Thursday, October 05, 2017

ബ്രഹ്മാണ്ഡങ്ങൾക്ക് ഏറ്റവും മുകളിലുള്ള വൈകുണ്ഡം ഈ ബ്രഹ്മാണ്ഡങ്ങളിൽ പെട്ടതല്ല. അതിനും മുകളിലാണ് അൻപതുകോടിയോജന വിസ്തൃതിയുള്ള ഗോലോകം. ഗോലോകം ശ്രീകൃഷ്ണനെപ്പോലെ നിത്യവും സനാതനവുമാണ്. ഭൂമിയിൽ ഏഴ് സമുദ്രങ്ങളും ദ്വീപുകളുമുണ്ട്. നാൽപ്പത്തിയൊൻപത് ഉപദ്വീപുകൾ കൂടാതെ അസംഖ്യം വനങ്ങളും പർവ്വതങ്ങളും ഇവിടെയുണ്ട്. ഭൂമിക്ക് മുകളിൽ ബ്രഹ്മലോകം ഉൾപ്പടെയുള്ള ഏഴ് സ്വർലോകങ്ങൾ. അതിനു കീഴെ പാതാളം വരെയുള്ള ഏഴ് അധോലോകങ്ങൾ. ഇവയെല്ലാം ചേർന്നാണ് ഒരു ബ്രഹ്മാണ്ഡം.

ഭൂമിക്ക് മുകളിൽ ഭുവർലോകം. അതിനു മുകളിൽ സ്വർലോകം പിന്നെ ക്രമത്തിൽ ജനലോകം, തപോലോകം, സത്യലോകം, ഒടുവിൽ ബ്രഹ്മലോകം. ചുട്ടുപഴുത്ത തങ്കത്തിന്റെ ശോഭയാണവിടെ എപ്പോഴും പ്രഭാസിക്കുന്നത്. എന്നാല്‍ ബ്രഹ്മാണ്ഡം അനിത്യമാണ്. വെറും നീർക്കുമിളകൾ പോലെയാണവ. അതിന്റെ അകവും പുറവുമെല്ലാം കൃത്രിമമാണ്. നിത്യവും നിജവുമായി വൈകുണ്ഡവും ഗോലോകവും മാത്രമേയുള്ളു..devibhagavatam

No comments: