Saturday, February 17, 2018

പ്രപഞ്ചത്തിന്‍റെ വ്യാപ്തി ..--ഹൈന്ദവ ശാസ്ത്രങ്ങളില്‍ 

പ്രപഞ്ചത്തിന്‍റെ വ്യാപ്തിയെ കുറിച്ച് ഭാരതീയ ശാസ്ത്രങ്ങള്‍ എന്ത് പറയുന്നു എന്ന് നിങ്ങള്‍മനസിലാക്കിയിട്ടുണ്ടോ ..? 
ഒരു പക്ഷെ ആധുനിക ശാസ്ത്രങ്ങള്‍ പറയുന്ന പഠനം നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകാം ..!
ഇനി ഞാന്‍ നിങ്ങളോട് ഒരു വസ്തുത പറയട്ടെ ,..!!
1543-ല്‍ പോളണ്ട്കാരനായ നിക്കോളാസ് കോപ്പര്‍നിക്കസ് ഒരു
പുസ്തകം പ്രസിദ്ധീകരിച്ചു ..! അതില്‍ സൂര്യനാണ് പ്രപഞ്ചത്തിന്‍റെ കേന്ദ്രം-
എന്ന് പ്രസ്താവിച്ചു ..!
ഭൂമിയാണ്‌ കേന്ദ്രം എന്ന് അതുവരെ കരുതിയിരുന്ന യൂറോപ്പ്യന്‍ ചിന്താഗതിയില്‍ വിപ്ലവകരമായ മാറ്റമായിരുന്നു ആ പുസ്തകം ..! ഭൂമി ഉരുണ്ടതാണെന്ന് പറയുന്നവരെ പോലും വിഷം കൊടുത്ത് കൊന്ന പാരമ്പര്യം അവിടെ ഉള്ളത് നമുക്കും അറിയാം ..! കോപ്പര്‍നിക്കസ്സിന്‍റെ ഈ കണ്ടുപിടുത്തം അംഗീകരിക്കപ്പെട്ടു ..! എന്നാല്‍ ക്രിസ്തു ജനിക്കുന്നതിനും എത്രയോ മുന്‍പ് ആര്യഭടന്‍ ആര്യഭടീയത്തില്‍ ഇത് തെളിയിച്ചിരുന്നു എന്നത് മറച്ചുവച്ചു ..!
ഇന്നും നമ്മുടെ കുട്ടികള്‍ ഭൂമി സൂര്യനെ ചുറ്റുകയാണ് എന്ന് ആദ്യമായി കണ്ടു പിടിച്ചത് കോപ്പര്‍നിക്കസ് ആണെന്ന് പഠിക്കുന്നു ..!
എന്തൊരു ദുര്‍വിധിയാണ് ഇതെന്ന് നാം മനസിലാക്കുന്നുണ്ടോ ..?
എന്നാല്‍ നിക്കസ്സി ന്‍റെ പഠനത്തില്‍ വലിയ അബദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നു ..!
സൌരയൂഥം എന്നാല്‍ പ്രപഞ്ചത്തി ന്‍റെ ഭൂരിഭാഗവും ആയി എന്ന് നിക്കസ് വിശ്വസിച്ചിരുന്നു ..! സൂര്യനാണ് പ്രപഞ്ച കേന്ദ്രം എന്നും നിക്കസ് പ്രസ്താവിച്ചു ..! പ്രപഞ്ചം അതിലും എത്രയോ ബ്രഹത്താണ് എന്ന് ആയിരക്കണക്കിന് വര്ഷം മുന്‍പ് ഗാര്‍ഗ്യായന മഹര്‍ഷി പറഞ്ഞത് നമ്മള്‍ ഗൌനിച്ചില്ല ..!! എന്നാല്‍ ഇന്നോ ..? ആധുനിക ശാസ്ത്രം ഇന്ന് പറയുന്നത് പ്രപഞ്ചം സൗരയൂഥത്തിന്‍റെ Ten to the power of fifty -three -- മടങ്ങ്‌ വലുതാണ്‌ എന്നാണ്..! --ഇനി ഗാര്‍ഗ്യായ മഹര്‍ഷിയുടെ സമവാഖ്യം നോക്കുക ..!!!
7 ബ്രഹ്മാണ്ഡം( സൗരയൂഥം)-------------------------=1- ജഗത്ത്
1000-ജഗത്ത് --------------------------------------=1- വിശ്വം
1.5 -കോടി വിശ്വം --------------------------- ----=1-മഹാവിശ്വം
2 -ശംഖം(20 ലക്ഷം കോടി ) മഹാവിശ്വം ----------= 1-ലോകം
1 -മഹാശംഖം (കോടി കോടി ) ലോകം -------------= 1 -മഹാലോകം
100- പത്മം (10 കോടി കോടി )മഹാലോകം -------= 1 -പ്രപഞ്ചം
----ഇന്ന് കണ്ടു പിടിച്ചു എന്ന് പറയുന്ന കണക്ക് ഗാര്‍ഗ്യായണന്‍ എന്നേ എഴുതി വച്ചിട്ടുണ്ട് ..!! പറഞ്ഞത് ഹൈന്ദവ ശാസ്ത്രം ആയതിനാല്‍ അതിനെ പൂഴ്ത്തി വയ്ക്കുകയോ അവഗണിക്കുകയോ ചെയ്യാം അല്ലെ ..? പക്ഷെ സത്യം എന്നും മറഞ്ഞിരിക്കുകയില്ലല്ലോ..!
ഒരുനാള്‍ അത് പുറത്തു വന്നേ മതിയാകൂ ..!
നമ്മുടെ കുട്ടികള്‍ അത് മനസിലാക്കുകയും ചെയ്യും 

No comments: