BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, June 09, 2026
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി:
മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം)
എട്ടാം ദിവസം (2026 ജൂൺ 8)
ധർമ്മപാഠങ്ങളെ തലമുറകൾക്കു പ്രയോജനപ്പെടുത്താൻ വേണ്ടിയാണ്
വേദവ്യാസൻ മഹാഭാരതമെന്ന ഈ ചരിത്രകഥകൾ പരിചയപ്പെടുത്തി തരുന്നത്. മേധാപ്രഭാവം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാക്കിയാലും, ജീവിതം ധർമ്മാധിഷ്ഠിതമല്ലെങ്കിൽ ശാശ്വതമായ
ശാന്തി ലഭിക്കില്ല. അതിന് ധർമ്മാചരണം തന്നെ വേണം. യാന്ത്രികത പെരുകുമ്പോൾ വ്യാപകമായി ഒരു അർത്ഥശൂന്യത ഉണ്ടാവുന്നു.
തിരിച്ചു പോയി തിരുത്താൻ പറ്റാത്തതാണ് ചരിത്രം, എന്നാൽ പാഠങ്ങൾ പകർന്നു തരും. നാളെയെ തീരുമാനിക്കാൻ കയ്യിലുള്ള ഉത്തമ ഉപാധി " ഇന്ന് " ആണ്. അതിനുള്ള ജാഗ്രത വേണം. ഈ സംവാദത്തിലൂടെ
കടന്നുപോകുന്നത് അതിനാണ്.
താൻ വിരോധം വളർത്തില്ല, ശമം വെടിയില്ല, യുധിഷ്‌ഠിരൻ തൻ്റെ
ഉറച്ച തീരുമാനത്തെ പ്രഖ്യാപിക്കുന്നു.
ദ്രൗപതി തുടരുന്നു: അങ്ങയ്ക്ക് ഈ
മോഹം സമ്മാനിച്ച വിധിയെ, വിധാതാവിനെ ഞാൻ നമസ്കരിക്കുന്നു.
കർമ്മഫലമാണ് ലോകം. ഓരോ അനുഭവത്തിനും പുറകിൽ കർമ്മമുണ്ട്.
അങ്ങയ്ക്ക് എല്ലാറ്റിനും പ്രമാണം ധർമ്മമാണ്. ധർമ്മാനുസാരിയായി ചരിച്ചിട്ടും ഈ വിധം ക്ലിഷ്ടതയും ദു:ഖവും വരാനെന്തേ കാരണം? ധർമ്മിഷ്ഠനായിട്ടും ചുതുകളിയിൽ എല്ലാം നഷ്ടപ്പെട്ടതെങ്ങനെ? ലോകം സ്വതന്ത്രമല്ല; എല്ലാം ഈശ്വരാധീനമാണ്.
പ്രഭു തീരുമാനിച്ചു വെച്ചിട്ടുണ്ട്, എല്ലാം
പൂർവ്വകർമ്മാനുസാരം. മായകൊണ്ട്
പരസ്പരം കൊല്ലിക്കുന്ന ദൈവത്തിന്
പക്ഷപാതമുണ്ട്.
ശീലഗുണവും കർമ്മശുദ്ധിയും ഉള്ള പാഞ്ചാലി ദൈവത്തെ പഴിക്കുന്നതു കേട്ട് യുധിഷ്ഠിരൻ പറഞ്ഞു, ധർമ്മത്തെ
ശങ്കിക്കരുത്. ഭവതി പറയുന്നത് നാസ്തികമതമാണ്. ഞാൻ കർമ്മഫലത്തെ അന്വേഷിക്കുന്ന ആളല്ല.
സമഗ്രമായി അറിയാത്തവരാണ് ഇന്ദ്രിയ പ്രമാണം മാത്രം നോക്കി ഇവ്വിധം പറയുക. സ്വാർത്ഥികൾ, പാരസ്പര്യം കാണാത്തവർ. സംസാര സാഗരം കടക്കാനുള്ള തോണിയാണ് ധർമ്മം.
ധർമ്മാചരണത്തിൻ്റെ ഫലം ശാന്തിയാണ്, സ്വാതന്ത്ര്യമാണ്, ആനന്ദമാണ്. ആസ്തിക്യ ബുദ്ധിയുള്ളവർക്ക് ധർമ്മത്തിൻ്റെ
ഫലത്തിൽ ആശങ്കയുണ്ടാവില്ല, ധർമ്മപുത്രർ ഉപദേശിച്ചു.
ധർമ്മത്തെയോ ഈശ്വരനെയോ അവമതിക്കുന്നില്ല, ആർത്തയായതിനാൽ വാക്കുകൾ അങ്ങനെ വന്നു പോയതാണ്, പാഞ്ചാലി ഖേദിക്കുന്നു.
യുധിഷ്ഠിരൻ ആശ്വസിപ്പിച്ചു കൊണ്ട്
തുടർന്നു:
കർമ്മം ചെയ്യുകയാണ് പ്രധാനം.
അകർമ്മണ്യതയിൽ താല്പര്യം ഉണ്ടാവാതിരിക്കട്ടെ. ഫലധാതാവ് ഈശ്വരനാണ്. ഭാഗ്യത്തിന് ഫലവിഷയത്തിൽ പ്രാധാന്യം നൽകുന്നത് ശരിയല്ല. ഫലത്തിലെ
ആശങ്ക, കാഴ്ച്ച അത്രത്തോളം എത്തുന്നില്ല എന്നതിൻ്റെ സൂചനയാണ്.
പ്രണാമം സ്വാമിജി,
സംഗ്രഹം:
വിജയകുമാരൻ
SF പാലക്കാട്
08.06.2026
Subscribe to:
Post Comments (Atom)
No comments:
Post a Comment