Sunday, April 01, 2018

ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യ മുഴുവൻ മുസ്ലീങ്ങൾ ആക്രമിച്ച് കീഴടക്കിയ സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോട് മുസ്ലീങ്ങൾക്കുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിന് കാരണം. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.

No comments: