പ്രകൃതി.
‘പ്ര' എന്ന ശബ്ദം പ്രകൃഷ്ടത്തെയും ‘കൃതി’ എന്നത് സൃഷ്ടിയെയും വിവക്ഷിക്കുന്നു. . ‘പ്ര’ എന്ന ശബ്ദം സത്വഗുണത്തെയും ‘കൃ’ എന്ന ശബ്ദം രജോഗുണത്തെയും ‘തി’ എന്നത് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ത്രിഗുണാത്മികയും സൃഷ്ടികർമത്തിൽ പ്രമുഖയുമായി വർത്തിക്കുന്ന ദേവിയാണ് പ്രകൃതി. ‘പ്ര’ എന്നത് പ്രഥമസ്ഥാനത്തെയും സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ആദ്യമായി സൃഷ്ടിയെ സാക്ഷാത്ക്കരിച്ച പ്രകൃതിയെന്ന ദേവി, ‘പ്രധാന’യുമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ പ്രകൃതിയാണ് സംജാതയായത്.
No comments:
Post a Comment