Sunday, July 28, 2019

തീര്‍ത്ഥസ്ഥലങ്ങള്‍
ലങ്കമുതല്‍ കൈലാസം വരെ, ഗാന്ധാരം (അഫ്ഗാനിസ്ഥാന്‍) മുതല്‍ ബ്രഹ്മദേശം (ബര്‍മ്മ) വരെ 51 ശക്തി പീഠങ്ങള്‍; കന്യാകുമാരി മുതല്‍ ബദരി വരെ 51 സിദ്ധക്ഷേത്രങ്ങള്‍, ദ്വാരകാ, ബദരീനാഥം, ജഗന്നഥപുരി, രാമേശ്വരം എന്നീ നാലു ധാമങ്ങള്‍; കാശീ, കാഞ്ചീ, മായാപുരി (ഹരിദ്വാരം), അയോദ്ധ്യ, ദ്വാരാവതി, മഥുര, അവന്തിക(ഉജ്ജൈയിന്‍) എന്നീ സപ്തപുരികള്‍; ഗംഗ, യമുന, ഗോദാവരി, സരസ്വതി, കാവേരി, നര്‍മ്മദാ, സിന്ധു എന്നീ സപ്തനദികള്‍; മാനസാ, ബിന്ദു, നാരായണ, പുഷ്‌കരാദി പഞ്ചസരോവരങ്ങള്‍; ദണ്ഡക, സൈന്ധവ, പുഷ്‌കരം, നൈമിഷാദിനവാരണ്യ ങ്ങള്‍; ഉത്തരകാശിമുതല്‍ തെങ്കശി വരെ പഞ്ചകാശികള്‍; ദേവപ്രയാഗ, ഗയ, രാമേശ്വരം മുതലായ 60ല്‍ പരം ശ്രാദ്ധസ്ഥലങ്ങള്‍; കുംഭമേളയും അര്‍ദ്ധമേളയും നടക്കുന്ന പ്രയാഗ, കുരുക്ഷേത്രം, അമരനാഥം, ജ്വാലാമുഖീ, ഹരിദ്വാരം, പുഷ്‌കരം, കുംഭകോണം മുതലായ മേളസ്ഥലങ്ങള്‍; കാഞ്ചന്‍ഗംഗ മുതല്‍ പാപനാശംവരെയുള്ള അനവധി ജലധാരകള്‍; ഡാര്‍ജ്ജിലിംഗ് മുതല്‍ മരുത്വാമലവരെയുള്ള ഗുഹാക്ഷേത്രങ്ങള്‍; ധവളഗിരി മുതല്‍ മഹേന്ദ്രഗിരി വരെ അനവധി ഗിരിശൃംഗങ്ങള്‍; രാമകൃഷ്ണബുദ്ധാദി അവതാരങ്ങളുടെ ജന്മഭൂമികള്‍; സപ്തഗംഗകള്‍, ചതുര്‍ദ്ദശ പ്രയാഗകള്‍, ശങ്കാരരാമാനുജാദി ആചാര്യപീഠങ്ങള്‍, കന്യാകുമാരി മുതല്‍ കാശ്മീരം വരെയുള്ള മഹാക്ഷേത്രങ്ങള്‍, നദീസമുദ്ര സംഗമസ്ഥാനങ്ങള്‍ എന്നിങ്ങനെ അസംഖ്യം തീര്‍ത്ഥസ്ഥലങ്ങളുണ്ട് തിര്‍ത്ഥാടനം ചെയ്യുവാന്‍. അഖിലഭാരതാടിസ്ഥാനത്തിലാണിവ പരിഗണിക്കപ്പെടുന്നത്. കേരളത്തില്‍ കൊട്ടിയൂര്‍, ശബരിമല മുതലായ പുണ്യക്ഷേത്രങ്ങളിലെന്നപോലെ ആണ്ടിലൊരിക്കലെങ്കിലും ലക്ഷോപലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലങ്ങള്‍ ഓരോ പ്രദേശത്തിലും വെവ്വേറെയുണ്ട്. ഏതു പ്രദേശത്തുകാരനായ ഹിന്ദുവിനും അവയെല്ലാം പവിത്രവും ആരാദ്ധ്യവുമാകുന്നു.
ഹിന്ദുധര്‍മ്മപരിചയം

No comments: