എല്ലാമുപേക്ഷിച്ചു ഗര്‍ഭമെന്ന മലമൂത്രം നിറഞ്ഞ ഗേഹത്തില്‍ വാഴാന്‍ ആരാണ് ആഗ്രഹിക്കുക? അവിടെയുള്ള വാസമാണെങ്കില്‍ തലകീഴായിട്ടാണ് താനും. ആരാണതിനു കൊതിക്കുക? ആട്ടും പാട്ടും കൊട്ടും നിറഞ്ഞ ജീവിതമുപേക്ഷിച്ച് നരകവാസം ആരാണ് സ്വീകരിക്കുക? സാക്ഷാല്‍ ലക്ഷ്മീദേവിയുടേതു പോലുള്ള വശ്യഭാവരസങ്ങളെ വിട്ട് കളഞ്ഞു ഗര്‍ഭപാത്രത്തിലെ മൂത്രപാനം ആരാണ് കൊതിക്കുക? ഗര്‍ഭവാസത്തേക്കാള്‍ വലിയൊരു ദുഃഖം പറയാനില്ല.അതിനാലാണ് മാമുനിമാര്‍ അതില്‍ നിന്നും വിട്ടു നില്ക്കാന് പണിപ്പെടുന്നത്. അത് പേടിച്ച് അവര്‍ നാടും വീടും വിട്ടു കാട്ടിലെത്തി തപസ്സിരിക്കുന്നു. ശരീരം കുത്തിത്തുളക്കാന്‍ കൃമികള്‍, അടിയില്‍ ജടരാഗ്നിയുടെ താപം, പുറത്താണെങ്കില്‍ ഞെക്കിപ്പിടിക്കാന്‍ തൊലികൊണ്ടുള്ള പൊതിയല്‍ എല്ലാമുള്ള ഗര്‍ഭത്തില്‍ സുഖമെവിടെ? അതിലും ഭേദം കാരാഗ്രഹം തന്നെ. പത്തുമാസം അവിടെ കഴിഞ്ഞു കൂടുക എത്ര ദുഷ്കരം! ഒടുവില്‍ യോനിയെന്ന ഇറുകിപ്പിടിച്ച ഇടനാഴിയിലൂടെ പുറത്തുവരുക എന്നത് അതിലും ക്ലേശതരം. പുറത്തുവന്നാലോ വിശപ്പ്, ദാഹം, എന്നുവേണ്ട എല്ലാറ്റിനെയും മറ്റുള്ളവരെ ആശ്രയിച്ചുള്ള നിലനില്‍പ്പാണ് പിന്നെ. മിണ്ടാന്‍ വയ്യാതെ, സദാ കരഞ്ഞുകൊണ്ട്, ഭയം വിടാതെ പിടികൂടുന്ന അവസ്ഥ. അത് കാണുമ്പോള്‍ മാതാവിനും ദുഃഖം. മാതാവിന്റെ അപ്പപ്പോഴത്തെ തോന്നലനുസരിച്ച് ഉള്ളതോ ഇല്ലാത്തതോ ആയ രോഗങ്ങള്‍ക്കുള്ള മരുന്നും കഴിച്ചുള്ള ജീവിതം. അപ്പോള്‍പ്പിന്നെ എന്ത് സുഖം കണ്ടിട്ടാണ് ഒരുവന് ഇനിയൊരു ജന്മം ആഗ്രഹിക്കുക? സുഖങ്ങള്‍ ഉപേക്ഷിച്ചു സദാ സമരം ചെയ്തു ജീവിക്കാനാരാണ് ഇഷ്ടപ്പെടുക?..devibhagavatam sukumar
No comments:
Post a Comment