൽ കുടവയറ് . ചെട്ടിയാർ തന്റെ തൊപ്പ, കുടവയറ് തന്റേതാണ് എന്ന് വിചാരിച്ച് സുഖിപ്പിച്ച് എണ്ണയും കൊണ്ട് ഉഴിഞ്ഞിരിക്കുണൂ ഇതിന്റെ സ്വന്തക്കാര് നിറയെ ഉണ്ട്. ആരാ എന്നു വച്ചാൽ നായ, നരി , കഴുകൻ ഇവയൊക്കെ ഇങ്ങനെ ഇടക്കിടക്ക് വന്ന് എത്തി നോക്കിയിട്ടു പോണു ത്രേ എപ്പളാ ഇയാള് പടം വിടാൻ പോണത് നമുക്ക് നല്ല ആഹാരം തയ്യാറായി കൊണ്ടിരിക്കുണൂ ഇടക്കിടക്ക് നോക്കിയിട്ടു പോണൂ എന്നാണ്. അല്ലാതെ ശരീരം ആഹാരം കഴിക്കാതിരിക്കാൻ വേണ്ടിയിട്ടോ പട്ടിണിക്കിടാൻ വേണ്ടീട്ടോ അല്ല. അതിന്റെ പിടി ഒന്ന് അയഞ്ഞാൽ ഒരു സുഖം കിട്ടും നമുക്ക്. ആന്തരികമായ സുഖം കിട്ടും. അല്ലെങ്കിൽ ശരീരത്തിന്റെ പ്ലെയിൻ വിട്ട് നമ്മള് ഉള്ളിലേക്ക് പോവേ ഇല്ല. ദേഹത്തിന്റെ പ്ലെയിൻ വിട്ട് കുറച്ച് ഉള്ളിലേക്ക് പോകണമെങ്കിൽ ദേഹം ഞാനല്ല എന്ന് അറിയണമെങ്കിൽ ദേഹത്തിന്റെ നശ്വരത അറിയണം . അത് നശിച്ച് പോകും നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അറിയണം . മാത്രമല്ല ശാരീരികമായ സുഖം വളരെ ലിമിറ്റഡ് ആണ്. സുഖം ഉണ്ട് ഇല്യ എന്നല്ല . പക്ഷെ ഒരു ലിമിറ്റിൽ കൂടുതൽ ശരീരത്തിന്റെ തലത്തിൽ സുഖം കിട്ടില്ല എന്നും അറിയണം.അത് എന്നെങ്കിലും ഒരു ദിവസം നശിച്ചുപോകും ശാശ്വതമായി ഈ ശരീരത്തിനെ വച്ചു കൊണ്ട് ആർക്കും  സുഖിക്കാൻ പറ്റില്ല. അതാണ് ബുദ്ധൻ പറഞ്ഞത് , ബുദ്ധനോട് ചോദിച്ചു എന്തിനാ ഈ രാജകൊട്ടാരം ഒക്കെ ഉപേക്ഷിച്ചത് എന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു 
യതി ജന്മ ജരാ മരണം ന ഭവേത്
യതി ച ഇഷ്ട വിയോഗ ഭയം ന ഭവേത്
യതി  സർവ്വ അനിത്യ ഭയം ന ഭവേത്
ഇഹ ജന്മനി കസ്യ രതിർ ന ഭവേത് 
ഈ ശരീരം ജനിക്കാതെയും മരിക്കാതെയും വാർദ്ധക്യം വരാതെയും അത് സദാ സൗഖ്യമായിട്ടും ഇരിക്കുമെങ്കിൽ ഞാൻ സുഖ മായിട്ടു അര മനയിൽ തന്നെ ഇരിക്കുമായിരുന്നു. പക്ഷേ അങ്ങനെ അല്ലല്ലോ കണ്ടത്. നമ്മുടെ ശരീരം മാത്രമല്ല നമുക്ക് ആരുടെയടുത്താണോ ഇഷ്ടം അവരുടെ ശരീരം അതാണ് കൂടുതൽ വേദന .നമ്മുടെ ശരീരം പോയാൽ പോട്ടെ നമ്മള് ഇഷ്ടപ്പെട്ടവര് പോയി, അവര് നമ്മളെ വിട്ടിട്ടു പോയി ആലോചിക്കുമ്പോൾ പേടി. വിട്ടിട്ടു പോകും എന്നാലോചിക്കുമ്പോഴേ പേടി . ഇവിടെ കാണുന്നത് മുഴുവൻ അനിത്യം. അതു കൊണ്ട് എനിക്കിവിടെ രതിയില്ല. ഈ ലോകത്തില്  ഒരു സുഖം തോന്നി ണില്ല. അനാസക്തി വന്നു പോയി. വൈരാഗ്യം ഉണ്ടായിപ്പോയി. വൈരാഗ്യം ഉണ്ടായപ്പോൾ എന്താ ശാശ്വതമായിട്ട് വല്ലതുമുണ്ടോ എന്നന്വേഷിച്ചു. നമ്മള് ഈ കാണുന്നതൊക്കെ അശാശ്വതമാണ് എന്ന് അറിഞ്ഞു. അപ്പൊ പിന്നെ ശാശ്വതമായിട്ട് എന്താ ഉള്ളത്? ഭഗവാൻ ഇപ്പൊ ആ പ്ലെയിനിൽ ആണ്. ആദ്യം ശാശ്വത വസ്തുവിനെ യാണ് ബോധിപ്പിച്ചത്.
( നൊച്ചൂർ ജി )
sunil namboodiri