ന തത്ര സൂര്യോ ഭാതി
ന ചന്ദ്ര താരകം
നേമാ വിദ്യുതോ ഭാന്തി
കുതോയമഗ്‌നി:
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വ്വമിദം
വിഭാതി
അവിടെ ആത്മാവില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ പ്രകാശിക്കുന്നില്ല. ഇടിമിന്നല്‍ പ്രകാശിക്കുന്നില്ല. അഗ്‌നിയുടെ കാര്യം പറയേണ്ടതില്ല. അതിന്റെ പ്രകാശമാണ് എല്ലാറ്റിന്റെയും പ്രകാശമായി മാറുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും അഗ്‌നിയ്ക്കുമെല്ലാം ജ്യോതിസ്സിനെ കൊടുക്കുന്നത് ഈ ഒരേ ഒരു പ്രഭവകേന്ദ്രം തന്നെ. അതിന്റെ വെളിച്ചത്തിനു മുന്നില്‍ മറ്റു വെട്ടങ്ങള്‍ ഒന്നുമല്ല. ആ വെളിച്ചമില്ലായിരുന്നുവെങ്കില്‍ ഇവയൊന്നും പ്രകാശിക്കുമായിരുന്നില്ല. ആത്മ ജ്യോതിസ്സിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് മാത്രമാണ് എല്ലാ വെളിച്ചത്തേയും നാം അറിയുന്നത്. നമ്മുടെ കണ്ണിലൂടെ ആത്മജ്യോതിസ്സ് പ്രസരിക്കുമ്പോള്‍ എല്ലാ പ്രകാശത്തേയും തിരിച്ചറിയുന്നു.
'അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായ് നിന്ന പൊരുള്‍..' എന്ന് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നു.
No comments:
Post a Comment