ശ്രീഗണേശന്‍ ആ വിശിഷ്ട ഫലവുമായി മാറിനിന്നു. മുരുകന്‍ വരട്ടെ! ഞാന്‍ മത്സരത്തില്‍ ജയിച്ച് ഫലം നേടിയത് അവനെ കാണിച്ചുകൊടുക്കണം. അവനെ കൊതിപ്പിച്ച് ഇതുതിന്നണം. കുട്ടിക്കളിക്കൊത്ത് ഗണേശന്‍ തന്നത്താന്‍ പറഞ്ഞു.
മുരുകന്‍ വരുമ്പോള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ചിന്തയിലായിരുന്നു പാര്‍വതിയുടെ അമ്മമനസ്സ്. ആരും തോല്‍ക്കുന്നത് ആ അമ്മമനസ്സിനിഷ്ടമല്ല. മക്കളെല്ലാം ജയിച്ചുകാണാനാണ് അമ്മയ്ക്കിഷ്ടം.
എന്നാല്‍ ഇതെല്ലാം ലീലയുടെ ഭാഗമായിക്കണ്ടാല്‍ മതി എന്ന മട്ടില്‍ ശിവന്‍ നിശ്ചിന്തനായിനിന്നു. എന്ത് എങ്ങനെ എന്നൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചപോലെ.
അല്‍പസമയത്തിനുള്ളില്‍ മുരുകന്‍ സന്തോഷത്തോടെ കേറിവന്നു. വിശ്വം മുഴുവന്‍ ജയിച്ചുവന്നപോലുള്ള സന്തോഷമാണ് മുഖത്ത്.
അമ്മേ ഞാന്‍ ജയിച്ചുവന്നു. മത്സരത്തില്‍ ഞാന്‍ ജയിച്ചു. മുരുകന്‍ ആഹ്ലാദത്തിമിര്‍പ്പോടെ വിളിച്ചുപറഞ്ഞു.
അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് അച്ഛന്റെ കൈയില്‍ മാമ്പഴമില്ല. അതെവിടെപ്പോയി.
അനിയാ… ഒരു വശത്തുനിന്നും ഗണേശന്റെ വിളി കേട്ടു. കൈയില്‍ മാമ്പഴവുമായി ഗണേശന്‍ നില്‍ക്കുന്നു. ഇതെങ്ങനെ സംഭവിച്ചു. ജ്യേഷ്ഠന്‍ ഇവിടെനിന്നും എങ്ങോട്ടും പോയില്ലല്ലോ. വഴിയിലൊന്നും ഞങ്ങള്‍ തമ്മില്‍ കണ്ടതില്ല. പിന്നെ എങ്ങനെ?
അച്ഛാ, അമ്മേ, നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ പറ്റിക്കുകയായിരുന്നവല്ലേ.
മോനേ, അത്… പാര്‍വതീദേവി പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ മുരുകന്‍ പ്രതിവചിച്ചു കഴിഞ്ഞു. ”ആരും ഒന്നും പറയണ്ട. ആര്‍ക്കും എന്നോടിഷ്ടമില്ലെന്ന് വ്യക്തമായി. എന്നെ ആര്‍ക്കും വേണ്ട. എന്നെ വേണ്ടാത്തിടത്ത് ഞാനും നില്‍ക്കുന്നില്ല. ഞാന്‍ പോക്വാ.
ശ്രീമുരുകന്‍ തിരിഞ്ഞു നടന്നുകഴിഞ്ഞു. പാര്‍വതീ ദേവി പുറകേ ചെന്നു. മോനേ, അരുത്, പോകരുത് ഞാന്‍ പറയട്ടെ.
വേണ്ട. എനിക്കൊന്നും കേള്‍ക്കേണ്ട.
രംഗം വഷളാകുന്നതു കണ്ട് ശ്രീഗണേശന്‍ തന്നെ മുരുകനെ വിളിച്ചു. അനിയാ, അരുത് പോകരുത്. പഴം നീ തന്നെ എടുത്തോളൂ. ഞാന്‍ ഒരു രസത്തിനു വേണ്ടി മാത്രം ഇതു മേടിച്ചുവച്ചതാണ്. നീ തന്നെയാണ് ജയിച്ചതെന്ന് പ്രകൃതിക്ക് വ്യക്തമല്ലെ. നീ ഭൂമി മുഴുവന്‍ പ്രദക്ഷിണം വച്ചുവന്നവനാണ്. ഈ പഴം നിനക്കുള്ളതാണ് നീ തിരിച്ചുവരൂ.
വേണ്ടാ. എനിക്കുവേണ്ടാ. ഞാന്‍ പോക്വാ. മുരുകന്‍ നടന്നുനീങ്ങി. പഴനിമലയില്‍ ചെന്നുനിന്നു. സന്യാസിഭാവത്തില്‍, ആണ്ടവനായി.ശിവപാര്‍വതിമാര്‍ പഴനിമലയില്‍ ചെന്നു. മുരുകനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വഴങ്ങുന്ന മട്ടില്ല.
മുരുകാ. നീ തന്നെ വലിയ പഴമല്ലേ. ജീവിതത്തിലെ വലിയ ഫലം തന്നെയാണ് നീ. പഴം നീയാണ് മുരുകാ പഴംനീ. (ഈ വാക്കുകളാണ് ആ മലയ്ക്ക് പഴനി എന്ന പേരാകാന്‍ കാരണം)
മുരുകന്‍ വഴങ്ങുന്നില്ല.
ശ്രീപരമേശ്വരന്‍ അടുത്തുചെന്നു. ചെവിയില്‍ രഹസ്യം പറഞ്ഞു. ഉടനെ മുരുകന്‍ അച്ഛന്റെ കൈപിടിച്ച് കൂടെ നടന്നു.
ഭഗവാന്‍ ചെവിയില്‍ പറഞ്ഞ രഹസ്യമെന്താണ്?
ജന്മഭൂമി: http://www.janmabhumidaily.com/news714971#ixzz4uaJJlpLE

No comments:
Post a Comment