മരം (ലോകം) പ്രത്യക്ഷമാവുമ്പോള്‍ത്തന്നെ വിത്ത് (ബ്രഹ്മം) മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. അതുകൊണ്ട് യാതൊരുവിധത്തിലും ബ്രഹ്മത്തിനെ മറ്റൊരു വസ്തുവുമായും താരതമ്യം ചെയ്യുക വയ്യ. മരം, വിത്ത്, തുടങ്ങിയവയ്ക്ക് നിയതമായ നിര്‍വ്വചനങ്ങളുണ്ടല്ലോ, എന്നാല്‍ ബ്രഹ്മം എന്നത് നാമ-രൂപ-രഹിതവും നിര്‍വ്വചനാതീതവുമത്രേ. ഈ ബ്രഹ്മം തന്നെയാണ് വൈവിദ്ധ്യമാര്‍ന്നവകളെ പ്രത്യക്ഷപ്പെടുത്തുന്നത്. എന്നാല്‍ മറ്റൊരുവിധത്തില്‍ നോക്കിയാല്‍ അതിനു മാറ്റമൊന്നുമില്ല
No comments:
Post a Comment