വേദങ്ങൾ വാഴ്ത്തുന്ന സാവിത്രീദേവിയെക്കുറിച്ച് പറയാം. നാലു വർണ്ണങ്ങൾക്കവൾ മാതാവാണ്. സന്ധ്യാവന്ദനം, തന്ത്രങ്ങൾ, ഛന്ദസ്സുകൾ, വേദങ്ങൾ, എന്നിവയുടെ ഉറവിടം സാവിത്രിയാണ്. ദ്വിജസ്വരൂപ, ബ്രഹ്മതേജ:സ്വരൂപിണി, സർവ്വസംസ്കാരസമ്പന്ന, ജപരൂപ, തപസ്വിനി എന്നിങ്ങിനെ പ്രകീർത്തിതയായ സാവിത്രീ ദേവി തന്നെയാണ് ഗായത്രി . തീർത്ഥങ്ങൾപോലും ആത്മശുദ്ധിക്കായി അവളുടെ സ്പർശനം ആഗ്രഹിക്കുന്നു. ശുദ്ധസ്ഫടികതുല്യയും ശുദ്ധസത്വസ്വരൂപയും സനാതനിയും, പരബ്രഹ്മസ്വരൂപയും, മുക്തിപ്രദായിനിയും ബ്രഹ്മതേജസ്സിന്റെ ശക്ത്യധിഷ്ഠാനവും അവിടുന്നാണ്. അവിടുത്തെ പാദധൂളികൾ വിശ്വത്തെ നിർമലമാക്കുന്നു.
No comments:
Post a Comment