Monday, October 09, 2017

മായ
*******
എന്താണുമായ
***********
നാരായണഗുരുദേവന്റെ
ദർശന മാല എന്ന വേദാന്ത
കൃതിയുടെ വ്യാഖ്യാനം നടരാജഗുരു എഴുതി
An integreated science of the Absolute
(പരം പൊരുളിന്റെ സമന്ന്വയശാസ്ത്രം)
അതിന്റെമലയാള വിവർത്തനം ഗുരു സ്വാമി
മുനിനാരായനപ്രസാദും
ദര്ശനമാലയിലെ 4__ദർശനം മായാദര്ശനം
**********************************
എന്താണ് മായ ?മായയുടെ വിവിധ വശം,മായയെ വെന്നു എങ്ങിനെ മോക്ഷം
പ്രാപിക്കാം നാരായണഗുരുദേവൻ വിവരിക്കുന്നു
***************
ബ്രഹ്മത്തെ നിർവചിക്കാനാകില്ല. അതുപോലെമായയും നിർവചിക്കാനാകില്ല
ഉള്ളസത്യത്തിൽ ഇല്ലാത്ത പ്രപഞ്ചത്തെ
ഉള്ളതായി തോന്നിപ്പിക്കുന്നതും
ഉള്ളസത്യത്തെ മറച്ചു കളയുന്നതുമായ
ഒരു അനിർവചനീയ ശക്തി ബ്രഹ്മത്തിൽ തന്നെ ഉണ്ട്
അതു ബ്രഹ്മത്തിന്റെ ശക്തി തന്നെയാണ്
ഈ മായാശക്തി രണ്ടു രീതിയിൽ പ്രവർത്തിക്കുന്നു.
ഒന്നു ആവരണം-----ഈആവരണശക്തിക്കു
അവ്യക്തം എന്നുപറയുന്നു..അതായത്
യെഥാര്ഥത്തിൽ എന്താണുബ്രഹ്മം എന്നു കാട്ടിത്തരാതെ ഒരാവരണം അഥവാ മറയിട്ടു ബ്രഹ്‌മത്തെ മറക്കുന്നു.
അതുമാത്രമല്ല അവൾ ചെയ്യുന്നത്.
ഈഅവ്യക്തത്തിൽ അഥവാ അവ്യാകൃത പ്രകൃതിയിൽ,മായയിലടങ്ങിയിരിക്കുന്ന
മൂന്നുഗുണങ്ങളായ സത്വം,രജസ്സ്, തമസ്സ്‌ഇവ ഒരേ അളവിൽ ചേർന്നിരിക്കുന്നു
അതിനാൽ ഈത്രിഗുണആത്മിക എന്ന മായാദേവി എന്താനന്നാറിയതെ അവ്യക്തമായിരിക്കുന്നു.അനിർവചനീയമായിരിക്കുന്നു .അതുണ്ടെന്നോ ഇല്ലെന്നോ പറയാനാകില്ല.
അതിനു ശേഷം ഈ അവ്യക്തത്തിൽ നിന്നുംത്രിഗുണത്തെ വേർതിരിച്ചു കാണിക്കുന്നതിനായി
മായയുടെ അടുത്ത ശക്തിയായ വിക്ഷേപം
എന്നശക്തി പ്രയോഗിക്കുന്നു.
ഇതാണ് ആരോപ ശക്തി അഥവാ വിവർത്ത ശക്തി.
ഇതിന്റെ പ്രയോജനം ഇല്ലാത്തഒന്നിനെ ഇല്ലാതാക്കി തോന്നിപ്പിക്കുക
ബ്രഹ്മം ഇന്ദ്രജാലക്കാരനും
തന്നിലെ മായാശക്തി ഇന്ദ്രജാല പ്രകടനവുമായി മാറുന്നു
ഉള്ളസത്യത്തെ മറച്ചില്ലാത്തതുണ്ടെന്നതോന്നൽ
ഉണ്ടാക്കുക
ആവരണം വിക്ഷേപം
ആചാര്യൻ വിവേക ചൂഡാ മണിയിൽ
മായയെ വർണിക്കുന്നു
"അവ്യക്ത നാമ്നീ പരമേശ ശക്തി_
ര നാദ്യ വിദ്യാ ത്രിഗുണആത്മികാ പരാ
കാര്യാനുമേയാ സുധിയൈവ മായാ
യയാ ജഗത് സർവ്വമിദം പ്രസൂയതേ
സന്നാപ്യസന്നാപ്യുഭയാത്മികാ നോ
ഭിന്നാപ്യഭിന്നാപ്യു ഭയാത്മികാ നോ
സാംഗാപ്യനംഗാപ്യുഭയാത്മികാ നോ
മഹാത്ഭുതാനിർവചനീയ രൂപാ"
(അവ്യക്തം എന്നു പേരുള്ളവളും, അനാദിയായ അവിദ്യയും,മൂന്നു ഗുണങ്ങളുടെ രൂപത്തിലുള്ളതും,
പരയും,പരമേശ്വരന്റെ ശക്തിയും,
ബുദ്ധിയുള്ളവരാൽ മാത്രം കാര്യത്തിൽ നിന്നും അനുമാനിക്കാവുന്നവളും ആണ് മായ .യാതൊരുവളാണോ ഈലോകത്തെ
മുഴുവൻ പ്രസവിക്കുന്നത്
ആമായ സത്തുമല്ല, അസത്തുമല്ല
രണ്ടും ചേർന്നതുമല്ല ,ബ്രഹ്മത്തിൽ നിന്നും
ഭിന്നമല്ല,അഭിന്നമല്ല,രണ്ടും ചേർന്നതുമല്ല,അംഗത്തോട് കുടിയതല്ല,അംഗമില്ലാത്തതല്ല രണ്ടും ചേർന്നതുമല്ല, മഹാത്ഭുതവും നിർവചിക്കാനാകാത്തതുമാണ്
അങ്ങിനെയുള്ള ഈമായയെ വേദാന്തികൾ ബ്രഹ്മത്തിൽ അനിർ വചനീയ അത്ഭുതമായി നോക്കിക്കാണുന്നു.

No comments: