രണ്ടു മൂന്നു സാഹിത്യ സൃഷ്ടി ഒക്കെ നടത്തി ഇച്ചിരി പേരും പ്രശസ്തിയും ആയപ്പോൾ മഹാ കവി കാളി ദാസന് ഇപ്പോഴത്തെ എഴുത്തുകാരെ പോലെ ഒരു വെളിപാട് ഉണ്ടായി.മഹാഭാരത്തിലും മറ്റും വ്യാസ മഹർഷിക്ക് കുറെ വ്യാകരണ പിശക് പറ്റിയിട്ടുണ്ട് അതൊന്നു തിരുത്തണം എന്ന്.അങ്ങിനെ തിരുത്താൻ ആയി എഴുത്താണിയും ഓലയും ഒക്കെ എടുത്ത് തയ്യാറായപ്പോൾ ഒരു പക്ഷി വന്നു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.പക്ഷികളുടെ ഭാഷ മനസ്സിലാകുന്ന കവി അത് ശ്രദ്ധിച്ചു.പക്ഷി പറയുന്നത് "വ്യാസോ നവ:"എന്നായിരുന്നു ഉടനെ തന്നെ കാളിദാസൻ വിനയാന്വിതനായി "അഹം പഞ്ച"എന്നും പറഞ്ഞു എഴുത്താണി താഴ്ത്തി വച്ച് ആ ഉദ്യമം അവസാനിപ്പിത്രെ ! അതായത് പക്ഷി പറഞ്ഞത് വ്യാസൻ ഒൻപത് വ്യാകരണം പഠിച്ചിട്ടുണ്ട് എന്നായിരുന്നത്രെ.കാളിദാസന് ഇത് കേട്ടതും ഓർമ്മ വന്നു താൻ വെറും അഞ്ച് എണ്ണമേ പഠിച്ചിട്ടുള്ളൂ .വ്യാസന് തെറ്റ് പറ്റിയതല്ല തനിക്ക് വ്യാസന്റെ അത്രേം പഠിപ്പില്ലാത്തതിന്റെ വിവരക്കേടായിരുന്നു ആ തോന്നൽ എന്ന് ബോധ്യം വന്നത്കൊണ്ടായിരുന്നു മഹാകവി ആ പരിപാടി ഉപേക്ഷിച്ചത്.maheep
No comments:
Post a Comment