Friday, June 01, 2018

​ആരാണ് പിതൃക്കൾ

ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ.ആയി തീരുന്നു.
“പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ
ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ ” 
എന്ന് ബ്രഹ്മപുരാണം.
അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.
ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.
എന്താണ് പിതൃദോഷം
ശരീരത്തിൽ നിന്നും വേർപെടുന്ന ജീവാത്മാവ് അന്തരീക്ഷത്തിലുള്ള പ്രേതലോകത്തെ പ്രാപിക്കുന്നു.നിത്യ ശ്രാദ്ധം, സപിണ്ഡനക്രിയകളിൽ കൂടി ഏകോദിഷ്ടം നല്കി പ്രേതാത്മാവിനെ ഉദ്ധരിച്ച് പിതൃലോകത്തേക്കും അവിടെ നിന്ന് ദേവലോകത്തേക്കും എത്തിക്കാൻ കഴിയും.ഈ കർമ്മങ്ങൾ കൃത്യമായി ചെയ്യാതെ വരുമ്പോൾ ജീവാത്മാവ് പ്രേതാവസ്ഥയിൽ തന്നെ വസിക്കുകയും അവരുടെ കോപത്തിന് നാം കാരണക്കാരാകുകയും ചെയ്യുന്നു.ഇപ്രകാരം മോക്ഷം ലഭിക്കാത്ത പൂർവ്വികരുടെ ശാപമാണ് പിതൃദോഷം...sanathanadharmam

No comments: