മുദ്രാംഗുലീയം കയ്യിലെത്തിയ നേരം, തന്റെ പതി ദേവന്റെ കയ്യാണ് തന്റെ കയ്യിലമര്ന്നതെന്നു ദേവിയ്ക്കു തോന്നി. ദേവിയുടെ വിടര്‍ന്ന കണ്ണുകളില്‍ ആനന്ദം തിരയടിക്കുന്നത് വായുപുത്രന് ദര്‍ശിച്ചു. ദേവി തിരക്കി: മാരുതീ, ദേവനു കുശലമാണെന്നു നീ പറയുന്നു. എന്നിട്ടുമെന്തേ എന്നോട് അപരാധം ചെയ്തവനെ എതിരിടാന്‍ മടിച്ചിരിക്കുന്നത്? വായുപുത്രന് മറുപടി നല്കി; ദേവീ, നിന്തിരുവടി ഇവിടെയുണ്ടെന്നു അറിയാത്തതിനാലാണ് സ്വാമി ഇവിടെ വരാഞ്ഞത്. എന്നില്‍നിന്ന് ഇവിടത്തെ വര്‍ത്തമാനം അറിയുന്ന നിമിഷം, അവിടുന്ന് വാനരപ്പടയുമായി ഇവിടെയെത്തും. അല്ലെങ്കില്‍ വേണ്ടാ. ദേവി ദാ, എന്റെ ചുമലില്‍ കയറിയിരുന്നോളൂ. ഞാന്‍ ദേവിയെ പറയുന്ന വേഗം സ്വാമിയുടെ മുന്നിലെത്തിക്കാം.
അതു കേള്‍ക്കേ ദേവിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു: ‘ഈ കുറിയ ശരീരം വച്ച് നിനക്കതിനാവുമോ, വായുപുത്രാ?’
എങ്കില്‍ തന്റെ തനതുരൂപം ദേവിയെ ഒന്നു കാണിക്കാമെന്നു ആഞ്ജനേയന് കരുതി. രണ്ടടി പിന്നാക്കം വെച്ചു; മാത്രനേരം ധ്യാനം കൊണ്ടു; ബൃംഹണശേഷിയെ വരുതിയിലാക്കി. നിമിഷവേഗം ഹനുമാന് വളര്‍ന്നു വലുതാവാന്‍ തുടങ്ങി. ആകാശം മുട്ടുമെന്നു തോന്നിയ നേരം ദേവി പറഞ്ഞു മതി. ആ നിമിഷം ഹനുമാന് പൂര്‍വസ്ഥിതിയിലായി.
‘ഹനുമാന് വലുതായപ്പോള്‍ ദേവി ചെറുതായി, അല്ലേ?’ ശരത്ത് ഒരു കുസൃതിച്ചിരിയോടെ തിരക്കി.
‘ദേവിയെങ്ങനെ ചെറുതാവും?’ മുത്തശ്ശന് തുടര്‍ന്നു: ‘ദേവിയ്ക്കറിയില്ലേ? നൂറുയോജന സമുദ്രം ചാടിക്കടക്കാന്‍ പോന്ന വായുപുത്രന്റെ വലിപ്പം ദേവിയ്ക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞില്ലേ? ദേവി പറഞ്ഞു: നിന്റെയാ വിശ്വരൂപം ഒന്നു കാണണമെന്നു ഞാന്‍ മോഹിച്ചു. എന്റെ മോഹം സാധിച്ചിരിക്കുന്നു. നിന്റെ കൂടെ വരാന്‍ രണ്ടു കാര്യങ്ങളേ തടസ്സമായുള്ളൂ. ഒന്ന്-എന്റെ പതിദേവനിലുള്ള പരമഭക്തിയെ മുന്‍നിര്‍ത്തി പറയുന്നതാണ് -സ്വബുദ്ധിയോടുകൂടി ഞാന്‍ പരപുരുഷന്റെ ശരീരം സ്പര്‍ശിക്കയില്ല. രണ്ട്-രാവണനിഗ്രഹം ചെയ്ത് എന്നെ ഇവിടെനിന്നു കൊണ്ടുപോവുന്നതാണ് ശ്രീരാമയശസ്സിനു സമുചിതമായിട്ടുള്ളത്.
‘മുത്തശ്ശാ. ദേവി പരപുരുഷന്റെ ശരീരം സ്പര്‍ശിക്കയില്ല എന്നുപറഞ്ഞു. പഞ്ചവടിയില്‍ നിന്നു കൊണ്ടുപോരുമ്പോള് ദേവിയെ രാവണന് സ്പര്‍ശിച്ചില്ലേ?’ ശ്രീലക്ഷ്മി ചോദിച്ചു.
‘ഇല്ലാ-എന്നാണ് പ്രസന്നരാഘവം വ്യക്തമാക്കുന്നത്-‘ മുത്തശ്ശന് പറഞ്ഞു: ‘ഗോദാവരി മറ്റു നദികളേയും സാഗരത്തേയും സീതാപഹരണ വാര്‍ത്ത കേള്‍പ്പിക്കയായിരുന്നു. സമുദ്രം ഇതേ മട്ടില്‍ തിരക്കി:
‘ഇല്ലാ-എന്നാണ് പ്രസന്നരാഘവം വ്യക്തമാക്കുന്നത്-‘ മുത്തശ്ശന് പറഞ്ഞു: ‘ഗോദാവരി മറ്റു നദികളേയും സാഗരത്തേയും സീതാപഹരണ വാര്‍ത്ത കേള്‍പ്പിക്കയായിരുന്നു. സമുദ്രം ഇതേ മട്ടില്‍ തിരക്കി:
അപിനാമ ചമ വധൂടികാ സ്പൃഷ്ടാനിശാചരേണ?
അപ്പോള്‍ ഗോദാവരി മറുപടി നല്കി നസ്പൃഷ്ടാ.
അപ്പോള്‍ ഗോദാവരി മറുപടി നല്കി നസ്പൃഷ്ടാ.
രാവണന് സീതയെ പിടിക്കാന്‍ തുനിഞ്ഞനേരം അനസൂയാദേവി നല്കിയ അംഗരാഗം, അഗ്നിയുടെ രൂപത്തില്‍ ദേവിയ്ക്ക് ആവരണമായി. അപ്പോള്‍ രാവണന് വരുണമന്ത്രംകൊണ്ട് മേഘത്തെ വിളിച്ചു: മേഘത്തില്‍ പൊതിഞ്ഞ് പുഷ്പകം സീതയെ ലങ്കയിലേക്ക് കൊണ്ടുപോയി.
ഇക്കാര്യം സമുദ്രം ഹനുമാനോട് പറഞ്ഞിരുന്നു. ഹനുമാന് ദേവിയെ തോളത്തേറ്റി കൊണ്ടുപോവാമെന്നു പറഞ്ഞത് ഒരാവേശത്തില്‍ മാത്രമായിരുന്നു എന്നു ഹനുമാന് തന്നെ ദേവിയോടു പറയുന്നുണ്ട്: ദേവീ, അവിടുത്തെ വാദം യുക്തിഭദ്രമെന്ന് ഈയുള്ളവന് അറിയുന്നു. ഒന്നേ അപേക്ഷിക്കാനുള്ളൂ: അമ്മ ദേവിയെ ഞാന്‍ കണ്ടു എന്നതിലേക്കായി സ്വാമിയുടെ സന്നിധിയില്‍ സമര്‍പ്പിക്കാന്‍ ഒരടയാളം തരാന്‍ ദയവുണ്ടാകണം.
ദേവി മാത്ര നേരം ചിന്ത പൂണ്ടു. ചിന്തയില്‍നിന്നുണര്‍ന്ന് വസ്ത്രാഞ്ചലത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ചൂഡാമണിയെടുത്ത് ഹനുമാന് കൊടുത്തു.
തതോ വസ്ത്രഗതം മുക്ത്വാ ദിവ്യം ചൂഡാമണിം ശുഭം
പ്രദേയോ രാഘവായേതി സീതാ
ഹനുമതേ ഭദൗ
ഹനുമാനതു വാങ്ങി സാദരം
ശിരസ്സില്‍ ചേര്‍ത്തു.
പ്രദേയോ രാഘവായേതി സീതാ
ഹനുമതേ ഭദൗ
ഹനുമാനതു വാങ്ങി സാദരം
ശിരസ്സില്‍ ചേര്‍ത്തു.
ജന്മഭൂമി: http://www.janmabhumidaily.com/news680902#ixzz4oZ5hY7b3
No comments:
Post a Comment