BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, October 05, 2025
ദീപാവലി .....Mon, 20 Oct, 2025
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാന ദിവസമാണ് ദീപാവലി ..
ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദം ഉണ്ട്. അതുപോലെതന്നെ ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ചു ദിവസങ്ങൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമാണുള്ളത്.
രാമായണമനുസരിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ധശിയിൽ ആയിരുന്നു അവരുടെ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ അയോധ്യയിലെ ജനങ്ങൾ ഇവരെ വരവേൽക്കാൻ ആയി തെരുവുകൾ മുഴുവൻ മൺവിളക്കുകൾ കത്തിച്ച് വഴിതെളിച്ചു. ഈ ഓർമ്മ പുതുക്കൽ ദിനമായാണ് ദീപാവലി കൊണ്ടാടുന്നത് എന്ന് ഒരു ഐതിഹ്യം ഉണ്ട്.
ലക്ഷ്മി ദേവിയും മഹാവിഷ്ണുവും
സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആണ് ദീപാവലി നാളുകളിൽ ഏറ്റവും അധികം ആരാധിക്കുന്നത്. ദീപാവലി നാളിലാണ് ലക്ഷ്മി ദേവി സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് അവതാരം എടുത്തത് എന്ന് പറയപ്പെടുന്നു. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിൽ ആയിരുന്നു ലക്ഷ്മി ദേവി അവതാരം എടുത്തത്. അതേ രാത്രിയിൽ തന്നെയാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം ചെയ്തതും എന്ന് വിശ്വസിക്കുന്നു. ഇതിന്റെ സാക്ഷ്യപ്പെടുത്തലിനായി വിളക്കുകൾ തെളിയിച്ച് ആഘോഷിച്ചു. ഈ സ്മരണയ്ക്കാണ് ദീപാവലി ഉത്സവ വേളയിൽ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്നത് എന്ന് പറയപ്പെടുന്നു;
ദുർഗാ ദേവിയും നരകാസുരനും
കിഴക്കേ ഇന്ത്യയിലെ ആളുകൾ ദീപാവലിയെ ദുർഗ്ഗാ ദേവിയുമായും അവരുടെ കാളി അവതാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബംഗാളി ദീപാവലി ആഘോഷങ്ങൾ കാളി പൂജയോടെയാണ് നടത്തുന്നത്. ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.
പഞ്ചപാണ്ഡവന്മാർ
മഹാഭാരതം അനുസരിച്ച് 12 വർഷത്തെ നാടുകടത്തലിനുശേഷം പഞ്ചപാണ്ഡവന്മാർ സ്വന്തം ദേശമായ ഹസ്തിനപുരയിലേക്ക് മടങ്ങിയെത്തുന്ന നാളായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇവർ മടങ്ങിയെത്തുന്ന സന്തോഷത്തിൽ മൺചിരാതുകൾ തെളിച്ചു എന്ന് പറയപ്പെടുന്നു.
വർദ്ധന മഹാവീരൻ
വർദ്ധന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന ജൈനമതത്തിൽ വിശ്വസിക്കുന്നു. ജൈനമതത്തിലെ 24-മത്തെയും അവസാനത്തെയും തീർത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനും ആണ് വർദ്ധന മഹാവീരൻ. ബി സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് ജൈനമതക്കാർ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായാണ് ജൈന മതവിശ്വാസികൾ ദീപാവലി ആഘോഷങ്ങളിൽ ഏർപ്പെടുന്നത്.
വിളവെടുപ്പ് നാളുകൾ
സൗത്ത് ഇന്ത്യയിൽ പലഭാഗങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയിൽ സമ്പന്നമായി നെൽകൃഷി അതിന്റെ ഫലം നൽകുന്ന നാളുകളായി ദീപാവലിയോട് അടുപ്പിച്ച് ദിവസങ്ങൾ കണക്കാക്കുന്നു. നെൽകൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. സമ്പത്തിന്റെ നാഥനായ കുബേരനെയും ദീപാവലി നാളുകളിൽ ആരാധിക്കുന്നുണ്ട്.
കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്.
അതായത് കറുത്തവാവിന് തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്.
വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്.
വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ് അയോധ്യയിലെത്തുന്നത്.
പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു.
പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍.
അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ് സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്.
ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ് ദീപാവലി.
കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു.
എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ് ദീപാവലി. ഉത്തരേന്ത്യയിലാണ് ദീപാവലി അതികേമമായി ആഘോഷിക്കുന്നത്. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു.
ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു.
ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു.
ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന് ആഘോഷിക്കുന്നു.
ഇതെല്ലാമാണ് ദീപാവലി.
Subscribe to:
Post Comments (Atom)
No comments:
Post a Comment