ഭഗവാന്റെ പരമമായ തത്വം അറിയാന്‍ ശ്രമിക്കാതെ, ഭഗവാനെ നിന്ദിക്കുകയും അവഹേളിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്ന ആ പണ്ഡിതമാനികളുടെ അജ്ഞാനവും പ്രവൃത്തിയും വിവരിക്കുന്നു. മോഘാശാഃ ഈ ശ്ലോകത്തിലെ 'മോഘം' എന്ന പദത്തിന് വ്യര്‍ത്ഥം-നിഷ്പ്രയോജനം എന്നാണ് അര്‍ത്ഥം. ആ പണ്ഡിതമാനികളായ മൂഢന്മാര്‍ പല ആഗ്രഹങ്ങളും രഹസ്യമായി വച്ചുപുലര്‍ത്തുന്നവരാണ്. ശ്രീകൃഷ്ണഭഗവാനെ ഭജിച്ചാല്‍ ഒരു ആഗ്രഹവും നേടാന്‍ കഴിയുകയില്ല എന്ന് അവര്‍ വിചാരിക്കുന്നു. അത്തരത്തില്‍ പ്രചരിപ്പിക്കുകയും ഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്യുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ പോലും കേരളത്തിലുണ്ട്. ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണ വിഗ്രഹം ഗൃഹത്തിലെ പൂജാമുറിയില്‍ വച്ചാല്‍, ഗൃഹത്തിലെ സകലൈശ്വര്യങ്ങളും ഓടക്കുഴലിലൂടെ ഊതിപുറത്തുകളയും എന്നു വിശ്വസിക്കുന്നവര്‍ തെക്കന്‍ ജില്ലകളില്‍ ധാരാളമുണ്ടെന്ന് അറിയാം. അതുകൊണ്ട് ഭൈരവന്‍, ചണ്ഡി, കുട്ടിച്ചാത്തന്‍ മുതലായ ക്ഷുദ്രമൂര്‍ത്തികളെ സേവിച്ചാല്‍ വേഗം അനുഗ്രഹിക്കും, ഇഷ്ടപ്പെട്ടവ ലഭിക്കുമെന്ന് ചിന്തിച്ച് ആ ദേവതമാരെ ഭജിക്കുന്നവരുണ്ട്. അവരുടെ ആഗ്രഹം വ്യര്‍ത്ഥമാണ്. കാരണം ഭഗവാന്‍ ഏഴാം അദ്ധ്യായത്തില്‍ പറഞ്ഞത് ഓര്‍മിക്കണം. ''ലഭതേ ച തതഃ കാമാന്‍ മയൈവ വിഹിതാന്‍ ഹി താന്‍'' (മറ്റു ദേവന്മാര്‍ക്ക്, ഞങ്ങളുടെ ഭക്തന്മാരെ അനുഗ്രഹിക്കാനുള്ള സാമര്‍ത്ഥ്യവും ഇഷ്ടവസ്തുക്കളും ഞാനാണ്- ഈ കൃഷ്ണനാണ്. ആ ദേവന്മാര്‍ക്ക് കൊടുക്കുന്നത്. അത് ആ ദേവന്മാര്‍ തങ്ങളുടെ ഭക്തന്മാര്‍ക്ക് കൊടുക്കുന്നു.) അതുകൊണ്ട് ഭഗവാനെ ഭജിക്കാത്തവരുടെ ആഗ്രഹങ്ങള്‍ വ്യര്‍ത്ഥങ്ങളായിത്തീരുന്നു. മോഘകര്‍മ്മാണഃ അഗ്നിഹോത്രം, അശ്വമേധം, സൗത്രാമണി, സോമയാഗം മുതലായ വൈദിക യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നവരുണ്ട്. കര്‍ത്താവിന്റെ ശുദ്ധി, ഋത്വിക്കുകളുടെ ശുദ്ധി, ദ്രവ്യശുദ്ധി, ഉപകരണങ്ങളുടെ ശുദ്ധി, സ്ഥലങ്ങളുടെ ശുദ്ധി ഇത്യാദികള്‍ ഒന്നും പരിഗണിക്കാതെ, കന്യാകുമാരി മുതല്‍ കശ്മീരം വരെ, സോമനെയും ഇന്ദ്രനെയും മറ്റും ഉദ്ദേശിച്ച് യാഗം അനുഷ്ഠിച്ചാല്‍ ദിവ്യലോകങ്ങള്‍ ലഭിക്കും, ഭൗതിക ജീവിതവും സുഖമയമാക്കാം എന്നു വിശ്വസിക്കുന്നവരുണ്ട്. വേദത്തിലെ എല്ലാ ദേവതാനാമങ്ങളും യജ്ഞസ്വരൂപനായ ഭഗവാന്റെ നാമങ്ങള്‍ തന്നെയാണ്. ഭഗവാനെ ഉദ്ദേശിച്ചാണ് യജ്ഞങ്ങള്‍ ബ്രഹ്മാവുതന്നെ ആവിഷ്‌കരിച്ചിട്ടുള്ളത്. യജ്ഞോതവെ വിഷ്ണുഃ- (യജ്ഞം വിഷ്ണുതന്നെയാണ്). യജ്ഞേന യജ്ഞം അയജന്ത ദേവാ) (=ദേവന്മാര്‍ യജ്ഞ ആയ ഭഗവാനെ യജ്ഞം ചെയ്തു സേവിച്ചു) എന്നു വേദങ്ങള്‍ തന്നെ പറയുന്നു. ഭഗവാനെ ഉദ്ദേശിച്ചല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍-ലൗകികവും വൈദികവും ആത്മീയവുമായ കര്‍മങ്ങള്‍ നിഷ്ഫലങ്ങള്‍ തന്നെ എന്നുപറയുന്നു. ഭഗവാനെ നിന്ദിക്കാത്തവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലങ്ങളാണ് എന്ന് താല്‍പ്പര്യം. janmabhumi
No comments:
Post a Comment