വ്യക്തിയുടെ എന്നല്ല സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും വിജയരഹസ്യം നിലകൊള്ളുന്നത് ആദ്ധ്യാത്മിക ശക്തിയാകുന്ന അടിത്തറയിലാണ്. പഴയകാലങ്ങളില്‍ രാജാവ് നന്മകളുടെ ഉത്തമമാതൃകയായിരുന്നു. അവര്‍ക്ക് ഈശ്വരവിശ്വാസമുണ്ടായിരുന്നു. പ്രജകളെ സ്നേഹിച്ചിരുന്നു. സത്യസന്ധനും നീതിമാനും ഉദാരമതിയും അതേസമയം കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. വല്ലപ്പോഴും രാജാവ് വല്ല സാഹസത്തിന് ഒരുമ്പെടുകയോ നീതിരഹിതനാവുകയോ ചെയ്താല്‍ അദ്ദേഹത്തെ തന്ത്രപൂര്‍വം നേര്‍വഴിക്ക് നയിക്കാന്‍ മന്ത്രിയുണ്ടാകും. മന്ത്രി ഭരണകാര്യങ്ങളില്‍ സമര്‍ത്ഥനും രാജഭക്തനും പ്രജാസ്നേഹയുമായിരുന്നു. ''എന്റെ ഈശ്വരാ! അവിടുന്നു എനിക്ക് കുട്ടികളെ തന്നു. ഇതുവരെ എനിക്ക് ഭാരിച്ച ചുമതലകളില്ലായിരുന്നു. എന്നാലിപ്പോള്‍ മഹത്തായ ഒരു കടമ എന്നില്‍ നിക്ഷിപ്തമായിരിക്കുന്നു. അവിടുന്നാണു എന്റെ ഏക അവലംബം. അവിടുന്നാണ് സര്വപരിപാലന ശക്തി. സഹായത്തിനു അവിടുത്തെയല്ലാതെ മറ്റാരേയും എനിക്കാശ്രയിക്കാനില്ല. അവിടുത്തെ സദാപി സ്മരിക്കാനും എന്റെ കടമകള്‍ ശരിയായി നിര്‍വഹിക്കാനുമുള്ള ശക്തി എനിക്ക് തരുമാറാകേണമേ. swamiji
No comments:
Post a Comment