പുരാണങ്ങളില്‍വച്ച് ഏറ്റവുമധികം പ്രശസ്തി കൈവന്നിട്ടുള്ളത് (വിഷ്ണു) ഭാഗവതത്തിനാണ്. മഹാപുരാണസാഹിത്യത്തിലും ഉപപുരാണസാഹിത്യത്തിലും ഭാഗവതം എന്ന നാമധേയത്തില്‍ രണ്ട് കൃതികള്‍ വീതം കാണപ്പെടുന്നു. ശ്രീമദ് (മഹാവിഷ്ണു) മഹാഭാവതവും ശ്രീമദ് ദേവീ മഹാഭാഗവതവുമാണ് മഹാപുരാണത്തില്‍ വരുന്ന രണ്ട് ഭാഗവതങ്ങള്‍. അനുഭാഗവതം അഥവാ കല്‍ക്കി പുരാണം, മഹാഭാഗവതോപപുരാണം അഥവാ മഹാദേവീ ഭാഗവതം എന്നിവയാണ് ഉപപുരാണത്തില്‍ വരുന്ന രണ്ട് ഭാഗവതങ്ങള്‍. ഉപപുരാണങ്ങള്‍ മഹാപുരാണങ്ങളുടെ അനുബന്ധകൃതികളായി കണക്കാക്കുന്നു. അതനുസരിച്ച് കല്‍ക്കി പുരാണം (വിഷ്ണു) ഭാഗവതത്തിന്റെയും മഹാദേവീഭാഗവതം ഭേവീഭാഗവതത്തിന്റെയും അനുബന്ധ കൃതികളാണ്. ഇവയില്‍ വിഷ്ണുഭാഗവതവും, കല്‍ക്കിപുരാണവും വിഷ്ണുവിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്നു. ദേവീഭാഗവതവും, മഹാദേവീഭാഗവതവും പരാശക്തിയുടെ മാഹാത്മ്യത്തെയും പ്രകിര്‍ത്തീക്കുന്നു. ഭാഗവതം എന്ന പദത്തിന്റെ അര്‍ത്ഥം ഭഗവാന്റെ അല്ലെങ്കില്‍ ഭഗവതിയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന ഗ്രന്ഥം എന്നാണ്. ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി എന്ന പദം സുഗുണബ്രഹ്മത്തിന്റെ അപരനാമധേയമാണ്. ബ്രഹ്മം നമ്മുടെ ഉപാസനയ്ക്ക് വിധേയമായിത്തീരുമ്പോള്‍ സ്ത്രീയെന്നോ പുരുഷെന്നോ ഉള്ള ഭേദം കാണപ്പെടുന്നു. അഥവാ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള ഭേദത്തെക്കൂടാതെ ഈശ്വരസ്വരൂപത്തെ നമുക്ക് അറിയുന്നതിനോ ഉപാസിക്കുന്നതിനോ സാദ്ധ്യമല്ല. ജീവന്‍ എന്നുള്ള സങ്കല്‍പം സ്ത്രീപുരുഷദ്വന്ദ്വങ്ങള്‍ക്കതീതമാണെങ്കിലും ജീവിയായി വര്‍ത്തിക്കുമ്പോള്‍ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള ലിംഗഭേദത്തോട് കൂടിയതായിത്തീരുന്നു. പ്രപഞ്ചത്തിലെ സകലതിലും ഇപ്രകാരമൊരു ദ്വന്ദ്വഭേദം കാണാവുന്നതാണ്. ഒരുദിവസം എന്നുള്ളത് പകലെന്നും രാത്രിയെന്നും ഉള്ള ദ്വന്ദ്വഭേദം അടങ്ങിയിരിക്കുന്നതാണ്. കിഴക്ക് എന്ന ദിക്ക് സങ്കല്‍പിക്കുമ്പോള്‍ തന്നെ പടിഞ്ഞാറ് എന്ന ദിക്കും സ്വാഭാവികമായി തന്നെ ആവിര്‍ഭവിക്കുന്നു. പുരുഷനെയും സ്ത്രീയെന്നും ഉള്ള ലിംഗഭേദം ബ്രഹ്മത്തിന് കല്‍പിക്കുന്നതിനെ ദാര്‍ശനികഭാഷയില്‍ പുരുഷനെന്നും പ്രകൃതിയെന്നും വ്യവഹരിച്ചുപോരുന്നു. ബ്രഹ്മം തന്നെ സൃഷ്ടിക്കു വേണ്ടി സ്വയം രണ്ടായിത്തീര്‍ന്നിരിക്കുന്നതത്രേ പുരുഷനും, പ്രകൃതിയും. ദ്രവ്യവും അതിന്റെ സ്വഭാവവും തമ്മിലുള്ളതുപോലെ തന്നെ അഭേദ്യബന്ധമാണത്രേ പുരുഷനും പ്രകൃതിയും തമ്മിലുള്ളത്. ജീവിവര്‍ഗത്തില്‍ പുരുഷനെന്നും, സ്ത്രീയെന്നും വ്യവഹരിക്കുന്നതിന്റെ പരമമായ അവസ്ഥയാണ് പരംപുരുഷനെന്നും, മൂലപ്രകൃതിയെന്നുമുള്ള പദങ്ങള്‍കൊണ്ട് വിവക്ഷിക്കുന്നത്. ഇപ്രകാരമിരിക്കുന്ന സഗുണബ്രഹ്മം അഥവാ ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി ആറ് ഗുണങ്ങളോടു കൂടിയതാണെന്ന് വിഷ്ണുപുരാണം പറയുന്നു. ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി എന്ന പദം നിഷ്പന്നമാക്കുന്ന ശബ്ദത്തിന് വിഷ്ണു പുരാണം നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്. ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ ആറ് ഗുണങ്ങളുടെ പൂര്‍ണതയ്ക്കാണ് ഭഗം എന്നുപറയുന്നത്. പൂര്‍ണ്ണമായ ഭാഗമുള്ളവനെ ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി എന്നുവിളിക്കുന്നു. വിഷ്ണുപുരാണത്തില്‍ തന്നെ ഭഗവാന്‍ ശബ്ദത്തിന് ഇപ്രകാരമൊരു നിര്‍വചനം കൂടി നല്‍കിയിരിക്കുന്നു. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍, ഭൂതജാലങ്ങളുടെ സ്ഥിതിവിഗതികള്‍, വിദ്യാവിദ്യകള്‍ എന്നിവ അറിയുന്നവനെ ഭഗവാന്‍ എന്നുപറയുന്നു. ഭഗലക്ഷണങ്ങള്‍ ആറാണെങ്കിലും ഇവ പുരാണങ്ങളില്‍ വിവരിച്ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ഇത് സംബന്ധിച്ചുള്ള ഒരു വചനം ഇപ്രകാരമാണ്. പരിപൂര്‍ണമായിരിക്കുന്ന ഐശ്വര്യം, ധര്‍മ്മം, യശസ്, ശ്രീ, വൈരാഗ്യം, മോക്ഷം എന്നിവയെ ഭഗം എന്ന് പറയുന്നു. മഹാഭാരതം ഭഗവാന്‍ എന്ന ശബ്ദത്തിന് നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്. വിശ്വത്തിന്റെ ഉത്പത്തി, നിധനം (സംഹാരം), ഭൂതങ്ങളുടെ അഗതി (ഗ്രമനം), ഗതി (ആഗമനം) ധര്‍മ്മം, അധര്‍മ്മം എന്നിവ ആറും അറിയുന്നവനാണ് ഭഗവാന്‍. ചില പുരാണങ്ങളിനല്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് പകരമായി വിദ്യാവിദ്യകളെയും പറഞ്ഞിരിക്കുന്നു. ശങ്കരാചാര്യര്‍ ശബ്ദത്തിന് നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്. ജ്ഞാനൈശ്വര്യശക്തിബലവീര്യതേജോഭിഃ സദാസമ്പന്ന ഭഗവാന്‍. (ജ്ഞാനം, ഐശ്വര്യം, ശക്തി, ബലം, വീര്യം, തേജസ് എന്നിവ കൊണ്ട് സദ് സമ്പന്നനായിരിക്കുന്നവനാണ് ഭഗവാന്‍.) മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് ഭഗവാന്‍ എന്ന പദത്തിന് അര്‍ഹനായിരിക്കുന്നത് ഇപ്രകാരം സമര്‍ത്ഥിച്ചിരിക്കുന്നു. ഐശ്വര്യം ശങ്കരാദീശ്വരവിനിയമനം വിശ്വതേജോഹരാണാം തേജസംഹാരി വീര്യം വിമലമപിയശോ നിസ്പൃഹൈശ്ചോപഗീതം അംഗാസങ്ഗാസദാശ്രീരഖിലവിദസി ന ക്വാപി തേസംഗവാര്‍ത്താ തദ്വാതാഗാരവാസിന്‍ മുരഹര ഭഗവ ച്ഛബ്ദമുഖ്യാശ്രയോളസി അല്ലയോ ഗുരുവായൂര്‍പുരവാസിയായ ശ്രീകൃഷ്ണഭഗവനേ, നിന്തിരുവടിയുടെ ഐശ്വര്യം ശങ്കരന്‍ തുടങ്ങിയവരെക്കൂടി നിയന്ത്രിക്കുന്നതാകുന്നു. നിന്തിരുവടിയുടെ വീര്യമാകട്ടെ വിശ്വത്തിലെ സര്‍വരുടെയും തേജസിനെ സംഹരിക്കുന്നവരായ ശങ്കരാദികളുടെക്കൂടെ തേജസ്സിനെ അപഹരിക്കുന്നതാകുന്നു. അവിടുന്ന് സ്വതേജസ്സുകൊണ്ട് സര്‍വതിന്റെയും തേജസ്സിനെ ഇല്ലാതാക്കുവാന്‍ പോന്നവനാകുന്നു. (സൂര്യപ്രകാശം കൊണ്ട് മേറ്റ്ല്ലാ പ്രകാശവും നിഷ്പ്രഭമാകുന്നതുപോലെയെന്ന അര്‍ത്ഥമാണ് ഇവിടെ വിവക്ഷ). അവിടുത്തെ യശസ്സാകട്ടെ അത്യന്തം പരിശുദ്ധവും രാഗാദികള്‍വിട്ട സനകാദികളാല്‍ നല്ലതുപോലെ വര്‍ണ്ണിക്കപ്പെട്ടതുമാകുന്നു. ശ്രീഭഗവതി (ലക്ഷ്മീ ദേവി) എല്ലായ്പ്പോഴും നിന്തിരുവടിയുടെ മാറിടത്തെ ആശ്രയിച്ചിരിക്കുന്നു. അവിടുന്ന് സര്‍വജ്ഞനും ആകുന്നു. അങ്ങേയ്ക്ക് ഒന്നിലും ആസക്തിയുള്ളതായി കേട്ടുകേള്‍വി പോലും ഇല്ല. അതുകൊണ്ട് നിന്തിരുവടിതന്നെയാണ് ഭഗവാന്‍ എന്നുള്ള ശബ്ദത്തിന് മുഖ്യാശ്രയമായി ഇരിക്കുന്നത്.മേല്‍പ്പുത്തൂര്‍ ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നിവയെ ഭഗലക്ഷണങ്ങളായി അംഗീകരിക്കുകയും ശ്രീകൃഷ്ണഭഗവാനില്‍ മാത്രമാണ്. അവയെല്ലാം തികഞ്ഞിരിക്കുന്നതെന്ന് മനോഹരമായി സമര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നു...janmabhumi
No comments:
Post a Comment