BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, June 26, 2026
അയ്യപ്പ അഷ്ടകം
1
ശതകോടി വിഭാകര കാന്തിമതേ
ശബരീഗിരി വാഴുമകം പൊരുളേ
ശരണപ്രിയ, ദേവ, ദയാനിധിയേ
ശനിദോഷമകറ്റി വരം തരണേ
2
തരുശാഖ നിറഞ്ഞ കൊടുംവനവും
കരിനാഗമിഴഞ്ഞുലയും മനവും
ഒരുപോലെ നയിച്ചു നിറഞ്ഞരുളും
നിറവേ നിധിയേ നിലയേകിടണേ
3
ശബരീശ, മഹേശ, മഹാമയനേ
പരിപാലയമാം മകരദ്യുതിയേ
ശരണം തിരുനാമ പദാവലികൾ
തവസന്നിധി തേടുമുപാസനകൾ
4
കലികാല കരാള കരങ്ങളെഴും
ഇഹലോക മഹാദുരിതങ്ങളിലും
അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ
പരമേശ,കൃപാകര, നീ ശരണം
5
കൊടുകാനനമാണഖിലം നിറയേ
നരി, നാഗ, വരാഹ, ഗണങ്ങളുമേ
ഗിരിതന്നിലിരുന്നരുളും കനിവേ
തവ സന്നിധിയാണടിയന്നഭയം
6
പുഴു,പക്ഷി, പരാദ,ചരങ്ങളിലും
ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും
കുടികൊണ്ടരുളുന്ന മഹാശയനേ
കുറതീർത്തു തരും ജഗദീശ്വരനേ
7
മദമോഹമതാദികളാലുഴലും
മനതാരിലെ വൻപുലിയേറിയിനി
മഹിഷീവധമാടുക ചിന്മയനേ
മണിമണ്ഡപ ജീവസമാധിതനേ
8
പരനേ പരമാത്മ പരാത്പരനേ
പതിനെട്ടു പടിക്കുര ചെയ്തവനേ
അതു കേറിവരുന്ന നരർക്കരുളായ്,
"അതു നീ " പൊരുളായി നിറഞ്ഞവനേ.
🔔🔔🔔🔔🔔🔔🔔🔔🔔
Subscribe to:
Post Comments (Atom)
No comments:
Post a Comment