Friday, October 06, 2017

തസ്മിംസ്തജ്ജനേള ഭേദഭാവാത്


ഭഗവാനും ഭഗവത് ജനങ്ങളും യാതൊരു ഭേദഭാവനുമില്ല.
ബ്രഹ്മജ്ഞാനം നേടിയവര്‍ തിരിച്ചറിയുന്നു താന്‍ ബ്രഹ്മം തന്നെയെന്ന്.
എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനാണ് വിഷ്ണു. വ്യാപയേത് ഇതി വിഷ്ണു എന്ന് വ്യാഖ്യാനിക്കാവുന്നതാണ്.
ഭഗവാന്‍ തന്നെ ഭാഗവതത്തിന്റെ തത്ത്വം ബ്രഹ്മാവിനുപദേശിച്ചു കൊടുക്കുമ്പോള്‍ വ്യക്തമാക്കുന്നു. യത്‌സ്യാല്‍ സര്‍വത്ര സര്‍വഥാ. ഭഗവാന്റെ ഈ വാക്കുകള്‍ തിരിച്ചറിഞ്ഞവര്‍ക്കറിയാം, ആ ഭഗവാന്‍ എല്ലായിടത്തുമുണ്ട് എന്ന്. എല്ലായിടത്തുമുള്ള ചൈതന്യം തീര്‍ച്ചയായും എന്റെ ഉള്ളിലുമുണ്ട്. എന്റെ ബഹിര്‍ഭാഗത്തുമുണ്ട്. എന്റെ ഉള്ളിലും പുറത്തും അതുതന്നെയാണ് എന്നാണ്. പക്ഷെ അതിലെ ഞാന്‍ എന്ന ചിന്ത ബാക്കിനില്‍ക്കുമ്പോഴാണ് പ്രശ്‌നം.
ഇതുതന്നെയാണ് ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ പ്രധാന സന്ദേശവും. അദ്ദേഹത്തിന്റെ അദ്വൈത ദര്‍ശനം പറയുന്നു അതുമാത്രമേയുള്ളൂ. രണ്ടാമതൊന്നില്ലാ എന്ന്.
അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരാം. എല്ലാവരിലും ഭഗവാനുണ്ടെങ്കില്‍ കള്ളന്മാരിലും കൊള്ളക്കാരിലുമെല്ലാം അതേ ഭഗവാന്‍ ഉണ്ടല്ലോ. തീര്‍ച്ചയായും അവരിലും ഭഗവാനുണ്ട്. ഭഗവാന്‍ തന്റെ വിഭൂതി യോഗത്തില്‍ ഇതുതുറന്നുപറയുന്നുമുണ്ട്. കള്ളന്മാരുടെ രാജാവും സര്‍പ്പങ്ങളില്‍ ഞാന്‍ വാസുകിയാണ്. ഇതു തിരിച്ചറിഞ്ഞയാള്‍ വിഷജീവികളിലും ഹിസ്രമൃഗങ്ങളിലുമെല്ലാം ഭഗവാനെത്തന്നെ കാണുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news716325#ixzz4um0Jwa2q

No comments: