Sunday, October 29, 2017

നാഭിദേശാത് ഉദ്ധിതസ്യ പ്രാണവായോഃ മുഖപ്രവേശാത് പൂര്‍വം യഃ വര്‍ണോച്ചാരണയത്നഃ ഭവതി സഃ ബാഹ്യഃ. ബാഹ്യപ്രയത്നഃ ഏകാദശവിധഃ. വിവാര-സംവാര-ശ്വാസ-നാദ-ഘോഷ-അഘോഷ-അല്പപ്രാണ-മഹാപ്രാണ-ഉദാത്ത-അനുദാത്ത-സ്വരിതശ്ചേതി. ഉദാത്തഃഅനുദാത്തഃസ്വരിതഃഏതേ സ്വരാണാം ഏവ. അന്യേഷു ഷട്വര്‍ഗദ്വയേന വിഭക്താഃ.
(നാഭിദേശത്തില്‍ നിന്നുയരുന്ന പ്രാണവായുവിന് മുഖപ്രവേശനത്തിന് മുന്‍പുവരെ ഏതൊരു വര്‍ണോച്ചാരണയത്നമാണോ ഉള്ളത് അതാണ് ബാഹ്യപ്രയത്നം. ഇത് പതിനൊന്നു വിധമുണ്ട്. വിവാരംസംവാരംനാദംഘോഷംഅഘോഷംഅല്പപ്രാണംമഹാപ്രാണംഉദാത്തംഅനുദാത്തംസ്വരിതം എന്നിങ്ങനെ.ഉദാത്തംഅനുദാത്തംസ്വരിതം എന്നിവ സ്വരങ്ങള്‍ക്ക് മാത്രം. പിന്നീടുള്ളവയില്‍ ആറ് ബാഹ്യപ്രയത്നങ്ങളെ രണ്ട് വിഭാഗങ്ങളിലാക്കുന്നു.)
1.         വിവാരം                      നാദഃ                     ഘോഷഃ
            (വിവാദം                     നാദം                    ഘോഷം)
2.         സംവാരഃ                       ശ്വാസഃ              അഘോഷഃ
            (സംവാരം                     ശ്വാസം             അഘോഷം)
ഹശ് പ്രഥമവിഭാഗേ അന്തര്‍ഭവതി. ഘല് ദ്വിതീയവിഭാഗേ അന്തര്‍ഭവതി. (വര്‍ഗപ്രഥമദ്വിതീയാഃ ശഷസശ്ച ഖരാഃ)
(ഹശ് പ്രത്യാഹാരത്തില്‍പ്പെട്ട വര്‍ഗത്തിലെ തൃതീയ ചതുര്‍ത്ഥവര്‍ണങ്ങളും യരലവ വര്‍ണങ്ങളും സംവാരഗണത്തില്‍പ്പെട്ടവയാണ്. രണ്ട് ഖരുകള്‍ (വര്‍ഗപ്രഥമദ്വിതീയങ്ങളും ശഷസ) എന്നിവ വിവാരഗണത്തില്‍പ്പെട്ടവയാണ്.)
1. അല്പപ്രാണഃ – വര്‍ഗാണാം പ്രഥമ തൃതീയ പഞ്ചമാഃ യരലവശ്ച അല്പപ്രാണഃ.
(അല്പപ്രാണം – വര്‍ഗത്തിലെ പ്രഥമതൃതീയപഞ്ചമങ്ങളും യരലവങ്ങളും അല്പപ്രാണങ്ങളാണ്.)
2. മഹാപ്രാണഃ – വര്‍ഗാണാം ദ്വിതീയചതുര്‍ത്ഥോ ശഷസഹശ്ച മഹാപ്രാണാഃ.
(മഹാപ്രാണം- വര്‍ഗത്തിലെ ദ്വിതീയചതുര്‍ത്ഥങ്ങളും ശഷസഹങ്ങളും മഹാപ്രാണങ്ങളാണ്.)
ബാഹ്യപ്രയത്നാഃ ആദേശാനാം ആന്തരതമ്യപരീക്ഷായാം ഉപകുര്‍വന്തി.
(ബാഹ്യപ്രയത്നങ്ങള്‍ ആദേശത്തിന്റെ സാദൃശ്യതമത്വനിര്‍ണയത്തില്‍ ഉപകരിക്കുന്നു.)
ഉദാ- 1. ഉദഃ സ്ഥാ സ്തംഭോഃ പൂര്‍വസ്യ ഇതി സൂത്രേണ ഉദഃ പരയോഃ സ്തഃ സ്തംഭു ഇത്യനയോഃ ആദേഃ സകാരസ്യ പൂര്‍വസവര്‍ണഃ (ദകാരസ്യ സവര്‍ണഃ ആദേശഃ) ഉദ് സ് ഥാനം അത്ര സകാരസ്യ പൂര്‍വസവര്‍ണഃ പൂര്‍വഃ ദകാരഃ തസ്യ സവര്‍ണാഃ തഥദധന. അത്ര സകാരസ്യ സ്ഥാനേ ഭവന്‍ പൂര്‍വസവര്‍ണഃ മഹാപ്രാണഃ വിവാരശ്വാസഘോഷയുക്തശ്ച ഭവേത്. താദൃശഃ പൂര്‍വസവര്‍ണഃ ഥകാരഃ ഉദ് ഥ് ഥാനം ഏവം അന്യത്രാപി.
(ഉദാ- ഉദഃ സ്ഥാ സ്തംഭോഃ പൂര്‍വസ്യ- ഉദ് എന്ന ഉപസര്‍ഗത്തേക്കാള്‍ പരമായിവരുന്ന സ്ഥ സ്തംബു എന്നിവയുടെ ആദിയിലുള്ള സകാരത്തിന് പൂര്‍വസവര്‍ണം ആദേശമായി വരുന്നു എന്ന് സൂത്രത്തിനര്‍ത്ഥം. ഉദാ- ഉദ് സ്ഥാനം ഇവിടെ സകാരത്തിന് പൂര്‍വമായ ദകാരത്തിന്റെ സവര്‍ണമാണ് ആദേശമായി വരുന്നത്. പൂര്‍വമായ ദകാരത്തിന്റെ സവര്‍ണങ്ങള്‍ തഥദധന എന്ന അഞ്ചെണ്ണമാണ്. ഇവയില്‍ സകാരം വിവാരഗണത്തില്‍ പ്പെട്ടതും മഹാപ്രാണവുമാകയാല്‍ അതേ യോഗ്യതയുള്ള വര്‍ഗദ്വിതീയമായ ഥകാരമാണ് ആദേശം. ഉദ് ഥ് ഥാനം ഉത്ഥ്ഥാനം.)..sanskrit kerala

No comments: