വ്യക്തിത്വവും അസ്തിത്വവും
നിങ്ങളുടെ ജാഗ്രത്-സ്വപ്‌നാവസ്ഥകളിൽ നിങ്ങളിലെ വ്യക്തിത്വം പുറമേക്ക് പ്രതിഫലിച്ച് നിങ്ങൾ ഓരോ കാഴ്ചകൾ കാണുകയും, കേൾക്കുകയും, പ്രതികരിക്കുകയും, ആടുകയും, പാടുകയും, സുഖിക്കുകയും, ദുഖിക്കുകയുമൊക്കെ ചെയ്യുന്നു. പക്ഷേ, സുഷുപ്തിയിൽ നിങ്ങളുടെ മനസ്സോ വ്യക്തിത്വമോ എല്ലാം എവിടെയോ ഏതോ ഒരവ്യക്തത്തിൽ പോയ്മറഞ്ഞു.
എന്നാൽ ഇതല്ലാതെ, വേറൊരാൾ നിങ്ങൾ ഉണർന്നിരിക്കുമ്പോഴും ഉണ്ണുമ്പോഴും സ്വപ്നംകാണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം നിങ്ങളുടെ കൂടെ സദാ ഉണ്ട്; അത് വ്യക്തിത്വം അല്ല, അസ്തിത്വം ആണ്.
വ്യക്തിത്വം ഇല്ലായ്മയാണ്; അസ്തിത്വം ഉണ്മയാണ്.
sudha bharat
No comments:
Post a Comment