"സമുദ്രോപരിയുണ്ടാവുന്ന അലകള്‍പോലെ, ഈ ജീവജാലങ്ങളെല്ലാം ഉത്ഭവിച്ചത് പരബ്രഹ്മത്തിന്റെ സമതുലിതാവസ്ഥയിലുണ്ടായ ചെറിയൊരു സ്പന്ദനത്തെത്തുടര്‍ന്നാണ്." . ഒരുകുടത്തിലെ അകാശം, മുറിയിലെ ആകാശം, ചെറിയൊരു ദ്വാരത്തിലെ ആകാശം എല്ലാം ഒരേയൊരു പ്രപഞ്ചാകാശം തന്നെയാണല്ലോ." അതുപോലെ അനന്തതയാണ് ജീവജാലങ്ങളടക്കം എല്ലാം. അവ ഭാഗങ്ങളല്ല. അനന്തതയില്നിന്നും വിക്ഷേപിക്കപ്പെട്ടതുകൊണ്ട് ഈ കാഴ്ചകളെല്ലാം അടങ്ങുന്നതും അതില്‍ത്തന്നെ. അങ്ങിനെ പരബ്രഹ്മത്തിന്റെ ഇച്ഛയ്ക്കൊത്ത് ഇതെല്ലാം ഉണ്ടായി മറയുന്നതായി തോന്നുന്നു. yogavasishtamnithyaparayanam
No comments:
Post a Comment