ദേവീതത്ത്വത്തിന്റെ പ്രതീകമാണ് കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്റെ ആകൃതിയിലും മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ കുങ്കുമം തൊടാം. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്.
കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും, മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുരസുന്ദരീ സൂചകവുമാണ്. ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട് പതിവായി തിലകം ധരിക്കാം.
അതത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള തിലകധാരണം ഉത്തമം. ചന്ദ്രന് ദുര്‍ഗയും ചൊവ്വയ്ക്ക് ഭദ്രയും, ശുക്രന് മഹാലക്ഷ്മിയും, കേതുവിന് ചാമുണ്ഡിയും അധിദേവിമാരാകുന്നു.
ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേന തിലകമണിയാം. നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ.
ദൃഷ്ടിദോഷങ്ങള്‍ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും ഐശ്വര്യാദികള്‍ വര്‍ദ്ധിക്കുവാനും കുങ്കുമ ധാരണം സഹായിക്കും.
ദൃഷ്ടിദോഷങ്ങള്‍ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും ഐശ്വര്യാദികള്‍ വര്‍ദ്ധിക്കുവാനും കുങ്കുമ ധാരണം സഹായിക്കും.
വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. സീമയെന്നാല്‍ പരിധിയും സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവാത്മാവിന്റെ പരിധി അവസാനിക്കുന്നത് പരമാത്മാവിലാണല്ലോ. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ് എന്നതാണ് സങ്കല്‍പം.
ജന്മഭൂമി: http://www.janmabhumidaily.com/news718604#ixzz4v98LDSdx
No comments:
Post a Comment