Wednesday, April 18, 2018

ഒരുനാൾ വൈശ്രവണൻ മഹാദേവനെ കാണാൻ കൈലാസത്തിൽ പോയി.
പോയതിന്റെ ഉദ്ദേശം
താൻ വലിയ പൈസക്കരൻ ആണെന്നുള്ള ഗൗരവം കാണിക്കണം എന്ന ഉദ്ദേശം
ആണ് ഉണ്ടായിരുന്നത് ..
സാക്ഷാൽ മായാദേവിയുടെ പതിയായ ഇശ്വരന് വൈശ്രവണന്റെ മനസിലിരുപ്പ് മനസ്സിൽ ആകാൻ ഡോക്ടറേറ്റ് ഒന്നും വേണ്ട എന്ന് ഉള്ള കാര്യം മനസിലാക്കാൻ വൈശ്രവണനും കഴിഞ്ഞില്ല
കൈലാസത്തിൽ വിരുന്നുവന്ന വൈശ്രവണന് സാക്ഷാൽ അന്നപൂർണേശ്വരിയും ഉത്തമ കുടുബിനിയും ആയ പാർവതീദേവി തന്നെ വിരുന്ന് ഒരുക്കി.
അതിഥിസത്കാരത്തിൽ അസൂയ തോന്നിയ വൈശ്രവണൻ ഇതിനേക്കാൾ നല്ലരു സദ്യ ഈശ്വരനും ദേവിക്കും കൊടുക്കണം എന്ന് മനസിൽ തീരുമാനിക്കുന്നു
അങ്ങനെ കൈലാസത്തിൽനിന്നും പോകുമ്പോൾ വൈശ്രവണൻ ഇശ്വരനെയും ദേവി പർവതിയെയും തന്റെ കൊട്ടാരം ആയ അളകാപുരിയിലേക്ക് വിരുന്നിന് ക്ഷണിച്ചു
വൈശ്രവണന്റെ ക്ഷണം തന്ത്രപൂർവം നിരസിച്ച മഹാദേവൻ ഒരു നിർദേശവും മുന്നോട്ട് വച്ചു
""ഏതായാലും വൈശ്രവണൻ സ്നേഹപൂർവം വിരുന്നിന് വിളിച്ചിട്ട് വരാതിരുക്കുന്നത് ശെരിയല്ലലോ .. മൂത്തമകൻ ഗണപതിയെ വിരുന്നിന് അയയ്ക്കാം എന്ന നിർദ്ദേശം ഈശ്വരൻ മുന്നോട്ട് വച്ചു.""
വൈശ്രവണൻ അഹംഭാവത്തിന്റെ കൊടുമുടിയിൽ ആയതിനാൽ ചിന്തിച്ചു
""ച്ഛ... ഈ പയ്യനെ കൊണ്ടുപോയി എന്റെ ഗൗരവം എന്ത് കാണിക്കാൻ ആണ് .. എന്റെ മുന്നിൽ കടുകിന്റെ അത്രപോലും ഇല്ലാത്ത ഈ ചെക്കന് എന്റെ ഗൗരവം വല്ലോം മനസിലാക്കുമോ ആവോ... ""
എന്നാലും മഹാദേവൻ പറഞ്ഞതല്ലെ ആയിക്കോട്ടെ ഗണപതി വരട്ടെ എന്നായി.. ഈശ്വരനും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. ഈ വൈശ്രവണന്റെ നിലവിളി ശബ്ദം ഉടൻ കേൾക്കേണ്ടി വരുമല്ലോ എന്ന് ഓർത്ത്....
അങ്ങനെ സർവ്വ ഭൂതങ്ങളുടെയും നാഥൻ ഗണപതി വൈശ്രവണന്ന് ഒപ്പം വിരുന്നിന് പോയി .. അളകാപുരിയിലേക്ക്..
വൈശ്രവണന് കേട്ടിട്ടുണ്ട് ഗണപതി ആഹാരപ്രിയൻ ആണ് എന്ന് ആയതിനാൽ 100 പേർക്ക് ഉള്ള ഗംഭിരം ആയ സദ്യയാണ് ഒരുക്കിയത്..
വിരുന്ന് തുടങ്ങി ഒരു മാത്രാ പോലും വേണ്ടിവന്നില്ല. 100 പേർക്കുള്ള സദ്യ ഓംകാര പൊരുളും ഭൂതനായകനും ആയ ഗണപതിക്ക്‌.. കഴിച്ചുതീർക്കാൻ..
ഗണപതി ചോദിച്ചു വൈശ്രവണനോട് എനിക്ക് വിശക്കുന്നു വയറു നിറയെ ഭക്ഷണം തരാം എന്ന് വിളിച്ചിട്ട് ഇപ്പോൾ എന്താ വൈശ്രവണ പാചകം ചെയ്ത ഭക്ഷണം തിർന്നു പോയെന്നോ?? ശെരി സാരമില്ല പാചകം ചെയ്യാത്തത് കൊണ്ട് വരൂ എന്നായി ഗണപതി... .
പാചകം ചെയ്യാത്ത പച്ചകറികളും മസാലകളും എല്ലാം ഭക്ഷിച്ചു അതുകഴിഞ്ഞു വൈശ്രവണന്റെ അടുക്കളയിൽപത്രങ്ങളും തിന്നു തീർത്തു അടുത്തത് അളകാപുരിയിൽ ഉള്ള ആൾക്കാരെ എന്ന് തിരിച്ചറിഞ്ഞ വൈശ്രവണൻ ഈശ്വരന്റെ അടുത്തേക്ക് ഓടി..
പിന്നാലെ ഗണപതിയും..
കൈലാസത്തിൽ എത്തി തന്റെ അഹംഭാവത്തിന് മാപ്പ് നൽകണം എന്ന് അപേക്ഷിച്ചു. അങ്ങനെ വിശപ്പ് കാരണം ഓടിവരുന്ന ഗണപതിക്ക്‌ ദേവി പാർവതിയുടെ കൈയിൽ നിന്നും മോദകം വാങ്ങി ഗണേശന് കൊടുക്കുകയും മോദകം കഴിച്ച ഗണപതിയുടെ വിശപ്പ് മാറുകയും ഒപ്പം വൈശ്രവണന്റെ അഹംഭാവവും....
എന്താണ് ഈ കഥയുടെ തത്വമെന്നാൽ വൈശ്രവണൻ എന്നാൽ മനുഷന്റെ അടങ്ങാത്ത ആഗ്രഹങ്ങളും.. ഭൗതികസുഖങ്ങളും ആണ്..
ഗണപതിയെ എല്ലാ ഭൂതങ്ങളുടെയും നാഥനായി ഈ കഥയിൽ അർഥം ആക്കുന്നു ?
അഞ്ച് ഇദ്രിയങ്ങൾ ഉള്ള സസ്തിനികളിൽ ഏറ്റവും ചെറുതായ ചുണ്ടെലി മുതൽ വലുതായ ആന വരെ ഉള്ള ഭൂതങ്ങളും അഞ്ച് ഇന്ദ്രിയങ്ങൾക്ക്.. താഴോട്ടുള്ള ഭൂതഗണങ്ങളുടെ പതി ആയി ഈ കഥയിൽ ഗണപതി എന്ന നാമത്താൽ അർത്ഥം ആക്കുന്നു..
ഭൂവനത്തിലെ എല്ലാ ഭൂതങ്ങൾക്കും ആഗ്രഹങ്ങളും.. ഭൗതികസുഖങ്ങളും.. ഒരിക്കലും അടങ്ങാത്ത വിശപ്പ് പോലെ ആണ്
പത്തു കിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും അങ്ങനെ ആഗ്രഹങ്ങൾ അടങ്ങുകയും ഇല്ല ഭൂതങ്ങൾക്ക് ..
എങ്ങനെ ഈ ഭോഗസംസ്ക്കാരം ആയ അടങ്ങാത്ത വിശപ്പ് ഇല്ലാതാകാണാം എങ്കിൽ
വിവേചന ബുദ്ധി ഉള്ള മനുഷ്യന് മാത്രം സാധിക്കുന്ന ഒന്നാണ് ഭക്തി ഉണ്ടാകി എടുക്കുക എന്നുള്ളത്
ഗണപതി മോദകം കഴിച്ചപ്പോൾ വിശപ്പ് തിർന്നു എന്നത് കൊണ്ട് അർത്ഥം ആക്കുന്നത് .. മോദകത്തിന് പുറത്തുള്ള ഉപ്പ്‌ രസമുള്ള ( സുഖ. ദുഃഖ ) ഭോഗസംസ്ക്കാരം മാറ്റി മോദകത്തിന്റെ ഉള്ളിലെ മധുരം എന്നപോലെ.. സൂക്ഷ്മശരീരത്തിലെ ഭക്തിയുടെ ആനന്ദം നുകരുമ്പോൾ മാത്രമേ ഭോഗസംസ്ക്കാരത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര മാറിക്കിട്ടുള്ളു എന്നതാണ് ഈ കഥയിലെ തത്വാർത്ഥം...biju pillai

No comments: