Monday, March 26, 2018

അന്നത്തിലേക്ക് തിരിച്ചുപോവുന്നു. അന്നമായി തീരുന്നു.തപസ്സു കൊണ്ടു അന്നത്തെ ബ്രഹ്മമായി അറിഞ്ഞു. വരുണന്‍ ഉപദേശിച്ച പ്രകാരം അന്നത്തില്‍ ബ്രഹ്മ ലക്ഷണം കണ്ടതുകൊണ്ടാണ് അന്നം ബ്രഹ്മമാണെന്ന് ആദ്യം തീരുമാനിച്ചത്. ജീവികളെല്ലാം അന്നത്തില്‍ നിന്നുണ്ടായി. അന്നം കൊണ്ട് വളര്‍ന്നു ജീവിച്ച് അന്നത്തില്‍ തന്നെ ചേരുകയും ചെയ്യുന്നു. അതിനാലാണ് അന്നം ബ്രഹ്മമെന്നു ഉറപ്പിച്ചത്
അന്നം ബ്രഹ്മേതി വ്യജനാത് അന്നാധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ അന്നെന ജാതാനി ജീവന്തി അന്നം പ്രയന്ത്യഭിസംവിശന്തീതി
തപസ്സ് ചെയ്ത് തിരിച്ചു വന്ന ഭൃഗു അന്നം ബ്രഹ്മമെന്നു അറിഞ്ഞു. അന്നത്തില്‍ നിന്നാണല്ലോ ഭൂതങ്ങള്‍ ജനിക്കുന്നത്. ജനിച്ചശേഷം അന്നം കൊണ്ട് ജീവിക്കുന്നു. 
അന്നത്തിലേക്ക് തിരിച്ചുപോവുന്നു. അന്നമായി തീരുന്നു.തപസ്സു കൊണ്ടു അന്നത്തെ ബ്രഹ്മമായി അറിഞ്ഞു. വരുണന്‍ ഉപദേശിച്ച പ്രകാരം അന്നത്തില്‍ ബ്രഹ്മ ലക്ഷണം കണ്ടതുകൊണ്ടാണ് അന്നം ബ്രഹ്മമാണെന്ന് ആദ്യം തീരുമാനിച്ചത്. ജീവികളെല്ലാം അന്നത്തില്‍ നിന്നുണ്ടായി.  അന്നം കൊണ്ട് വളര്‍ന്നു ജീവിച്ച് അന്നത്തില്‍ തന്നെ ചേരുകയും ചെയ്യുന്നു. അതിനാലാണ് അന്നം ബ്രഹ്മമെന്നു ഉറപ്പിച്ചത്.
തദ് വിജ്ഞായ പുനരേവ വരുണം പിതരമുപസസാര അധീഹി ഭഗവോ ബ്രഹ്മേതി തം ഹോവാച തപസാ ബ്രഹ്മ വിജിജ്ഞാസസ്വ തപോ ബ്രഹ്മേതി.
അന്നത്തെ ബ്രഹ്മമെന്നു അറിഞ്ഞിട്ടും തൃപ്തനാകാതെ വീണ്ടും വരുണന്റെ  അടുത്ത് ചെന്ന് ബ്രഹ്മത്തെ പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടു. വരുണന്‍ പറഞ്ഞു തപസ്സു കൊണ്ട് ബ്രഹ്മത്തെ അറിയാന്‍ നോക്കൂ. തപസ്സാണ് ബ്രഹ്മം.
അന്നത്തിനു ആദി ഉണ്ടെന്നു മനസ്സിലായി പക്ഷെ ബ്രഹ്മത്തിനത് ഇല്ല. അതിനാല്‍ അന്നം ബ്രഹ്മമാകാന്‍ തരമില്ല. ഈ സംശയം വന്നതിനാലാണ് ഭൃഗു വീണ്ടും വരുണനെ സമീപിച്ചത്. വരുണന്‍ തപസ്സ് ചെയ്യാന്‍ ഉപദേശിച്ചു. ബ്രഹ്മത്തെ അറിയാനുള്ള ഉത്തമ സാധന തപസ്സു തന്നെ ആയതിനാലാണ് തപസ്സ് ചെയ്യാന്‍ പറഞ്ഞത്.
സ തപോതപ്യത സ തപസ്തപ്ത്വാ
 പ്രാണോബ്രഹ്മേതിവ്യജാനാത് 
 പ്രാണാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ
 പ്രാണേന ജാതാനി ജീവന്തി
 പ്രാണം പ്രയന്ത്യഭിസംവിസന്തി.
 തപസ്സ് ചെയ്ത് തിരിച്ചു വന്ന അയാള്‍ പ്രാണനാണ് ബ്രഹ്മമെന്നു പറഞ്ഞു. പ്രാണനില്‍ നിന്നു ജീവികള്‍ ഉണ്ടായി പിന്നെ പ്രാണനെ കൊണ്ട് ജീവിച്ച് പ്രാണനിലേക്ക് മടങ്ങുന്നു. പ്രാണനായിത്തിരുന്നു. 
തദ് വിജ്ഞായ പുനദേവവരുണം 
പിതരമുപസസാര
അധീഹി ഭഗവോ ബ്രഹ്മേതി തം 
ഹോവാച തപസാ ബ്രഹ്മ
വിജിജ്ഞാസസ്വ തപോ ബ്രഹ്മേതി
പ്രാണനാണ് ബ്രഹ്മം എന്നറിഞ്ഞ ഭൃഗു പിന്നേയും സംശയത്താല്‍ വരുണനെ സമീപിച്ച് ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. വരുണന്‍ ഭൃഗുവിനോട് തപസ്സ് ചെയ്ത് ബ്രഹ്മത്തെ അറിയാന്‍ പറഞ്ഞു. തപസ്സാണ് ബ്രഹ്മം.
അന്നമയത്തില്‍ വ്യാപിച്ചുനില്‍ക്കുന്ന പ്രാണനും പരിമിതിയുണ്ടെന്നതിനാല്‍ പ്രാണന്‍ ബ്രഹ്മമാകന്‍ വഴിയില്ലെന്ന് തോന്നിയതിനാലാണ് ഭൃഗു വീണ്ടും തിരിച്ചുവന്ന് വരുണനെ കണ്ട് ഉപദേശം ചോദിക്കുന്നത്. തപസ്സ് ചെയ്ത് സത്യം അറിയുവാന്‍ വരുണന്‍ പറഞ്ഞു.
സ തപോളതപ്യത 
സതപസ്തപ്ത്വാ മനോ ബ്രഹ്മേതി
വ്യജനാത് മനസോഹ്യേവഖല്വിമാനിഭൂതാനി ജായന്തേമനസാജാതാനി ജീവന്തി 
മനഃ പ്രയന്ത്യഭി സംവിശന്തീതി
അയാള്‍ തപസ്സു ചെയ്ത മനസ്സാണ് ബ്രഹ്മമെന്ന് അറിഞ്ഞു. മനസ്സില്‍ നിന്നുതന്നെയാണല്ലോ ജീവജാലങ്ങള്‍ ഉണ്ടാകുന്നത്. അതിനുശേഷം മനസ്സുകൊണ്ട് ജീവിക്കുന്നു. മനസ്സിലേക്ക് തിരിച്ചുപോയി മനസ്സായിത്തീരുകയും ചെയ്യുന്നു..janmabhumi

No comments: