ശിവശക്തികളുടെ ഐക്യത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്ക്കുന്നതും. 'മൂകാംബികാ' എന്ന ഒന്നാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ മേരുരൂപത്തിലുള്ള ശ്രീചക്രത്തിന്റെ ശിവലിംഗാകൃതിയായ ശൃംഗമായാണ് മൂകാംബികാദേവിയെ ആരാധിക്കുന്നതെന്നു പറഞ്ഞിരുന്നു. ശിവലിംഗാകൃതിയുള്ള മേരുശൃംഖത്തിന്റെ വലിപ്പം കൂടിയ ഇടതുഭാഗം ദേവിയും വലതുഭാഗം ശിവനും. രണ്ടുപേരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും പ്രപഞ്ചത്തിന്റെ നേര്‍ക്ക് ഇരുവര്‍ക്കുമുള്ള വാത്സല്യത്തിന്റെ പ്രതീകവുമായ സുവര്‍ണ രേഖ സന്താനങ്ങളായ നമ്മെ ഒരിക്കലും പിരിയാത്ത മാതാ പിതാക്കളായ ശിവശക്തികളോടു ബന്ധിക്കുന്നു. ...
No comments:
Post a Comment