നാരദർ പറഞ്ഞു ,'ബർഹിസ്സ് ! ഞാൻ വിശദമാക്കാം. പുരജ്ഞനനെ ജീവാതമാവായി അറിയുക. ആ ജീവൻ കർമ്മാനുസൃതമായി ഒന്നോ, രണ്ടോ, ചിലപ്പോൾ അതിൽ കൂടുതലോ ഉള്ള പുരങ്ങളെ(ശരീരങ്ങളെ ) സ്വീകരിക്കുന്നു. ജീവാത്മാവിൻറെ മിത്രം ഈശ്വരനാണ്. നാമം, കർമ്മം , ഗുണം ഇവകൊണ്ട് ഈശ്വരനെ അറിയാനാവില്ല.ജീവാത്മാവ് പ്രകൃതിഗുണങ്ങളെ സ്വീകരിക്കാൻ ഇച്ഛിച്ചപ്പോൾ, നവദ്വാരങ്ങൾ , രണ്ടുകൈയ്യ് , രണ്ടു കാല് ഇവയോടുകൂടിയ മനുഷ്യശരീരമാണ് ഉത്തമമെന്ന്കരുതി. ഞാനെന്നും,എന്റെതെന്നുമുള്ള ചിന്തയാതൊരുവളാൽ വരുത്തപെട്ടുവോ , ആസ്ത്രീയെ ബുദ്ധിയായി അറിയുക. ബുദ്ധിയെ ആശ്രയിച്ച്, പുരജ്ഞിനി യുടെ കൂട്ടുകാർ, ദശേദ്രിയങ്ങളാണ്.ജ്ഞാനവും, കർമ്മവും ഇവയിൽ കൂടി സാധ്യമാകുന്നു.
അവളുടെ സഖിമാർ ഇന്ദ്രിയ വൃത്തികളാണ്. അഞ്ചു ശിരസ്സോടു കൂടിയ സർപ്പം, പ്രാണൻ, അപാനൻ, ഉദാനൻ, വ്യാനൻ, സമാനൻ എന്നീ പഞ്ച വിധത്തിലുള്ള പ്രാണപ്രവൃത്തികളാണ്. സൈന്യാധിപൻ കർമ്മേന്ദ്രിയങ്ങളുടെയും ജ്ഞാനേദ്രിയങ്ങളുടെയും നാഥനായ മനസ്സാണ്. പാഞ്ചാലദേശം, ശബ്ദാദി വിഷയങ്ങളാണ്. ഒൻപതുവാതിലുകളുള്ളപുരം നവദ്വാരങ്ങളോട് കൂടിയ മനുഷ്യശരീരം.
രണ്ട് നേത്ര ദ്വാരങ്ങൾ , രണ്ട് നാസികാദ്വാരങ്ങൾ , രണ്ടു കർണ്ണ ദ്വാരങ്ങൾ ഗുഹ്യം ,ഗുദം ,വായ എന്നീ ഒൻപതു ദ്വാരങ്ങളിൽ കൂടി ജീവത്മാവ്, അതാത് ഇന്ദ്രിയ ശക്തികളോടൊത്തു പുറത്തേക്ക് പോകുന്നു. രണ്ട് നേത്ര ദ്വാരങ്ങൾ, രണ്ടു നാസികാ ദ്വാരങ്ങൾ ,വായ ഇവ അഞ്ചും കിഴക്കു ഭാഗത്തുള്ള പുര ദ്വാരങ്ങളാണ്. ദക്ഷിണോ ഉത്തരദേശങ്ങളിലായി രണ്ടു കർണ്ണ ദ്വാരങ്ങളും. പശ്ചിമ ദിക്കിലായി മല ദ്വാരവും, ഗുഹ്യ ദ്വാരവും സ്ഥിതി ചെയ്യുന്നു. ഖദ്യോതം, ആവിർമുഖി എന്ന് അർത്ഥമാക്കുന്നത്,നേത്രങ്ങളിലൂടെ രൂപ ജ്ഞാനം പ്രാപ്തമാമാകുന്നു. നളിനി, നാളിനി എന്നത് നാസാദ്വാരങ്ങളും, സൗരഭം ഗന്ധവും, ഘ്രാണേദ്രിയമാണ്. അവദൂതനെന്ന മിത്രം. മുഖ്യ എന്നാൽമുഖവും, വിപണൻ വാഗീന്ദ്രിയവും, രസജ്ഞനൻ രസനേ ദ്രിയവുമാണ്. ആപണ ദേശം ലോകവ്യവഹാരവും, ബഹുദനദേശം നാനാ വിധത്തിലുള്ള അന്നവുമാണ്. പിത്രുഹുവലത്തേ ചെവിയും, ദേവഹു ഇടത്തെ ചെവിയുമാണ്. പാഞ്ചാല ദേശമെന്നത് പ്രവർത്തിപരവും, നിവർത്തിപരവുമായ ശാസ്ത്രങ്ങളാണ്. ശ്രുതധരൻ എന്ന സഖാവ്ശ്രോതേന്ദ്രിയമാകുന്നു. അവയുടെ നിർദ്ദേശമറിഞ്ഞു ജീവത്മാവ് , പ്രവൃത്തിപരമായ ശാസ്ത്രങ്ങൾ മനസ്സിലാക്കി പിതൃയാനത്തിലേക്കും, നിവൃത്തി പരമായ ശാസ്ത്രങ്ങൾ ഉൾക്കൊണ്ട് ദേവയാനത്തിലേക്കും സഞ്ചരിക്കുന്നു. ആസുരി എന്നത് ഗുഹ്യ ദ്വാരമാണ്. ഗ്രാമകദേശമെന്നു പ്രസ്താവിച്ചത് സ്ത്രീവിഷയവും, ദുർമ്മദൻ സ്ത്രീയോനിയുമാകുന്നു. നിര്യതി എന്നത് മലദവ് വാരവും, വൈശസമെന്നത് നരകവും, ലുബ്ധകൻ പായു എന്ന ഇന്ദ്രിയവുമാകുന്നു. കൈകാലുകളെ രണ്ടന്ധകന്മാരായി കണക്കാക്കുന്നു. അവ കൊണ്ട്ജീവാത്മാവു
പ്രവർത്തിക്കുകയും, സഞ്ചരിക്കുകയും ചെയ്യുന്നു. അന്തപുരമെന്നത് ഹൃദയവും, വിഷുചിനൻ മനസ്സുമാകുന്നു.
ജാഗ്രത്, സ്വപ്നാവസ്ഥകളിൽ കേവലം സാക്ഷി മാത്രമായ ആത്മാവ് ബുദ്ധിക്കനുസരണമായി ത്രിഗുണങ്ങളെ സ്വീകരിക്കുന്നു. രഥമെന്നത് ശരീരവും, കുതിരകൾ ഇന്ദ്രിയങ്ങളും, ഗതികാലഗമനവും, ചക്രങ്ങൾ പുണ്യപാപങ്ങളും, കൊ ടികൾ ത്രിഗുണങ്ങളും, അഞ്ചു ബന്ധങ്ങൾ പ്രാണ പ്രവൃത്തികളും, കടിഞ്ഞാൺ മനസ്സും സുതൻ ബുദ്ധിയും, ഇരിപ്പടം ഹൃദയവും , രഥത്തിന്റെ നുകങ്ങൾ സുഖദുഃഖവും, മാർഗ്ഗം ശബ്ദാദി വിഷയങ്ങളും സപ്താവരണങ്ങൾ, സപ്തധാതുക്കളും ആകുന്നു. മനസ്സിന്റെ ചേഷ്ടകളാണ് പുറമേക്കുള്ള ഗതി ഭേദങ്ങളായി പറഞ്ഞത്. സൈന്യാധിപൻ മനസ്സുൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെ അധിപന്മാരാണ്. പഞ്ച പാപങ്ങളാകുന്നു വിനോദം. മൃഗതൃഷ്ണയാകുന്നു നായാട്ട്. ചണ്ഡവേഗൻ എന്ന ഗന്ധർവ്വൻ പകലാണ്. ആരുംതന്നെ ഇഷ്ടപെടാത്ത കാലകന്യകയെ മൃത്യുവായ യവനേശൻ സ്വീകരിച്ചു. സൈന്യം ആധിവ്യാധികളാണ്. പ്രജ്വരൻ ജീവികളെ പീഡിപ്പിക്കുന്ന രണ്ടുവിധത്തിലുള്ള ജ്വരങ്ങളാണ്. ജീവൻ, സ്വയം പ്രകാശിക്കുന്നവയും, സ്വാത്വിക, രാജസ, തമോ ഗുണങ്ങൾക്കനുസരണംമായ കർമ്മ പരമായ പ്രകൃതിഗുണങ്ങൾ സ്വീകരിക്കുന്നതിനാൽ പുനറ്ജ്ജനിക്കുന്നു. രാജസഗുണാനുസാരിയായ ശരീരം ,മനുഷ്യ ശരീരം വീണ്ടും ഉൾക്കൊണ്ട് ക്ലേശങ്ങളിൽ പെട്ടുഴലുന്നു, താമസക്കാർ,തിര്യങ് യോനികളിൽ പുനർജ്ജനിക്കുന്നു. ആധിദൈവീകം, അധി ഭൗതികം, അദ്ധ്യാത്മികം എന്നീ ത്രിവിധ താപ ത്രയങ്ങളിൽ ഒന്നിനോടും ബന്ധമില്ലാതെ ജീവന്നിലനിൽക്കാനാവില്ല. പ്രായശ്ചിത്തം കൊണ്ട്, തലയിലെ ചുമടിന്റെ ഭാരം, തോളിലേക്ക് ഇറക്കി വയ്ക്കും പോലെയാകുന്നുള്ളു. എന്നാൽ സ്ഥായിയായ ദുഃഖ ശമനം ഉണ്ടാകുന്നില്ല.ഫലേച്ഛ കൂടാതെയുള്ള ഭഗവദ് ഭക്തികൊണ്ട് ജ്ഞാന വൈരാഗ്യാദികൾ ഉണ്ടാകുന്നു. അല്ലയോ രാജൻ !ജഗദീശ്വരനായ വിഷ്ണുവിന്റെ മഹിമ എത്രയെന്ന് യോഗികൾക്കു പോലുംകണ്ടെത്താനാവില്ല.
വേദത്തിൽ മുഴുകിയവർക്കും, ഇന്ദ്രാദി ദേവന്മാരെ ആരാധിക്കുന്നവർ പോലും, സാക്ഷാത് ജഗദീശ്വരൻ ആരെന്ന് അറിയുന്നില്ല. ഭഗവത് കടാക്ഷം ലഭിച്ചവർ ലൗകികവും,വൈദികവുമായ എല്ലാം വെടിയുന്നു. അല്ലയോ രാജൻ! വേദ വ്യാഖ്യാനങ്ങളിൽ ഒന്നും ഒതുങ്ങുന്നതല്ല ഭഗവാന്റെ ഗരിമ. രാജൻ! അങ്ങ് ഭൂമി മുഴുവൻ കിഴക്കോട്ട് ദർഭ വിരിച് അനേകം യാഗകർമ്മങ്ങൾ ചെയ്തെങ്കിലും അതെല്ലാം ജഗദീശ്വര പ്രീതി നേടിയോ എന്നു ചിന്തിച്ചു കാണില്ല. അതിനുള്ള ഏക മാർഗ്ഗം നിഷ്കളങ്ക ഭക്തി ഒന്നുമാത്രമാണ്.ജഗദീശ്വരനായ ശ്രീ ഹരിയുടെ പാദകമലങ്ങളെ ശരണം പ്രാപിക്കുകയാണ് മുക്തിക്കുള്ള ഏകമാർഗ്ഗം. നാരദ മഹർഷി തുടർന്നു 'അല്ലയോ രാജൻ! അങ്ങയുടെ സംശയങ്ങൾക്കെല്ലാം ഞാൻ കൃത്യമായ ഉത്തരം തന്നിരിക്കുന്നു. ഒരു ഉദ്യാനത്തിൽ പുല്ലു മേഞ്ഞു കൊണ്ടും, ഇണയോട് ചേർന്നുകൊണ്ടും വണ്ടുകളുടെ മൂളിപ്പാട്ടിൽലയിച്ചുകൊണ്ടും, അതേസമയം ജീവനപഹരിക്കാനായി മുന്നിലെത്തുന്ന ചെന്നായ്ക്കളെ തെല്ലും ഗൗനിക്കാതെ നടന്നകലുന്നതും, വേടന്റെ അമ്പേറ്റു പിൻഭാഗം പിളർന്നിരിക്കുന്ന ഒരു മാനിനെ അങ്ങ് സങ്കല്പിക്കുക. ഇതിന്റെ ആന്തരികാർദ്ധം ഞാൻ വിശദീകരിക്കാം.ഇവിടെ ഉദ്യാനത്തിൽ വിടർന്നു നിൽക്കുന്ന പൂക്കൾക്കുസമാനമായ സ്ത്രീകൾ. ഉദ്യാനം അവർ വസിക്കുന്ന ഗൃഹം. പൂക്കളുടെ സുഗന്ധവും, മധുവും ലൗകിക സുഖങ്ങളാണ്. വണ്ടുകളുടെമൂളിപ്പാട്ട്നാരികളുടെകൊഞ്ചിക്കുഴലുകളാണ്. ചെന്നായ്ക്കൾ ആയുസ്സിനെ കവർന്നെടുക്കുന്ന കാലമാണ്. ഇന്ദ്രിയ സുഖങ്ങളിൽ മുഴുകിയ ഒരുവൻ കാലത്തിന്റെ ഗതിയെ കുറിച്ച്ചിന്തിക്കുന്നില്ല. വേടന്റെ അമ്പ്മൃത്യുവാണ്. മാൻ മനുഷ്യ ശരീരം തന്നെ.
അതിനാൽഅങ്ങ് മോക്ഷേച്ചു ആയതിനാൽ ഇന്ദ്രിയസുഖങ്ങളെ ചിത്തത്തിലടക്കി , ചിത്തത്തെ ഹൃദയത്തിലുറപ്പിച്ചു, ഗൃഹചിന്ത വെടിഞ്ഞുഭഗവാനെ മാത്രം ഉപാസിക്കുക.പഞ്ചതന്മാത്രകൾ,ദശേദ്രിയങ്ങൾ, മനസ്സ് എന്നിവകൂടിച്ചേർന്നതും ത്രിഗുണാത്തമകവുമായ ലിംഗ ശരീരത്തോട് ചൈതന്യംചേരുമ്പോൾ അത് ജീവനാകും. ജീവന്റെ ചൈതന്യംനശിക്കുമ്പോൾ , അത് ലിംഗശരീരമാകും, പിന്നീട് മറ്റൊരു ചൈതന്യം ഉൾകൊള്ളാൻ വെമ്പുന്നു. ലിംഗശരീരമാണ്, ഹർഷം, ശോകം, ഭയം സുഖദുഃഖങ്ങൾ ഇവ അറിയുന്നത്.സംസാര ബന്ധത്തിന് കാരണം മനസ്സാണ്. അല്ലയോ രാജൻ! ഞാൻ ലിംഗ ശരീരത്തെ ഒന്നുകൂടി വ്യക്തമാക്കാം. പുല്ലട്ട എപ്രകാരമാണോ പുതിയതൊന്നു ലഭിക്കും വരെ ആദ്യത്തേതിനെ കൈവെടിയാതിരിക്കുന്നത്, അതുപോലെ ലിംഗ ശരീരവും പ്രാരാബ്ധ കർമ്മങ്ങൾഅനുഭവിച്ചുതീർന്ന്, പുതിയ ഒരു ശരീരം ലഭിക്കും വരെ പഴയതിൽ നിലനിൽക്കും. അതിനാൽ അങ്ങ് ബന്ധമുക്തനാകാൻ ശ്രീ ഹരിയെ സേവിക്കുക.
മൈത്രേയ മഹർഷി വിദുരരോട് പറഞ്ഞു 'നാരദ മഹർഷി ഇപ്രകാരം പ്രാചീന ബർഹിസ്സിനെഉപദേശിച്ചുസിദ്ധ ലോകത്തേക്കു ഗമിച്ചു. രാജാവ് രാജ്യ ഭരണംപുത്രന്മാരെ ഏല്പിച്ചു തപസ്സിനായി കപിലാശ്രമത്തിലേക്കു തിരിച്ചു.
ഓം നമോ ഭഗവതേ വാസുദേവായ!!!indirakutty amma

No comments:
Post a Comment