Tuesday, June 05, 2018

ആനന്ദം നമ്മളിലുള്ള ശിവനാണ്‌. ബാഹ്യലോകത്തെയും ആന്തരവികാരങ്ങളെയുമെല്ലാം സ്വപ്രഭാവത്തില്‍ ദീപ്തമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന മഹാപ്രഭുവായ പരമേശ്വരന്‍ നമ്മളില്‍ വര്‍ത്തിക്കുന്നു. ഈശ്വരനായ 'ഞാന്‍' നാമരൂപങ്ങള്‍ക്കകം വര്‍ത്തിക്കുന്നിടത്തോളം കാലം 'അഹംബുദ്ധി' പ്രവര്‍ത്തിക്കുന്നു. ആ മഹാപ്രഭു ഒരാളില്‍ നിന്ന്‌ പിരിയേണ്ട താമസം, ഉടനടി ആ ശരീരം കൃമികീടങ്ങള്‍ക്ക്‌ തീറ്റയായി മാറുകയായി.
ഈ 'സര്‍വസാര' മാണ്‌, ആ വലിയ 'ഞാനാ'ണ്‌, ജീവനാണ്‌, ഈ 'സാധു'വിലുള്ള ആത്മാവാണ്‌, ഈ സാധുവിന്‌ ഈ പേനകൊണ്ട്‌ ഈ വരികള്‍ കുറിക്കാനുള്ള കഴിവുണ്ടാക്കുന്നത്‌. നിങ്ങളില്‍ കുടികൊള്ളുന്ന അതേ ചൈതന്യമാണ്‌ ഈ എഴുത്ത്‌ വായിക്കാന്‍ നിങ്ങളുടെ കണ്ണുകള്‍ക്കും വാക്കുകളും വാചകമായി അത്‌ ഉള്ളില്‍ പതിപ്പിക്കുന്നതിന്‌ നിങ്ങളുടെ മനസ്സിനും അതിന്റെ മുഴുവന്‍ സാരത്തേയും യഥാതഥം ഗ്രഹിക്കുവാന്‍ നിങ്ങളുടെ ബുദ്ധിക്കും കഴിവുണ്ടാക്കിത്തരുന്നത്‌. നമ്മില്‍ നിന്ന്‌ ഈ 'ആത്മാവ്‌' വിട്ടുപിരിയുമ്പോള്‍ ഈ സാധുവിന്‌ നിങ്ങളെ നയിക്കാനോ ആജ്ഞാനുസരണം നിങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനോ സാധിക്കാതാവും.
സ്വാമി ചിന്മയാനന്ദന്‍

No comments: