ഹിംസ കൊടും പാപം
ഒരു ജീവിയെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു പുണ്യവും വേണ്ടാ എന്നു വിളിച്ചുപറയണമെങ്കിൽ അസാമാന്യ ചങ്കൂറ്റം വേണം. "സകല പ്രാണികളുടെയും അന്തരാത്മാവായി ഞാൻ വിളങ്ങുന്നു" എന്ന ശ്രീകൃഷ്ണവചനം സാധുകമാവണമെങ്കിൽ സകല ഹിംസകളിൽനിന്നും പിൻവലിയേണ്ടിയിരിക്കുന്നു. മനസ്സുകൊണ്ടു ഒരു ദുഷ്ടചിന്തവന്നാൽ പോലും അതു ഹിംസതന്നെ എന്നകാര്യത്തിൽ തർക്കമില്ല.
ഭഗവാന്റെ വാക്കുകളെ ആരാധിക്കുക, അവയെ പൂജിക്കുക; ഗീതയെ ഹൃദയത്തിലെറ്റെടുത്തുകൊണ്ട് അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് വേണ്ടത്. ഭഗവാനെ പൂജിക്കുകയെന്നാൽ ഈ പ്രകൃതിയെ അപ്പാടെ ഭഗവാന്റെ പ്രതിരൂപമെന്നുകണ്ട് പൂജിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതുതന്നെ.
നമുക്ക് ദോഷകരമായ ഒരു പ്രവൃത്തി അന്യൻ ചെയ്യുമ്പോൾ നമുക്കെങ്ങനെ ദുഃഖം വന്നുകൂടുമോ അത്തരം ഒരു പ്രവർത്തിയും അന്യനു ചെയ്യാതിരിക്കുക എന്നത് പരമപ്രമാണമാക്കേണ്ട ഒന്നാണ്.
സകല ജീവികളും സകല പ്രാണിവർഗ്ഗങ്ങളും ഈ പ്രകൃതി അപ്പാടെത്തന്നെയും സുഖമായിരിക്കട്ടെ; സർവ്വേ ഭവന്തു സുഖിനഃ. അവർ സുഖമായിരിക്കുന്നതുതന്നെയാണ് എന്റെ ഏറ്റവും വലിയ സുഖം എന്നായിരിക്കണം ഓരോ നിമിഷത്തെയും നമ്മുടെ പ്രാർത്ഥന.
No comments:
Post a Comment