Monday, October 09, 2017

അഹംബോധത്തില്‍ ഉള്ള ശരീരവാസനകളെയും കര്‍മവാസനകളെയും ബോധമനസ്സിലുള്ള ധാരണകളെയും ഏകോപിച്ചു പ്രവര്‍ത്തിപ്പിച്ച് അഹങ്കരണത്തിലൂടെ (വഷ്) കാര്യകാരണവിവേചനം നടത്തി ജീവിക്കാന്‍ മനുഷ്യനുള്ള ഉപാധി മാത്രമാണ് ബുദ്ധി. അതുകൊണ്ട്, ബുദ്ധിയിലൂടെ അറിയേണ്ടതെല്ലാം അറിഞ്ഞാല്‍, ഈശ്വരനിലേക്ക് പിന്നീടങ്ങോട്ടുള്ള യാത്ര ഹൃദയത്തിലൂടെയാണ്. ഹൃദയംകൊണ്ടേ പ്രാപിക്കാനാവൂ.

ഭക്തനും ഭക്തിവിഷയവും രണ്ടായിരിക്കുമ്പോഴത്തെ ഭക്തി അപരാഭക്തിയാണ്. അറിവും ഭക്തിയും പരസ്​പരാശ്രിതമായി പെരുകി ഒടുവില്‍ 'ഞാന്‍' അഖണ്ഡമായ ആനന്ദബോധത്തില്‍ ലയിക്കുന്നു. അപ്പോള്‍ ജ്ഞാനവും ഭക്തിയും ഒന്നായിത്തീരുന്നു. ഇതാണ് പരമജ്ഞാനം അല്ലെങ്കില്‍ പരാഭക്തി. അറിയുന്നവനും (ഭക്തനും) അറിയപ്പെടുന്നതും (ഭക്തിവിഷയവും) അറിവും (ആനന്ദവും) ഒന്നായിത്തീരുന്നു. ഇതാണ് മോക്ഷം..
ഗീതാദര്‍ശനം - 700
സി. രാധാകൃഷ്ണന്‍

No comments: