വാല്മീകിരാമയണത്തെകൂടാതെ വേറെയും ചില രാമായണ ങ്ങള്‍ കൂടി സംസ്‌കൃതത്തില്‍ ഉണ്ടായിരുന്നു. ശിവ (വ്യാസ )വിരചിതമായ അദ്ധ്യാത്മരാമായണം പ്രസിദ്ധമാണല്ലോ. പ്രാതഃസ്മരണീയനായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളത്തില്‍ കിളിപ്പാട്ടാക്കി നല്‍കിയിട്ടുള്ളത് ഈ അദ്ധ്യാത്മരാമായണ മാണ്. ഇതിന്റെ ബൃഹദ്‌രൂപമായ മഹാരാമായണത്തില്‍ മൂന്നരലക്ഷം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനു പുറമേ
സംവൃതരാമായണത്തില്‍ 24,000,
അഗസ്ത്യരാമായണത്തില്‍ 16000,
ലോമശരാമായണത്തില്‍ 32000,
രാമരഹസ്യത്തില്‍ 22000,
മഞ്ജുളരാമായണത്തില്‍ 120000,
സൗപദ്യരാമായണത്തില്‍ 62,000,
രാമായണമഹാമാലയില്‍ 56000,
സൗഹാര്‍ദ്ദരാമായണത്തില്‍ 40,000,
രാമായണമണിരത്‌നത്തില്‍ 36,000,
സൗര്യരാമായണത്തില്‍ 62,000,
ചാന്ദ്രരാമായണത്തില്‍ 75,000,
മൈന്ദരാമായണത്തില്‍ 52,000,
സ്വായംഭൂവരാമായണത്തില്‍ 18,000,
സുബ്രഹ്മരാമായണത്തില്‍ 32,000,
സുവര്‍ച്ചാസ രാമായണത്തില്‍ 15,000,
ദേവരാമായണത്തില്‍ 100000,
ശ്രവണരാമായണത്തില്‍ 125,000,
ദുരന്തരാമായണത്തില്‍ 61,000,
രാമയണചമ്പുവില്‍ 15,000
എന്നി ക്രമത്തില്‍ ശ്ലോകസംഖ്യകളുള്ള സംസ്‌കൃത രാമായണങ്ങള്‍ ഉണ്ട്.
ഹിന്ദുധര്‍മ്മപരിചയം
No comments:
Post a Comment